ഒരു ഫോട്ടോഗ്രാഫ് എടുക്കേണ്ടത് എങ്ങിനെയാണെന്നു മനസ്സിലായി, ഒന്ന് കൂടി പറയാം, ആദ്യമായി മോഡ് ഡയല്‍ തിരിച്ച് ഓട്ടോയില്‍ ആക്കി ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി ഫോക്കസ് ചെയ്യുക, ക്യാമറ ഫോക്കസ് ചെയ്തു കഴിഞ്ഞാല്‍ ഒരു ബീപ് സൌണ്ട് കേള്‍ക്കാം, കൂടാതെ ഫോക്കസ് ഏരിയ പച്ച നിറത്തില്‍ തെളിയുകയും ചെയ്യും, അപ്പോള്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാം, ഓട്ടോ മോഡില്‍ ക്യാമറ സ്വയം സബ്ജക്ടിനെ അനലൈസ് ചെയ്ത് യോജിച്ച സീന്‍ ഓട്ടോമാറ്റിക്ക് ആയി സെലക്റ്റ് ചെയ്യുന്നു, സെലക്ടഡ സീന്‍ മോണിട്ടറില്‍ കാണിക്കുന്നതാണ്, ഇത് പോര്‍ട്രൈറ്റ്, ലാന്‍ഡ്‌സ്കേപ്പ്, നൈറ്റ് പോര്‍ട്രൈറ്റ്, നൈറ്റ് ലാന്‍ഡ്‌സ്കേപ്പ്, ക്ലോസ് അപ്, ഓട്ടോ ഇവയില്‍ ഏതുമാകാം, മൂവിറിക്കാര്‍ഡ് ചെയ്യുന്നതിനൊപ്പം എടുക്കുന്ന ഫോട്ടോകള്‍ മൂന്ന് രണ്ട് അനുപാതത്തില്‍ ഉള്ളതായിരിക്കും, ഓരോ മൂവിക്ലിപ്പിനുമൊപ്പം ഇരുപതു ഫോട്ടോകളാണ് എടുക്കാന്‍ സാധിക്കുക, ഓട്ടോമോഡില്‍ത്തന്നെ ക്യാമറയുടെ സെറ്റിംഗ്സ് ഫോട്ടോ എടുക്കുന്നതിന് മുന്‍പു ലൈവ് ഇമേജ് കണ്ട്രോള്‍ ഉപയോഗിച്ച് അഡജസ്റ്റ് ചെയ്യാന്‍ സാധിക്കും, അതിനായി ഫീച്ചര്‍ ബട്ടണ്‍ ഞെക്കുക, മോണിട്ടറില്‍ ഡിസ്പ്ലേ ആകുന്ന ലൈവ് ഇമേജ് കണ്ട്രോളിന്റെ മെനുവില്‍ മള്‍ട്ടിസെലക്ടര്‍ തിരിച്ചു ഹൈലൈറ്റ് ചെയ്യാം, ആക്ടീവ് ഡീ ലൈറ്റിംഗ്, ബാക്ക് ഗ്രൌണ്ട് സോഫനിംഗ്, മോഷന്‍ കണ്ട്രോള്‍, ബ്രൈറ്റ്നസ്സ് കണ്ട്രോള്‍ എന്നിവയാണ് ഓപ്ഷന്‍സ്, ഇവ ഓരോന്നിന്റെയും പ്രിവ്യൂ മോണിട്ടറില്‍ കാണുവാന്‍ സാധിക്കുന്നതാണ്, ആക്ടീവ് ഡി-ലൈറ്റിംഗ് ഹൈ ലൈറ്റിലുള്ള ഡീറ്റെയ്ല്‍സ് സംരക്ഷിക്കുന്നു, കൂടാതെ നാച്ചുറല്‍ കൊണ്ട്രാസ്റ്റിനു വേണ്ടി നിഴലുകളേയും സംരക്ഷിക്കുന്നു, ബാക്ക് ഗ്രൌണ്ട് സോഫനിംഗ് ബാക്ക് ഗ്രൌണ്ടിലുള്ള കാര്യങ്ങള്‍ സോഫ്റ്റ് ആക്കി സബ്ജക്ടിനെ പ്രത്യേകമായി എടുത്തു കാണിക്കും, ഇനി മോഷന്‍ കണ്ട്രോള്‍, ഇതു സബ്ജക്ടിന്റെ ചലനം നിയന്ത്രിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്, അതായത് സഞ്ചരിക്കുന്ന സബ്ജക്ടിനെ ബ്ലര്‍ ആയി കാണിച്ച് മോഷന്‍ ഉള്ളതാക്കി കാണിക്കാം, അതിനെത്തന്നെ ക്ലിയര്‍ ആക്കി അതായത് ഫ്രീസ് ആക്കി മോഷന്‍ ഇല്ലാതാക്കിയും കാണിക്കാം, ബ്രൈറ്റ്നെസ്സ് കണ്ട്രോള്‍ സെലക്റ്റ് ചെയ്ത് ചിത്രങ്ങള്‍ ബ്രൈറ്റായും ഡാര്‍ക്കായും മാറ്റാം, കമാന്‍ഡ് ഡയല്‍ പ്രെസ്സ് ചെയ്തതിനു ശേഷം, ആ ഡയല്‍ തന്നെ തിരിച്ചു ഇഷ്ടമുള്ള പ്രിവ്യൂ മോണിട്ടറില്‍ നിന്നും സെലക്റ്റ് ചെയ്യുക, ആന്‍റിക്ലോക്ക് വൈസില്‍ തിരിക്കണം, വീണ്ടും കമാന്‍ഡ് ഡയല്‍ ഞെക്കി കണ്രോള്‍ മോണിട്ടറില്‍ നിന്നും ഹൈഡ് ചെയ്യാം, തുടര്‍ന്ന്ഷട്ടര്‍ റിലീസ് ബട്ടണ്‍ ഞെക്കി ഫോട്ടോ എടുക്കാം, നോര്‍മല്‍ ഷൂട്ടിംഗ് തുടരാന്‍ ഫീച്ചര്‍ ബട്ടണ്‍ വീണ്ടും ഞെക്കുക,
പി-എസ്-എ-എം മോഡുകള്‍ ഷട്ടര്‍ സ്പീഡിലും അപ്പെര്‍ച്ചര്‍ ലും നല്ല കണ്ട്രോള്‍ നല്‍കുന്നു, ഏതെങ്കിലും ഒരു മോഡ് സെലക്റ്റ് ചെയ്ത് സെറ്റിംഗ്സ് ഇഷ്ടമനുസരിച്ച് അട്ജസ്റ്റ് ചെയ്യാം, സെറ്റിംഗ്സ് ഡിസ്പ്ലേ ആവാന്‍ ഫീച്ചര്‍ ബട്ടണ്‍ ഞെക്കണം, ഐക്കണുകള്‍ ആയി ഇവ മോണിട്ടറില്‍ കാണാം, ഇതു ഹൈ ലൈറ്റ് ചെയ്യാന്‍ കമാന്‍ഡ് ഡയല്‍ തിരിക്കുക, ഫോക്കസ് മോഡ്, എ-എഫ് ഏരിയ മോഡ്, മീറ്ററിംഗ്, ഐ-എസ്-ഓ സെന്‍സിറ്റിവിറ്റി, പിച്ചര്‍ കണ്ട്രോള്‍, വൈറ്റ് ബാലന്‍സ് എന്നിവയാണ് ഓപ്ഷനുകള്‍, ഓപ്ഷന്‍ സെലക്റ്റ് ചെയ്‌താല്‍ കമാന്‍ഡ് ഡയല്‍ ഞെക്കുക, സെലക്റ്റ് ചെയ്ത ഓപ്ഷന്റെ സെറ്റിംഗ്സ് കമാന്‍ഡ് ഡയല്‍ തിരിച്ച് അട്ജസ്റ്റ് ചെയ്‌താല്‍ അതില്‍ തന്നെ വീണ്ടും ഞെക്കി വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്ത് ഷൂട്ടിംഗ് ഡിസ്പ്ലേയിലേക്ക് തിരിച്ചു വരാം, അഞ്ചു തരത്തിലുള്ള ഫോക്കസ് മോഡുകള്‍ ഉണ്ട്, ഓട്ടോ സെലക്റ്റ് എ എഫ് /എ എഫ്-എ (ക്യാമറ ഓട്ടോമാറ്റിക് ആയി ഫോക്കസ് സെലക്റ്റ് ചെയ്യുന്നു, സബ്ജക്റ്റ് അനങ്ങാതിരിക്കുക യാണെങ്കില്‍ എ എഫ്-എസ്, സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ എ എഫ്-സി എന്നിങ്ങനെ), സിംഗിള്‍ എ എഫ് /എ എഫ്-എസ് (അനങ്ങാതിരിക്കുന്ന സബ്ജക്ടിന്), കണ്ടിന്യൂസ് എ എഫ് /എ എഫ്-സി (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്), ഫുള്‍ ടൈം എ എഫ് /എ എഫ്-എഫ് (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്, ക്യാമറ കണ്ടിന്യൂസ് ആയി ഫോക്കസ് ചെയ്യും), മാനുവല്‍ ഫോക്കസ് /എം എഫ് (ഫോക്കസ് അട്ജസ്റ്റ്മെന്‍റ് മാനുവല്‍ ആയി ചെയ്യാവുന്നത്), മൂന്നു തരത്തിലുള്ള ഓട്ടോ ഫോക്കസ് ഏരിയ മോഡുകള്‍ ഉണ്ട്, ഓട്ടോ ഏരിയ (ഇതില്‍ ക്യാമറ ഓട്ടോമാറ്റിക്ക് ആയി സബ്ജക്ടിനെ മനസ്സിലാക്കി ഫോക്കസ്ഏരിയ സെലക്റ്റ് ചെയ്യുന്നു), സിംഗിള്‍ പോയിന്റ് (അനങ്ങാതെ നില്‍ക്കുന്ന സബ്ജക്ടിന്), സബ്ജക്റ്റ് ട്രാക്കിംഗ് (സഞ്ചരിക്കുന്ന സബ്ജക്ടിന്, ഇതില്‍ ക്യാമറ സബ്ജക്റ്റ് ട്രാക്കിംഗ് ഏരിയയിലൂടെ സബ്ജക്ടിനെ ട്രാക്ക് ചെയ്യും), ഐ എസ് ഓ സെന്‍സിറ്റിവിറ്റി എത്ര കൂടി ഇരിക്കുന്നുവോ അത്ര കുറച്ച് ലൈറ്റ് മതി ഒരു എക്സ്പോഷര്‍ ഉണ്ടാക്കാന്‍, പക്ഷേ ഷട്ടര്‍സ്പീഡ് വളരെ ഫാസ്റ്റ് ആയിരിക്കുക, അപേര്‍ച്ചര്‍ വളരെ ചെറുത് ആയിരിക്കുക എന്നിവ കൊണ്ട് പിച്ചര്‍ അവിടെയും ഇവിടെയും ബ്രൈറ്റ് പിക്സലുകളോ, ഫോഗോ, ലൈനോ പോലുള്ള നോയിസ് ബാധിച്ചിരിക്കും, സ്റ്റാന്‍ഡേര്‍ഡ്, ന്യൂട്രല്‍, വിവിഡ്, മോണോക്രോം, പോര്‍ട്രൈറ്റ്, ലാന്‍ഡ്‌സ്കേപ്പ് എന്നിങ്ങനെ പല തരത്തിലുള്ള പിച്ചര്‍ കണ്ട്രോള്‍ ഉണ്ട്, വൈറ്റ് ബാലന്‍സ് പ്രാകാശത്തില്‍ നിറങ്ങള്‍ മങ്ങാതെ നോക്കും, സാധാരണ ഗതിയില്‍ ഓട്ടോ വൈറ്റ് ബാലന്‍സ് ആണു മിക്ക ലൈറ്റ് സോര്‍സിനും അനുയോജ്യം, അത്യാവശ്യമെങ്കില്‍ ഓരോ ലൈറ്റ് സോര്‍സിനും യോജിക്കുന്ന വാല്യൂ സെലക്റ്റ് ചെയ്യാം,
പെട്ടന്ന് മാറുന്ന ക്യാപ്ച്ചര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സബ്ജക്ടിന്‍റെ ഫോട്ടോ എടുക്കാന്‍ ബെസ്റ്റ് മോമന്റ്റ് ക്യാപ്ച്ചര്‍ എന്ന മോഡ് ആണു ഉപയോഗിക്കുന്നത്, ബെസ്റ്റ് മോമെന്റ്റ് ക്യാപ്ച്ചര്‍ മോഡില്‍ രണ്ടു ഓപ്ഷനുകള്‍ ആണുള്ളത്, ഇത് സെലക്റ്റ് ചെയ്യാന്‍ ഫീച്ചര്‍ ബട്ടണില്‍ ആദ്യം അമര്‍ത്തുക, പിന്നെ കണ്ട്രോള്‍ ഡയല്‍ തിരിച്ചു ഹൈലൈറ്റ് ചെയ്തു കണ്ട്രോള്‍ ബട്ടണില്‍ തന്നെ ഞെക്കി അവ സെലക്റ്റ് ചെയ്യാവുന്നതാണ്, സ്ലോ വ്യൂവില്‍ സബ്ജക്ടിനെ സ്ലോ മോഷനില്‍ കണ്ട് നല്ല ഷോട്ടുകള്‍ തിരഞ്ഞെടുക്കാം, അതിനായി ക്യാമറ റെഡി ആക്കിയതിന് ശേഷം സബ്ജക്ടിനെ മദ്ധ്യഭാഗത്തിനടുത്തായി ഫ്രെയിം ചെയ്യുക, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുക, അപ്പോള്‍ ഒരു പ്രോഗ്രസ്സ് ഇന്‍ഡിക്കേറ്റര്‍ മോണിട്ടറിന് മുകളില്‍ കാണാം, സീന്‍ ഒരു സ്ലോമോഷന്‍ ലൂപ്പില്‍ ആണ് പ്ലേ ബാക്ക് ആവുക, പ്ലേബാക്ക്തു ടങ്ങിക്കഴിഞ്ഞാല്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും ഞെക്കി ഇഷ്ടമുള്ള പൊസിഷനിലുള്ള ഫോട്ടോ എടുക്കാം ബാക്കിയുള്ളവ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റ് ആവുകയും ചെയ്യും (ഏകദേശം 1.3 സെക്കണ്ട് നേരത്തേക്ക് നാല്‍പതിനു മുകളില്‍ ഫ്രെയിം ഇങ്ങനെ റിക്കാര്‍ഡ് ആകും) സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ബെസ്റ്റ് ഫോട്ടോഗ്രാഫ് മാത്രം സെലക്റ്റ് ചെയ്യുന്നു, അതും ഓട്ടോമാറ്റിക് ആയി, സബ്ജക്ടിന്റെ മുഖത്തെ എക്സ്‌പ്രഷനും മറ്റും റിക്കാര്‍ഡ് ചെയ്യുന്നതു കൊണ്ട് ഗ്രൂപ്പ് ഫോട്ടോക്കും പാര്‍ട്ടി സീനിലും ഇതു ഉപയോഗിക്കാം, ഇതിനായി സബ്ജക്ടിനെ മധ്യത്തായി ആദ്യം ഫ്രെയിം ചെയ്യണം, എന്നിട്ട് ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കണം, അപ്പോള്‍ ഒരു ഐക്കണ്‍ മോണിട്ടറില്‍ ഇടതു മുകളില്‍ ആയി കാണും, ഇതുമായി ബന്ധപ്പെട്ട് തൊണ്ണൂറു സെക്കണ്ട് വരെയുള്ള കാര്യങ്ങള്‍ ക്യാമറ മെമ്മറിയില്‍ സൂക്ഷിക്കും, ബെസ്റ്റ് ഷോട്ട് വേണ്ട സമയത്ത് ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവന്‍ ഞെക്കുക, മെനു ബട്ടണ്‍ ഞെക്കി നമ്പര്‍ ഓഫ് ഷോട്ട് സേവ് ചെയ്തിരിക്കുന്നത് ചേഞ്ച് ചെയ്‌താല്‍ ക്യാമറ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും പ്രെസ്സ് ചെയ്തതിന് മുന്‍പും പിന്‍പും ഉള്ള അഞ്ചു വീതം ഫ്രേമുകള്‍ മെമ്മറിയില്‍ സൂക്ഷിക്കും, അല്ലെങ്കില്‍ ഒരു ബെസ്റ്റ് ഷോട്ട് മാത്രം സേവ് ചെയ്യും, സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ഉപയോഗിച്ചുള്ള ഫോട്ടോസ് ഡിസ്പ്ലേ ആയാല്‍, ഫോട്ടോകള്‍ കാണാന്‍ മള്‍ട്ടി സെലക്ടര്‍ ഇടത്തോട്ടും വലത്തോട്ടും ഞെക്കുക, ബെസ്റ്റ് ഷോട്ട് ഓ കെ ഞെക്കി നിങ്ങള്‍ക്ക് സെലക്റ്റ് ചെയ്യാം, പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ നോര്‍മല്‍ പ്ലേ ബാക്കിലേക്ക് തിരിച്ചു വരാം,
No comments:
Post a Comment