Wednesday, May 8, 2013

അങ്ങനെ 'ചുക്കി'ല്ലാത്ത കഷായവും

['11 നവംബര്‍ മാസത്തെ ആപ്ത മാഗസിനില്‍
ഡോ: സുബിന്‍ വൈദ്യമഠം എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

വാതവ്യധിയിലാണ് ഗുഗ്ഗുലുതിക്തകം വിവരിക്കുന്നതെങ്കിലും,
കുഷ്ടം, വാതരക്തം, വിസര്‍പ്പം തുടങ്ങിയ മറ്റു രോഗാവസ്ഥകളിലും,
ഇത് ഘൃതമായും കഷായമായും വികല്‍പ്പിച്ച് പ്രയോഗിക്കാം,
ഇതിലടങ്ങിയിട്ടുള്ള ചേര്, ഗുഗ്ഗുലു എന്നിവയുടെ
ശോധനത്തിലുള്ള പോരായ്മകള്‍ നിമിത്തമാണ്
പലപ്പോഴും രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കാണുന്നത്,
തീസതാചാര്യനാല്‍ രചിക്കപ്പെട്ടതും, അദ്ദേഹത്തിന്റെ പുത്രന്‍
ചന്ദ്രാദനാല്‍ വ്യാഖ്യാനിക്കപ്പെട്ടതുമായ ചികിത്സാകലികയില്‍
ചേരില്ലാത്തൊരു ഗുഗ്ഗുലുതിക്തകം വിവരിച്ചിട്ടുണ്ടെന്നു,
ഹേമാദ്രിയുടെ വ്യാഖ്യാനത്തില്‍ പറയുന്നുണ്ട്,
ചികിത്സാകലികയുടെ വ്രണ-ഭഗന്ദര-ഗണ്ടമാല-നാടീവ്രണ
പ്രകരണത്തിലാണിത് കണ്ടെത്തിയത്, ഇതിന്‍ പ്രകാരം
പഞ്ചതിക്തകങ്ങളായ കണ്ടകാരീ-ഗുളൂചീ-വാശാ-നിംബ-പടോലം
എന്നിവയുടെ ക്വാഥത്തില്‍ ത്രികടു-ത്രിഫല-ഗുഗ്ഗുലു കല്‍ക്കമാക്കി
ശുദ്ധമായ പശുവിന്‍ നെയ്യില്‍ ഗുഗ്ഗുലു തിക്തകം തയ്യാറാക്കണം,
ഇതിന് 'ലഘു' ഗുഗ്ഗുലുതിക്തകം എന്നാണ് ചന്ദ്രാദന്‍ പേര് നല്കിയിരിക്കുന്നത്,
കൂടാതെ കഷായം വക്കുന്നതിന് പഞ്ച തിക്തകങ്ങള്‍
ഓരോന്നും പത്തു പലം വീതം എടുക്കണമെന്നും,
അവ പത്തു ദ്രോണം വെള്ളത്തില്‍ കഷായം വച്ച്
നാലിലൊന്നാക്കി വറ്റിച്ച്, കല്‍ക്കമായി ചേര്‍ക്കേണ്ടുന്ന മരുന്നുകള്‍
ഓരോന്നും മൂന്നു കര്‍ഷം വീതവും, കൂടെ അഞ്ചു പലം
ഗുഗ്ഗുലുവും ചേര്‍ത്ത്, ഒരു പ്രസ്ഥം പശുവിന്‍ നെയ്യ്
കാച്ചിയെടുക്കാനുമാണ് ചന്ദ്രാദന്റെ  വിധി,
ഇതിനെ വ്രണരോപണമായിട്ടാണ്
അദ്ദേഹം പറഞ്ഞിരിക്കുന്നത്,