Tuesday, December 11, 2012

ഒരു ചിത്രകാരന്‍ മുഖം വരക്കേണ്ടതെങ്ങിനെയെന്നു പറഞ്ഞു തന്നു, രസകരമാണ്, ആദ്യം മനുഷ്യ മുഖത്തിന്റെ ഏകദേശ അനുപാതം മനസ്സിലാക്കണം, സാധാരണ മുഖത്തിന്‍റെ മുന്‍വശത്തെ ഉയരം മൂന്നര യൂണിറ്റാണെങ്കില്‍ വീതി മൂന്നു യൂണിറ്റ് ആയിട്ടെടുക്കണം, ചെവിക്കിരുവശവും ഒരു പെന്‍സില്‍ വണ്ണം സ്ഥലം വിട്ടിട്ടാണ്‌ ഈ വീതി കണക്കാക്കല്‍, ഉയരത്തിന്റെ ആദ്യത്തെ അരഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി മുടി ചീകി വച്ചാല്‍ അതിന്‍റെ മുകള്‍ വശം വരെ, പിന്നത്തെ ഒരു ഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി ഭ്രൂമദ്ധ്യം വരെയും, രണ്ടാമത്തെ ഒരു ഭാഗം ഭ്രൂമദ്ധ്യത്തില്‍ തുടങ്ങി മൂക്ക് അവസാനിക്കുന്നിടം വരേയും, മൂന്നാമത്തെ ഒരു ഭാഗം മൂക്ക് അവസാനിക്കുന്നിടത്തു തുടങ്ങി താടിയുടെ കീഴറ്റം വരെയും വരക്കണം, രണ്ടാമത്തെ ഭാഗത്തിന്‍റെ മുകളറ്റവും കീഴറ്റവും മുട്ടിച്ചു വേണം വശങ്ങളില്‍ ചെവികള്‍ വരക്കാന്‍, ഭ്രൂമദ്ധ്യത്തെ കേന്ദ്രമാക്കി നിറുകയില്‍ മുട്ടുന്ന തരത്തില്‍ ഒരു വൃത്തം വരച്ചാല്‍ വൃത്തം കീഴ്ചുണ്ടിന്‍റെ അടിയില്‍ മുട്ടണം, പുരികത്തിനിടക്കുള്ള വീതിയായിരിക്കും മൂക്കിന്‍ പുടങ്ങളുടെത്, കൃഷ്ണമണിയുടെ മദ്ധ്യവും പുരികത്തിന്റെ മദ്ധ്യവും ചുണ്ടുകളുടെ അറ്റവും ഒരേ ലെവലില്‍ ആയിരിക്കണം, മുകളിലുള്ള വീതി മൂന്നെങ്കില്‍ താഴെ കീഴ്ത്താടിയുടെ ഭാഗത്തുള്ള വീതി രണ്ടരഭാഗമാണ്, അതിനുള്ളില്‍ വേണം തല വരക്കാന്‍, ചെവി പക്ഷേ വൃത്തത്തിനുള്ളില്‍ ഒതുങ്ങിയാലും മതി, ആകെയുള്ള ഉയരത്തിന്റെ നേര്‍പകുതി കൃഷ്ണമണിയുടെ മദ്ധ്യത്തായാണ് വരുന്നത്, വശത്തേക്ക് തിരിഞ്ഞിരിക്കുന്ന മുഖത്തിന്‍റെ ഉയരവും വീതിയും മൂന്നര ഭാഗമാണ്, പുരികവും താടിയും ഒരേ ലെവലിലായിരിക്കും, മൂക്ക് ആ ലെവലില്‍ നിന്ന്പുറത്തേക്ക് അര ഭാഗം തള്ളിയിരിക്കും, കൃഷ്ണമണിയുടെ മദ്ധ്യവും ചുണ്ടിന്റെ കോണുകളും ഹെയര്‍ ലൈനും ഒരേ ലെവലിലായിരിക്കും, മൂന്നാമത്തെ ഭാഗത്തിന്‍റെ ആദ്യ പകുതിയില്‍ ആണ് ചെവി വരക്കേണ്ടത് അതും മുന്‍പില്‍ കണ്ട അതേ അനുപാത്തില്‍, എല്ലാം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, വരക്കുന്നില്ലേ? ഞാന്‍ ലാലേട്ടനെപ്പോലെ ചുമല് കൊണ്ട് ഇല്ല എന്നു കാണിച്ചു, അയാളെന്നെ നോക്കി ചിരിച്ചു, ഞാനും ഹി ഹി

No comments:

Post a Comment