Tuesday, December 11, 2012


എന്തായാലും അരക്കൈ നോക്കിയിട്ട് തന്നെ കാര്യം, ഞാന്‍ ക്യാമറ കയ്യിലെടുത്തു, കൊള്ളാം നല്ല ഭംഗി, എവിടുന്നു തുടങ്ങും, ആകെ ആശയക്കുഴപ്പം, ഒരു കാര്യം ചെയ്യാം മുന്‍പില്‍ നിന്നു തന്നെ ആയിക്കളയാം, ക്യാമറയുമായി ഐ-ടു-ഐ കൊണ്ടാക്ടും ഉണ്ടാക്കാമല്ലോ, ഞാന്‍ ക്യാമറ മുന്നില്‍ പിടിച്ചു അതിലേക്കു തുറിച്ചു നോക്കി, അതെന്നെയും, കുറച്ചു നിമിഷങ്ങള്‍ കടന്നു പോയി, പതുക്കെ എന്റെ കണ്മുന്നില്‍ ഓരോന്നും തെളിഞ്ഞു വന്നു, റിമോട്ട് കണ്ട്രോളില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുന്ന ഇന്ഫ്രാ റെഡ് റിസീവര്‍, ലെന്‍സ്‌ ഘടിപ്പിക്കുന്ന ലെന്‍സ്‌ മൌണ്ട്, ലെന്‍സിനെ ശരിയായി ഘടിപ്പിക്കുന്ന മൌണ്ടിംഗ് മാര്‍ക്ക്, ലെന്‍സ്‌ വേര്പെടുത്തുന്നതിനുള്ള ലെന്‍സ്‌ റിലീസ് ബട്ടണ്‍, കുറഞ്ഞ വെളിച്ചത്തിലും ഫോക്കസിങ്ങിന് സഹായിക്കുന്ന ഓട്ടോ ഫോക്കസ് അസ്സിസ്റ്റ്‌ ഇല്യൂമിനേറ്റര്‍, സെല്‍ഫ് ടൈമര്‍ ഓണ്‍ ആണെന്ന് കാണിക്കുന്ന സെല്‍ഫ് ടൈമര്‍ ലാമ്പ്, ഫ്ലാഷിന്‍റെ തൊട്ടു മുന്നിലായി പ്രകാശിക്കുന്ന റെഡ്-ഐ-റിഡക്ഷന്‍ ലാമ്പ്, ക്യാമറ ഓണ്‍ ആക്കാനും ഓഫ്‌ ആക്കാനും ഉപയോഗിക്കുന്ന പവര്‍ സ്വിച്, ഓണ്‍ ആണെങ്കില്‍ പ്രകാശിക്കുന്ന പവര്‍ ലാമ്പ് (ഓണ്‍ ആക്കിയിട്ടും ഒരു മിനിട്ടു നേരം ഒന്നും ചെയ്തില്ലെങ്കില്‍ ഇതു സ്വയം പ്രകാശിക്കാന്‍ തുടങ്ങും, നാലാം മിനിട്ടിനുള്ളിലും ചിത്രങ്ങളൊന്നും എടുത്തില്ലെങ്കില്‍ ക്യാമറ സ്വയം ഓഫ് ആകും), പകുതി ഞെക്കി ഫോക്കസ് ചെയ്യുന്നതിനും പൂര്‍ണ്ണമായും ഞെക്കി ചിത്രം എടുക്കുന്നതിനുമുള്ള ഷട്ടര്‍ റിലീസ് ബട്ടണ്‍, സ്ട്രാപ്പ് തൂക്കിയിടുന്നതിനുള്ള ഐ ലെറ്റ്‌, മൂവി റെക്കോര്‍ഡ് ചെയ്യുന്നതിനും സ്റ്റോപ്പ്‌ ചെയ്യുന്നതിനും ഉള്ള മൂവി റെക്കോര്‍ഡ് ബട്ടണ്‍, ക്യാമറ സെറ്റിംഗ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള കമാന്‍ഡ് ബട്ടണ്‍, ഷൂട്ടിങ്ങിനുള്ള മോഡ് സെലക്റ്റ് ചെയ്യുന്ന മോഡ് ഡയല്‍, ഫ്ലാഷ് ഓണ്‍ ആക്കുന്നതിനുള്ള ഫ്ലാഷ് ബട്ടണ്‍, ക്യാമറക്കുള്ളില്‍ ഫോക്കല്‍ പ്ലേന്‍ കണക്കാക്കുന്നതിനുള്ള ഫോക്കല്‍ പ്ലേന്‍ മാര്‍ക്ക്‌ (ഇവിടെ നിന്നാണ് ഫോട്ടോ എടുക്കേണ്ട സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കേണ്ടത്) സ്പീക്കര്‍, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള മൈക്രോഫോണ്‍, ലെന്‍സ്‌ ക്യാമറയില്‍ ഘടിപ്പിക്കാത്തപ്പോള്‍ ബോഡിക്കക്കത്ത് പൊടി കയറാതെ തടയുന്ന ബോഡി ക്യാപ്, ജി പി എസ് യൂണിറ്റോ, മറ്റു ഫ്ലാഷ് ഉപകരണങ്ങളോ ഘടിപ്പിക്കാനുള്ള മള്‍ട്ടി ആക്സെസ്സറി പോര്‍ട്ട്‌, അവ കണക്റ്റ് ചെയ്യാത്തപ്പോള്‍ ആ ഭാഗം അടച്ചു വയ്ക്കുന്നതിനുള്ള മള്‍ട്ടി ആക്സസ്സറി പോര്‍ട്ട്‌ കവര്‍, ഫ്ലാഷ് ബട്ടണ്‍ ഞെക്കിയപ്പോള്‍ ഉയര്‍ന്നു വന്ന ബില്‍റ്റ് ഇന്‍ ഫ്ലാഷ്, സംഗതി കൊള്ളാം മച്ചു, ഉം, ഞാന്‍ ക്യാമറയെ തിരിച്ചു നിര്‍ത്തി പുറകു വശം ആപാദ ചൂഡം നോക്കി, എന്റെ കണ്ണു തള്ളിപ്പോയി, മുന്നിലുള്ളത്രയും തന്നെ പുറകിലും ഉണ്ട്, ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അത് ഒന്നൊന്നായി തെളിഞ്ഞു തുടങ്ങി എന്‍റെ കണ്‍മുന്നില്‍, വ്യൂ ഫൈന്‍ഡറിനെ ഫോക്കസ് ചെയ്യിക്കുന്ന ഡയോപ്റ്റര്‍ അട്ജസ്റ്റ്‌മെന്‍റ് കണ്ട്രോള്‍, ഇലക്ട്രോണിക്ക് വ്യൂഫൈണ്ടര്‍, വ്യൂഫൈണ്ടര്‍നടുത്തെക്ക് കണ്ണ് അടുപ്പിക്കുമ്പോള്‍ മോണിട്ടര്‍ തന്നെ ഓഫ് ആകുന്നതിനും വ്യൂ ഫൈണ്ടര്‍ ഓണ്‍ ആകുന്നതിനും ഉള്ള ഐ സെന്‍സര്‍, സെറ്റിംഗ്സ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ ബട്ടണ്‍, മോണിട്ടര്‍, ഫോക്കസും എക്സ്പോഷറും ഓട്ടോ ആയി ലോക്ക് ചെയ്യുന്നതിനുള്ള ബട്ടണ്‍, എക്സ്പോഷര്‍ അട്ജസ്റ്റ് ചെയ്യുന്നതിനുള്ള എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ബട്ടണ്‍, ഫ്ലാഷ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ഫ്ലാഷ് മോഡ് ബട്ടണ്‍, കണ്ടിന്യൂസ്/ സെല്‍ഫ് ടൈമര്‍/ റിമോട്ട് കണ്ട്രോള്‍ മോഡ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ബട്ടണ്‍, മെമ്മറി കാര്‍ഡ് ഇട്ടിട്ടുന്ടെങ്കിലും ഇമേജ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും തെളിയുന്ന മെമ്മറികാര്‍ഡ് ആക്സെസ്സ് ലാമ്പ്, മെമ്മറി കാര്‍ഡ് ഇടുന്നതിനോ, ബാറ്ററി മാറ്റുന്നതിനോ വേണ്ടി ഓപണ്‍ ചെയ്യാവുന്ന സ്ലോട്ട് (ബാറ്ററി ചേംബറില്‍ പവര്‍ കണക്റ്റ് ചെയ്യാനും സംവിധാനം ഉണ്ട്) ട്രൈപോഡ്‌ കണക്റ്റ് ചെയ്യുന്നതിനുള്ള ട്രൈപോഡ്‌ സോക്കറ്റ്, ഡിലീറ്റ് ബട്ടണ്‍, ഡിസ്പ്ലേ ബട്ടണ്‍, മെനു ബട്ടണ്‍, പ്ലേ ബാക്ക് ബട്ടണ്‍, കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള യു എസ് ബി കണക്ടര്‍, എച്-ഡി-ടി-വി മറ്റു ഹൈ-ഡെഫനിഷന്‍ ഉപകരണങ്ങള്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള എച്-ഡി-എം-ഐ മിനി പിന്‍ കണക്ടര്‍, എക്സ്‌ടെണല്‍ മൈക്രോഫോണ്‍ കണക്റ്റ് ചെയ്യുന്നതിനുള്ള കണക്ടര്‍, തീര്‍ന്നോ? ഏയ്‌, കുറച്ചും കൂടി, മോഡ് ഡയല്‍ പറഞ്ഞു, അതില്‍ എട്ടു മോഡുകള്‍ ഉണ്ടായിരുന്നു, ഓട്ടോ മോഡ്, എച് ഡി മൂവിക്കോ സ്ലോ മോഷന്‍ ചിത്രങ്ങള്‍ക്കോ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ മൂവി മോഡ്, ഫോട്ടോയും ബ്രീഫ് മൂവിയും ഒരേ സമയം എടുക്കുന്ന മോഷന്‍ സ്നാപ് ഷോട്ട് മോഡ്, സ്ലോ വ്യൂവിനും സ്മാര്‍ട്ട് ഫോട്ടോ സെലെക്ഷനും സഹായിക്കുന്ന ബെസ്റ്റ് മൊമന്റ ക്യാപ്ച്ചര്‍ മോഡ്, പ്രോഗ്രാംഡ ഓട്ടോ മോഡ്, ഷട്ടര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, അപേര്‍ച്ചര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, മാനുവല്‍ മോഡ് തീര്‍ന്നു ഭാഗ്യം, ഒന്നാം പടിക്കെട്ട് കടന്നെന്റെ അയ്യപ്പാ :D

വീണ്ടും ഞാന്‍ ഇതി കര്‍ത്തവ്യതാമൂഡനായി ഇരുന്നു, എന്റെ ഒരു കൈയ്യില്‍ ക്യാമറയുടെ ബോഡിയും മറു കൈയ്യില്‍ ലെന്‍സും ഉണ്ട്, ഇതെങ്ങനെ ബന്ധിപ്പിക്കും? ഞാന്‍ ചിന്തിച്ചു, വഴി മെല്ലെ തെളിഞ്ഞു വന്നു, ലെന്‍സിന്റെ പുറകിലെ ക്യാപ് ക്ലോക്ക് വൈസ് ആയി തിരിച്ച് ഞാന്‍ ഊരി, അത് പോലെ തന്നെ ക്യാമറയുടെ ബോഡി ക്യാപ്പും മാറ്റി, മൌണ്ടിംഗ് മാര്‍ക്ക് രണ്ടിന്റെയും ചേര്‍ന്ന് വരത്തക്ക വിധം അവയെ ചേര്‍ത്തു പിടിച്ചു, പിന്നെ മെല്ലെ ആന്‍റി ക്ലോക്ക് വൈസായി തിരിച്ചു, 'ക്ലിക്ക്' എന്നൊരു സബ്ദം കേട്ടു, എന്റെ ചങ്ക് ഒന്ന്ക ത്തി ഈശ്വരാ, ഫഗവാനേ, എല്ലാം തകര്‍ന്നോ? ഒരു നിമിഷം ഞാന്‍ പേടിച്ചു, പിന്നെ പരിശോധിച്ചു, ഏയ്‌, കുഴപ്പമൊന്നുമില്ല, ക്യാമറയില്‍ ലെന്‍സ്‌ കറക്റ്റ് ആയി ബന്ധിച്ചതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത്, ഇനി ക്യാമറ ഓണ്‍ ആക്കണമല്ലോ, ഞാന്‍ പവര്‍ സ്വിച് ക്ലോക്ക് വൈസ് ആക്കി തിരിച്ചു, പവര്‍ ഓണ്‍ ലാമ്പില്‍ പച്ച ലൈറ്റ് കത്തി ക്യാമറ ഓണ്‍ ആയി, മോണിറ്ററും അതിനോടൊപ്പം ഓണ്‍ ആയി, ആരെങ്കിലും കണ്ടോ (പവര്‍ സ്വിച് ആന്റി ക്ലോക്ക് വൈസ് ആയി തിരിച്ചാല്‍ മതി അത് ഓഫ് ആക്കാന്‍) ഞാന്‍ ചുറ്റും നോക്കി, ആരും ഇല്ല, ഈ എന്റെ ഒരു പേടിയേ? ക്യാമറയോടു പിന്നെ ഞാന്‍ ഘടിപ്പിച്ചത് റിട്രാക്ടിബിള്‍ ലെന്‍സ്‌ ബാരല്‍ ആണു, അതിന്‍റെ ലോക്ക് റിലീസ് ആക്കിയതും ക്യാമറ തനിയേ ഓണ്‍ ആയി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് സൂം റിംഗ് ആന്‍റി ക്ലോക്ക് വൈസ് ആയി തിരിച്ചപ്പോള്‍ ബാരല്‍ അണ്‍ ലോക്ക് ആവുകയും ചെയ്തു, ലെന്‍സ്‌ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് വിപരീത ദിശയില്‍ ബാരല്‍ തിരിച്ചപ്പോള്‍ എല്ലാം വീണ്ടും പഴയതു പോലെ ആയി, എനിക്കു വളരെയേറെ സന്തോഷം തോന്നി, ഇത്രയെങ്കിലും പഠിച്ചല്ലോ. മോണിട്ടറില്‍ നോക്കിയെങ്കിലും, ഉച്ച വെയില്‍ അടിച്ചു ഒന്നും കാണാനാകാത്ത അവസ്ഥ ആയിരുന്നു, ഞാന്‍ കണ്ണ് വ്യൂ ഫൈണ്ടറിനടുത്തു കൊണ്ട് ചെന്നതും അതിന്റെ ഡിസ്പ്ലേ തനിയേ ഓണ്‍ ആയി, കൌതുകം തോന്നി എനിക്കു, ഞാന്‍ ഐ സെന്‍സറിനടുത്ത് എന്റെ വിരല്‍ കൊണ്ട് ചെന്നു, അപ്പോഴും ആദ്യം സംഭവിച്ചത് പോലെ തന്നെ വ്യൂ ഫൈണ്ടര്‍ തനിയേ ഓണ്‍ ആയി, ഒപ്പം മോണിട്ടര്‍ ഓഫ് ആകുകയും ചെയ്തു, അത് കൊണ്ട് പിന്നീട് ഞാന്‍ മോണിട്ടര്‍ യൂസ് ചെയ്തത് ഒരു കാരണ വശാലും ഐ സെന്‍സര്‍ കവര്‍ ആകാതെയാണ്, എന്തോ ഇലക്ട്രോണിക്ക് വ്യൂ ഫൈണ്ടറിലെ ഡിസ്പ്ലേ ഫോക്കസില്‍ ആയിരുന്നില്ല, ഞാന്‍ വ്യൂ ഫൈണ്ടറിലൂടെ നോക്കി ഡയോപ്ടര്‍ അട്ജസ്റ്റ്മെന്‍റ് കണ്ട്രോള്‍ തിരിച്ച് ഡിസ്പ്ലേ ഷാര്‍പ് ആക്കി, എത്ര ചിത്രങ്ങള്‍ എനിക്കു എടുക്കാമെന്ന് രണ്ടു ഡിസ്പ്ലേകളിലും വലതു വശത്ത് താഴെയായി കാണിച്ചിട്ടുണ്ട്, രണ്ടിലും ഇടതു വശത്ത് താഴെ ബാറ്ററി ലെവലും കാണിച്ചതും നന്നായി, ചാര്‍ജ് കുറച്ചു കുറവാണ്, ക്യാമറയുടെ ഉള്ളു കള്ളികളിലേക്ക് ഒന്ന് കൂടി ഇറങ്ങി നിന്നതിന്‍റെ ആഹ്ലാദം എന്നെ ചിരിപ്പിച്ചു :D

ഒരു ഫോട്ടോഗ്രാഫ് എടുക്കുന്നതിനു വളരെ എളുപ്പമാണ്, ആദ്യം ക്യാമറ ഓണ്‍ ആക്കണം, പച്ച നിറത്തിലുള്ള പവര്‍ ഓണ്‍ ലാമ്പ് കത്തുംപോഴേക്കും മോണിട്ടര്‍ ഓണ്‍ ആകും, മോഡ് ഡയല്‍ തിരിച്ച് ഓട്ടോ മോഡില്‍ ആക്കുക, എന്നിട്ട് വ്യൂ ഫൈണ്ടറില്‍ ക്കൂടി നോക്കി സബ്ജക്റ്റ് മധ്യത്തിലോ അതിനടുത്തോ വരുന്ന വിധം ക്യാമറ പിടിച്ച്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി വ്യൂ ഫൈണ്ടറില്‍ പച്ച നിറത്തില്‍ ക്യാമറ ഫോക്കസിലേക്കെത്തി എന്ന് കണ്ടാല്‍ (കൂടെ ഒരു ബീപ് ശബ്ദവും കേള്‍ക്കും) ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാവുന്നതാണ്‌, എടുത്ത ഫോട്ടോ നിങ്ങള്‍ക്ക്മോണിട്ടറില്‍ കാണാം, ഓട്ടോ മോഡില്‍ പതിനാറ് ഒന്‍പത് അനുപാതത്തില്‍ മൂവി റെക്കോര്‍ഡ് ചെയ്യാനും സാധിക്കും, ശബ്ദം ബില്‍റ്റ് ഇന്‍ മൈക്രോ ഫോണ്‍ വഴിയായി റിക്കാര്‍ഡ് ആകുന്നതാണ്, അതിനായി മുന്‍പറഞ്ഞ പോലെ സബ്ജക്ടിനെ വ്യൂ ഫൈണ്ടറിലൂടെ കണ്ടു മൂവി റിക്കാര്‍ഡിംഗ് ബട്ടണില്‍ ഞെക്കുക, ഉദ്ദേശിച്ചത്ര റിക്കാര്‍ഡ് ആയി കഴിഞ്ഞാല്‍ വീണ്ടും അതേ ബട്ടണില്‍ത്തന്നെ ഞെക്കി റിക്കാര്‍ഡിംഗ് അവസാനിപ്പിക്കാം, മൂവി റിക്കാര്‍ഡ് ചെയ്യുന്നതിനോടൊപ്പം ഫോട്ടോ എടുക്കുന്നതിനും സൗകര്യം ഉണ്ട്, അതിനായി റിക്കാര്‍ഡ് നടന്നു കൊണ്ടിരിക്കുന്നതിനിടക്ക് ഷട്ടര്‍ റിലീസ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി, ഇരുപതു ഫോട്ടോ വരെ ഇങ്ങനെ ഒരു മിനിട്ടില്‍ എടുക്കാം, എടുത്ത ചിത്രങ്ങള്‍ മോണിട്ടറില്‍ കാണുന്നതിന് പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ മതി, ഏറ്റവും അവസാനം നിങ്ങള്‍ എടുത്ത ചിത്രം കാണാന്‍ പറ്റും, അതിനും മുന്‍പ് എടുത്ത ചിത്രമാണ് കാണേണ്ട ത് എങ്കില്‍, മള്‍ട്ടി സെലക്ടര്‍ തിരിക്കുകയോ അതില്‍ ഇടത്തെക്കോ വലത്തേക്കോ പ്രെസ്സ് ചെയ്യുകയോ വേണം, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കിയാല്‍ ഷൂട്ടിംഗ് മോഡില്‍ നിന്നും എക്സിറ്റ് ആവും, കമാന്‍ഡ് ഡയല്‍ വലത്തോട്ടു തിരിച്ചാല്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഫോട്ടോ കുറച്ചു കൂടി സൂം ആവും, ഇടത്തോട്ടു തിരിച്ചാല്‍ ഫോട്ടോയുടെ സൂം കുറഞ്ഞ് ഒടുക്കം മോണിട്ടറില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടും, ആദ്യത്തെ തിന് പ്ലേ ബാക്ക് സൂം എന്നും രണ്ടാമത്തേതിന് തംബ്നെയില്‍ പ്ലേ ബാക്ക് എന്നും പറയും, മൂവികളില്‍ മൂവി ഐക്കണ്‍ ഉണ്ടാകും, ഓ കെ ബട്ടണ്‍ ഞെക്കിയാല്‍ പ്ലേ ബാക്ക് തുടങ്ങും, മോണിറ്ററിന്റെ വലതു വസത്ത് താഴെ പ്ലേ ബാക്ക് ഗൈഡ് കാണാം, പ്ലേ ബാക്ക് പോസ് ചെയ്യണം എങ്കില്‍ മള്‍ട്ടി സെലക്ടര്‍ താഴേക്കു പ്രെസ്സ് ചെയ്യണം, ഓ കെ ഞെക്കിയാല്‍ വീണ്ടും മൂവി പ്ലേ ബാക്ക് ആകും, റീ വൈണ്ട് ചെയ്യുമ്പോഴോ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴോ വീണ്ടും മൂവി പ്ലേ ബാക്ക് ആക്കാനും ഓ കെ ബട്ടണില്‍ ഞെക്കിയാല്‍ മതി, മോണിട്ടറില്‍ ഉള്ള ചിത്രം ഡിലീറ്റ് ആക്കാന്‍ ഡിലീറ്റ് ബട്ടണില്‍ ഞെക്കിയാല്‍ മതി, അപ്പോള്‍ ഒരു ദയലോഗ് ബോക്സ് പോപ്‌ അപ് ചെയ്തു വരും, കണ്ഫെരം ചെയ്യാന്‍, ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫോട്ടോ റീ സ്റ്റോര്‍ ചെയ്യാന്‍ വഴിയില്ലെന്ന് ഓര്‍ക്കണം, ഡിലീറ്റ് ചെയ്യണം എന്നു തന്നെ ആണെങ്കില്‍ വീണ്ടും ഡിലീറ്റ് ബട്ടണില്‍ ഒന്ന് കൂടി ഞെക്കുക, ഡിലീറ്റ് ചെയ്യേന്ടെങ്കില്‍ പ്ലേ ബാക്ക് ബട്ടണ്‍ ഞെക്കിയാല്‍ മതി തീര്‍ന്നില്ല, ഞാന്‍ പറഞ്ഞു ഒന്നു മുള്ളിയെച്ചും വരാം ഹി ഹി മള്‍ട്ടി സെലക്ടര്‍ ഉപയോഗിച്ചു ബര്‍സ്റ്റ് മോഡ് സെലെക്റ്റ് ചെയ്യാവുന്നതാണ്, കൂടാതെ മള്‍ട്ടി സെലക്ടര്‍ തന്നെ ഉപയോഗിച്ച് സെല്‍ഫ് ടൈമര്‍ ബട്ടനും സെലക്റ്റ് ചെയ്യാം, സെലക്റ്റ് ചെയ്യുന്നത് വ്യൂ ഫൈണ്ടറിലോ മോണിട്ടറിലോ കാണാവുന്നതാണ്, ഒറ്റ ബര്‍സ്റ്റില്‍ എത്ര ഷോട്ട് എടുക്കാനാവുമെന്നു ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുമ്പോള്‍ വലതു കോണില്‍ താഴെ കാണിക്കുന്നതാണ്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി പിടിച്ചാല്‍ ക്യാമറ കണ്ടിന്യൂസ് ആയി ഫോട്ടോ എടുത്തു തുടങ്ങും, സബ്ജക്റ്റ് വെളിച്ചം കുറഞ്ഞ സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലോ സബ്ജക്ടിന്റെ ബാക്ക് ഗ്രൌണ്ടില്‍ വേണ്ടത്ര പ്രകാശം ഇല്ലെങ്കിലോ ഫ്ലാഷ് ഉപയോഗിക്കാവുന്നതാണ്, അതിനായി ഫ്ലാഷ്ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ബില്‍റ്റ് ഇന്‍ ഫ്ലാഷ് പോപ്‌ അപ് ആയി ഉയര്‍ന്നു വരും, ചാര്‍ജിംഗ് മുഴുവന്‍ ആയാല്‍ മോണിട്ടറില്‍ അത് കാണാം, ഫ്ലാഷ് താഴ്ത്തി വക്കുമ്പോള്‍ അതിന്‍റെ ലാച് പ്ലേസില്‍ ആയാല്‍ ഒരു ക്ലിക്ക് ശബ്ദം കേള്‍ക്കാം, മള്‍ട്ടി സെലക്ടറിലെ കണ്ടിന്യൂസ് അല്ലെങ്കില്‍ സെല്‍ഫ് ടൈമര്‍ കീ ഞെക്കിയാല്‍ ഷട്ടര്‍ റിലീസിനുള്ള കുറച്ചു മോഡുകള്‍ മോണിട്ടറില്‍ കാണാന്‍ പറ്റും, കണ്ടിന്യൂസ് ഹൈ ലൈറ്റ് ചെയ്തു ഓ കെ പ്രെസ്സ് ചെയ്യുക, അപ്പോള്‍ 5, 15, 30, 60 എന്നിങ്ങനെ വിവിധ തരത്തിലുള്ള ഫ്രെയിം പെര്‍ സെക്കണ്ട് പ്രത്യക്ഷപ്പെടും, ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യുക, അഞ്ചു ഫ്രെയിം പെര്‍ സെക്കണ്ട് ആണെങ്കില്‍ അതില്‍ മെക്കാനിക്കല്‍ ഷട്ടര്‍ ആണു ഉപയോഗിക്കപ്പെടുന്നത്, അതില്‍ കൂടുതല്‍ ഉള്ളതില്‍ പക്ഷേ ഇലക്ട്രോണിക്ക് ഷട്ടര്‍ ആണു ക്യാമറ ഉപയോഗപ്പെടുത്തുന്നത് എന്നും മനസ്സിലാക്കുക

No comments:

Post a Comment