Tuesday, January 8, 2013

ന്യൂട്രോപീനിക് ഡയറ്റ്

[മാര്‍ച് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍
വി. മാത്യു വര്‍ഗീസ്‌ എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

രോഗ പ്രതിരോധ ശേഷി കുറഞ്ഞ അര്‍ബുദ രോഗികള്‍,
കീമോ തെറാപ്പി എടുത്തവര്‍, മജ്ജ മാറ്റിവക്കലിന് വിധേയരായവര്‍,
കരള്‍, വൃക്ക ഇവ മാറ്റി വച്ചവര്‍, എച് ഐ വി ബാധിതര്‍,
രോഗപ്രതിരോധ ശേഷി കുറവുള്ള മറ്റു രോഗികള്‍
എന്നിവര്‍ക്കുള്ള പ്രത്യേക ആഹാര ക്രമമാണ് ന്യൂട്രോപീനിക് ഡയറ്റ്
അഥവാ ആന്റിമൈക്രോബിയല്‍ ഡയറ്റ്.
ചായ, കാപ്പി, തിളപ്പിച്ചാറിയതും, ഫില്‍ടര്‍ ചെയ്തതുമായ വെള്ളം,
ഗുണനിലവാരമുള്ള കുപ്പി വെള്ളം,
കരിക്കിന്‍ വെള്ളം, നാരങ്ങാ വെള്ളം,
കനം കൂടിയ തൊലിയുള്ള ഓറഞ്ച്, മുസംപി, മാതളനാരങ്ങ
തുടങ്ങിയ പഴങ്ങളുടെ ജ്യൂസ്, പാസ്ചുറൈസ് ചെയ്ത പാല്‍,
പാലുല്‍പ്പന്നങ്ങള്‍ ഇവയും, പുട്ട്, ഇടിയപ്പം തുടങ്ങി
ആവിയില്‍ വേവിച്ച അരിയുല്പന്നങ്ങള്‍, ചോറ്, ഗോതംപു പലഹാരങ്ങള്‍,
ബ്രഡ്, റൊട്ടി, നന്നായി വേവിച്ച മുട്ട, മീന്‍, കോഴിയിറച്ചി,
ബീഫ്, പോര്‍ക്ക്‌, മട്ടന്‍, പരിപ്പ്, ധാന്യവര്‍ഗങ്ങള്‍,
മിതമായ രീതിയില്‍ ഫ്രഞ്ച് റോസ്റ്റ്, കേക്ക്, ചിപ്സ്,
ബേക്കറി പലഹാരങ്ങള്‍, ബട്ടര്‍, ചീസ്, പുഡിംഗ്, ജാം,
പാസ്ചുറൈസ് ചെയ്ത(?) തേന്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്‌,
കനം കുറഞ്ഞ ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍,
അവയുടെ ജ്യൂസ്, പകുതി വേവിച്ച മുട്ട, വേവിക്കാത്ത ഇറച്ചി,
ഫാസ്റ്റ് ഫുഡ്‌, തട്ട് കട ഭക്ഷണം, ചൈനീസ്‌ ഫുഡ്‌,
മസാല ചേര്‍ത്ത ഭക്ഷണം, തൈര്, മോര്, ലസ്സി, ഫ്രഷ്‌ ജ്യൂസ്,
വെജിറ്റബിള്‍ സാലഡ്, ഫ്രൂട്ട് സാലഡ്, വേവിക്കാത്ത പച്ചക്കറി,
ധാന്യം, പരിപ്പ്, കശുവണ്ടിപ്പരിപ്പ്, വെജിറ്റബിള്‍ സാന്‍ഡുവിച്
എന്നിവ പാടേ ഒഴിവാക്കണം, ഓരോ നേരത്തെയും ഭക്ഷണം
അപ്പപ്പോള്‍ തയ്യാറാക്കി, ചൂടുള്ളവ ചൂടോടെയും,
തണുത്തവ തണുപ്പോടെയും കഴിക്കണം,
പച്ചക്കറികളും പഴങ്ങളും കഴുകുകയും, അരിയുകയും,
പാകം ചെയ്യുകയും, കഴിക്കുകയും ചെയ്യുന്നത്
വൃത്തിയുള്ള സാഹചര്യത്തില്‍ വേണം,
ഇത് രോഗ പ്രതിരോധ ശേഷിയെ സഹായിക്കുന്ന
ശ്വേത രക്താണുക്കളുടെ ക്ഷീണത്തെ മാറ്റുകയും,
തുടര്‍ന്നുള്ള അണു ബാധകള്‍ ഒരു പരിധി വരെ ചെറുക്കുകയും ചെയ്യും,