ഒരു പെണ്‍കുട്ടി തന്‍റെ ശരീര വടിവില്‍ അമിതമായി അഹങ്കരിച്ച് കുറെപ്പേരെ വട്ടു കളിപ്പിക്കുന്നു എന്നിരിക്കട്ടെ, എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് ശരിക്കും വേണ്ട അഴകളവുകള്‍ എത്രയാണെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം, എനിക്കു തോന്നുന്നത്, ആ സത്യം മനസ്സിലാക്കുമ്പോള്‍ അവളുടെ കൂടെയുള്ളവന് മിക്കവാറും ഒരു ലോട്ടറി തന്നെ അടിച്ചേക്കുമെന്നാണ്, സ്ത്രീകളുടെ ശരീരം 'അവര്‍ ഗ്ലാസ്സ്' പോലെ വേണം എന്നാണ് പറയുക, അതായത് ശിരസ്സിന്റെ വീതിയുടെ ഇരട്ടി ഉരസ്സില്‍, ഇടുപ്പില്‍ ശിരസ്സിന്റെ അതേ അളവ്, നിതംബത്തില്‍ ഒന്നര തലപ്പാട് വീതി, കാഫ് മസിലിന്റെ ഭാഗത്ത് വീണ്ടും ഒരു തലപ്പാടും വീതിയും, അമേരിക്കന്‍ ടി വി ഷോ ആയ മാഡ് മെന്നിലും ഡ്രൈവ് എന്ന ചിത്രത്തിലും അഭിനയിച്ച ക്രിസ്ടീന ഹെണ്ട്രിക്സിന് ഇത്തരത്തിലുള്ള ശരീര പ്രകൃതി ആണ്, ഇപ്പോഴും അങ്ങനെ തന്നെ ആണോ എന്നെനിക്കറിയില്ല, എന്തായാലും സ്ത്രീകളുടെ ഉയരം അഞ്ചു അടി എട്ട് ഇഞ്ച് വേണമെന്നാണ് പറയുന്നത്, എന്നാലേ ഇരിപ്പിടത്തിന്റെ ആവറേജ് ഉയരമായ ഒരടി ആറിഞ്ചും മേശയുടെ ഉയരമായ രണ്ടടി നാലിഞ്ചും അവള്‍ക്കും കൂടി ഉപയോഗിക്കാന്‍ പറ്റൂ, ഏകദേശം എട്ടേകാല്‍ ഇഞ്ചായിരിക്കണം മുഖത്തിന്റെ ഉയരം, കൈമുട്ട് ഇടുപ്പിന്റെ ലെവലിനു മുകളില്‍ ആണ്, ഈ ലെവലില്‍ നിന്നും ആറിലൊന്ന് തലപ്പാട് ഉയരം താഴെയാണ് പോക്കിളിന്റെ ലെവല്‍, പുരുഷനില്‍ പൊക്കിള്‍ വെയ്സ്റ്റ് ലൈനില്‍ ആണ്, നാലാമത്തെ തലപ്പാടു തീരുന്ന ഭാഗം, അതായത് ക്രോച്ചിനു മൂന്നിലൊന്ന് തലപ്പാട് മുകളിലായി ശരീരത്തിന്റെ ആകെ ഉയരത്തിന്റെ നേര്‍മദ്ധ്യം ആണ്, മൂന്നാമത്തെ തലപ്പാടിന്റെ ആദ്യത്തെ ആറിലൊന്ന് ലെവലിലാണ് നിപ്പിള്‍ വരക്കേണ്ടത്, ആദ്യത്തെ മൂന്നിലൊന്ന് ലെവലില്‍ ബ്രെസ്റ്റിന്റെ അടിഭാഗവും വരക്കണം, റിസ്റ്റ് ക്രോച്ചിന്റെ ലെവലില്‍ വരക്കണം, നിപ്പിളും പൊക്കിളും തമ്മില്‍ ഒരു തലപ്പാട് ഉയര വ്യത്യാസം ഉണ്ടായിരിക്കും, പുരുഷ ശരീരത്തിന് വീതി രണ്ട് തലപ്പാടും പിന്നൊരു മൂന്നിലൊന്ന് തലപ്പാട് വീതിയും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കത് രണ്ടു തലപ്പാട് മാത്രമേ ഉണ്ടായിരിക്കു, കൂടാതെ പുരുഷനെ അപേക്ഷിച്ച് നിപ്പിള്‍ താഴ്ത്തി വരക്കണം, തുടകള്‍ക്ക് മുന്‍വശത്ത് കക്ഷത്തിനേക്കാളും അല്പം കൂടി വീതി കൂടുതലാണെങ്കിലും പിന്‍വശത്ത് വീതി കുറവാണ്, മുട്ടിനു കീഴ്പ്പോട്ട് കാലുകള്‍ക്ക് നീളം വേണമെങ്കില്‍ കൂട്ടി വരക്കാം, പൊതുവേ കാലുകള്‍ക്ക് നീളം കുറവും തുടകള്‍ക്ക് വലുപ്പക്കൂടുതലും ആയിരിക്കും, പുരുഷ ശരീരത്തില്‍ നിപ്പിള്കള്‍ക്കിടക്കുള്ള ദൂരം ഒരു തലപ്പാട് വീതി ആയിരിക്കും, ഇടുപ്പ് ഒരു തലപ്പാട് വീതിയെക്കാളും കുറച്ചു കൂടി വീതി ഉണ്ടായിരിക്കും, കൈമുട്ട് ഇടുപ്പിന്റെ ലെവലില്‍ ആയിരിക്കും, ബട്ടക്സും ഷോള്‍ടറും ഒരേ ലെവലില്‍ ആയിരിക്കും, ഇതിനും പുറത്തേക്കു കാഫ് മസ്സില്‍ തള്ളി നില്‍ക്കും വശത്തേക്ക് തിരിഞ്ഞു നില്‍ക്കുമ്പോള്‍, മുട്ടിനു കീഴ്പ്പോട്ടുള്ള ഭാഗം മിഡ് ലൈനിന്‍റെ പുറകിലായി വരക്കണം, ക്രോച്ചിന്റെ ലെവലിനും മൂന്നിലൊന്ന് തലപ്പാട് താഴ്ന്നിട്ടായിരിക്കണം റിസ്റ്റ് വരക്കേണ്ടത്, ചെസ്ടിന്റെ മുന്‍ഭാഗവും റിസ്റ്റും ഒരേ ലെവലിലും ആയിരിക്കണം, ഫിംഗെര്‍സ് അഞ്ചാമത്തെ തലപ്പാടിന്റെ അവസാന ആറിലോന്നിന്റെ ലെവലില്‍ വരണം, കാഫ് മസ്സില്‍ വീതി ഒരു തലപ്പാട് ആയിരിക്കണം, പൊക്കിളില്‍ നിന്നും നിപ്പിളിലൂടെ ഷോള്‍ടറിലേക്ക് ഒരു നേര്‍രേഖ വരക്കാന്‍ പറ്റണം, അയാള്‍ പറഞ്ഞു കൊണ്ടിരുന്നു, എനിക്കെന്തോ കാര്യമായി ഉറക്കം വന്നു, എനിക്കു വേണ്ടി എന്‍റെ മൊബൈല്‍ എല്ലാം കേട്ടു മനസ്സിലാക്കി കൊണ്ടിരുന്നു, ഹി ഹി
No comments:
Post a Comment