Tuesday, December 11, 2012

ഒരു ചിത്രകാരന്‍ മുഖം വരക്കേണ്ടതെങ്ങിനെയെന്നു പറഞ്ഞു തന്നു, രസകരമാണ്, ആദ്യം മനുഷ്യ മുഖത്തിന്റെ ഏകദേശ അനുപാതം മനസ്സിലാക്കണം, സാധാരണ മുഖത്തിന്‍റെ മുന്‍വശത്തെ ഉയരം മൂന്നര യൂണിറ്റാണെങ്കില്‍ വീതി മൂന്നു യൂണിറ്റ് ആയിട്ടെടുക്കണം, ചെവിക്കിരുവശവും ഒരു പെന്‍സില്‍ വണ്ണം സ്ഥലം വിട്ടിട്ടാണ്‌ ഈ വീതി കണക്കാക്കല്‍, ഉയരത്തിന്റെ ആദ്യത്തെ അരഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി മുടി ചീകി വച്ചാല്‍ അതിന്‍റെ മുകള്‍ വശം വരെ, പിന്നത്തെ ഒരു ഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി ഭ്രൂമദ്ധ്യം വരെയും, രണ്ടാമത്തെ ഒരു ഭാഗം ഭ്രൂമദ്ധ്യത്തില്‍ തുടങ്ങി മൂക്ക് അവസാനിക്കുന്നിടം വരേയും, മൂന്നാമത്തെ ഒരു ഭാഗം മൂക്ക് അവസാനിക്കുന്നിടത്തു തുടങ്ങി താടിയുടെ കീഴറ്റം വരെയും വരക്കണം, രണ്ടാമത്തെ ഭാഗത്തിന്‍റെ മുകളറ്റവും കീഴറ്റവും മുട്ടിച്ചു വേണം വശങ്ങളില്‍ ചെവികള്‍ വരക്കാന്‍, ഭ്രൂമദ്ധ്യത്തെ കേന്ദ്രമാക്കി നിറുകയില്‍ മുട്ടുന്ന തരത്തില്‍ ഒരു വൃത്തം വരച്ചാല്‍ വൃത്തം കീഴ്ചുണ്ടിന്‍റെ അടിയില്‍ മുട്ടണം, പുരികത്തിനിടക്കുള്ള വീതിയായിരിക്കും മൂക്കിന്‍ പുടങ്ങളുടെത്, കൃഷ്ണമണിയുടെ മദ്ധ്യവും പുരികത്തിന്റെ മദ്ധ്യവും ചുണ്ടുകളുടെ അറ്റവും ഒരേ ലെവലില്‍ ആയിരിക്കണം, മുകളിലുള്ള വീതി മൂന്നെങ്കില്‍ താഴെ കീഴ്ത്താടിയുടെ ഭാഗത്തുള്ള വീതി രണ്ടരഭാഗമാണ്, അതിനുള്ളില്‍ വേണം തല വരക്കാന്‍, ചെവി പക്ഷേ വൃത്തത്തിനുള്ളില്‍ ഒതുങ്ങിയാലും മതി, ആകെയുള്ള ഉയരത്തിന്റെ നേര്‍പകുതി കൃഷ്ണമണിയുടെ മദ്ധ്യത്തായാണ് വരുന്നത്, വശത്തേക്ക് തിരിഞ്ഞിരിക്കുന്ന മുഖത്തിന്‍റെ ഉയരവും വീതിയും മൂന്നര ഭാഗമാണ്, പുരികവും താടിയും ഒരേ ലെവലിലായിരിക്കും, മൂക്ക് ആ ലെവലില്‍ നിന്ന്പുറത്തേക്ക് അര ഭാഗം തള്ളിയിരിക്കും, കൃഷ്ണമണിയുടെ മദ്ധ്യവും ചുണ്ടിന്റെ കോണുകളും ഹെയര്‍ ലൈനും ഒരേ ലെവലിലായിരിക്കും, മൂന്നാമത്തെ ഭാഗത്തിന്‍റെ ആദ്യ പകുതിയില്‍ ആണ് ചെവി വരക്കേണ്ടത് അതും മുന്‍പില്‍ കണ്ട അതേ അനുപാത്തില്‍, എല്ലാം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, വരക്കുന്നില്ലേ? ഞാന്‍ ലാലേട്ടനെപ്പോലെ ചുമല് കൊണ്ട് ഇല്ല എന്നു കാണിച്ചു, അയാളെന്നെ നോക്കി ചിരിച്ചു, ഞാനും ഹി ഹി
ഒരു പെണ്‍കുട്ടി തന്‍റെ ശരീര വടിവില്‍ അമിതമായി അഹങ്കരിച്ച് കുറെപ്പേരെ വട്ടു കളിപ്പിക്കുന്നു എന്നിരിക്കട്ടെ, എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് ശരിക്കും വേണ്ട അഴകളവുകള്‍ എത്രയാണെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം, എനിക്കു തോന്നുന്നത്, ആ സത്യം മനസ്സിലാക്കുമ്പോള്‍ അവളുടെ കൂടെയുള്ളവന് മിക്കവാറും ഒരു ലോട്ടറി തന്നെ അടിച്ചേക്കുമെന്നാണ്, സ്ത്രീകളുടെ ശരീരം 'അവര്‍ ഗ്ലാസ്സ്' പോലെ വേണം എന്നാണ് പറയുക, അതായത് ശിരസ്സിന്റെ വീതിയുടെ ഇരട്ടി ഉരസ്സില്‍, ഇടുപ്പില്‍ ശിരസ്സിന്റെ അതേ അളവ്, നിതംബത്തില്‍ ഒന്നര തലപ്പാട് വീതി, കാഫ് മസിലിന്റെ ഭാഗത്ത് വീണ്ടും ഒരു തലപ്പാടും വീതിയും, അമേരിക്കന്‍ ടി വി ഷോ ആയ മാഡ് മെന്നിലും ഡ്രൈവ് എന്ന ചിത്രത്തിലും അഭിനയിച്ച ക്രിസ്ടീന ഹെണ്ട്രിക്സിന് ഇത്തരത്തിലുള്ള ശരീര പ്രകൃതി ആണ്, ഇപ്പോഴും അങ്ങനെ തന്നെ ആണോ എന്നെനിക്കറിയില്ല, എന്തായാലും സ്ത്രീകളുടെ ഉയരം അഞ്ചു അടി എട്ട് ഇഞ്ച്‌ വേണമെന്നാണ് പറയുന്നത്, എന്നാലേ ഇരിപ്പിടത്തിന്റെ ആവറേജ് ഉയരമായ ഒരടി ആറിഞ്ചും മേശയുടെ ഉയരമായ രണ്ടടി നാലിഞ്ചും അവള്‍ക്കും കൂടി ഉപയോഗിക്കാന്‍ പറ്റൂ, ഏകദേശം എട്ടേകാല്‍ ഇഞ്ചായിരിക്കണം മുഖത്തിന്റെ ഉയരം, കൈമുട്ട് ഇടുപ്പിന്റെ ലെവലിനു മുകളില്‍ ആണ്, ഈ ലെവലില്‍ നിന്നും ആറിലൊന്ന് തലപ്പാട് ഉയരം താഴെയാണ് പോക്കിളിന്റെ ലെവല്‍, പുരുഷനില്‍ പൊക്കിള്‍ വെയ്സ്റ്റ് ലൈനില്‍ ആണ്, നാലാമത്തെ തലപ്പാടു തീരുന്ന ഭാഗം, അതായത് ക്രോച്ചിനു മൂന്നിലൊന്ന് തലപ്പാട് മുകളിലായി ശരീരത്തിന്റെ ആകെ ഉയരത്തിന്റെ നേര്‍മദ്ധ്യം ആണ്, മൂന്നാമത്തെ തലപ്പാടിന്റെ ആദ്യത്തെ ആറിലൊന്ന് ലെവലിലാണ് നിപ്പിള്‍ വരക്കേണ്ടത്‌, ആദ്യത്തെ മൂന്നിലൊന്ന് ലെവലില്‍ ബ്രെസ്റ്റിന്റെ അടിഭാഗവും വരക്കണം, റിസ്റ്റ് ക്രോച്ചിന്റെ ലെവലില്‍ വരക്കണം, നിപ്പിളും പൊക്കിളും തമ്മില്‍ ഒരു തലപ്പാട് ഉയര വ്യത്യാസം ഉണ്ടായിരിക്കും, പുരുഷ ശരീരത്തിന് വീതി രണ്ട് തലപ്പാടും പിന്നൊരു മൂന്നിലൊന്ന് തലപ്പാട് വീതിയും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കത് രണ്ടു തലപ്പാട് മാത്രമേ ഉണ്ടായിരിക്കു, കൂടാതെ പുരുഷനെ അപേക്ഷിച്ച് നിപ്പിള്‍ താഴ്ത്തി വരക്കണം, തുടകള്‍ക്ക് മുന്‍വശത്ത് കക്ഷത്തിനേക്കാളും അല്പം കൂടി വീതി കൂടുതലാണെങ്കിലും പിന്‍വശത്ത് വീതി കുറവാണ്, മുട്ടിനു കീഴ്പ്പോട്ട് കാലുകള്‍ക്ക് നീളം വേണമെങ്കില്‍ കൂട്ടി വരക്കാം, പൊതുവേ കാലുകള്‍ക്ക് നീളം കുറവും തുടകള്‍ക്ക് വലുപ്പക്കൂടുതലും ആയിരിക്കും, പുരുഷ ശരീരത്തില്‍ നിപ്പിള്കള്‍ക്കിടക്കുള്ള ദൂരം ഒരു തലപ്പാട് വീതി ആയിരിക്കും, ഇടുപ്പ് ഒരു തലപ്പാട് വീതിയെക്കാളും കുറച്ചു കൂടി വീതി ഉണ്ടായിരിക്കും, കൈമുട്ട് ഇടുപ്പിന്റെ ലെവലില്‍ ആയിരിക്കും, ബട്ടക്സും ഷോള്‍ടറും ഒരേ ലെവലില്‍ ആയിരിക്കും, ഇതിനും പുറത്തേക്കു കാഫ് മസ്സില്‍ തള്ളി നില്‍ക്കും വശത്തേക്ക് തിരിഞ്ഞു നില്‍ക്കുമ്പോള്‍, മുട്ടിനു കീഴ്പ്പോട്ടുള്ള ഭാഗം മിഡ് ലൈനിന്‍റെ പുറകിലായി വരക്കണം, ക്രോച്ചിന്റെ ലെവലിനും മൂന്നിലൊന്ന് തലപ്പാട് താഴ്ന്നിട്ടായിരിക്കണം റിസ്റ്റ് വരക്കേണ്ടത്, ചെസ്ടിന്റെ മുന്‍ഭാഗവും റിസ്റ്റും ഒരേ ലെവലിലും ആയിരിക്കണം, ഫിംഗെര്‍സ് അഞ്ചാമത്തെ തലപ്പാടിന്റെ അവസാന ആറിലോന്നിന്റെ ലെവലില്‍ വരണം, കാഫ് മസ്സില്‍ വീതി ഒരു തലപ്പാട് ആയിരിക്കണം, പൊക്കിളില്‍ നിന്നും നിപ്പിളിലൂടെ ഷോള്‍ടറിലേക്ക് ഒരു നേര്‍രേഖ വരക്കാന്‍ പറ്റണം, അയാള്‍ പറഞ്ഞു കൊണ്ടിരുന്നു, എനിക്കെന്തോ കാര്യമായി ഉറക്കം വന്നു, എനിക്കു വേണ്ടി എന്‍റെ മൊബൈല്‍ എല്ലാം കേട്ടു മനസ്സിലാക്കി കൊണ്ടിരുന്നു, ഹി ഹി
എനിക്കറിയില്ല 'ഒപ്ടിക്സ്' എനിക്കെന്നും ഒരു ബാലികേറാമലയാണ്, പ്രകാശത്തെക്കുറിച്ചു ഉള്ള പഠനങ്ങള്‍ എനിക്കിഷ്ടമാണ് എന്നിട്ട് കൂടി, പല തരത്തിലുള്ള റെയ്സ് എനിക്കറിയാം, വിസിബിള്‍ ലൈറ്റ്, ഇന്ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, എക്സ്റെ, മൈക്രോവേവുകള്‍, റേഡിയോവേവുകള്‍ അങ്ങിനെയെല്ലാം, ഇലക്ട്രോ മാഗ്നെടിക്ക് എഫെക്ടും എനിക്കു പഠിക്കാന്‍ ഇഷ്ടമാണ്, പക്ഷേ പഠനം എന്നും പാതി വഴിയില്‍ നിന്നു പോകും, തുടക്കം എപ്പോഴും എന്റെ ഒപ്ടിക്സിന്റെ ടൈപ്പുകളില്‍ ആയിരിക്കും, പ്രകാസശത്തിന്റെ നേര്‍ രേഖയിലൂടെയുള്ള സഞ്ചാരവും, എന്തിലെങ്കിലും തട്ടി അതിനുണ്ടാകുന്ന പ്രതിഫലനവും 'ജ്യോമെട്രിക് ഒപ്ടിക്സ്' എന്നെ പഠിപ്പിക്കും, പ്രകാശത്തിന്റെ തരംഗ രീതിയിലുള്ള ചലനവും അതിനുണ്ടാകുന്ന ഡിഫ്രാക്ഷനും ഇന്‍റര്‍ ഫെറന്‍സും ഫിസിക്കല്‍ ഒപ്ടിക്സ് എന്നെ പഠിപ്പിക്കും, പക്ഷേ തരംഗ രീതിയും കണികാ രീതിയും സമ്മേളിക്കുന്ന ക്വാണ്ടം മെക്കാനിക്സ് പഠിച്ചു തുടങ്ങുമ്പോഴേക്കും എനിക്കു മടുക്കും, ഫോട്ടോന്‍സ് എത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിരിക്കും, കണ്ണാടിയും, ലെന്‍സുകളും, ടെലിസ്കൊപ്പുകളും, മൈക്രോസ്കൊപ്പുകളും ഇനി എന്നു ഞാന്‍ പഠിച്ചു ഉപയോഗപ്പെടുത്തും എന്റെ 'ഫ' ഗവാനേ ഹി ഹി ഹി

എന്തായാലും അരക്കൈ നോക്കിയിട്ട് തന്നെ കാര്യം, ഞാന്‍ ക്യാമറ കയ്യിലെടുത്തു, കൊള്ളാം നല്ല ഭംഗി, എവിടുന്നു തുടങ്ങും, ആകെ ആശയക്കുഴപ്പം, ഒരു കാര്യം ചെയ്യാം മുന്‍പില്‍ നിന്നു തന്നെ ആയിക്കളയാം, ക്യാമറയുമായി ഐ-ടു-ഐ കൊണ്ടാക്ടും ഉണ്ടാക്കാമല്ലോ, ഞാന്‍ ക്യാമറ മുന്നില്‍ പിടിച്ചു അതിലേക്കു തുറിച്ചു നോക്കി, അതെന്നെയും, കുറച്ചു നിമിഷങ്ങള്‍ കടന്നു പോയി, പതുക്കെ എന്റെ കണ്മുന്നില്‍ ഓരോന്നും തെളിഞ്ഞു വന്നു, റിമോട്ട് കണ്ട്രോളില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുന്ന ഇന്ഫ്രാ റെഡ് റിസീവര്‍, ലെന്‍സ്‌ ഘടിപ്പിക്കുന്ന ലെന്‍സ്‌ മൌണ്ട്, ലെന്‍സിനെ ശരിയായി ഘടിപ്പിക്കുന്ന മൌണ്ടിംഗ് മാര്‍ക്ക്, ലെന്‍സ്‌ വേര്പെടുത്തുന്നതിനുള്ള ലെന്‍സ്‌ റിലീസ് ബട്ടണ്‍, കുറഞ്ഞ വെളിച്ചത്തിലും ഫോക്കസിങ്ങിന് സഹായിക്കുന്ന ഓട്ടോ ഫോക്കസ് അസ്സിസ്റ്റ്‌ ഇല്യൂമിനേറ്റര്‍, സെല്‍ഫ് ടൈമര്‍ ഓണ്‍ ആണെന്ന് കാണിക്കുന്ന സെല്‍ഫ് ടൈമര്‍ ലാമ്പ്, ഫ്ലാഷിന്‍റെ തൊട്ടു മുന്നിലായി പ്രകാശിക്കുന്ന റെഡ്-ഐ-റിഡക്ഷന്‍ ലാമ്പ്, ക്യാമറ ഓണ്‍ ആക്കാനും ഓഫ്‌ ആക്കാനും ഉപയോഗിക്കുന്ന പവര്‍ സ്വിച്, ഓണ്‍ ആണെങ്കില്‍ പ്രകാശിക്കുന്ന പവര്‍ ലാമ്പ് (ഓണ്‍ ആക്കിയിട്ടും ഒരു മിനിട്ടു നേരം ഒന്നും ചെയ്തില്ലെങ്കില്‍ ഇതു സ്വയം പ്രകാശിക്കാന്‍ തുടങ്ങും, നാലാം മിനിട്ടിനുള്ളിലും ചിത്രങ്ങളൊന്നും എടുത്തില്ലെങ്കില്‍ ക്യാമറ സ്വയം ഓഫ് ആകും), പകുതി ഞെക്കി ഫോക്കസ് ചെയ്യുന്നതിനും പൂര്‍ണ്ണമായും ഞെക്കി ചിത്രം എടുക്കുന്നതിനുമുള്ള ഷട്ടര്‍ റിലീസ് ബട്ടണ്‍, സ്ട്രാപ്പ് തൂക്കിയിടുന്നതിനുള്ള ഐ ലെറ്റ്‌, മൂവി റെക്കോര്‍ഡ് ചെയ്യുന്നതിനും സ്റ്റോപ്പ്‌ ചെയ്യുന്നതിനും ഉള്ള മൂവി റെക്കോര്‍ഡ് ബട്ടണ്‍, ക്യാമറ സെറ്റിംഗ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള കമാന്‍ഡ് ബട്ടണ്‍, ഷൂട്ടിങ്ങിനുള്ള മോഡ് സെലക്റ്റ് ചെയ്യുന്ന മോഡ് ഡയല്‍, ഫ്ലാഷ് ഓണ്‍ ആക്കുന്നതിനുള്ള ഫ്ലാഷ് ബട്ടണ്‍, ക്യാമറക്കുള്ളില്‍ ഫോക്കല്‍ പ്ലേന്‍ കണക്കാക്കുന്നതിനുള്ള ഫോക്കല്‍ പ്ലേന്‍ മാര്‍ക്ക്‌ (ഇവിടെ നിന്നാണ് ഫോട്ടോ എടുക്കേണ്ട സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കേണ്ടത്) സ്പീക്കര്‍, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള മൈക്രോഫോണ്‍, ലെന്‍സ്‌ ക്യാമറയില്‍ ഘടിപ്പിക്കാത്തപ്പോള്‍ ബോഡിക്കക്കത്ത് പൊടി കയറാതെ തടയുന്ന ബോഡി ക്യാപ്, ജി പി എസ് യൂണിറ്റോ, മറ്റു ഫ്ലാഷ് ഉപകരണങ്ങളോ ഘടിപ്പിക്കാനുള്ള മള്‍ട്ടി ആക്സെസ്സറി പോര്‍ട്ട്‌, അവ കണക്റ്റ് ചെയ്യാത്തപ്പോള്‍ ആ ഭാഗം അടച്ചു വയ്ക്കുന്നതിനുള്ള മള്‍ട്ടി ആക്സസ്സറി പോര്‍ട്ട്‌ കവര്‍, ഫ്ലാഷ് ബട്ടണ്‍ ഞെക്കിയപ്പോള്‍ ഉയര്‍ന്നു വന്ന ബില്‍റ്റ് ഇന്‍ ഫ്ലാഷ്, സംഗതി കൊള്ളാം മച്ചു, ഉം, ഞാന്‍ ക്യാമറയെ തിരിച്ചു നിര്‍ത്തി പുറകു വശം ആപാദ ചൂഡം നോക്കി, എന്റെ കണ്ണു തള്ളിപ്പോയി, മുന്നിലുള്ളത്രയും തന്നെ പുറകിലും ഉണ്ട്, ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അത് ഒന്നൊന്നായി തെളിഞ്ഞു തുടങ്ങി എന്‍റെ കണ്‍മുന്നില്‍, വ്യൂ ഫൈന്‍ഡറിനെ ഫോക്കസ് ചെയ്യിക്കുന്ന ഡയോപ്റ്റര്‍ അട്ജസ്റ്റ്‌മെന്‍റ് കണ്ട്രോള്‍, ഇലക്ട്രോണിക്ക് വ്യൂഫൈണ്ടര്‍, വ്യൂഫൈണ്ടര്‍നടുത്തെക്ക് കണ്ണ് അടുപ്പിക്കുമ്പോള്‍ മോണിട്ടര്‍ തന്നെ ഓഫ് ആകുന്നതിനും വ്യൂ ഫൈണ്ടര്‍ ഓണ്‍ ആകുന്നതിനും ഉള്ള ഐ സെന്‍സര്‍, സെറ്റിംഗ്സ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ ബട്ടണ്‍, മോണിട്ടര്‍, ഫോക്കസും എക്സ്പോഷറും ഓട്ടോ ആയി ലോക്ക് ചെയ്യുന്നതിനുള്ള ബട്ടണ്‍, എക്സ്പോഷര്‍ അട്ജസ്റ്റ് ചെയ്യുന്നതിനുള്ള എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ബട്ടണ്‍, ഫ്ലാഷ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ഫ്ലാഷ് മോഡ് ബട്ടണ്‍, കണ്ടിന്യൂസ്/ സെല്‍ഫ് ടൈമര്‍/ റിമോട്ട് കണ്ട്രോള്‍ മോഡ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ബട്ടണ്‍, മെമ്മറി കാര്‍ഡ് ഇട്ടിട്ടുന്ടെങ്കിലും ഇമേജ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും തെളിയുന്ന മെമ്മറികാര്‍ഡ് ആക്സെസ്സ് ലാമ്പ്, മെമ്മറി കാര്‍ഡ് ഇടുന്നതിനോ, ബാറ്ററി മാറ്റുന്നതിനോ വേണ്ടി ഓപണ്‍ ചെയ്യാവുന്ന സ്ലോട്ട് (ബാറ്ററി ചേംബറില്‍ പവര്‍ കണക്റ്റ് ചെയ്യാനും സംവിധാനം ഉണ്ട്) ട്രൈപോഡ്‌ കണക്റ്റ് ചെയ്യുന്നതിനുള്ള ട്രൈപോഡ്‌ സോക്കറ്റ്, ഡിലീറ്റ് ബട്ടണ്‍, ഡിസ്പ്ലേ ബട്ടണ്‍, മെനു ബട്ടണ്‍, പ്ലേ ബാക്ക് ബട്ടണ്‍, കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള യു എസ് ബി കണക്ടര്‍, എച്-ഡി-ടി-വി മറ്റു ഹൈ-ഡെഫനിഷന്‍ ഉപകരണങ്ങള്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള എച്-ഡി-എം-ഐ മിനി പിന്‍ കണക്ടര്‍, എക്സ്‌ടെണല്‍ മൈക്രോഫോണ്‍ കണക്റ്റ് ചെയ്യുന്നതിനുള്ള കണക്ടര്‍, തീര്‍ന്നോ? ഏയ്‌, കുറച്ചും കൂടി, മോഡ് ഡയല്‍ പറഞ്ഞു, അതില്‍ എട്ടു മോഡുകള്‍ ഉണ്ടായിരുന്നു, ഓട്ടോ മോഡ്, എച് ഡി മൂവിക്കോ സ്ലോ മോഷന്‍ ചിത്രങ്ങള്‍ക്കോ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ മൂവി മോഡ്, ഫോട്ടോയും ബ്രീഫ് മൂവിയും ഒരേ സമയം എടുക്കുന്ന മോഷന്‍ സ്നാപ് ഷോട്ട് മോഡ്, സ്ലോ വ്യൂവിനും സ്മാര്‍ട്ട് ഫോട്ടോ സെലെക്ഷനും സഹായിക്കുന്ന ബെസ്റ്റ് മൊമന്റ ക്യാപ്ച്ചര്‍ മോഡ്, പ്രോഗ്രാംഡ ഓട്ടോ മോഡ്, ഷട്ടര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, അപേര്‍ച്ചര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, മാനുവല്‍ മോഡ് തീര്‍ന്നു ഭാഗ്യം, ഒന്നാം പടിക്കെട്ട് കടന്നെന്റെ അയ്യപ്പാ :D

വീണ്ടും ഞാന്‍ ഇതി കര്‍ത്തവ്യതാമൂഡനായി ഇരുന്നു, എന്റെ ഒരു കൈയ്യില്‍ ക്യാമറയുടെ ബോഡിയും മറു കൈയ്യില്‍ ലെന്‍സും ഉണ്ട്, ഇതെങ്ങനെ ബന്ധിപ്പിക്കും? ഞാന്‍ ചിന്തിച്ചു, വഴി മെല്ലെ തെളിഞ്ഞു വന്നു, ലെന്‍സിന്റെ പുറകിലെ ക്യാപ് ക്ലോക്ക് വൈസ് ആയി തിരിച്ച് ഞാന്‍ ഊരി, അത് പോലെ തന്നെ ക്യാമറയുടെ ബോഡി ക്യാപ്പും മാറ്റി, മൌണ്ടിംഗ് മാര്‍ക്ക് രണ്ടിന്റെയും ചേര്‍ന്ന് വരത്തക്ക വിധം അവയെ ചേര്‍ത്തു പിടിച്ചു, പിന്നെ മെല്ലെ ആന്‍റി ക്ലോക്ക് വൈസായി തിരിച്ചു, 'ക്ലിക്ക്' എന്നൊരു സബ്ദം കേട്ടു, എന്റെ ചങ്ക് ഒന്ന്ക ത്തി ഈശ്വരാ, ഫഗവാനേ, എല്ലാം തകര്‍ന്നോ? ഒരു നിമിഷം ഞാന്‍ പേടിച്ചു, പിന്നെ പരിശോധിച്ചു, ഏയ്‌, കുഴപ്പമൊന്നുമില്ല, ക്യാമറയില്‍ ലെന്‍സ്‌ കറക്റ്റ് ആയി ബന്ധിച്ചതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത്, ഇനി ക്യാമറ ഓണ്‍ ആക്കണമല്ലോ, ഞാന്‍ പവര്‍ സ്വിച് ക്ലോക്ക് വൈസ് ആക്കി തിരിച്ചു, പവര്‍ ഓണ്‍ ലാമ്പില്‍ പച്ച ലൈറ്റ് കത്തി ക്യാമറ ഓണ്‍ ആയി, മോണിറ്ററും അതിനോടൊപ്പം ഓണ്‍ ആയി, ആരെങ്കിലും കണ്ടോ (പവര്‍ സ്വിച് ആന്റി ക്ലോക്ക് വൈസ് ആയി തിരിച്ചാല്‍ മതി അത് ഓഫ് ആക്കാന്‍) ഞാന്‍ ചുറ്റും നോക്കി, ആരും ഇല്ല, ഈ എന്റെ ഒരു പേടിയേ? ക്യാമറയോടു പിന്നെ ഞാന്‍ ഘടിപ്പിച്ചത് റിട്രാക്ടിബിള്‍ ലെന്‍സ്‌ ബാരല്‍ ആണു, അതിന്‍റെ ലോക്ക് റിലീസ് ആക്കിയതും ക്യാമറ തനിയേ ഓണ്‍ ആയി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് സൂം റിംഗ് ആന്‍റി ക്ലോക്ക് വൈസ് ആയി തിരിച്ചപ്പോള്‍ ബാരല്‍ അണ്‍ ലോക്ക് ആവുകയും ചെയ്തു, ലെന്‍സ്‌ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് വിപരീത ദിശയില്‍ ബാരല്‍ തിരിച്ചപ്പോള്‍ എല്ലാം വീണ്ടും പഴയതു പോലെ ആയി, എനിക്കു വളരെയേറെ സന്തോഷം തോന്നി, ഇത്രയെങ്കിലും പഠിച്ചല്ലോ. മോണിട്ടറില്‍ നോക്കിയെങ്കിലും, ഉച്ച വെയില്‍ അടിച്ചു ഒന്നും കാണാനാകാത്ത അവസ്ഥ ആയിരുന്നു, ഞാന്‍ കണ്ണ് വ്യൂ ഫൈണ്ടറിനടുത്തു കൊണ്ട് ചെന്നതും അതിന്റെ ഡിസ്പ്ലേ തനിയേ ഓണ്‍ ആയി, കൌതുകം തോന്നി എനിക്കു, ഞാന്‍ ഐ സെന്‍സറിനടുത്ത് എന്റെ വിരല്‍ കൊണ്ട് ചെന്നു, അപ്പോഴും ആദ്യം സംഭവിച്ചത് പോലെ തന്നെ വ്യൂ ഫൈണ്ടര്‍ തനിയേ ഓണ്‍ ആയി, ഒപ്പം മോണിട്ടര്‍ ഓഫ് ആകുകയും ചെയ്തു, അത് കൊണ്ട് പിന്നീട് ഞാന്‍ മോണിട്ടര്‍ യൂസ് ചെയ്തത് ഒരു കാരണ വശാലും ഐ സെന്‍സര്‍ കവര്‍ ആകാതെയാണ്, എന്തോ ഇലക്ട്രോണിക്ക് വ്യൂ ഫൈണ്ടറിലെ ഡിസ്പ്ലേ ഫോക്കസില്‍ ആയിരുന്നില്ല, ഞാന്‍ വ്യൂ ഫൈണ്ടറിലൂടെ നോക്കി ഡയോപ്ടര്‍ അട്ജസ്റ്റ്മെന്‍റ് കണ്ട്രോള്‍ തിരിച്ച് ഡിസ്പ്ലേ ഷാര്‍പ് ആക്കി, എത്ര ചിത്രങ്ങള്‍ എനിക്കു എടുക്കാമെന്ന് രണ്ടു ഡിസ്പ്ലേകളിലും വലതു വശത്ത് താഴെയായി കാണിച്ചിട്ടുണ്ട്, രണ്ടിലും ഇടതു വശത്ത് താഴെ ബാറ്ററി ലെവലും കാണിച്ചതും നന്നായി, ചാര്‍ജ് കുറച്ചു കുറവാണ്, ക്യാമറയുടെ ഉള്ളു കള്ളികളിലേക്ക് ഒന്ന് കൂടി ഇറങ്ങി നിന്നതിന്‍റെ ആഹ്ലാദം എന്നെ ചിരിപ്പിച്ചു :D

ഒരു ഫോട്ടോഗ്രാഫ് എടുക്കുന്നതിനു വളരെ എളുപ്പമാണ്, ആദ്യം ക്യാമറ ഓണ്‍ ആക്കണം, പച്ച നിറത്തിലുള്ള പവര്‍ ഓണ്‍ ലാമ്പ് കത്തുംപോഴേക്കും മോണിട്ടര്‍ ഓണ്‍ ആകും, മോഡ് ഡയല്‍ തിരിച്ച് ഓട്ടോ മോഡില്‍ ആക്കുക, എന്നിട്ട് വ്യൂ ഫൈണ്ടറില്‍ ക്കൂടി നോക്കി സബ്ജക്റ്റ് മധ്യത്തിലോ അതിനടുത്തോ വരുന്ന വിധം ക്യാമറ പിടിച്ച്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി വ്യൂ ഫൈണ്ടറില്‍ പച്ച നിറത്തില്‍ ക്യാമറ ഫോക്കസിലേക്കെത്തി എന്ന് കണ്ടാല്‍ (കൂടെ ഒരു ബീപ് ശബ്ദവും കേള്‍ക്കും) ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാവുന്നതാണ്‌, എടുത്ത ഫോട്ടോ നിങ്ങള്‍ക്ക്മോണിട്ടറില്‍ കാണാം, ഓട്ടോ മോഡില്‍ പതിനാറ് ഒന്‍പത് അനുപാതത്തില്‍ മൂവി റെക്കോര്‍ഡ് ചെയ്യാനും സാധിക്കും, ശബ്ദം ബില്‍റ്റ് ഇന്‍ മൈക്രോ ഫോണ്‍ വഴിയായി റിക്കാര്‍ഡ് ആകുന്നതാണ്, അതിനായി മുന്‍പറഞ്ഞ പോലെ സബ്ജക്ടിനെ വ്യൂ ഫൈണ്ടറിലൂടെ കണ്ടു മൂവി റിക്കാര്‍ഡിംഗ് ബട്ടണില്‍ ഞെക്കുക, ഉദ്ദേശിച്ചത്ര റിക്കാര്‍ഡ് ആയി കഴിഞ്ഞാല്‍ വീണ്ടും അതേ ബട്ടണില്‍ത്തന്നെ ഞെക്കി റിക്കാര്‍ഡിംഗ് അവസാനിപ്പിക്കാം, മൂവി റിക്കാര്‍ഡ് ചെയ്യുന്നതിനോടൊപ്പം ഫോട്ടോ എടുക്കുന്നതിനും സൗകര്യം ഉണ്ട്, അതിനായി റിക്കാര്‍ഡ് നടന്നു കൊണ്ടിരിക്കുന്നതിനിടക്ക് ഷട്ടര്‍ റിലീസ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി, ഇരുപതു ഫോട്ടോ വരെ ഇങ്ങനെ ഒരു മിനിട്ടില്‍ എടുക്കാം, എടുത്ത ചിത്രങ്ങള്‍ മോണിട്ടറില്‍ കാണുന്നതിന് പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ മതി, ഏറ്റവും അവസാനം നിങ്ങള്‍ എടുത്ത ചിത്രം കാണാന്‍ പറ്റും, അതിനും മുന്‍പ് എടുത്ത ചിത്രമാണ് കാണേണ്ട ത് എങ്കില്‍, മള്‍ട്ടി സെലക്ടര്‍ തിരിക്കുകയോ അതില്‍ ഇടത്തെക്കോ വലത്തേക്കോ പ്രെസ്സ് ചെയ്യുകയോ വേണം, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കിയാല്‍ ഷൂട്ടിംഗ് മോഡില്‍ നിന്നും എക്സിറ്റ് ആവും, കമാന്‍ഡ് ഡയല്‍ വലത്തോട്ടു തിരിച്ചാല്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഫോട്ടോ കുറച്ചു കൂടി സൂം ആവും, ഇടത്തോട്ടു തിരിച്ചാല്‍ ഫോട്ടോയുടെ സൂം കുറഞ്ഞ് ഒടുക്കം മോണിട്ടറില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടും, ആദ്യത്തെ തിന് പ്ലേ ബാക്ക് സൂം എന്നും രണ്ടാമത്തേതിന് തംബ്നെയില്‍ പ്ലേ ബാക്ക് എന്നും പറയും, മൂവികളില്‍ മൂവി ഐക്കണ്‍ ഉണ്ടാകും, ഓ കെ ബട്ടണ്‍ ഞെക്കിയാല്‍ പ്ലേ ബാക്ക് തുടങ്ങും, മോണിറ്ററിന്റെ വലതു വസത്ത് താഴെ പ്ലേ ബാക്ക് ഗൈഡ് കാണാം, പ്ലേ ബാക്ക് പോസ് ചെയ്യണം എങ്കില്‍ മള്‍ട്ടി സെലക്ടര്‍ താഴേക്കു പ്രെസ്സ് ചെയ്യണം, ഓ കെ ഞെക്കിയാല്‍ വീണ്ടും മൂവി പ്ലേ ബാക്ക് ആകും, റീ വൈണ്ട് ചെയ്യുമ്പോഴോ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴോ വീണ്ടും മൂവി പ്ലേ ബാക്ക് ആക്കാനും ഓ കെ ബട്ടണില്‍ ഞെക്കിയാല്‍ മതി, മോണിട്ടറില്‍ ഉള്ള ചിത്രം ഡിലീറ്റ് ആക്കാന്‍ ഡിലീറ്റ് ബട്ടണില്‍ ഞെക്കിയാല്‍ മതി, അപ്പോള്‍ ഒരു ദയലോഗ് ബോക്സ് പോപ്‌ അപ് ചെയ്തു വരും, കണ്ഫെരം ചെയ്യാന്‍, ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫോട്ടോ റീ സ്റ്റോര്‍ ചെയ്യാന്‍ വഴിയില്ലെന്ന് ഓര്‍ക്കണം, ഡിലീറ്റ് ചെയ്യണം എന്നു തന്നെ ആണെങ്കില്‍ വീണ്ടും ഡിലീറ്റ് ബട്ടണില്‍ ഒന്ന് കൂടി ഞെക്കുക, ഡിലീറ്റ് ചെയ്യേന്ടെങ്കില്‍ പ്ലേ ബാക്ക് ബട്ടണ്‍ ഞെക്കിയാല്‍ മതി തീര്‍ന്നില്ല, ഞാന്‍ പറഞ്ഞു ഒന്നു മുള്ളിയെച്ചും വരാം ഹി ഹി മള്‍ട്ടി സെലക്ടര്‍ ഉപയോഗിച്ചു ബര്‍സ്റ്റ് മോഡ് സെലെക്റ്റ് ചെയ്യാവുന്നതാണ്, കൂടാതെ മള്‍ട്ടി സെലക്ടര്‍ തന്നെ ഉപയോഗിച്ച് സെല്‍ഫ് ടൈമര്‍ ബട്ടനും സെലക്റ്റ് ചെയ്യാം, സെലക്റ്റ് ചെയ്യുന്നത് വ്യൂ ഫൈണ്ടറിലോ മോണിട്ടറിലോ കാണാവുന്നതാണ്, ഒറ്റ ബര്‍സ്റ്റില്‍ എത്ര ഷോട്ട് എടുക്കാനാവുമെന്നു ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുമ്പോള്‍ വലതു കോണില്‍ താഴെ കാണിക്കുന്നതാണ്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി പിടിച്ചാല്‍ ക്യാമറ കണ്ടിന്യൂസ് ആയി ഫോട്ടോ എടുത്തു തുടങ്ങും, സബ്ജക്റ്റ് വെളിച്ചം കുറഞ്ഞ സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലോ സബ്ജക്ടിന്റെ ബാക്ക് ഗ്രൌണ്ടില്‍ വേണ്ടത്ര പ്രകാശം ഇല്ലെങ്കിലോ ഫ്ലാഷ് ഉപയോഗിക്കാവുന്നതാണ്, അതിനായി ഫ്ലാഷ്ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ബില്‍റ്റ് ഇന്‍ ഫ്ലാഷ് പോപ്‌ അപ് ആയി ഉയര്‍ന്നു വരും, ചാര്‍ജിംഗ് മുഴുവന്‍ ആയാല്‍ മോണിട്ടറില്‍ അത് കാണാം, ഫ്ലാഷ് താഴ്ത്തി വക്കുമ്പോള്‍ അതിന്‍റെ ലാച് പ്ലേസില്‍ ആയാല്‍ ഒരു ക്ലിക്ക് ശബ്ദം കേള്‍ക്കാം, മള്‍ട്ടി സെലക്ടറിലെ കണ്ടിന്യൂസ് അല്ലെങ്കില്‍ സെല്‍ഫ് ടൈമര്‍ കീ ഞെക്കിയാല്‍ ഷട്ടര്‍ റിലീസിനുള്ള കുറച്ചു മോഡുകള്‍ മോണിട്ടറില്‍ കാണാന്‍ പറ്റും, കണ്ടിന്യൂസ് ഹൈ ലൈറ്റ് ചെയ്തു ഓ കെ പ്രെസ്സ് ചെയ്യുക, അപ്പോള്‍ 5, 15, 30, 60 എന്നിങ്ങനെ വിവിധ തരത്തിലുള്ള ഫ്രെയിം പെര്‍ സെക്കണ്ട് പ്രത്യക്ഷപ്പെടും, ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യുക, അഞ്ചു ഫ്രെയിം പെര്‍ സെക്കണ്ട് ആണെങ്കില്‍ അതില്‍ മെക്കാനിക്കല്‍ ഷട്ടര്‍ ആണു ഉപയോഗിക്കപ്പെടുന്നത്, അതില്‍ കൂടുതല്‍ ഉള്ളതില്‍ പക്ഷേ ഇലക്ട്രോണിക്ക് ഷട്ടര്‍ ആണു ക്യാമറ ഉപയോഗപ്പെടുത്തുന്നത് എന്നും മനസ്സിലാക്കുക

ഒരു ഫോട്ടോഗ്രാഫ് എടുക്കേണ്ടത് എങ്ങിനെയാണെന്നു മനസ്സിലായി, ഒന്ന് കൂടി പറയാം, ആദ്യമായി മോഡ് ഡയല്‍ തിരിച്ച് ഓട്ടോയില്‍ ആക്കി ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി ഫോക്കസ് ചെയ്യുക, ക്യാമറ ഫോക്കസ് ചെയ്തു കഴിഞ്ഞാല്‍ ഒരു ബീപ് സൌണ്ട് കേള്‍ക്കാം, കൂടാതെ ഫോക്കസ് ഏരിയ പച്ച നിറത്തില്‍ തെളിയുകയും ചെയ്യും, അപ്പോള്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാം, ഓട്ടോ മോഡില്‍ ക്യാമറ സ്വയം സബ്ജക്ടിനെ അനലൈസ് ചെയ്ത് യോജിച്ച സീന്‍ ഓട്ടോമാറ്റിക്ക് ആയി സെലക്റ്റ് ചെയ്യുന്നു, സെലക്ടഡ സീന്‍ മോണിട്ടറില്‍ കാണിക്കുന്നതാണ്, ഇത് പോര്‍ട്രൈറ്റ്‌, ലാന്‍ഡ്‌സ്കേപ്പ്, നൈറ്റ് പോര്‍ട്രൈറ്റ്‌, നൈറ്റ് ലാന്‍ഡ്‌സ്കേപ്പ്, ക്ലോസ് അപ്, ഓട്ടോ ഇവയില്‍ ഏതുമാകാം, മൂവിറിക്കാര്‍ഡ് ചെയ്യുന്നതിനൊപ്പം എടുക്കുന്ന ഫോട്ടോകള്‍ മൂന്ന് രണ്ട് അനുപാതത്തില്‍ ഉള്ളതായിരിക്കും, ഓരോ മൂവിക്ലിപ്പിനുമൊപ്പം ഇരുപതു ഫോട്ടോകളാണ് എടുക്കാന്‍ സാധിക്കുക, ഓട്ടോമോഡില്‍ത്തന്നെ ക്യാമറയുടെ സെറ്റിംഗ്സ് ഫോട്ടോ എടുക്കുന്നതിന് മുന്‍പു ലൈവ് ഇമേജ് കണ്ട്രോള്‍ ഉപയോഗിച്ച് അഡജസ്റ്റ് ചെയ്യാന്‍ സാധിക്കും, അതിനായി ഫീച്ചര്‍ ബട്ടണ്‍ ഞെക്കുക, മോണിട്ടറില്‍ ഡിസ്പ്ലേ ആകുന്ന ലൈവ് ഇമേജ് കണ്ട്രോളിന്റെ മെനുവില്‍ മള്‍ട്ടിസെലക്ടര്‍ തിരിച്ചു ഹൈലൈറ്റ് ചെയ്യാം, ആക്ടീവ് ഡീ ലൈറ്റിംഗ്, ബാക്ക് ഗ്രൌണ്ട് സോഫനിംഗ്, മോഷന്‍ കണ്ട്രോള്‍, ബ്രൈറ്റ്നസ്സ് കണ്ട്രോള്‍ എന്നിവയാണ് ഓപ്ഷന്‍സ്, ഇവ ഓരോന്നിന്റെയും പ്രിവ്യൂ മോണിട്ടറില്‍ കാണുവാന്‍ സാധിക്കുന്നതാണ്, ആക്ടീവ് ഡി-ലൈറ്റിംഗ് ഹൈ ലൈറ്റിലുള്ള ഡീറ്റെയ്ല്‍സ് സംരക്ഷിക്കുന്നു, കൂടാതെ നാച്ചുറല്‍ കൊണ്ട്രാസ്റ്റിനു വേണ്ടി നിഴലുകളേയും സംരക്ഷിക്കുന്നു, ബാക്ക് ഗ്രൌണ്ട് സോഫനിംഗ് ബാക്ക് ഗ്രൌണ്ടിലുള്ള കാര്യങ്ങള്‍ സോഫ്റ്റ്‌ ആക്കി സബ്ജക്ടിനെ പ്രത്യേകമായി എടുത്തു കാണിക്കും, ഇനി മോഷന്‍ കണ്ട്രോള്‍, ഇതു സബ്ജക്ടിന്റെ ചലനം നിയന്ത്രിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്, അതായത് സഞ്ചരിക്കുന്ന സബ്ജക്ടിനെ ബ്ലര്‍ ആയി കാണിച്ച് മോഷന്‍ ഉള്ളതാക്കി കാണിക്കാം, അതിനെത്തന്നെ ക്ലിയര്‍ ആക്കി അതായത് ഫ്രീസ് ആക്കി മോഷന്‍ ഇല്ലാതാക്കിയും കാണിക്കാം, ബ്രൈറ്റ്നെസ്സ് കണ്ട്രോള്‍ സെലക്റ്റ് ചെയ്ത് ചിത്രങ്ങള്‍ ബ്രൈറ്റായും ഡാര്‍ക്കായും മാറ്റാം, കമാന്‍ഡ് ഡയല്‍ പ്രെസ്സ് ചെയ്തതിനു ശേഷം, ആ ഡയല്‍ തന്നെ തിരിച്ചു ഇഷ്ടമുള്ള പ്രിവ്യൂ മോണിട്ടറില്‍ നിന്നും സെലക്റ്റ് ചെയ്യുക, ആന്‍റിക്ലോക്ക് വൈസില്‍ തിരിക്കണം, വീണ്ടും കമാന്‍ഡ് ഡയല്‍ ഞെക്കി കണ്രോള്‍ മോണിട്ടറില്‍ നിന്നും ഹൈഡ് ചെയ്യാം, തുടര്‍ന്ന്ഷട്ടര്‍ റിലീസ് ബട്ടണ്‍ ഞെക്കി ഫോട്ടോ എടുക്കാം, നോര്‍മല്‍ ഷൂട്ടിംഗ് തുടരാന്‍ ഫീച്ചര്‍ ബട്ടണ്‍ വീണ്ടും ഞെക്കുക,

പി-എസ്-എ-എം മോഡുകള്‍ ഷട്ടര്‍ സ്പീഡിലും അപ്പെര്‍ച്ചര്‍ ലും നല്ല കണ്ട്രോള്‍ നല്‍കുന്നു, ഏതെങ്കിലും ഒരു മോഡ് സെലക്റ്റ് ചെയ്ത് സെറ്റിംഗ്സ് ഇഷ്ടമനുസരിച്ച് അട്ജസ്റ്റ് ചെയ്യാം, സെറ്റിംഗ്സ് ഡിസ്പ്ലേ ആവാന്‍ ഫീച്ചര്‍ ബട്ടണ്‍ ഞെക്കണം, ഐക്കണുകള്‍ ആയി ഇവ മോണിട്ടറില്‍ കാണാം, ഇതു ഹൈ ലൈറ്റ് ചെയ്യാന്‍ കമാന്‍ഡ് ഡയല്‍ തിരിക്കുക, ഫോക്കസ് മോഡ്, എ-എഫ് ഏരിയ മോഡ്, മീറ്ററിംഗ്, ഐ-എസ്-ഓ സെന്‍സിറ്റിവിറ്റി, പിച്ചര്‍ കണ്ട്രോള്‍, വൈറ്റ് ബാലന്‍സ് എന്നിവയാണ് ഓപ്ഷനുകള്‍, ഓപ്ഷന്‍ സെലക്റ്റ് ചെയ്‌താല്‍ കമാന്‍ഡ് ഡയല്‍ ഞെക്കുക, സെലക്റ്റ് ചെയ്ത ഓപ്ഷന്റെ സെറ്റിംഗ്സ് കമാന്‍ഡ് ഡയല്‍ തിരിച്ച് അട്ജസ്റ്റ് ചെയ്‌താല്‍ അതില്‍ തന്നെ വീണ്ടും ഞെക്കി വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്ത് ഷൂട്ടിംഗ് ഡിസ്പ്ലേയിലേക്ക് തിരിച്ചു വരാം, അഞ്ചു തരത്തിലുള്ള ഫോക്കസ് മോഡുകള്‍ ഉണ്ട്, ഓട്ടോ സെലക്റ്റ് എ എഫ് /എ എഫ്-എ (ക്യാമറ ഓട്ടോമാറ്റിക് ആയി ഫോക്കസ് സെലക്റ്റ് ചെയ്യുന്നു, സബ്ജക്റ്റ് അനങ്ങാതിരിക്കുക യാണെങ്കില്‍ എ എഫ്-എസ്, സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ എ എഫ്-സി എന്നിങ്ങനെ), സിംഗിള്‍ എ എഫ് /എ എഫ്-എസ് (അനങ്ങാതിരിക്കുന്ന സബ്ജക്ടിന്), കണ്ടിന്യൂസ് എ എഫ് /എ എഫ്-സി (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്), ഫുള്‍ ടൈം എ എഫ് /എ എഫ്-എഫ് (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്, ക്യാമറ കണ്ടിന്യൂസ് ആയി ഫോക്കസ് ചെയ്യും), മാനുവല്‍ ഫോക്കസ് /എം എഫ് (ഫോക്കസ് അട്ജസ്റ്റ്മെന്‍റ് മാനുവല്‍ ആയി ചെയ്യാവുന്നത്), മൂന്നു തരത്തിലുള്ള ഓട്ടോ ഫോക്കസ് ഏരിയ മോഡുകള്‍ ഉണ്ട്, ഓട്ടോ ഏരിയ (ഇതില്‍ ക്യാമറ ഓട്ടോമാറ്റിക്ക് ആയി സബ്ജക്ടിനെ മനസ്സിലാക്കി ഫോക്കസ്ഏരിയ സെലക്റ്റ് ചെയ്യുന്നു), സിംഗിള്‍ പോയിന്റ്‌ (അനങ്ങാതെ നില്‍ക്കുന്ന സബ്ജക്ടിന്), സബ്ജക്റ്റ് ട്രാക്കിംഗ് (സഞ്ചരിക്കുന്ന സബ്ജക്ടിന്, ഇതില്‍ ക്യാമറ സബ്ജക്റ്റ് ട്രാക്കിംഗ് ഏരിയയിലൂടെ സബ്ജക്ടിനെ ട്രാക്ക് ചെയ്യും), ഐ എസ് ഓ സെന്‍സിറ്റിവിറ്റി എത്ര കൂടി ഇരിക്കുന്നുവോ അത്ര കുറച്ച് ലൈറ്റ് മതി ഒരു എക്സ്പോഷര്‍ ഉണ്ടാക്കാന്‍, പക്ഷേ ഷട്ടര്‍സ്പീഡ് വളരെ ഫാസ്റ്റ് ആയിരിക്കുക, അപേര്‍ച്ചര്‍ വളരെ ചെറുത്‌ ആയിരിക്കുക എന്നിവ കൊണ്ട് പിച്ചര്‍ അവിടെയും ഇവിടെയും ബ്രൈറ്റ് പിക്സലുകളോ, ഫോഗോ, ലൈനോ പോലുള്ള നോയിസ് ബാധിച്ചിരിക്കും, സ്റ്റാന്‍ഡേര്‍ഡ്, ന്യൂട്രല്‍, വിവിഡ്, മോണോക്രോം, പോര്‍ട്രൈറ്റ്‌, ലാന്‍ഡ്‌സ്കേപ്പ് എന്നിങ്ങനെ പല തരത്തിലുള്ള പിച്ചര്‍ കണ്ട്രോള്‍ ഉണ്ട്, വൈറ്റ് ബാലന്‍സ് പ്രാകാശത്തില്‍ നിറങ്ങള്‍ മങ്ങാതെ നോക്കും, സാധാരണ ഗതിയില്‍ ഓട്ടോ വൈറ്റ് ബാലന്‍സ് ആണു മിക്ക ലൈറ്റ് സോര്‍സിനും അനുയോജ്യം, അത്യാവശ്യമെങ്കില്‍ ഓരോ ലൈറ്റ് സോര്‍സിനും യോജിക്കുന്ന വാല്യൂ സെലക്റ്റ് ചെയ്യാം,

പെട്ടന്ന് മാറുന്ന ക്യാപ്ച്ചര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സബ്ജക്ടിന്‍റെ ഫോട്ടോ എടുക്കാന്‍ ബെസ്റ്റ് മോമന്റ്റ് ക്യാപ്ച്ചര്‍ എന്ന മോഡ് ആണു ഉപയോഗിക്കുന്നത്, ബെസ്റ്റ് മോമെന്റ്റ്‌ ക്യാപ്ച്ചര്‍ മോഡില്‍ രണ്ടു ഓപ്ഷനുകള്‍ ആണുള്ളത്, ഇത് സെലക്റ്റ് ചെയ്യാന്‍ ഫീച്ചര്‍ ബട്ടണില്‍ ആദ്യം അമര്‍ത്തുക, പിന്നെ കണ്ട്രോള്‍ ഡയല്‍ തിരിച്ചു ഹൈലൈറ്റ് ചെയ്തു കണ്ട്രോള്‍ ബട്ടണില്‍ തന്നെ ഞെക്കി അവ സെലക്റ്റ് ചെയ്യാവുന്നതാണ്, സ്ലോ വ്യൂവില്‍ സബ്ജക്ടിനെ സ്ലോ മോഷനില്‍ കണ്ട് നല്ല ഷോട്ടുകള്‍ തിരഞ്ഞെടുക്കാം, അതിനായി ക്യാമറ റെഡി ആക്കിയതിന് ശേഷം സബ്ജക്ടിനെ മദ്ധ്യഭാഗത്തിനടുത്തായി ഫ്രെയിം ചെയ്യുക, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുക, അപ്പോള്‍ ഒരു പ്രോഗ്രസ്സ് ഇന്‍ഡിക്കേറ്റര്‍ മോണിട്ടറിന് മുകളില്‍ കാണാം, സീന്‍ ഒരു സ്ലോമോഷന്‍ ലൂപ്പില്‍ ആണ് പ്ലേ ബാക്ക് ആവുക, പ്ലേബാക്ക്തു ടങ്ങിക്കഴിഞ്ഞാല്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും ഞെക്കി ഇഷ്ടമുള്ള പൊസിഷനിലുള്ള ഫോട്ടോ എടുക്കാം ബാക്കിയുള്ളവ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റ് ആവുകയും ചെയ്യും (ഏകദേശം 1.3 സെക്കണ്ട് നേരത്തേക്ക് നാല്‍പതിനു മുകളില്‍ ഫ്രെയിം ഇങ്ങനെ റിക്കാര്‍ഡ് ആകും) സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ബെസ്റ്റ് ഫോട്ടോഗ്രാഫ് മാത്രം സെലക്റ്റ് ചെയ്യുന്നു, അതും ഓട്ടോമാറ്റിക് ആയി, സബ്ജക്ടിന്റെ മുഖത്തെ എക്സ്‌പ്രഷനും മറ്റും റിക്കാര്‍ഡ് ചെയ്യുന്നതു കൊണ്ട് ഗ്രൂപ്പ് ഫോട്ടോക്കും പാര്‍ട്ടി സീനിലും ഇതു ഉപയോഗിക്കാം, ഇതിനായി സബ്ജക്ടിനെ മധ്യത്തായി ആദ്യം ഫ്രെയിം ചെയ്യണം, എന്നിട്ട് ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കണം, അപ്പോള്‍ ഒരു ഐക്കണ്‍ മോണിട്ടറില്‍ ഇടതു മുകളില്‍ ആയി കാണും, ഇതുമായി ബന്ധപ്പെട്ട് തൊണ്ണൂറു സെക്കണ്ട് വരെയുള്ള കാര്യങ്ങള്‍ ക്യാമറ മെമ്മറിയില്‍ സൂക്ഷിക്കും, ബെസ്റ്റ് ഷോട്ട് വേണ്ട സമയത്ത് ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവന്‍ ഞെക്കുക, മെനു ബട്ടണ്‍ ഞെക്കി നമ്പര്‍ ഓഫ് ഷോട്ട് സേവ് ചെയ്തിരിക്കുന്നത് ചേഞ്ച് ചെയ്‌താല്‍ ക്യാമറ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും പ്രെസ്സ് ചെയ്തതിന് മുന്‍പും പിന്‍പും ഉള്ള അഞ്ചു വീതം ഫ്രേമുകള്‍ മെമ്മറിയില്‍ സൂക്ഷിക്കും, അല്ലെങ്കില്‍ ഒരു ബെസ്റ്റ് ഷോട്ട് മാത്രം സേവ് ചെയ്യും, സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ഉപയോഗിച്ചുള്ള ഫോട്ടോസ് ഡിസ്പ്ലേ ആയാല്‍, ഫോട്ടോകള്‍ കാണാന്‍ മള്‍ട്ടി സെലക്ടര്‍ ഇടത്തോട്ടും വലത്തോട്ടും ഞെക്കുക, ബെസ്റ്റ് ഷോട്ട് ഓ കെ ഞെക്കി നിങ്ങള്‍ക്ക് സെലക്റ്റ് ചെയ്യാം, പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ നോര്‍മല്‍ പ്ലേ ബാക്കിലേക്ക്‌ തിരിച്ചു വരാം,

Sunday, December 9, 2012


2 ഡെവലപ്മെന്‍റ്

2.1 റൈറ്റിംഗ്

2.1.1 കണ്സപ്റ്റ്,
ചിത്രം എന്തിനേക്കുറിച്ചായിരിക്കുമെന്നുള്ള ഐഡിയ ഇതു തരും, സാധാരണ റൈറ്റ റോ സംവിധായകനോ ആയിരിക്കും കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നത്, ഫണ്ടിംഗ് ആവശ്യമുണ്ടെങ്കില്‍ സ്പെക്ക് സ്ക്രിപ്റ്റ് എഴുതി ബോര്‍ഡില്‍ പ്രെസന്റ് ചെയ്യേണ്ടി വരും, ഫണ്ടിംഗ് ശരിയായാല്‍, പ്രൊഡ്യൂസറിനെ കാണിച്ച് സമ്മതിപ്പിക്കാനുള്ള സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി കണ്‍സപ്റ്റ് കൂടുതല്‍ ഡെവലപ് ചെയ്യാന്‍ ഒരു റൈറ്ററിനെ ഹയര്‍ ചെയ്യണം, ഫണ്ടിംഗ് ആവശ്യമില്ലെങ്കില്‍ സംവിധായകന് സ്വയം സ്ക്രിപ്റ്റ് എഴുതിത്തുടങ്ങുകയും ഫൈനല്‍ പ്രൊഡക്ട് ഷൂട്ട്‌ ചെയ്യുകയും ചെയ്യാം,

കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നതാണ് ഫിലിം മേക്കിങ്ങിന്റെ ഏറ്റവും കടുപ്പമേറിയ ജോലി, കാരണം ഒരു നല്ല കണ്‍സപ്ടിനു ഒരു മൂവി ഉണ്ടാക്കാനോ ബ്രേക്ക് ചെയ്യാനോ സാധിക്കും, എന്നാലും ഒരു ഐഡിയ ഡെവലപ് ചെയ്യുന്നതിന് കുറച്ചു സിമ്പിള്‍ മെത്തേഡുകള്‍ ഉണ്ട്, അതിലൊന്ന് സ്വപ്നം കാണലാണ്, സ്റ്റോറി കണ്സപ്ടുമായി വരുന്നതിന്‌ ക്ലിയര്‍ ആയ സ്വപ്നം കാണല്‍ പ്രശസ്തമായ ഒരു രീതിയാണ്, കാരണം ഇതു മനസ്സിനെ ഫ്രീ ആയി ഡെവലപ് ചെയ്യാന്‍ അനുവദിക്കുകയും ഒരു സീന്‍ ഓര്‍ത്തിരിക്കാന്‍ സഹായിക്കുകയും ചെയ്യും, പക്ഷേ ഉറക്കമുണര്‍ന്ന ഉടനേ കണ്ട സ്വപ്നങ്ങള്‍ എഴുതി വക്കുന്നത് മറന്നു പോകാതിരിക്കാന്‍ സഹായിക്കും,

മറ്റൊരു രീതി എല്ലാര്‍ക്കും ഒരു പോലുള്ളതിന്  ചെറിയ എന്തെങ്കിലും മാറ്റം വരുത്തി പേടിപ്പിക്കുന്ന ആശയങ്ങളുമായി വരികയാണ്, സ്റ്റീവന്‍ മോഫാറ്റ് ഡോക്ടര്‍ ഹൂ എഴുതാന്‍ ഇത് സാധാരണ ഉപയോഗിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ ഉദാഹരണങ്ങളില്‍ ചിലത്,

കരയുന്ന മാലാഖകള്‍-നോക്കാത്തപ്പോള്‍ മാത്രം ചലിക്കുന്ന മാലഖകളുടെ പ്രതിമകള്‍
എമ്പ്ടി ചൈല്‍ഡ്-ഒരാളുടെ ഐടന്റിറ്റി മാറ്റാന്‍ അയാള്‍ ധരിച്ചിരിക്കുന്ന ഫേസ് മാസ്ക് മാറ്റുക,

ചില സംവിധായകര്‍ക്ക് കണ്‍സപ്റ്റ് മാത്രം കിട്ടിയാല്‍ മതി, ഉദാഹരണത്തിന് പാരാനോര്‍മല്‍ ആക്ടിവിറ്റിയില്‍ സംവിധായകന്‍ ഓ റ ന്‍ പെലി റിട്രോ സ്ക്രിപ്ടിംഗ് ആണു തിരഞ്ഞെടുത്തത്, അഭിനേതാക്കള്‍ക്ക് പ്ലോട്ടിന്റെ ഔട്ട്‌ ലൈനും ഇമ്പ്രോ വൈസ് ചെയ്ത ഡയലോഗും മാത്രം നല്‍കി, ഇതു മൂലം അഭിനേതാവിന് ഒരു സീനില്‍ റിയാക്റ്റ്‌ ചെയ്‌താല്‍ മാത്രം മതി, ദയലോഗ് ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല,