വഴിപാടിന് വേണ്ടി മാത്രം തല മൊട്ടയടിക്കുന്നവരേ, കല്ലു മഴയെ ചെറുക്കാന്‍ എന്തു പ്രതിരോധമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് !!!
[സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ഒരു ലേഖനത്തിന്റെ സിനോപ്സിസ്]
'സെക്സോക്രസി' എന്ന തരത്തില്‍ ലൈംഗികത മലയാളിയുടെ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു, ചുറ്റുപാടും സെക്സിന്റെ അതിപ്രസരമായതോടെ, കിടപ്പ് മുറിയില്‍ അത് കുറയുകയും ചെയ്തു, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം തന്നെ, ജീവിതത്തിന്റെ തിരക്കുകളില്‍ മുങ്ങി പ്രണയവും ലൈംഗികതയും പിന്നാക്കം പോകുന്നത് ഏതാണ്ടെല്ലാവര്‍ക്കും അനുഭവവേദ്യമായ കാര്യം തന്നെയാണ്, ചടങ്ങായിട്ടു പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നവര്‍ക്കു പോലും, നോട്ടത്തിലും, ചിന്തയിലും, കാഴ്ചയിലുമൊക്കെയായി സെക്സ് കടന്നു വരുന്നത് താല്പര്യമുള്ള കാര്യവുമാണ്, വിവാഹത്തിന് മുന്‍പ് അവസരമില്ലാത്തതിനാലും, വിവാഹശേഷം സമയമില്ലാത്തതിനാലും ലൈംഗിക താല്പര്യങ്ങള്‍ അടക്കി നിര്‍ത്തിയിരിക്കുകയാണ് ഇന്നത്തെ മലയാളി എന്നു പറയാം, സെക്സായാലും ശരി മെയ്യനങ്ങിയുള്ള ഒരു പരിപാടിക്കും ഇല്ല എന്നതാണ് പൊതുവേയുള്ള നിലപാട്, ജോലിഭാരവും ജോലിസമയവും വര്‍ദ്ധിച്ച് ജീവിതത്തിന് തന്നെ തിരക്കു പിടിച്ച, ഓരോ വ്യക്തിയുടേയും ഓരോ ദിവസവും അവസാനിക്കുന്നത് മിക്കവാറും തളര്‍ച്ചയിലായിരിക്കും, പിന്നെയുള്ള കുറച്ചു സ്വകാര്യനിമിഷങ്ങള്‍ ടി വി യും കംപ്യൂട്ടറും പങ്കിട്ടെടുത്ത് രാത്രി വൈകി ഉറക്കറയിലേക്കെത്തുമെങ്കിലും, രാവിലേ നേരത്തേ ഉണര്‍ന്ന് ജോലിക്ക് പോകേണ്ടതു കൊണ്ടും, കുട്ടികളെ നേരത്തേ സ്കൂളില്‍ അയക്കേണ്ടതു കൊണ്ടും നേരത്തേ ഉണരേണ്ടിയും വരുന്നു, ലോകമെങ്ങുമുള്ള ദംപതികള്‍ ഉറക്കത്തില്‍ നിന്നും ഒരു പങ്കു കടമെടുത്താണ് ലൈംഗിക ബന്ധത്തിന് സാധാരണ സമയം കണ്ടെത്തിയിരുന്നത്, ഉറക്കം കുറഞ്ഞതോടെ അതിനും പറ്റാതായി, പക്ഷേ എല്ലാ തരത്തിലുള്ള പ്രേരണയും പ്രലോഭനവുമായി സെക്സ് ചുറ്റുപാടും നിറയുകയും ചെയ്യുന്നു, ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മടുപ്പില്‍ നിന്നുമൊക്കെയാണ് അമിത മദ്യാസക്തിയും, വിവാഹേതര ബന്ധങ്ങളോടുള്ള താത്പര്യവും, അശ്ലീല ക്കാഴ്ച്ചകളോടുള്ള ഇഷ്ടവും, കാരണമറിയാത്ത മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്നത്, മുന്‍പ് 55 മുതല്‍ 60 വയസ്സ് വരെയുള്ള പുരുഷന്മാരിലാണ് ലൈംഗിക താല്പര്യം കുറഞ്ഞ് കണ്ടതെങ്കില്‍, ഇന്നത് 40 മുതല്‍ 45 വയസ്സിലേക്ക് ചുരുങ്ങിയിട്ടുണ്ട്, 45 വയസ്സാവുന്നതോടെ ഒട്ടു മിക്ക പുരുഷന്മാരും ലൈംഗിക താല്പര്യം കുറഞ്ഞ്, മടുപ്പും വിരസതയുംകൊണ്ട്, മദ്യാസക്തി, അവിഹിതരതി, പെര്‍വേര്‍ഷന്‍ ഇവയ്ക്ക് ഇരയാകാനും, മനസ്സിന്റെ വാര്‍ധക്യം നേരത്തെ എത്തിച്ചേരാനും ഇടയാക്കുന്നു, മുന്‍പൊക്കെ18 മുതല്‍ 23 വയസ്സിനിടയില്‍ സ്ത്രീകളുടെ വിവാഹം നടന്നിരുന്നുവെങ്കില്‍, ഇന്നത് 25 നും 30 നും ഇടയിലേക്ക് ഉയര്‍ന്നിട്ടുണ്ട്, രണ്ടു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് വളര്‍ത്തിയെടുക്കുന്ന കാലം കൂടി കഴിഞ്ഞാല്‍ ഏകദേശം 12 മുതല്‍ 15 വര്‍ഷം വരെ മാത്രമാണ് മികച്ച ലൈംഗിക ജീവിതം സ്ത്രീകളില്‍ സാധ്യമാകുന്നത്, ലൈംഗിക താല്പര്യം, ശേഷി ഇവ കുറയ്ക്കുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍, പൊണ്ണത്തടി, ഫാറ്റി ലിവര്‍, ഹൃദ്രോഗം, ഉത്കണ്ട തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണക്കാരാണ്, എത്ര ടെന്‍ഷനുള്ള സാഹചര്യമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന് സാധിക്കാറുണ്ട്, അതു പക്ഷേ മികച്ചൊരു ലൈംഗിക ബന്ധം ആവണമെന്നില്ല, ടെന്‍ഷന്‍ മോചനത്തിനുള്ള ഒരു വഴി എന്ന നിലയില്‍ വെറുമൊരു 'സ്രവിക്കലി'ലൂടെ ബന്ധം പൂര്‍ത്തിയാക്കി ഉറക്കത്തിനോ വിശ്രമത്തിനോ ആയിരിക്കും പുരുഷന് താല്പര്യം, ഇങ്ങനെ തന്‍കാര്യം നോക്കി പുരുഷന്‍ നടത്തുന്ന 'ക്ഷിപ്രവേഴ്ച' കൂടെക്കൂടെ ഉണ്ടാകുംപോള്‍ താന്‍ വെറുമൊരു ഉപകരണം മാത്രമാണെന്ന തോന്നല്‍ സ്ത്രീയുടെ മനസ്സില്‍ ശക്തിപ്പെടും, സ്ത്രീകള്‍ക്ക് പൊതുവേ ടെന്‍ഷനുള്ള മനസ്സോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാറില്ല, രാവിലെയുണ്ടാകുന്ന ചെറിയൊരു മൂഡ് ഓഫ് പോലും കിടപ്പറ വരെ എത്താനുള്ള സാധ്യത, പുരുഷനെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്, പുരുഷന് ടെന്‍ഷനില്‍ നിന്നുള്ള രക്ഷാമാര്‍ഗമാണ് സെക്സെങ്കില്‍, സ്ത്രീക്ക് 'ടെന്‍ഷന്‍' സെക്സില്‍ നിന്നുള്ളോരു രക്ഷപ്പെടലായി മാറാനാണ് സാധ്യത, പുരുഷന് സെക്സ് ജീവിതത്തിലെ പലതിലൊരു കാര്യം മാത്രമാണെങ്കില്‍ സ്ത്രീക്കത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്, വഴക്കാളിയായ ഭാര്യയെ കിടപ്പറയില്‍ ചേര്‍ത്തു പിടിക്കാന്‍ പുരുഷന് കഴിഞ്ഞേക്കും, എന്നാല്‍ ജീവിതത്തില്‍ തനിക്കൊപ്പം നില്‍ക്കാത്ത ഭര്‍ത്താവിനെ കിടപ്പറയില്‍ ചേര്‍ത്ത് പിടിക്കാന്‍ സ്ത്രീക്ക് കഴിഞ്ഞെന്നു വരില്ല, പുരുഷന് ഭാര്യയില്‍ നിന്ന് കിട്ടുന്ന ലൈംഗികാനന്ദം നല്ലൊരു ദാംപത്യത്തിലേക്ക് വഴിയൊരുക്കുമെങ്കില്‍, സ്ത്രീക്ക് നേരെ മറിച്ച് നല്ലൊരു ദാംപത്യജീവിതം അനുഭവിക്കാനായെങ്കില്‍ മാത്രമേ മികച്ച ലൈംഗികത സാധ്യമാവൂ, ശാരീരികവും മാസസികവുമായ ഗുണങ്ങള്‍ നല്‍കുന്ന ഒരു സ്നേഹവ്യായാമം ആണ് ഹൃദ്യമായ ലൈംഗിക ബന്ധം, ഇരുപങ്കാളികള്‍ക്കും സെക്സിന്റെ കാര്യത്തില്‍ താത്പര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്, ഇത് അവര്‍ക്കിടക്ക് സംപൂര്‍ണ്ണ ഇടപഴകലുകള്‍ സാധ്യമാക്കുന്നു, ഇതിനായി അനാവശ്യമായ മസ്സിലുപിടുത്തങ്ങള്‍ ഒഴിവാക്കി, കുട്ടിത്തം നിറഞ്ഞ മനസ്സോടെ, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സമയം കണ്ടെത്തി ഭാര്യാഭര്‍ത്താക്കന്മാര്‍ ആഹ്ലാദകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, ഇത് വ്യായാമത്തിന്റെ സദ്‌ഫലങ്ങള്‍ നല്‍കും, അതോടൊപ്പം ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, എല്ലാ കോശങ്ങളിലേക്കുമുള്ള രക്ത പ്രവാഹം മെച്ചപ്പെടുത്തും, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍ എന്നിവ ഒരു പരിധി വരെ തടയും, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍ നിന്നും ചെറിയൊരു സംരക്ഷണവും നല്‍കും, ഹൃദ്യമായ ലൈംഗികബന്ധത്തിന്റെ ഫലമായുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഒഴിവാക്കി, ഉറക്കം സുഖകരമാക്കുന്നവയാണ്, കൂടാതെ വാതരോഗങ്ങള്‍, തലവേദന തുടങ്ങിയവ ഇല്ലാതാക്കുന്ന ഓക്സിടോക്സിനുകള്‍ ശരീരത്തിലെംപാടും സ്രവിക്കും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ടൈ-ഹൈഡ്രോ-എപി-ആണ്ട്രോസ്ടീറോണ്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കും, ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത് വഴി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു,