Wednesday, May 8, 2013

അങ്ങനെ 'ചുക്കി'ല്ലാത്ത കഷായവും

['11 നവംബര്‍ മാസത്തെ ആപ്ത മാഗസിനില്‍
ഡോ: സുബിന്‍ വൈദ്യമഠം എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

വാതവ്യധിയിലാണ് ഗുഗ്ഗുലുതിക്തകം വിവരിക്കുന്നതെങ്കിലും,
കുഷ്ടം, വാതരക്തം, വിസര്‍പ്പം തുടങ്ങിയ മറ്റു രോഗാവസ്ഥകളിലും,
ഇത് ഘൃതമായും കഷായമായും വികല്‍പ്പിച്ച് പ്രയോഗിക്കാം,
ഇതിലടങ്ങിയിട്ടുള്ള ചേര്, ഗുഗ്ഗുലു എന്നിവയുടെ
ശോധനത്തിലുള്ള പോരായ്മകള്‍ നിമിത്തമാണ്
പലപ്പോഴും രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കാണുന്നത്,
തീസതാചാര്യനാല്‍ രചിക്കപ്പെട്ടതും, അദ്ദേഹത്തിന്റെ പുത്രന്‍
ചന്ദ്രാദനാല്‍ വ്യാഖ്യാനിക്കപ്പെട്ടതുമായ ചികിത്സാകലികയില്‍
ചേരില്ലാത്തൊരു ഗുഗ്ഗുലുതിക്തകം വിവരിച്ചിട്ടുണ്ടെന്നു,
ഹേമാദ്രിയുടെ വ്യാഖ്യാനത്തില്‍ പറയുന്നുണ്ട്,
ചികിത്സാകലികയുടെ വ്രണ-ഭഗന്ദര-ഗണ്ടമാല-നാടീവ്രണ
പ്രകരണത്തിലാണിത് കണ്ടെത്തിയത്, ഇതിന്‍ പ്രകാരം
പഞ്ചതിക്തകങ്ങളായ കണ്ടകാരീ-ഗുളൂചീ-വാശാ-നിംബ-പടോലം
എന്നിവയുടെ ക്വാഥത്തില്‍ ത്രികടു-ത്രിഫല-ഗുഗ്ഗുലു കല്‍ക്കമാക്കി
ശുദ്ധമായ പശുവിന്‍ നെയ്യില്‍ ഗുഗ്ഗുലു തിക്തകം തയ്യാറാക്കണം,
ഇതിന് 'ലഘു' ഗുഗ്ഗുലുതിക്തകം എന്നാണ് ചന്ദ്രാദന്‍ പേര് നല്കിയിരിക്കുന്നത്,
കൂടാതെ കഷായം വക്കുന്നതിന് പഞ്ച തിക്തകങ്ങള്‍
ഓരോന്നും പത്തു പലം വീതം എടുക്കണമെന്നും,
അവ പത്തു ദ്രോണം വെള്ളത്തില്‍ കഷായം വച്ച്
നാലിലൊന്നാക്കി വറ്റിച്ച്, കല്‍ക്കമായി ചേര്‍ക്കേണ്ടുന്ന മരുന്നുകള്‍
ഓരോന്നും മൂന്നു കര്‍ഷം വീതവും, കൂടെ അഞ്ചു പലം
ഗുഗ്ഗുലുവും ചേര്‍ത്ത്, ഒരു പ്രസ്ഥം പശുവിന്‍ നെയ്യ്
കാച്ചിയെടുക്കാനുമാണ് ചന്ദ്രാദന്റെ  വിധി,
ഇതിനെ വ്രണരോപണമായിട്ടാണ്
അദ്ദേഹം പറഞ്ഞിരിക്കുന്നത്,

Monday, April 8, 2013

വഴിപാടിന് വേണ്ടി മാത്രം തല മൊട്ടയടിക്കുന്നവരേ, കല്ലു മഴയെ ചെറുക്കാന്‍ എന്തു പ്രതിരോധമാണ് നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് !!!                                  

[സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ഒരു ലേഖനത്തിന്റെ സിനോപ്സിസ്]

'സെക്സോക്രസി' എന്ന തരത്തില്‍ ലൈംഗികത മലയാളിയുടെ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു, ചുറ്റുപാടും സെക്സിന്റെ അതിപ്രസരമായതോടെ, കിടപ്പ് മുറിയില്‍ അത് കുറയുകയും ചെയ്തു, വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം തന്നെ, ജീവിതത്തിന്റെ തിരക്കുകളില്‍ മുങ്ങി പ്രണയവും ലൈംഗികതയും പിന്നാക്കം പോകുന്നത് ഏതാണ്ടെല്ലാവര്‍ക്കും അനുഭവവേദ്യമായ കാര്യം തന്നെയാണ്, ചടങ്ങായിട്ടു പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നവര്‍ക്കു പോലും, നോട്ടത്തിലും, ചിന്തയിലും, കാഴ്ചയിലുമൊക്കെയായി സെക്സ് കടന്നു വരുന്നത് താല്പര്യമുള്ള കാര്യവുമാണ്, വിവാഹത്തിന് മുന്‍പ് അവസരമില്ലാത്തതിനാലും, വിവാഹശേഷം സമയമില്ലാത്തതിനാലും ലൈംഗിക താല്പര്യങ്ങള്‍ അടക്കി നിര്‍ത്തിയിരിക്കുകയാണ് ഇന്നത്തെ മലയാളി എന്നു പറയാം, സെക്സായാലും ശരി മെയ്യനങ്ങിയുള്ള ഒരു പരിപാടിക്കും ഇല്ല എന്നതാണ് പൊതുവേയുള്ള നിലപാട്, ജോലിഭാരവും ജോലിസമയവും വര്‍ദ്ധിച്ച് ജീവിതത്തിന് തന്നെ തിരക്കു പിടിച്ച, ഓരോ വ്യക്തിയുടേയും ഓരോ ദിവസവും അവസാനിക്കുന്നത് മിക്കവാറും തളര്‍ച്ചയിലായിരിക്കും, പിന്നെയുള്ള കുറച്ചു സ്വകാര്യനിമിഷങ്ങള്‍ ടി വി യും കംപ്യൂട്ടറും പങ്കിട്ടെടുത്ത് രാത്രി വൈകി ഉറക്കറയിലേക്കെത്തുമെങ്കിലും, രാവിലേ നേരത്തേ ഉണര്‍ന്ന് ജോലിക്ക് പോകേണ്ടതു കൊണ്ടും, കുട്ടികളെ നേരത്തേ സ്കൂളില്‍ അയക്കേണ്ടതു കൊണ്ടും നേരത്തേ ഉണരേണ്ടിയും വരുന്നു, ലോകമെങ്ങുമുള്ള ദംപതികള്‍ ഉറക്കത്തില്‍ നിന്നും ഒരു പങ്കു കടമെടുത്താണ് ലൈംഗിക ബന്ധത്തിന് സാധാരണ സമയം കണ്ടെത്തിയിരുന്നത്, ഉറക്കം കുറഞ്ഞതോടെ അതിനും പറ്റാതായി, പക്ഷേ എല്ലാ തരത്തിലുള്ള പ്രേരണയും പ്രലോഭനവുമായി സെക്സ് ചുറ്റുപാടും നിറയുകയും ചെയ്യുന്നു, ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മടുപ്പില്‍ നിന്നുമൊക്കെയാണ്‌ അമിത മദ്യാസക്തിയും, വിവാഹേതര ബന്ധങ്ങളോടുള്ള താത്പര്യവും, അശ്ലീല ക്കാഴ്ച്ചകളോടുള്ള ഇഷ്ടവും, കാരണമറിയാത്ത മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചു വരുന്നത്, മുന്‍പ് 55 മുതല്‍ 60 വയസ്സ് വരെയുള്ള പുരുഷന്മാരിലാണ് ലൈംഗിക താല്പര്യം കുറഞ്ഞ് കണ്ടതെങ്കില്‍, ഇന്നത്‌ 40 മുതല്‍ 45 വയസ്സിലേക്ക് ചുരുങ്ങിയിട്ടുണ്ട്, 45 വയസ്സാവുന്നതോടെ ഒട്ടു മിക്ക പുരുഷന്മാരും ലൈംഗിക താല്പര്യം കുറഞ്ഞ്, മടുപ്പും വിരസതയുംകൊണ്ട്, മദ്യാസക്തി, അവിഹിതരതി, പെര്‍വേര്‍ഷന്‍ ഇവയ്ക്ക് ഇരയാകാനും, മനസ്സിന്റെ വാര്‍ധക്യം നേരത്തെ എത്തിച്ചേരാനും ഇടയാക്കുന്നു, മുന്‍പൊക്കെ18 മുതല്‍ 23 വയസ്സിനിടയില്‍ സ്ത്രീകളുടെ വിവാഹം നടന്നിരുന്നുവെങ്കില്‍, ഇന്നത്‌ 25 നും 30 നും ഇടയിലേക്ക് ഉയര്‍ന്നിട്ടുണ്ട്, രണ്ടു കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച് വളര്‍ത്തിയെടുക്കുന്ന കാലം കൂടി കഴിഞ്ഞാല്‍ ഏകദേശം 12 മുതല്‍ 15 വര്‍ഷം വരെ മാത്രമാണ് മികച്ച ലൈംഗിക ജീവിതം സ്ത്രീകളില്‍ സാധ്യമാകുന്നത്, ലൈംഗിക താല്പര്യം, ശേഷി ഇവ കുറയ്ക്കുന്ന പ്രമേഹം, രക്താതിമര്‍ദ്ദം, അമിതമായ കൊളസ്ട്രോള്‍, പൊണ്ണത്തടി, ഫാറ്റി ലിവര്‍, ഹൃദ്രോഗം, ഉത്കണ്ട തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ ഒരു പരിധി വരെ ഇതിന് കാരണക്കാരാണ്, എത്ര ടെന്‍ഷനുള്ള സാഹചര്യമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പുരുഷന് സാധിക്കാറുണ്ട്, അതു പക്ഷേ മികച്ചൊരു ലൈംഗിക ബന്ധം ആവണമെന്നില്ല, ടെന്‍ഷന്‍ മോചനത്തിനുള്ള ഒരു വഴി എന്ന നിലയില്‍ വെറുമൊരു 'സ്രവിക്കലി'ലൂടെ ബന്ധം പൂര്‍ത്തിയാക്കി ഉറക്കത്തിനോ വിശ്രമത്തിനോ ആയിരിക്കും പുരുഷന് താല്പര്യം, ഇങ്ങനെ തന്‍കാര്യം നോക്കി പുരുഷന്‍ നടത്തുന്ന 'ക്ഷിപ്രവേഴ്ച' കൂടെക്കൂടെ ഉണ്ടാകുംപോള്‍ താന്‍ വെറുമൊരു ഉപകരണം മാത്രമാണെന്ന തോന്നല്‍ സ്ത്രീയുടെ മനസ്സില്‍ ശക്തിപ്പെടും, സ്ത്രീകള്‍ക്ക് പൊതുവേ ടെന്‍ഷനുള്ള മനസ്സോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാറില്ല, രാവിലെയുണ്ടാകുന്ന ചെറിയൊരു മൂഡ്‌ ഓഫ് പോലും കിടപ്പറ വരെ എത്താനുള്ള സാധ്യത, പുരുഷനെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്, പുരുഷന് ടെന്‍ഷനില്‍ നിന്നുള്ള രക്ഷാമാര്‍ഗമാണ് സെക്സെങ്കില്‍, സ്ത്രീക്ക് 'ടെന്‍ഷന്‍' സെക്സില്‍ നിന്നുള്ളോരു രക്ഷപ്പെടലായി മാറാനാണ് സാധ്യത, പുരുഷന് സെക്സ് ജീവിതത്തിലെ പലതിലൊരു കാര്യം മാത്രമാണെങ്കില്‍ സ്ത്രീക്കത് ജീവിതത്തിന്റെ ഭാഗം തന്നെയാണ്, വഴക്കാളിയായ ഭാര്യയെ കിടപ്പറയില്‍ ചേര്‍ത്തു പിടിക്കാന്‍ പുരുഷന് കഴിഞ്ഞേക്കും, എന്നാല്‍ ജീവിതത്തില്‍ തനിക്കൊപ്പം നില്‍ക്കാത്ത ഭര്‍ത്താവിനെ കിടപ്പറയില്‍ ചേര്‍ത്ത് പിടിക്കാന്‍ സ്ത്രീക്ക് കഴിഞ്ഞെന്നു വരില്ല, പുരുഷന് ഭാര്യയില്‍ നിന്ന് കിട്ടുന്ന ലൈംഗികാനന്ദം നല്ലൊരു ദാംപത്യത്തിലേക്ക് വഴിയൊരുക്കുമെങ്കില്‍, സ്ത്രീക്ക് നേരെ മറിച്ച് നല്ലൊരു ദാംപത്യജീവിതം അനുഭവിക്കാനായെങ്കില്‍ മാത്രമേ മികച്ച ലൈംഗികത സാധ്യമാവൂ, ശാരീരികവും മാസസികവുമായ ഗുണങ്ങള്‍ നല്‍കുന്ന ഒരു സ്നേഹവ്യായാമം ആണ് ഹൃദ്യമായ ലൈംഗിക ബന്ധം, ഇരുപങ്കാളികള്‍ക്കും സെക്സിന്റെ കാര്യത്തില്‍ താത്പര്യം ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്, ഇത് അവര്‍ക്കിടക്ക് സംപൂര്‍ണ്ണ ഇടപഴകലുകള്‍ സാധ്യമാക്കുന്നു, ഇതിനായി അനാവശ്യമായ മസ്സിലുപിടുത്തങ്ങള്‍ ഒഴിവാക്കി, കുട്ടിത്തം നിറഞ്ഞ മനസ്സോടെ, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും സമയം കണ്ടെത്തി ഭാര്യാഭര്‍ത്താക്കന്മാര്‍ ആഹ്ലാദകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, ഇത് വ്യായാമത്തിന്റെ സദ്‌ഫലങ്ങള്‍ നല്‍കും, അതോടൊപ്പം ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും, എല്ലാ കോശങ്ങളിലേക്കുമുള്ള രക്ത പ്രവാഹം മെച്ചപ്പെടുത്തും, ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍ എന്നിവ ഒരു പരിധി വരെ തടയും, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയില്‍ നിന്നും ചെറിയൊരു സംരക്ഷണവും നല്‍കും, ഹൃദ്യമായ ലൈംഗികബന്ധത്തിന്റെ ഫലമായുണ്ടാകുന്ന എന്‍ഡോര്‍ഫിനുകള്‍ ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ഒഴിവാക്കി, ഉറക്കം സുഖകരമാക്കുന്നവയാണ്, കൂടാതെ വാതരോഗങ്ങള്‍, തലവേദന തുടങ്ങിയവ ഇല്ലാതാക്കുന്ന ഓക്സിടോക്സിനുകള്‍ ശരീരത്തിലെംപാടും സ്രവിക്കും, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ടൈ-ഹൈഡ്രോ-എപി-ആണ്ട്രോസ്ടീറോണ്‍ എന്ന ഹോര്‍മോണ്‍ സ്രവിക്കും, ഇത് കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത് വഴി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു,

Friday, March 8, 2013

മൂത്ര പരീക്ഷ

[Urine analysis-restricted reading for doctors only]

1000-2000 ml urine ആണ് ശരീരം 24 മണിക്കൂറില്‍ പുറന്തള്ളുന്നത്, വെള്ളം എത്ര കുടിക്കുന്നു എന്നതിന് ആനുപാതികമായിട്ടായിരിക്കും urine output വ്യത്യാസപ്പെടുന്നത്, cold climate ല്‍ ഇത് കൂടുതലായും hot climate ല്‍ ഇത് കുറവായും കാണപ്പെടുന്നു, diabetes mellitus, എന്നിവയില്‍ കൂടുതലായും (polyuria), heart disease, kidney disease, shock എന്നിവയില്‍ കുറവായും ഇത് കാണപ്പെടുന്നു (oliguria), anuria എന്നത് urine output തീരെ കുറഞ്ഞോ ഇല്ലാതെയോ ഇരിക്കുന്ന അവസ്ഥയാണ്, kidney ക്ക് urine secrete ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് suppression.

Normal urine ന്‍റെ color, pale yellow/ amber ആണ്, urine output കൂടിയാല്‍ pale yellow ആയും, കുറഞ്ഞാല്‍ amber (deep yellow) ആയും urine കാണപ്പെടും, bile salt, bile pigments എന്നിവ urine ല്‍ ഉണ്ടെങ്കില്‍ green/ brownish yellow ആയും, urobilinogen ഉണ്ടെങ്കില്‍ reddish brown ആയും, fresh blood കൂടുതലായുണ്ടെങ്കില്‍ bright red ആയും, fresh blood കുറച്ചേ ഉള്ളൂ എങ്കില്‍ pink ആയും, blood pigments ആണ് ഉള്ളതെങ്കില്‍ smoky brown ആയും urine കാണപ്പെടും, filariasis ല്‍ milky white ആയി urine പോകുന്നതിന് chyluria എന്നു പറയും, pyridium tablets കഴിക്കുന്നവരുടെ urine, red color ലും കാണപ്പെടാറുണ്ട്, പൊതുവേ urine ല്‍ blood കാണപ്പെടുന്നതിനു haematuria എന്നു പറയുന്നു.

Normal urine ന്‍റെ odour, aromatic ആണ്, collect ചെയ്ത urine അല്‍പ നേരം തുറന്നു വച്ചാല്‍ അതിലുള്ള urea യുടെ bacterial decomposition നടന്ന് ammonia ഉണ്ടാകുന്നതു കൊണ്ട് strong ammonia smell ഉണ്ടായിരിക്കും, urine ലുള്ള ketone bodies (acetone, diacetic acid) ആണ് diabetes രോഗികളുടെ urine ന്‍റെ sweetish/ fruity smell നു കാരണം.

Normal urine ല്‍ deposits ഉണ്ടാവില്ല, transparency, clear ആയിരിക്കും, urine ല്‍ cloudy appearance രണ്ടു രീതിയില്‍ സംഭവിക്കാം, amorphous phosphate കൊണ്ടുണ്ടാകുന്നവ acetic acid ഒഴിച്ച് dilute ചെയ്‌താല്‍ മാറും, amorphous urates കൊണ്ടുണ്ടാകുന്നവ വെറുതേ heat ചെയ്‌താല്‍ മാറും, filter ചെയ്‌താല്‍ മാറുന്ന urine ന്‍റെ turbidity, pus cells കൊണ്ടാണ് ഉണ്ടാകുന്നത്, urine ല്‍ mucous deposits ഉണ്ടെങ്കില്‍ ഒഴുകി നടക്കുന്ന clouds ഉം, pus cells ഉണ്ടെങ്കില്‍ അടിയില്‍ sediment ചെയ്ത heavy clouds ഉം, stone ഉണ്ടെങ്കില്‍ fine sands ഉം, uric acid ഉണ്ടെങ്കില്‍ pepper grains പോലെയും sediments urine ല്‍ കാണപ്പെടും.

Normal urine ന്‍റെ average pH അല്പം acidic ആണ് (<7), plasma യിലും, extra cellular fluid ലും normal hydrogen ion concentration നിലനിര്‍ത്താനുള്ള kidney യുടെ കഴിവാണ്, pH കൊണ്ട് മനസ്സിലാക്കേണ്ടത്, urine ന്‍റെ pH 4.6 മുതല്‍ 8 വരെ വ്യത്യാസപ്പെട്ടിരിക്കും, പകലത്തേതിനേക്കാള്‍ രാത്രിയില്‍ pH, acidic ആയിരിക്കും, കൂടാതെ കുറച്ചു നേരം വച്ചിരുന്നെടുക്കുന്ന urine ന്‍റെ pH, ammonia യുടെ presence ഉള്ളത് കൊണ്ട് alkaline ഉം ആയിരിക്കും, അതു കൊണ്ട് pH നോക്കുന്നതിന് എപ്പോഴും fresh urine തന്നെ ഉപയോഗിക്കണം, cystitis ഉള്ള അവസ്ഥയില്‍ urine, alkaline ആയിരിക്കും,

Urine ന്‍റെ normal constituents 96% water, 2% urea, 2% [uric acid & urates (tissue metabolism ത്തിന്‍റെ byproducts) + creatinine + chlorides (diet ലെ sodium chloride, metabolism ത്തിന്‍റെ byproducts) + phosphates, sulphates & oxalates (vegetable food, metabolism ത്തിന്‍റെ byproducts)] എന്നിവയാണ്, kidney damage ല്‍ urine ല്‍ albumin കാണപ്പെടും (albuminuria), diabetes mellitus ല്‍ urine ല്‍ sugar കാണപ്പെടും, pregnancy യില്‍ renal threshold താഴ്ന്നാല്‍ urine ല്‍ sugar കാണപ്പെടും, normal renal threshold, 100 ml blood ന് 140-180 mg sugar ആണ്, urine ല്‍ sugar കാനപ്പെടുന്നതാണ് glycosuria, fat metabolism സാരിയായി നടന്നില്ലെങ്കില്‍ diabetes രോഗികളുടെ urine ല്‍ acetone കാണപ്പെടും, obstructive jaundice, haemolytic disease എന്നിവയില്‍ bile ഉം urine ല്‍ കാണപ്പെടാം.

Urine ന്‍റെ specific gravity കൊണ്ട് urine ലെ solute കളുടെ concentration നെ നിയന്ത്രിക്കാനുള്ള kidney യുടെ കഴിവിനെ മനസ്സിലാക്കണം, tubular damage സംഭവിക്കുമ്പോഴാണ് solute കളുടെ concentration സാധാരണ കുറയുന്നത്, urine ന്‍റെ specific gravity പരിശോധിക്കുന്നതിനു മുന്‍പ്, തുല്യ അളവിലുള്ള distilled water ന്‍റെ specific gravity, urinometer (special hydrometer) ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്തിരിക്കണം, distilled water ന്‍റെ specific gravity, 1.000 ആണ്, normal urine ന്റേത് 1.016-1.025 ഉം, very dilute ആയ urine 1.003 specific gravity കാണിക്കുമ്പോള്‍, highly concentrated ആയ urine 1.035 specific gravity കാണിക്കും, urine ലെ solute concentration കൂടുന്നതിനനുസരിച്ച് urinometer ഉയര്‍ന്നു വരും, ഒപ്പം specific gravity യുടെ value വും ഉയരും, ഇതു കൂടാതെ refractometer ഉപയോഗിച്ചും, reagent strip ഉപയോഗിച്ചും specific gravity കണ്ടു പിടിക്കാവുന്നതാണ്, ഉയര്‍ന്ന specific gravity സംഭവിക്കുന്നത്‌ hypoperfusion മൂലമാണ്, heart failure, dehydration, hepatic disorder, nephrosis എന്നീ അവസ്ഥകളില്‍ ഇതു സംഭവിക്കാം, താഴ്ന്ന specific gravity സംഭവിക്കുന്നത്‌ water നെ reabsorb ചെയ്ത് urine concentrate ചെയ്യാനുള്ള കഴിവില്ലായ്മ മൂലമാണ്, hypercalcaemia, hypokalemia, alkalosis, acute renal failure, pyelonephritis, glomerulo nephritis, diabetes insipidus എന്നീ അവസ്ഥകളില്‍ ഇതു സംഭവിക്കാം, random specimen ആണ് specific gravity test ന് സാധാരണ ഉപയോഗിക്കുന്നതെങ്കിലും, 12-24 മണിക്കൂര്‍ വരെ fluid intake ഒന്നും ഇല്ലാതെ എടുത്ത controlled specimen ഉപയോഗിക്കുമ്പോഴാണ് nest result കിട്ടുന്നത്, രോഗാവസ്ഥയില്‍ 1.001 തൊട്ട് 1.060 വരെ ഇതു വ്യത്യാസപ്പെടാം, diabetes mellitus ല്‍ sugar ഉള്ളത് കൊണ്ട് ഇതു വളരെ high ആയിരിക്കും.

പ്രധാനമായും 3 group of test കളാണ് urine analysis ല്‍ ഉള്ളത്, color, appearance, volume, pH, specific gravity, odour എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന physical examination group ഉം, albumin, sugar എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന routine chemical examination, acetone, bile salt, bile pigment എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന special chemical examination എന്നിവ ഉള്‍പ്പെടുന്ന രണ്ടാമത്തെ group ഉം, crystals, pus cells, cast, epithelial cell, RBC, AFB പോലുള്ള bacteria കള്‍ എന്നിവ ടെസ്റ്റ്‌ ചെയ്യുന്ന microscopic examination ഉം.

താഴെപ്പറയുന്ന ഉപകരണങ്ങള്‍ അത്യാവശ്യമാണ്, test tube, test tube holder, spirit lamp, match box, kidney tray, rag pieces, albumin test ചെയ്യാനുള്ള acetic acid, nitric acid, sulphosalic acid, pH test ചെയ്യാനുള്ള red/ blue litmus paper, specific gravity test ചെയ്യാനുള്ള urinometer, sugar test ചെയ്യാനുള്ള benedict's solution, acetone test ചെയ്യാനുള്ള ammonium sulfate crystals, liquor ammonia, sodium nitro prusside crystals, bile pigment test ചെയ്യാനുള്ള tincture iodineന്‍റെ weak solution, bile salt test ചെയ്യാനുള്ള sulphur powder, volume അളക്കുന്നതിനുള്ള graduated 1 pint glass jar, urine, reagent എന്നിവ ഡ്രോപ്പുകളായി എടുക്കാനുള്ള pipette എന്നിവ.

Clean ആയുള്ള glass jar ല്‍ urine ഒഴിച്ച്, sunlight നു നേരെ പിടിച്ച് color, അതിലുള്ള sediments എന്നിവ പരിശോധിക്കാം, volume നോക്കുമ്പോള്‍ urine ന്‍റെ lower meniscus ല്‍ വരുന്ന അളവ് എടുക്കണം, urine ന്‍റെ smell, collect ചെയ്യുമ്പോഴേ കിട്ടും, litmus paper ന്‍റെ ഒരറ്റം urine ല്‍ dip ചെയ്ത് pH പരിശോധിക്കാം, blue litmus red ആയെങ്കില്‍ acidic ഉം, red litmus blue ആയെങ്കില്‍ alkaline ഉം ആയിരിക്കും urine, നിറവ്യത്യാസം ഇല്ലെങ്കില്‍ neutral ആയിരിക്കും, glass jar ന്‍റെ അടിയിലോ വശങ്ങളിലോ തട്ടാതെ വേണം urinometer float ചെയ്യിക്കാന്‍, urine ന്‍റെ lower meniscus ലുള്ള reading നോട്ട് ചെയ്യണം.

---

Urine specimen collect ചെയ്യുന്നതിന് 

Single urine specimen 

Genital area, clean ചെയ്ത്, sterile ആയിട്ടുള്ള urinal, kidney tray, container എന്നിവയിലേക്ക്, രാവിലെ ആദ്യം ഒഴിക്കുന്ന urine ന്‍റെ 100-120 ml ചെയ്യുന്നതാണിത്.

Midstream urine specimen

Culturing ന് ഉപയോഗിക്കേണ്ട urine ഇങ്ങനെയാണ് collect ചെയ്യേണ്ടത്, genital area, soap water ഉപയോഗിച്ചു കഴുകി, females, labia വിടര്‍ത്തിയും, males, foreskin പുറകോട്ടു മാറ്റിയും വേണം urine specimen collect ചെയ്യേണ്ടത്, ഇതിനായി ആദ്യം bed pan/ commode/ toilet എന്നിവയിലേക്ക് ആദ്യം കുറച്ചു urine ഒഴിച്ച്, ബാക്കി sterile container ല്‍ ശേഖരിക്കണം, specimen ആവശ്യത്തിന് ആയിക്കഴിഞ്ഞാല്‍ ബാക്കി bed pan/ commode/ toilet എന്നിവയിലേക്ക് തന്നെ ഒഴിക്കാം, urine ന്‍റെ ആദ്യത്തെ stream ല്‍ മൂത്ര നളികയിലുള്ള mucous, organisms എന്നിവ ഉണ്ടായിരിക്കും, ഇതൊഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്, unconscious ഉം menstruating ഉം ആയ രോഗികള്‍ക്ക് catheterization വേണ്ടി വന്നേക്കാം, catheter വഴി micro organism, urinary tract ല്‍ പ്രവേശിക്കാം എന്നുള്ളതു കൊണ്ട് catheterization കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

24 Hrs urine specimen

6 am ന് urine ഒഴിക്കുന്നത് collect ചെയ്തു കളയണം, അതിനു ശേഷം ആ ദിവസം ഒഴിക്കുന്ന മുഴുവന്‍ urine ഉം, പിറ്റേ ദിവസം 6 am ന് ഒഴിക്കുന്ന urine ഉം ഒന്നിച്ചു ചേര്‍ത്ത് എടുക്കുന്നതാണിത്, preservatives ആയി toluene, boric acid, concentrated hydrochloric acid, formalin, chloroform എന്നിവയും ചേര്‍ക്കാം.

unconscious patient, children എന്നിവരില്‍ males ല്‍ test tube, barrel, syringe, condom എന്നിവയില്‍ rubber tube ഘടിപ്പിച്ച് penis ല്‍ skin tape ഉപയോഗിച്ച് ഒട്ടിച്ചു വക്കുക, females ല്‍ വാവിസ്തൃതിയുള്ള container, funnel എന്നിവയില്‍ rubber tube ഘടിപ്പിച്ച് T bandage കൊണ്ട് vulva ക്ക് മുകളില്‍ ഉറപ്പിക്കുക, രണ്ടു rubber tube ന്റേയും അറ്റം urine specimen, collect ചെയ്യുന്നതിനുള്ള container ലേക്കിടുക.

---

Filter ചെയ്ത് pus cells നീക്കിയ urine, test tube ന്‍റെ മുക്കാല്‍ ഭാഗം നിറച്ച്, litmus വച്ച് pH നോക്കി urine alkaline ആണെങ്കില്‍, 1 drop acetic acid അതിലേക്കൊഴിച്ച് urine നെ ആദ്യം acidic ആക്കുക, urine ന്‍റെ upper 1/3rd ചൂടാക്കുമ്പോള്‍, urine ല്‍ phosphate ഓ albumin ഓ ഉണ്ടെങ്കില്‍ cloudiness കാണും, drop by drop ആയി acetic acid വീണ്ടും വീണ്ടും ഒഴിക്കുക, cloudiness മാറുന്നെങ്കില്‍ urine ലുള്ളത് phosphate ആണ്, അല്ലെങ്കില്‍ albumin ആയിരിക്കും urine ല്‍ ഉള്ളത്, normal urine ല്‍ albumin കാണാറില്ല, urine ന്‍റെ pH, highly acidic ഓ, highly alkaline ഓ ആണെങ്കില്‍ reading തെട്ടിപ്പോകാം, hot test നെക്കുറിച്ചാണ് ഇതു വരെ പറഞ്ഞത്, cold test ല്‍ test tube ലേക്ക് ആദ്യം ഒഴിക്കുന്നത് nitric acid ഓ, 3% sulpho salic acid ഓ ആണ്, പിന്നെ ഒഴിച്ചതിനു തുല്യം urine, test tube ന്‍റെ അരികിലൂടെ അകത്തേക്ക് അല്പാല്പമായി ഒഴിച്ച് കൊടുക്കുന്നു, albumin urine ല്‍ ഉണ്ടെങ്കില്‍ രണ്ടു fluid ഉം ചേരുന്നിടത്ത്‌ white precipitate കാണാം.

5ml benedict's solution, test tube ല്‍ എടുത്ത് heat ചെയ്തിട്ടും solution ന് color change ഇല്ല എന്നുറപ്പുവരുത്തുക, ഇതു benedict's solution ന്‍റെ purity test ആണ്, പിന്നെ pipette ഉപയോഗിച്ച് 8 drop, urine, test tube ലേക്കൊഴിക്കുക, നന്നായി കുലുക്കി വീണ്ടും ചൂടാക്കുക, തണുത്തതിനു ശേഷം fluid ന്‍റെ color ശ്രദ്ധിക്കുക, deposit ഇല്ലാത്ത blue liquid ആണെങ്കില്‍ urine ല്‍ sugar ഇല്ല എന്നും, deposit ഇല്ലാത്ത green liquid ആണെങ്കില്‍ 1% sugar ഉണ്ടെന്നും, yellow deposit ഉള്ള green liquid ആണെങ്കില്‍ 2% sugar ഉണ്ടെന്നും, orange deposit ഉള്ള colorless liquid ആണെങ്കില്‍ 3% sugar ഉണ്ടെന്നും, brick red liquid ആണെങ്കില്‍ 5% നും മുകളില്‍ sugar ഉണ്ടെന്നും മനസ്സിലാക്കണം. diastix, tes tape, clinistix എന്നീ strip കളില്‍ ഉള്ള reagent, urine ലെ glucose മായി പ്രതി പ്രവര്‍ത്തിച്ച്‌ color change ഉണ്ടാക്കും, ഇതിന് glucose oxidase test എന്നു പറയും, strip ലേക്ക് urine പാസ് ചെയ്യിക്കുകയോ, urine specimen ല്‍ strip dip ചെയ്യുകയോ ചെയ്യാം, ആദ്യത്തെ test കഴിഞ്ഞ് 1 glass വെള്ളം കുടിച്ച് 30-45 മിനിട്ടിനു ശേഷം വീണ്ടും ടെസ്റ്റ്‌ ആവര്‍ത്തിക്കാറുണ്ട്.

clinistix strip, urine ല്‍ 2 second, dip ചെയ്തിട്ട്, excess urine കുടഞ്ഞു കളഞ്ഞ്, 10 second ന് ശേഷം കാണുന്ന color, strip container ല്‍ ഉള്ള color chart മായി താരതമ്യം ചെയ്തു നോക്കണം, 10 second ന് ശേഷം കാണുന്ന color change സ്വീകരിക്കരുത്, diastix strip ലും urine specimen ല്‍ 2 second നേരം തന്നെയാണ് dip ചെയ്യേണ്ടത്, പക്ഷേ 30 second നേരം കഴിഞ്ഞുള്ള color change ആണു നോട്ട് ചെയ്യേണ്ടത്, tes tape strip ന്‍റെ ആകെയുള്ള 1.5" (3.8cm) നീളത്തില്‍ 0.25" (0.6cm) ആണ് urine ല്‍ dip ചെയ്യേണ്ടത്, 2 second തന്നെയാണ് ഇവിടെയും, പക്ഷേ 60 second കഴിഞ്ഞുള്ള color change ആണ് നോട്ട് ചെയ്യേണ്ടത്.

urine ലെ acetone presence കണ്ടു പിടിക്കാന്‍ rothera's test ആണുപയോഗിക്കുന്നത്, ചെറിയൊരു test tube ല്‍ 2 cm depth ല്‍, ammonium sulphate crystals നിറക്കുക, അതിന് തുല്യം urine ഉം, sodium nitroprusside ന്‍റെ 1 crystal ഉം അതിലിടണം, cork കൊണ്ട് test tube അടച്ച് shake ചെയ്ത്, വസങ്ങളിലൂടെ liquor ammonia അകത്തേക്ക് ഒഴിച്ച് കൊടുക്കുക, urine ല്‍ acetone ഉണ്ടെങ്കില്‍, urine ന്റേയും ammonia യുടേയും junction ല്‍ permanganate purple നിറത്തിലുള്ള ring കാണാം, ketostix strip, second voided urine ന്‍റെ midstream ലാണ് dip ചെയ്യേണ്ടത്, 15 second കഴിഞ്ഞുള്ള color change നോട്ട് ചെയ്യുക, keto diastix strip, urine ല്‍ dip ചെയ്ത് വേഗം മാറ്റുക, 15 second ന് ശേഷമുള്ള color change നോട്ട് ചെയ്യുക, strip, reagent എന്നിവ cool, dry സ്ഥലത്ത് 80 degree Fahrenheit/ 30degree Celsius ല്‍ സൂക്ഷിക്കണം, refrigerate ചെയ്യരുത്, container, air tight ആയി close ചെയ്യണം, discolored ഉം, outdated ഉം ആയ strip കള്‍ ഉപയോഗിക്കരുത്.

Bile salt test (Hey's test) ചെയ്യാന്‍ test tube ല്‍ പകുതി urine specimen എടുത്ത് അതില്‍ sulphur powder വിതറിയിടുക, powder താഴ്ന്നു പോകുന്നുണ്ടെങ്കില്‍ urine ല്‍ bile salt ഉണ്ടെന്നു മനസ്സിലാക്കാം, കാരണം bile salt, urine ന്‍റെ surface tension കുറയ്ക്കും, bile pigment നുള്ള test (Smith's test) ചെയ്യാന്‍ test tube ന്‍റെ മുക്കാല്‍ ഭാഗം urine specimen എടുത്ത്, weak tincture iodine solution വസങ്ങളിലൂടെ അകത്തെക്കൊഴിക്കുക, urine ല്‍ bile pigments ഉണ്ടെങ്കില്‍ രണ്ടു liquid ന്റേയും junction ല്‍ green color ഉണ്ടാകും.
---

Friday, February 15, 2013

സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ !!!


[ചികിത്സക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയില്‍, സപ്തംബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ യാസിര്‍ ഫയാസ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കു വക്കുന്നു]

അരക്ക് കീഴ്പോട്ട് തളര്‍ന്ന ശരീരവുമായി, വീല്‍ചെയറിലിരിക്കുന്ന ഈ അന്പത്തിയെട്ടുകാരനെ തിരിച്ചറിയാത്ത മലയാളി ഉണ്ടാവില്ല, എം എല്‍ എ, എഴുത്തുകാരന്‍, നോവലിസ്റ്റ്, പ്രഭാഷകന്‍, പ്രകൃതി ചികിത്സയുടെ പ്രചാരകന്‍ എന്നിങ്ങനെ, ഒരു കത്തിമുനക്കും കീഴടക്കാനാവാത്ത വിപ്ലവ വീര്യവുമായി, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി, ബ്രിട്ടോ ഇന്നും നമുക്കിടയിലുണ്ട്, 29 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1983 ഒക്ടോബര്‍ 14 ന്റെ പകലില്‍, എറണാകുളം ജനറലാശുപത്രിയുടെ ഇടനാഴിയില്‍ വച്ച് തന്റെ ഹൃദയവും, കരളും, ശ്വാസ കോശവും, നട്ടെല്ലും തുളച്ച് നാലു വട്ടം കത്തിമുന ആഴ്ന്നിറങ്ങിയപ്പോളും, എറണാകുളം മെഡിക്കല്‍ ട്രസ്റ്റിലെ ഐ സി യു മുറിയില്‍ മരണം വൈകില്ലെന്ന് ഡോക്ടര്‍മാര്‍ സഹതപിച്ചപ്പോഴും, യൌവനത്തിന്റെ ചോര തിളയ്ക്കുന്ന കാലത്ത്, രക്തം ചിന്തി വീണു പോയ ബ്രിട്ടോ, മരണത്തിനോടു പോലും തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല,

ദിവസം മുഴുവനും വേദന തിന്നും, രാത്രികളുടെ ഉറക്കമില്ലായ്മയില്‍ ചോര ചുമച്ചു തുപ്പിയും, മൂത്രം എപ്പോഴും ഇറ്റു വീണും, നട്ടെല്ലിലും വയറിലുമായി ചുരുങ്ങിയ കാലം കൊണ്ടു സംപാദിച്ച ഒരുപാടു തുന്നിക്കെട്ടലുകളുമായി, അലോപതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നിങ്ങനെ പല സംപ്രദായങ്ങളിലൂടെ നീണ്ടു പത്തു വര്‍ഷത്തെ ആശുപത്രി വാസം, എല്ലാം കടന്ന് മരണ തീരത്തു നിന്ന് തിരിച്ചെത്തിയ ബ്രിട്ടോക്ക് ഒടുവില്‍ ജീവതാളമായത് പ്രകൃതിചികിത്സയാണ്, '89 ല്‍ ഹൃദയത്തിലെയും കരളിലേയും മുറിവുകളുണങ്ങിയിട്ടും, അരക്ക് കീഴ്പ്പോട്ട് ചലന ശേഷി നഷ്ടമായി, വിട്ടു മാറാത്ത പനിയും, സഹിക്കാനാവാത്ത ശരീര വേദനയും, ദേഹം മൊത്തമുള്ള നീര്‍ക്കെട്ടും കൂടപ്പിറപ്പായി, മുറിവ് കരിയാനുള്ള അലോപതി മരുന്നുകളുടെ കൂടെ ഇറച്ചിയും മീനും മുട്ടയും ധാരാളം കഴിച്ചതു കൊണ്ട്, വണ്ണം കൂടി മല ശോധന ഇല്ലാതായി, കാഴ്ചയും മങ്ങിത്തുടങ്ങി, ഇടക്കൊരിക്കല്‍ ഒരു വലിയ പനി വന്നതിന് ആശുപത്രിയില്‍ അഡ്മിറ്റ് ആയി മരുന്ന് കഴിച്ചതോടെ, ശരീരം മുഴുവന്‍ ചുവന്നു തടിച്ചു, പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശപ്രകാരം വേലിച്ചീര ജ്യൂസ് കുടിച്ചാണ്  അലര്‍ജി മാറിയത്, ജേക്കബ് വടക്കഞ്ചേരിയോടു ബ്രിട്ടോ പിന്നീട് ആവശ്യപ്പെട്ടത്‌ തനിക്ക് ചികിത്സ തുടങ്ങുങ്ങണമെന്നാണ്, അതിനു മുന്‍പ് ചെറിയൊരു സാവകാശവും ചോദിച്ചു, ഇറച്ചിയും, മീനും മുട്ടയും സമൃദ്ധമായി കഴിക്കുന്ന കുടുംബത്തിലെ അംഗമായതു കൊണ്ട് അവയെല്ലാം കഴിച്ചു ആഗ്രഹ പൂര്‍ത്തി വന്നതിനു ശേഷം ചികിത്സ തുടങ്ങാന്‍,

ആദ്യത്തെ രണ്ടു ദിവസം പിന്നെ ഉപവാസമായിരുന്നു, ഇറച്ചി, പാല്‍, മുട്ട, മീന്‍, മസാലക്കൂട്ടുകള്‍, മൈദാ, ഡാല്‍ഡ, ചായ, കാപ്പി, പഞ്ചസാര, അലോപതി മരുന്നുകള്‍ എല്ലാം ഒഴിവാക്കപ്പെട്ടു, വേവിച്ച ഭക്ഷണം ഒരു നേരമായി, ബാക്കി രണ്ടു നേരവും പഴങ്ങളും പച്ചക്കറികളും മാത്രം, അലൂമിനിയം പാത്രങ്ങളിലുള്ള പാചകവും ഉപേക്ഷിച്ചു, തവിടുകളയാത്ത അരി വേവിച്ചു വറ്റിച്ചാണ്‌ ചോറുണ്ടാക്കിയത്, എല്ലാ മാസവും രണ്ടു ദിവസത്തോളം ഉപവസിച്ചു, ഏകദേശം ഒരു വര്‍ഷം കൊണ്ട് പനിയും നീര്‍ക്കെട്ടും മാറി, വണ്ണം കുറഞ്ഞ് മലശോധനയും, കാഴ്ചയും ശരിയായി, ചികിത്സ തുടങ്ങുംപോള്‍ വിചാരിച്ച പോലെ അസുഖം മാറിക്കഴിഞ്ഞ് പഴയ ജീവിത ശൈലിയിലേക്ക് പോകാന്‍ പക്ഷേ ബ്രിട്ടോക്ക് മനസ്സു വന്നില്ല, പ്രകൃതി ചികിത്സയുടെ ഫലങ്ങള്‍ അനുഭവ വേദ്യമായപ്പോള്‍, അതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലക്ഷ്മണ ശര്‍മ്മയുടെയും, സി ആര്‍ ആര്‍ വര്‍മ്മയുടെയും പുസ്തകങ്ങള്‍ വായിച്ച് ആഴത്തിലുള്ള അറിവ് സംപാദിക്കുകയാണ് ബ്രിട്ടോ പിന്നെ ചെയ്തത്, സി ആര്‍ ആര്‍ വര്‍മ്മയുടെ മരണ വിവരമറിഞ്ഞ് 'തിരുമുല്പാട്' പറഞ്ഞ വാക്കുകള്‍, "ഒരു ചങ്ങല പൊട്ടുന്നത് അതിന്റെ മുഴുവന്‍ കണ്ണികളും പോട്ടിയിട്ടല്ല, എവിടെയെങ്കിലും ഒരു കണ്ണിയാണ് പൊട്ടുന്നത്, പക്ഷേ പ്രകൃതി ചികിത്സയുടെ കൂടുതല്‍ ആഴങ്ങളിലേക്ക് പറന്നിറങ്ങാന്‍ ബ്രിട്ടോക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു, തിരുവനന്തപുരം ഭവാനി നേഴ്സിംഗ് ഹോമിലെ ഡോ: മോഹന്‍ ലാലിന്റെ ആയുര്‍വേദവും പ്രകൃതി ചികിത്സയും കൂട്ടിയിണക്കിയുള്ള ചികിത്സകള്‍ക്കൊടുവിലാണ് 'കാലിപര്‍' ഉപേക്ഷിക്കാനും വാക്കറില്‍ നടക്കാനും ബ്രിട്ടോക്കു കഴിഞ്ഞത്, ഇത് വരെയുള്ള കാലത്തിനിടക്ക് വന്ന വിരലിലെണ്ണാവുന്ന അസുഖങ്ങള്‍ക്ക് നാച്ചുറോപതി തന്നെയാണ് ചെയ്തത്, ചിലപ്പോള്‍ പച്ച മരുന്നോ, ഹോമിയോ മരുന്നോ കൂടെ പരീക്ഷിക്കും, പ്രകിതി ചികിത്സാ പ്രകാരം തന്നെയാണ് ദിനചര്യയും, രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കു എഴുന്നേല്‍ക്കും, അര മണിക്കൂര്‍ യോഗ അല്ലെങ്കില്‍ ബുദ്ധിസ്റ്റ് മെഡിട്ടേഷന്‍, പിന്നെ ഫിസിയോതെറാപ്പിയും, വാക്കറില്‍ കുറച്ചു നേരത്തെ നടപ്പും, രാവിലെയും വൈകിട്ടും വാഴപ്പഴം, ചക്ക, ഓറഞ്ച്, പേരക്ക പോലുള്ള പഴങ്ങള്‍, ചായക്കും കാപ്പിക്കും പകരം തേന്‍ വെള്ളം, ഉച്ചക്ക് ചോറും, സാലഡ്, അവിയല്‍, തോരന്‍, ചമ്മന്തി അങ്ങനെ എന്തെങ്കിലും, പത്തു മണിയോടെ ഉറങ്ങും, ഉപ്പും, പുളിയും എരിവും ഒക്കെ കുറച്ചാണ് പാചകം, പച്ച മുളകിന്റെ അരി കളഞ്ഞും, ധാന്യങ്ങള്‍ മുളപ്പിച്ചും ഉപയോഗിക്കും, തിളപ്പിച്ചാറിയ വെള്ളം കുടിക്കാറില്ല, പകരം രണ്ടു ദിവസം കൂജയില്‍ തുണി മൂടി, കെട്ടി വച്ച പച്ച വെള്ളം സൂര്യപ്രകാശം കൊള്ളിച്ച് ശുദ്ധിയാക്കിയത്തിനു ശേഷമോ, മുച്ചട്ടി അരിപ്പ ഉപയോഗിച്ച് അരിച്ചതിനു ശേഷമോ ഉപയോഗിക്കും, പതിവില്ലാതെ ഒരിക്കല്‍ മീന്‍ കഴിച്ചപ്പോള്‍ പൃഷ്ഠ ഭാഗത്ത്‌ ഒരു തടിപ്പു വന്നു, അന്ന് ജേക്കബ് വടക്കഞ്ചേരിയുടെ നിര്‍ദ്ദേശ പ്രകാരം ഗോതംപു പൊടി കുഴച്ച് ഒരു രൂപ വട്ടത്തില്‍ ചുട്ടു കരിച്ച്  കഴിച്ചു, വൈകുന്നേരത്തോടെ സുഖപ്പെട്ടു, പിന്നെ ഒരിക്കല്‍ വിശ്രമമില്ലായ്മ കൊണ്ട് 21 ദിവസത്തോളം പനിച്ചു, ഉപവാസം കൊണ്ടാണ് അന്ന് പനി മാറിയത്, കൊച്ചിയുടെ അന്തരീക്ഷവും വായുവും പരിക്കേറ്റ ബ്രിട്ടോയുടെ ശ്വാസകോശത്തെ ആലോസരപ്പെടുത്താറുണ്ട്, ഇടുക്കിയിലെ മാങ്കുളത്തെ വീട്ടില്‍ ഇടയ്ക്കിടെ പോയി, മലനാടിന്റെ സ്വച്ഛന്ദ സുന്ദരമായ പ്രകൃതിയില്‍ കുറച്ചു ദിവസം താമസിക്കുന്നതാണ് ഇതിനൊരു ആശ്വാസം,

പ്രകൃതിജീവനത്തിലൂടെ തനിക്ക് ലഭിച്ചത്, ലോകാരോഗ്യ സംഘടനയും അഷ്ടാംഗഹൃദയവും ഒരേ സ്വരത്തില്‍ നിര്‍വചിക്കുന്ന, ശരീരത്തിന്റെയും മനസ്സിന്റെയും സ്വാസ്ത്യമാണെന്ന്, ബ്രിട്ടോ സാക്ഷ്യപ്പെടുത്തുന്നു, അലോപതി ചികിത്സയില്‍ ഈ സ്വാസ്ഥ്യം കിട്ടണമെന്നില്ല, ചിലപ്പോള്‍ രോഗം മാറിയതായിതായിപ്പോലും തോന്നില്ല, ചികിത്സ എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്, അത് തിരഞ്ഞെടുക്കുന്നതിന്, ഒരു സംപ്രദായവും ആരേയും നിര്‍ബന്ധിക്കന്നത് ശരിയല്ല, ചികിത്സയുടെ പേരില്‍ ഇന്നെവിടെയും കച്ചവടമാണ് നടക്കുന്നത്, ആശുപത്രികള്‍ കൂടുന്നതിനനുസരിച്ച് രോഗം കുറയുകയല്ല, മറിച്ച് മരണ ഭീതി കൂടുകയാണ് ആളുകളുടെ ഇടയില്‍, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചു വന്നയാളാണ് ഞാന്‍, വളരെ ഭയാനകവും വേദനാജനകവുമായ ഒന്നായിട്ടാണ് മരണത്തെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ അത് ഏറ്റവും വലിയ വിഡ്ഢിത്തമാണ്, കാരണം മരണം അങ്ങനെയൊന്നുമല്ല, ജനിച്ച എല്ലാവരും മരിക്കും, പക്ഷേ മരിക്കാന്‍ എല്ലാവര്‍ക്കും ഭയമാണ്, ഈ ഭയം 'ടാപ്പ്' ചെയ്താണ് ആശുപത്രികള്‍ പണം കൊയ്യുന്നത്, നമുക്ക് നമ്മുടെ ശരീരത്തെ സ്വാസ്ത്യപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയണം, അത് പ്രകൃതി ജീവനത്തിലൂടെ അനായാസം കഴിയും, 80 ശതമാനം ശാരീരിക വൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, വീല്‍ ചെയറില്‍ കേരളം മുഴുവനും സഞ്ചരിച്ച് ജനങ്ങളുമായി ഇടപഴകുന്ന ഈ സാധാരണക്കാരന്, താന്‍ 20 ശതമാനം 'ഏബിള്‍' ആണെന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം, അതു കൊണ്ടു തന്നെയാണ് 'സൈമണ്‍ റോഡ്രിഗസ് ബ്രിട്ടോ' എന്ന മനുഷ്യന്‍ ഒരു 'പ്രതിഭാസ'മായി എനിക്ക് തോന്നിയത്,,

റുഡോള്‍ഫ് സ്ടീനറുടെ വിദ്യാഭ്യാസ ദര്‍ശനം രസകരമാണ്, 'ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നന്നായിട്ട് കൈകാര്യം ചെയ്‌താല്‍ നല്ല സംഗീതം പൊഴിക്കുന്ന ഓരോ സംഗീതോപകരണമാണ്', ഓരോ മാതാപിതാക്കന്മാരുടെയും ജീവിത സാഫല്യമായി ഉണ്ടാകുന്ന ഓരോ കുഞ്ഞിന്റേയും പരിപാലനം, പലപ്പോഴും ശാരീരിക വളര്‍ച്ചയെ കടന്ന് അതിനപ്പുറം പോകാറില്ല എന്നതാണ് വാസ്തവം, ശാരീരിക വളര്‍ച്ചയോടൊപ്പം ശരിയായ മാനസിക വളര്‍ച്ച കൂടിയുണ്ടെങ്കിലേ കുട്ടി പൂര്‍ണ ആരോഗ്യവാനായിരിക്കൂ, സരീരികാരോഗ്യം പോലെ കുടുംബാന്തരീക്ഷവും കുട്ടിയുടെ മാനസിക വളര്‍ച്ചയെ സ്വാധേന്നിക്കും, ചെറു പ്രായത്തില്‍ ആണ്‍ പെന്‍ കുഞ്ഞുങ്ങളുടെ ബൌധിക മാനസിക വളര്‍ച്ചയില്‍ വലിയ വ്യത്യാസങ്ങളില്ല, എന്നാല്‍ അവരോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമീപനത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്, പെന്‍ കുട്ടിയേക്കാള്‍ ആണ് കുട്ടികള്‍ക്ക് പരിഗണന കൂടുതല്‍ നല്‍കി വരുന്നതായാണ് കണ്ടു വരുന്നത്, പെന്‍ കുഞ്ഞും ആണ്‍ കുഞ്ഞും എങ്ങനെയോകെ പെരുമാറണം എന്നുള്ള ധാരണ കുട്ടികളില്‍ രൂപപ്പെടുന്നതും കുടുന്ബതില്‍ നിന്നാണ്, അത് കൊണ്ടാണ് പലപ്പോഴും ആണ്‍ പെന്‍ വാര്‍പ്പ് മാത്രികകലായി കുട്ടികള്‍ രൂപപ്പെടുന്നത്, തുല്യ പരിഗണന ലഭിക്കാതെ വളരുന്ന പെന്‍ കുട്ടികളുടെ മാനസിക ആരോഗ്യവും വളര്‍ച്ചയും പ്രതികൂലമായി ബാധിച്ചിരിക്കും, മസ്തിഷ്കത്തിന്റെ വളര്‍ച്ച കൂടുതല്‍ നടക്കുന്നത് ആദ്യത്തെ മൂന്നു വര്‍ഷത്തിനുള്ളിലാണ്, പിന്നെ ആര് വയസ്സ് വരെ മുന്‍കാലത്തെ അത്ര വേഗമുണ്ടാവില്ല, പിന്നീട് കൌമാരം എത്തുന്നത്‌ വരെ ഇത് വളരും, പക്ഷെ വേഗത കുറവായിരിക്കും എന്ന് മാത്രം, ജന്മനാ ബൌധിക സെഷിക്കുരവുള്ള കുട്ടികളെ ഈ കാലയളവില്‍ അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ത്തിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നുണ്ട്, കൂടുതലും പുറം ലോകവുമായി ഇടപഴകാനുള്ള സാഹചര്യം ആണ് ഒരുക്കേണ്ടത്, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തിലും വളര്‍ച്ചയിലും, ഉറക്കം നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്, ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണ നിലവാരവും പ്രധാനമാണ്, ഉണര്‍ന്നിരിക്കുമ്പോള്‍ ലഭിക്കുന്ന സിഗ്നലുകളെ മസ്തിഷ്കത്തിന്റെ വികാസത്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നത് ഉറക്കത്തിലാണ്, അഞ്ചു മുതല്‍ ആര് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ പത്തു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം, ഉറക്കക്കുറവ് സ്ഥിരമായിട്ടുണ്ടായാല്‍, ശ്രദ്ധക്കുറവു, ഓര്‍മ്മക്കുറവു, പഠന വൈകല്യം, ദഹന പ്രശ്നങ്ങള്‍ എന്നിവ  ഉണ്ടാകും, മസ്തിഷ്ക വളര്‍ച്ചക്ക് വേണ്ട മറ്റൊരു ഘടകമാണ് യാന്‍, സിങ്ക്, മിനറല്‍സ്, മൈക്രോ നുതൃഎന്റ്സ്, ഒമേഗ ൩ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണം, പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന കുട്ടികളില്‍ പഠന, പെരുമാറ്റ വൈകല്യങ്ങള്‍, ഓര്‍മ്മക്കുറവു ഇവയൊക്കെ സാധാരണമാണ്, നാരുകള്‍ കുറവായ ഭക്ഷണം കൊണ്ട് മലബന്ധം കുട്ടികളില്‍ കാണാറുണ്ട്‌, വിളര്‍ച്ചയും കൂടെ കാണും, എന്നാല്‍ സാബ്‌ ക്ലിനിക്കല്‍ ആയിട്ടേ ഇവ കേരളത്തില്‍ കണ്ടു വരുന്നുള്ളൂ, സമീകൃതമായ പഴങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കിടാതതാണ് ഇതിനു കാരണം, ഇത് ക്രമേണ ഇര്രിടബിളിടി, അമിത ദേഷ്യം തുടങ്ങിയവയ്ക്കും വഴി വക്കാം, മസ്തിഷ്കത്തിന്റെ വളര്‍ച്ചയില്‍ വിശ്രമവും പ്രധാനമാണ്,കളിക്കാനോ വിശ്രമൈക്കാണോ ഇടയില്ലാത്ത വിധം കുട്ടികളുടെ ശേദ്യൂല്‍ ക്രമീകരിക്കരുത്, ഇത് മാനസിക സംമാര്‍ദ്ട്നഗ്ലാക്കും, പ്രസ്നങ്ങള്‍ക്കും വഴി വക്കും, ദിവസവും ഒന്ന് രണ്ടു മനിക്കൊരെന്കിലുമ്മ കുട്ടികള്‍ കളിചിരിക്കണം, ഇപ്പോള്‍ കൂടുതലായി കുട്ടികളില്‍ കണ്ടു വരുന്ന ജീവകം ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രിക്കെട്സ് ഉത്തടയാന്‍ ഇത് വഴി കഴിയും, കുട്ടികളിലെ മാനസിക പ്രസ്നാഗല്‍ പൊതുവേ മൂന്നു തരമാനുള്ളത്, ഓ സി ഡി, എ ഡി എച് ഡി, കോണ്ടാക്റ്റ് ദിസോര്ടെര്‍ എന്നെ പെരുമാറ്റ പ്രസങ്ങളും, ഉത്കണ്ട,
വിഷാദം തുടങ്ങിയ വൈകാരിക പ്രസനങ്ങളും, പഠന വൈകല്യം, ഓട്ടിസം, ബൌധിക ശേഷിക്കുറവു തുടങ്ങിയ മസ്തിഷ്ക വികാസ പ്രസനഗലുമാണ് അവ, ഇതൊക്കെ ജന്മനാലുന്ദാകാമെന്കിലുമ് സാഹച്ചീര്യങ്ങള്‍ സ്പ്രതികൂലമാവുംപോഴാനു അവ സന്കീര്ന്നമാകുന്നത്,

ഒരു പുരുഷന്റെ മുഖം അവന്റെ ആത്മ കഥയാണെങ്കില്‍, സ്ത്രീയുടെ മുഖം ഒരു കാല്‍പനിക കഥയാണ് എന്ന് പറഞ്ഞത് ഓസ്കാര്‍ വൈല്‍ഡ് ആണ്, ആധുനിക മലയാളി യുവതി ബോള്‍ഡ് ആന്‍ഡ്‌ ബയൂടിഫുല്‍ ആണ്, പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് യുവതികളുടെ മനസ്സ്, കുറേക്കൂടി സ്ഥിരതയാര്‍ന്നതാണ്, തീര്മുനാങ്ങലെടുക്കുന്നതിലും, അതില്‍ ഉറച്ചു നില്‍ക്കുന്നതിലും, തുറന്നു അഭിപ്രായം പറയുന്നതിലും ചാഞ്ചാടുന്നവരല്ല അവര്‍, മാറിയ ജീവിത സാഹചര്യങ്ങളും മാറാത്ത സാമൂഹിക ബോധവുമാണ് യുവതികളെ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുത്തുന്നത്, പെണ്‍കുട്ടികള്‍ക്ക് യുവത്വം എന്നത് കൌമാരത്തില്‍ നിന്നുള്ള ഒരു റിലീഫ് കാലമാണ്, വ്യക്തിത്വത്തിന്റെ എല്ലാ കഴിവുകളും പരമാവധി ഉപയോഗിക്കപ്പെടുന്നതും യുവത്വതിലാണ്, ഈ ഉത്സാഹം വിവാഹം വരെയുള്ള കാലമെങ്കിലും നിലനില്‍ക്കും, വിദ്യാസമ്പന്നരായ ഒട്ടു മിക്ക സ്ത്രീകളും ഇന്ന് ജോലിക്ക് പോകുന്നുണ്ട്, സ്ത്രീകള്‍ക്ക് ജോലി ഇന്ന് ഓര്‍ അനിവാര്യതയാണ്, ജോലി സ്ഥലത്തും വീട്ടിലുമോക്കെയായി ചെയ്യേണ്ടി വരുന്ന മള്‍ട്ടിപ്പിള്‍ റോള്‍ കാരണം സ്ത്രീകള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ട്, ജോലിക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ കുടുംബത്തിന്റെ താളം തെറ്റും, കുടുംബത്തിനു കൂടുതല്‍ കൊടുത്താല്‍ ജോലിക്ക് പ്രശ്നമാകും എന്നാ അവസ്ഥ, ആണ് കുടുംബങ്ങലായതിനാല്‍ വീട്ടിലും സഹായത്തിനു ആളെ കിട്ടാത്ത അവസ്ഥ, വീട്ടിലും ജോലി സ്ഥലത്തും ഒരേ പോലെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ മുന്‍ ഗണനാ  ക്രമം സൂക്ഷി ക്കാന്‍ കഴിയാതെ വരും, ഇത് ഓഫീസിലും വീട്ടിലും പ്രസ്നാങ്ങലുണ്ടാക്കി സ്ത്രീകളെ മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുതുകയും ചെയ്യും, ജോലിയും വീട്ടു കാര്യങ്ങളും ഒരുമിച്ചു മുന്നോട്ടു കൊണ്ട് പോകുന്നതില്‍ പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ അത്യാവശ്യമാണ്, പുരുഷനെ അപേക്ഷിച്ച്  പ്രശ്നങ്ങള്‍ പങ്കു വക്കാനും ഉചിതമായ് മാര്‍ഗം കണ്ടു പിടിക്കാനും വ്യക്തിബന്ധങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നവരാണ് സ്ത്രീകള്‍, അത് കൊണ്ട് തന്നെ അവര്‍ വ്യക്തി ബന്ധങ്ങളെ കൂടുതല്‍ സക്തമായി സൂക്ഷിക്കുന്നുമുണ്ട്, ബന്ധങ്ങള്‍ തകരുമ്പോള്‍ അത് കൊണ്ട് തന്നെ സ്ത്രീകലെയായിരിക്കും അത് കൂടുതല്‍ ബാധിക്കുന്നതും, യുവത്വത്തില്‍ സ്ത്രീകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി വിവാഹമാണ്, ദാമ്പത്യവും വിവാഹവും പല തരാം ഇണങ്ങി ചേരലുകള്‍ ആവസ്യപ്പെടുന്നുണ്ട്, കാരണം വിവാഹിതയാകുന്ന സ്ത്രീക്ക് ഒരേ സമയം ഒന്നിലധികം റോളുകള്‍ കൈ കാര്യം ചെയ്യേണ്ടി വരുന്നു, അതും  അപരിചിതമായ സഹാച്ച്ര്യങ്ങലുള്ള മറ്റൊരു വീട്ടില്‍, അവരോടെല്ലാവരോടും അവള്‍ക്കു ഇണങ്ങി ചെരെണ്ടാതുണ്ട്, ചിലരെ സന്തോഷിപ്പിക്കേണ്ടി വരും, ചിലരോട് വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിയും വരും, ഇതിനു പെന്‍ കുട്ടി നല്ല മനസികാവസ്തയുല്ലവല്‍ ആയിരിക്കണം, വെല്ലു വിളികള്‍ നേരിട്ട് ഈ റോളുകള്‍ സമര്‍ത്ഥമായി ഒരു സ്ത്രീ കൈ കാര്യം ചെയാനായെങ്കില്‍ അവള്‍ക്കു പിന്നീട് വരുന്ന പരീക്ഷണങ്ങളെ നന്നായി നേരിടാന്‍ കഴിയും, അതെ സമയം, യുവതി മാനസികാസ്വസ്തതകള്‍ പ്രകടിപ്പിക്കുന്ന, അതായത്, ടെശ്യക്കാരികള്‍, തൊട്ടാവാടികള്‍, പെട്ടന്ന് കരയുന്നവര്‍, സദാ റെന്ഷനടിക്കുന്നവര്‍ എന്നാ വല്നരബില്‍ ഗ്രൂപ്പില്‍ പെട്ടവല്‍ ആണെങ്കില്‍ വിവാഹ ജീവിതത്തിലേക്ക് ഇവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പലതരം പ്രസ്നങ്ങള്‍ക്കും സാധ്യതയുണ്ട്, കൌമാരത്തിന്റെ ഒടുക്കത്തിലോ, യുവത്വത്തിന്റെ തുടക്കത്തിലോ ആണ് ഇത്തരത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ പെന്‍ കുട്ടികളില്‍ കണ്ടു വരുന്നത്, ഈ പ്രായത്തില്‍ അത് കൊണ്ട് തന്നെ വിവാഹം ക്ഴിപ്പിച്ചയക്കതിരിക്കുന്നതായിരിക്കും നല്ലത്, പ്രശ്നങ്ങളില്‍ താങ്ങും തണലും ആയി നില്‍ക്കുന്ന ഒരു പങ്കാളിയും കുടുംബവുമാനെങ്കില്‍ മാത്രമേ ഇത്തരക്കാര്‍, വിവാഹത്തിന് മുതിരാവൂ, ഇല്ലെങ്കില്‍ വിഷാദ രോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രസ്നാങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്, വിവാഹത്തിലേക്ക് പ്രവേശിക്കും മുന്‍പ് നല്ല തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്, വിവാഹ പൂര്‍വ തയ്യാറെടുപ്പ് കോര്സുകള്‍ ഇതിനു വളരെ ഫലപ്രദമാണ്, ദാമ്പത്യതെയും കുടുംപതെയും കുറിച്ച് എല്ലാവര്‍ക്കും മനസ്സില്‍ പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടാവും, പക്ഷെ വിജയത്തിന് പല കടമ്പകള്‍ താന്ടെണ്ടി വരും, അവിടെ നാം ഒറ്റക്കായിരിക്കില്ല, പങ്കാളിയും ഒപ്പമുണ്ടാവും, അത് കൊണ്ട് ആദ്യമായി പങ്കാളിയുടെ പ്രതീക്ഷകളും താത്പര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കണം, ആവസ്യമെങ്കില്‍ വിട്ടു വീഴ്ചകള്‍ ചെയ്യണം അങ്ങിനെയേ ദാമ്പത്യത്തില്‍ വിജയിക്കാനാകൂ, വിവാഹം ഉറപ്പിച്ച ശേഷം കല്യാണത്തിന് മുന്‍പുള്ള സമയം ഇതിനായി പ്രയോജനപ്പെടുത്താം, നിശ്ചയമായും പങ്കാളിയുടെ പ്രതീക്ഷകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം, ഇത് വഴി വിവാഹ ശേഷമുണ്ടാകുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കും, വിവാഹം കഴിഞ്ഞാല്‍ സരിയായിക്കോലും എന്ന് കരുതി വല്നരബില്‍ ഗ്രൂപ്പ് കാരായ പെന്‍ കുട്ടികളെ കല്യാണം കഴിച്ചു വിടുന്ന രീതി മാതാ പിതാക്കല്‍ക്കിടയിലുണ്ട്, ഇത് തെറ്റാണ്, കുടുംബ ജീവിതം ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞതാണ്‌, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ കൂടിയാകുമ്പോള്‍ ഇത്തരക്കാരുടെ പ്രസനങ്ങള്‍ വര്ധിക്കുകയെ ഉള്ളൂ, നല്ല മാനസികാരോഗ്യം ഇല്ലാത്തവര്‍ക്ക് ഇത്തരം സന്ദര്‍ഭത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, പ്രശ്നങ്ങള്‍ പ്രീ മര്യജെ കൌന്സിളിങ്ങിലൂടെ പരിഹരിച്ച ശേഷം വിവാഹം കഴിപ്പിച്ചയക്കുകയാണ് വേണ്ടത്, കല്യാണം കഴിഞ്ഞാല്‍ ജോലികളും കുടുംബത്തിലെ ഉത്തരവാദിത്വങ്ങളും മുന്‍ ഗണനാ ക്രമം പാലിച്ചു ചെയ്തു തീര്‍ക്കണം, ഇത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്നു ആലോചിച്ചു ആസൂത്രണം ചെയ്യണം, സാരിയായി ആസൂഒത്രണം ചെയ്താലും കാര്യങ്ങളെ പ്രയോരിട്ടിസ് ചെതാലും ദാമ്പത്യത്തിലെ കുറെയേറെ പ്രന്സങ്ങളെ പരിഹരിക്കാം, ഒരു നാട്ടിലും രണ്ടു രാജാക്കന്മാര്‍ വാഴില്ല, കുടുംപതിലും ഒരാള്‍ രാജാവും മറ്റൊരാള്‍ മന്ത്രിയുമായിത്തുള്ള ഒരു സിമ്പിള്‍ ഫോര്‍മുല സ്വീകരിക്കുന്നതാണ് നല്ലത്, മന്ത്രിയുന്ടെന്കിലെ ഭരണ കൂടം പ്രവര്‍ത്തന ക്ഷമമാകൂ, രാജാവ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും, മെച്ചപ്പെട്ട കുടുംബ ജീവിതത്തിനു സ്വീകരിക്കാവുന്ന ഒരു സിമ്പിള്‍ ഫോര്മുലയാണിത്, പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇന്നത്തെ യുവതികള്‍ അനുഭവിക്കുന്നുണ്ട്, വിവാഹം വേണ്ട എന്ന് തീരുമാനിച്ച ചില യുവതികളില്‍ ഇരുപത്തിയഞ്ച് മുപ്പതു വയസ്സൊക്കെ

സ്ത്രീകളുടെ രണ്ടാമത്തെ പ്രായ പൂര്‍ത്തിയാവലാണ് ഋതു വിരാമം, മലയാളി സ്ത്രീകളില്‍ ഇത് നാല്പത്തിയെട്ട് വയസ്സിലാണ് സംഭവിക്കുന്നത്‌, മുപ്പതു മുപ്പത്തിയഞ്ചു വര്‍ഷത്തേക്ക് തുടര്‍ച്ചയായി വന്നെതിക്കൊണ്ടിരുന്ന ആര്‍ത്തവം നിലക്കുമ്പോള്‍ സ്ത്രീ സരീരത്തിലും മനസ്സിലും കുറെ മാടങ്ങള്‍ വന്നു ചേരുന്നുണ്ട്, സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം ഗണ്യമായി കുറയുന്നത് കൊണ്ടാണ് ഇത്, മാനസിക അസ്വസ്തതകലോടൊപ്പം പലരിലും സ്വന്തം സരീരതിലുള്ള ആത്മ വിശ്വാസം കുറയുന്നു, പിന്നെ ഉല്‍ വലിഞ്ഞു ജീവിക്കാനാണ് പലര്‍ക്കും താല്പര്യം, എന്നാല്‍ പുതുമകളിലൂടെ ജീവിതം തുടര്‍ന്നും ആസ്വദിക്കുന്ന അനേകം സ്ത്രീകളും ഉണ്ട്, ഋതു വിരാമാമോ പ്രായം ആകുന്നതോ ഒന്നും ഇവരെ അലട്ടാറില്ല, ഈസ്ട്രജന്‍ എന്നാ സ്ത്രൈണ ഹോമ്മോനില്‍ പെട്ടന്നുണ്ടാകുന്ന കുറവ് ഋതു വിരാമത്തിനു തൊട്ടു മുന്‍പും അതിനു ശേഷവും മനസ്സിനെ പല അസ്വസ്ഥതകളും ഉണ്ടാക്കും, ഇടയ്ക്കിടെ മൂട് മാറുക, അമിതമായ ആകാംക്ഷ, പെട്ടന്ന് കൊപിക്കുക, സങ്കടം വരിക, വിഷാദം, ഉറക്കക്കുറവ്, വിഷാദം, ലൈങ്ങികതയോദ് താത്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു, ഇതൊന്നും സ്ത്രീകള്‍ ബോധപൂര്‍വം വരുത്തി വക്കുന്നതല്ല, സ്വതവേ കുടുംബാന്തരീക്ഷം സമ്മര്‍ദ്ദം നിരഞ്ഞതാനെങ്കില്‍ മനസ്സംമാര്‍ദ്ടം കൂടുകയേ ഉള്ളൂ, ഭര്‍ത്താവും, മക്കളും സ്ത്രീകളുടെ ഈ അവസ്ഥ മനസ്സിലാക്കി അതിനോട് സമരസപ്പെടുത്തി പെരുമാറുകയാണ് വേണ്ടത്, ലൈംഗിക താത്[അര്യം ഈസ്ട്രോജന്‍ ഹോമോനിന്റെ പ്രഭാ വലയം കുറയുന്നതോടെ ചിലര്‍ക്ക് തോന്നാറുണ്ട്, സ്ഥാനങ്ങളിലും ജനനെന്ദ്രിയങ്ങളിലും, ഉണ്ടാകുന്ന വരള്‍ച്ചയും, ചുരുങ്ങലും, ഭര്‍ത്താവിനു തന്നോട് പഴയത് പോലെ ഇഷ്ടം തോന്നുമോ എന്നാ ആസന്കയും ഇതിനു കാരണമാകാറുണ്ട്, എന്നാല്‍ ആര്‍ത്തവ വിരാമാതെയും പോസിറ്റീവ് ആയി കണ്ടു ഇനി ഗര്ഭിനിയാകുമെന്നു പേടിക്കേണ്ട, കുട്ടികളൊക്കെ ഒരു നിലയിലായല്ലോ, എന്നൊക്കെ മനസ്സിനെ സമാധാനപ്പെടുത്തി ആഹ്ലാദകരമായ ലൈങ്ങികിയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന നിരവധി സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ട്, ജീവിതത്തിലെ തിരക്കെല്ലാം ഒഴിഞ്ഞല്ലോ ഇനി അല്പം പൊതു കയങ്ങള്‍ നോക്കാം എന്നാ മട്ടില്‍ സാമോഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്, വ്യക്തി എന്നാ നിലയില്‍ അത് ഗുണം ചെയ്യും, പ്രായമായി ഇനിയെന്ത് ചെയ്യാന്‍ എന്നാ ചിന്തയൊന്നും വച്ച് പുലര്തെണ്ടാതില്ല ഇക്കാര്യത്തില്‍, പലയിടങ്ങളിലും സക്രിയമാവുംപോള്‍ വിരസത അനുഭവപ്പെടാതെ മുന്നോട്ടു പോവാന്‍ കഴിയും, പ്രായമാകുന്നതിനെ ആര്‍ക്കും തടയാന്‍ ആവില്ല, കുടുംബാങ്ങങ്ങളുടെ ശ്രദ്ധ കൂടുതല്‍ കിട്ടാനുള്ള മനസ്സിന്റെ ശ്രമമായി ചിലര്‍ ചെറിയ പിടി വാസികളൊക്കെ കാനിക്കരുമുണ്ട്, പ്രായമാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന അവഗണിക്കുന്നുവെന്ന തോന്നല്‍, വാക്കിന് വില കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ആസങ്ക, പ്രായത്തിന്റെ മറ്റു അവസ്ഥകള്‍, ഒറ്റപ്പെടുന്നതിന്റെ വേദനകള്‍, ഭയം, നിരാശ എന്നിവയോക്കെയായിരിക്കും ഇതിന്റെ കാരണങ്ങള്‍, അത് മനസ്സിലാക്കി വേണം അവരെ പരിചരിക്കാന്‍, ആണ് കുടുംബ സംവിധാനത്തില്‍ മക്കള്‍ ജോലിയുമോക്കെയായി പല നാടുകളിലായിരിക്കാം, അവര്‍ അടുത്ത് വേണമെന്ന് അമ്മ മനസ്സ് കൊതിക്കുന്നത് സ്വാഭാവികം, പലരിലും ഈ ഒറ്റപ്പെടല്‍ വിഷാദ രോഗം വരെ ഉണ്ടാക്കാറുണ്ട്, പക്ഷെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇതുമായി പൊരുത്തപ്പെട്ടു പോകണം, ജനിച്ച നാട് ഉപേക്ഷിച്ചു അന്യ നാട്ടില്‍ പരിതസ്ഥിയോടു പൊരുത്തപ്പെടാന്‍ പ്രയാസമില്ലെങ്കില്‍ ഇടയ്ക്കു മക്കളുടെ അടുത്ത് പോയി നില്‍ക്കുകയോ അവരെ വീട്ടിലേക്കു ക്ഷണിക്കുകയോ ചെയ്യാം, പങ്കാളിയുടെ വേര്‍പാട് ജീവിതത്തില്‍ പലരും നേരിടുന്ന ഒരു വെല്ലുവിളിയാണ്, മരണം ആര്‍ക്കും സംഭവിക്കാം, അത് അഭിമുഖീകരിച്ചേ തീരൂ, ദുഃഖം, നിരാശ, ദേഷ്യം, ഒറ്റക്കാണെന്ന തോന്നല്‍ എന്നി വാ ഒഴിവാക്കി യാതാര്ത്യവുമായി ക്രമേണ പോരുതപ്പെട്ടാല്‍ മതി, ചിലരില്‍ വിശാടാവസ്ഥ കാണാറുണ്ട്‌, പുരുഷന്മാരെ അപേക്ഷിച്ച് ഈ അവസ്ഥ സ്ത്രീകള്‍ അല്പം കൂടി ആത്മ ധൈര്യത്തോടെ നേരിടാറുണ്ട്, വീട്ടു കാര്യങ്ങളില്‍ വ്യാപ്രിതരായാല്‍ മതി, വാര്ധക്യതിലുണ്ടാകുന്ന മറ്റൊരു ഭയമാണ് തനിക്കു രോഗമുണ്ടോ എന്നാ തോന്നല്‍, പ്രായം കൂടുമ്പോള്‍ പല ദേഹാസ്വസ്ത്യങ്ങളും വന്നു ചേരാം, സദാ സമയവും രോഗത്തെക്കുറിച്ചു മാത്രം ചിന്തിചിരുന്നാല്‍ എങ്ങിനെ മനസ്സിന് സമാധാനം കിട്ടും, അതിനു രോഗങ്ങള്‍ വര്രാതിരിക്കാന്‍ നേരത്തെ ശ്രമിക്കുകയാണ് വേണ്ടത്, വന്നാല്‍ അതിനനുസരിച്ച് നിയന്ത്രിച്ചു ജീവിക്കണം, പ്രായമായി എന്ന് വച്ച് കുടുംബ സാമൂഹിക ബന്ധങ്ങളെ നില നിര്താതിരിക്കരുത്, കൂട്ടായ്മകളില്‍ പങ്കു ചേരണം, നിത്യവും അര മനിക്കൊരെങ്കിലും വ്യായാമം ചെയ്യണം, വാസി ഒഴിവാക്കി മറ്റുള്ളവരുമായി ഒത്തു പോകണം, വീഴ്ച പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം,

"പട്ടു പോലെ മൃദുലം", കാപ്പി നീട്ടിയ കൈത്തണ്ട കാമുകനോട് മന്ത്രിച്ചു, കടക്കണ്ണില്‍ അവള്‍ പുഞ്ചിരിച്ചു, അല്പമകലെ കളിക്കുന്ന രണ്ടു കുട്ടികള്‍, "മമ്മീടെ സോപ്പാ എന്റേയും", പൂമേനി തഴുകാന്‍ കാമുകന്‍ എഴുന്നേറ്റപ്പോഴേക്കും, മകള്‍ ഓടി അവള്‍ക്കരികിലെത്തി, "അമ്മേ നോക്ക്, എന്റെ കഴുത്തില്‍ 'ചുണങ്ങു'ള്ളത് എവിടെയാണ്? അങ്കിളിന്റെ മകന്‍ ഞാന്‍ പറഞ്ഞിട്ട്‌ വിശ്വസിക്കുന്നില്ല", കാമുകന്റെ മുഖത്ത് അവളുടെ ഒരു ചിരി വിളറി, [ചിത്രം: വഴിവിട്ട ബന്ധങ്ങള്‍]

[സെപ്തംബര്‍ മാസത്തെ 'ആപ്ത' മാഗസിനില്‍ ഡോ: ഏ കെ മനോജ്‌ കുമാര്‍, ഡോ: മുഹമ്മദ്‌ ഇംതിയാസ് എന്നിയവര്‍ എഴുതിയ ലേഖനത്തില്‍ മനസ്സിലായ ചില കാര്യങ്ങള്‍]

കുഷ്ടം 'കുത്സിത'ത്തെ ചെയ്യും? അതായത് നിന്ദിക്കപ്പെടുന്ന അനുഭവത്തെ ഉണ്ടാക്കും, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'കുഷ്ഠ'രോഗം മനസ്സിനെ വിഷമിപ്പിക്കുക തന്നെ ചെയ്യും,  'സോറിയാസിസ്' പ്രത്യേകിച്ചും, 'സോറിയാസിസി'നെ ഒന്നില്‍ കൂടുതല്‍ കുഷ്ഠരോഗങ്ങളുമായി സാദൃശ്യപ്പെടുത്തിയാണ് ആയുര്‍വേദം വിവരിക്കുന്നത്, കുഷ്ടം മൂന്നു ദോഷങ്ങളും കോപിച്ചുണ്ടാകുന്നതാണെങ്കിലും, 'സോറിയാസിസി'ന് കാരണം വാത കഫ ദോഷങ്ങളാണ്, ക്രമേണ നഖങ്ങളെ ഇത് ബാധിക്കുകയും, അസ്ഥിസന്ധികളില്‍ വൈകല്യത്തെ ഉണ്ടാക്കുകയും ചെയ്യുന്നു, ദീര്‍ഘകാലം കൊണ്ടുണ്ടാവുന്ന രോഗമാകയാല്‍ ദോഷങ്ങള്‍ വിലങ്ങത്തിലാണ് ഇതില്‍ കോപിക്കുന്നത്, 'ഹേമാദ്രി'യുടെ അഭിപ്രായത്തില്‍ വിലങ്ങത്തില്‍ കോപിക്കുന്ന ദോഷങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ എളുപ്പമല്ല, ഉള്ള ഏക പോംവഴി ചരകത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു രസായന പ്രയോഗങ്ങളില്‍ എതെങ്കിലുമൊന്നാണ്, തുവരകം, കന്മദം, ഭല്ലാതകം, ചിത്രകം, വിഴാലരി എന്നിവയാണവ,കഴിക്കേണ്ടുന്ന വിധി വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നതിനാലും, 'സോറിയാസിസ്' രോഗത്തില്‍ പ്രയോഗിച്ച് ഫലം കിട്ടിയിട്ടുള്ളതിനാലും 'തുവരകം' അല്ലെങ്കില്‍ 'മരോട്ടി' രസായനം ആയിരിക്കും 'സോറിയാസിസി'ല്‍ ഏറ്റവും അനുയോജ്യം, ഇത് ഉഷ്ണ തീക്ഷ്ണ ഗുണങ്ങളുള്ളതും, സ്രോതോശോധകവും, കഫവാത ദോഷങ്ങളെ ശമിപ്പിക്കുന്നതുമാണ്, ഉണക്കിപ്പൊടിച്ച മരോട്ടിക്കായുടെ പൊടിയില്‍ നിന്നും അതിന്റെ എണ്ണ വേര്‍ തിരിച്ചെടുത്ത്‌ ചാണകപ്പൊടിയില്‍ പതിനഞ്ചു ദിവസത്തോളം കുഴിച്ചിട്ട്, ചതുര്‍ഭക്താന്തരിതമായി 'ഒരു കര്‍ഷം' വീതം അഞ്ച് ദിവസത്തേക്ക്, സ്നേഹസ്വേദം ചെയ്ത് ശുദ്ധമായ സരീരത്തില്‍ മേല്‍പ്പറഞ്ഞ അവസ്ഥയില്‍ പ്രയോഗിക്കാമെന്ന് സുശ്രുതസംഹിത വിവരിക്കുന്നുണ്ട്, കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഈ രീതി പക്ഷേ കുറച്ചുകൂടി പ്രായോഗികമായ തരത്തില്‍ ആണ് ചെയ്തു വരുന്നത്, ഇരുപത്തി മൂന്നു ദിവസമെങ്കിലും രാവിലെ 'ഒരു പലം' പശുവിന്‍ നെയ്യ് വീതം സേവിച്ച്, വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിച്ച്, ഇരുപത്തി നാലാം ദിവസം അഷ്ടാംഗഹൃദയം രസായന ചികിത്സയില്‍ ശോധനത്തിനായി വിവരിച്ചിട്ടുള്ള 'ഹരീതക്യാദി ചൂര്‍ണ്ണം' 'പതിനാറു' ഗ്രാമെങ്കിലും 'അഞ്ചു' ഗ്രാം 'ശര്‍ക്കര' ചേര്‍ത്ത് 'ചൂട് വെള്ള'ത്തില്‍ കലക്കി കൊടുത്ത് വിരേചിപ്പിക്കുക, ഒന്ന് രണ്ടു പ്രാവശ്യം ചര്‍ദ്ദിച്ചു പോയാലും കാര്യമാക്കേണ്ട, അന്നേ ദിവസം കഞ്ഞി കുടിച്ച്, പിറ്റേന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് 'യവം' കൊണ്ടുണ്ടാക്കിയ 'പാല്‍ചോറ്‌' കഴിക്കണം, നാലാം ദിവസം തൊട്ട് 'അഞ്ച്' മില്ലി വീതം വര്‍ദ്ധിപ്പിച്ച് അഞ്ചു ദിവസത്തേക്ക് മൂന്നിരട്ടി 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ചെടുത്ത 'മരോട്ടിയെണ്ണ' രോഗിക്ക് നല്‍കാം, ചിലപ്പോള്‍ നാലാം ദിവസമാകുംപോഴേക്കും രോഗിക്ക് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്, എങ്കിലും ചെറിയ മാത്രയില്‍ 'മരോട്ടിയെണ്ണ' തുടര്‍ന്ന് നല്‍കി 'അഞ്ചു' ദിവസത്തെ സേവന കാലയളവ്‌ പൂര്‍ത്തിയാക്കുക, രസായനവിധി പ്രകാരം അതായത് അളവ് കൂട്ടിക്കൂട്ടി 'മരോട്ടിയെണ്ണ' ഇങ്ങനെ സേവിക്കുംപോള്‍ കോശങ്ങളുടെ വിഭജനപ്രക്രിയയില്‍ തന്നെ മാറ്റങ്ങള്‍ നടക്കുന്നതായി 'ഡോ: ഷേര്‍ളി ദിവാനി','ഡോ: എം ആര്‍ വാസുദേവന്‍ നംപൂതിരി' എന്നിവരുടെ ഗവേഷണങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ രസായന പ്രകാരം 'മരോട്ടിയെണ്ണ' സേവിക്കുന്ന രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വീണ്ടും ബാധിക്കാനുള്ള സാഹചര്യവും വളരെ കുറവാണ്, എപ്പോഴും ഒരു ചികിത്സകന്റെ സഹായത്തോടെ മാത്രമേ ഈ ചികിത്സ അനുവര്‍ത്തിക്കാവൂ,

ചികിത്സാനുഭവം,

ഇപ്പോള്‍ 'നാല്പത്തിരണ്ട്' വയസ്സ് പ്രായമുള്ള ഒരാള്‍ 'മൂന്നു' വര്‍ഷം മുന്‍പ് 'സോറിയാസിസ്' രോഗം നഖങ്ങള്‍ ഉള്‍പ്പെടെ ദേഹം മുഴുവനും വ്യാപിച്ച്, സന്ധി വൈകല്യവും ബാധിച്ച് ചികിത്സക്കായി വന്നിരുന്നു, കഴിഞ്ഞ 'പത്തു' വര്‍ഷങ്ങളായി ചികിത്സ ചെയ്യുംപോള്‍ മാറുകയും വീണ്ടും തുടര്‍ന്ന് വരുകയും ചെയ്യുന്നു എന്നാണ് അയാള്‍ അന്ന്പറഞ്ഞത്, രോഗി മധ്യമ ബലമുള്ളയാളും, വാതകഫ പ്രകൃതിയും, മധ്യമ കോഷ്ഠവുമുള്ളയാളായിരുന്നു, വമന വിരേചനാര്‍ഹനായി കണ്ടതു കൊണ്ട് രോഗിയെ കിടത്തി ചികിത്സക്കായി നിര്‍ദ്ദേശിച്ചു,  രോഗിയെ 'രൂക്ഷണ'ത്തിനായി ആദ്യത്തെ 'നാല്' ദിവസം കടഞ്ഞ് 'നെയ്യ് മാറ്റിയ മോര്' 'രണ്ട് ലിറ്റര്‍' വീതം കുടിപ്പിച്ചു, പിന്നെ 'അന്‍പത്തിയാറു' ദിവസം സ്നേഹപാന വിധിക്കനുസരിച്ച് പശുവിന്‍ നെയ്യ് കൊടുത്തു, തുടര്‍ന്ന് ആദ്യത്തെ ദിവസം സ്വേദനവും, രണ്ടാമത്തെ ദിവസം ഉത്ക്ലേശനാഹാരവും നല്‍കി, മൂന്നാം ദിവസം 'മദനഫലയോഗം' നല്‍കി ചര്‍ദ്ദിപ്പിച്ചു, മധ്യമ ശുദ്ധി കണ്ടതിനെ തുടര്‍ന്ന് പേയാദിക്രമവും നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് സ്നേഹപാനവും അഭ്യംഗവും ചെയ്തു, പതിനാലാം ദിവസം ചരകത്തില്‍ പറഞ്ഞിരിക്കുന്ന 'ത്രിഫല, ദന്തി, ത്രിവൃത്' ഇവ ഒരുമിച്ചു ചേര്‍ത്തുള്ള 'ത്രിശോധിനി കഷായം' നല്‍കി വിരേച്ചിപ്പിച്ചു, ഉത്തമശോധനം ലഭിച്ച രോഗിയെ 'തക്രധാര'ക്കും, ഉത്തമ മാത്രയില്‍ അതായത് 'നാല്പത്തിയഞ്ച്' മില്ലിയോളം 'അണുതൈലം' ഉപയോഗിച്ച് നാലു ദിവസം 'നസ്യ'ത്തിനും വിധേയമാക്കി, സമ്യക് ലക്ഷണങ്ങള്‍ കണ്ടതു കൊണ്ട് തുടര്‍ന്ന് 'രണ്ടു' ദിവസത്തേക്ക് 'അന്‍പതു' മില്ലി വീതം 'പശുവിന്‍ നെയ്യ്' നല്‍കി വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ദ്ദേശിച്ചു, മൂന്നാം ദിവസം രാവിലെ 'പതിനാറ്' ഗ്രാം 'ഹരീതക്യാദി ചൂര്‍ണം' 'അഞ്ചു' ഗ്രാം 'ശര്‍ക്കര'യും ചേര്‍ത്ത് ചൂട് വെള്ളത്തില്‍ കുടിപ്പിച്ചു, ഏകദേശം 'നാല്പത്തിഅഞ്ച്' പ്രാവശ്യം ചര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്ത രോഗിയെ അന്ന് കഞ്ഞി മാത്രം കുടിപ്പിച്ചു, പിറ്റേന്നു മുതല്‍ ഒരു ഭക്ഷണ കാലത്തേക്ക് മൂന്നു നേരം 'യവം' ചേര്‍ത്ത 'പാല്‍ചോറ്‌' കഴിക്കാന്‍ നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ച 'മരോട്ടിയെണ്ണ' രോഗിയെ 'അഞ്ചു' ദിവസത്തേക്ക് സേവിപ്പിച്ചു, പത്തു ദിവസത്തേക്കുള്ള പഥ്യക്രമങ്ങളെ വ്യക്തമാക്കി, കൂടാതെ ആഴ്ചയില്‍ ഒരു തവണ വീതം 'വിരേചന'വും ഒന്നിടവിട്ട ദിവസങ്ങളില്‍ 'അണുതൈലം' 'നസ്യ'വും ചെയ്യാന്‍ നിര്‍ദ്ദേശിച്ചു ഡിസ്ചാര്‍ജ് ചെയ്തു, പുറമേക്ക് പുരട്ടാന്‍ 'വിഡ്പ്പാല തൈല'വും, അകത്തേക്ക് ശേഷമുള്ള രോഗത്തെ ശമിപ്പിക്കാന്‍ ദിവസവും 'ഇരുപത്തിയഞ്ച്' മില്ലി വീതം 'തിക്തകഘ്രിത'വും നല്‍കിയിരുന്നു, ഒരു വര്‍ഷത്തിനു ശേഷം രോഗി തുടര്‍ചികിത്സക്കായി വന്നിരുന്നു, ആ സമയത്തും, പിന്നെ ഇത് വരേയും സോരിയാസിസിന്റെ ആക്രമണം 'അയാള്‍ക്ക്' ഉണ്ടായിട്ടില്ല,

ദാ ഉരുണ്ടു പോകുന്നതാണ് ഡാക്കിട്ടര്‍, നേഴ്സ് കൈ ചൂണ്ടി, കുഞ്ഞാഞ്ഞ ഓടിയെത്തി, "സര്‍, അമ്മച്ചിക്ക് എന്തൊക്കെ കഴിക്കാം?" വാര്‍ഡിലെ അമ്മച്ചിയുടെ കണ്ണുകള്‍ പ്രതീക്ഷാ നിര്‍ഭരമായി, തുംബിക്കൈ വണ്ണത്തിലുള്ള കൈ പുറത്തേക്കിട്ട് കുഞ്ഞാഞ്ഞയോട് ഡാക്കിട്ടര്‍ മൊഴിഞ്ഞു, "കടലീ കളയുംപോ അളന്നങ്ങു കളഞ്ഞാ മതി കുഞ്ഞാഞ്ഞേ, സോ സിംപിള്‍" ഡാക്കിട്ടര്‍ വീണ്ടും തന്റെ ഭൂഗോളം ഉരുട്ടി എങ്ങോട്ടോ മറഞ്ഞു, കുഞ്ഞാഞ്ഞെടെ തലയ്ക്കു കൊട്ട് കൊണ്ടോ?, എനിക്കൊരു സംശയം, "കുഞ്ഞാഞ്ഞേ" ഞാന്‍ വിളിച്ചു, "താഴെ പറയുന്നതില്‍ യോജിച്ച ആഹാരങ്ങള്‍ കലോറിക്കനുസരിച്ച് തിരഞ്ഞെടുത്തു കൊടുക്കാം എന്നാണ് പുള്ളി ഉദ്ദേശിച്ചത്", സാധനങ്ങളുമായി ചിരിച്ച് കൊണ്ട് ഞങ്ങള്‍ പടികളിറങ്ങി, കടല്‍ക്കരയില്‍ നിന്നും തണുത്ത ഒരു കാറ്റ് വീശി" ഇന്നു കടലില്‍ മഴക്കുള്ള ഒരു കോളുണ്ടെന്നാ തോന്നുന്നേ" കള്ളച്ചിരിയോടെ കാറിനകത്തോട്ടു കയറിയിരുന്ന് അമ്മച്ചി പറഞ്ഞു, [ചിത്രം: ഡാക്കിട്ടറും, കുഞാഞ്ഞയും, കുഞ്ഞാഞ്ഞെടെ അമ്മച്ചിയും പിന്നെ ഞാനും]

[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഉഷ മധുസൂദനന്‍,സുനി ഷിബു എന്നിവരെഴുതിയ 'ആരോഗ്യ വിഭവങ്ങള്‍' എന്ന ലേഖനത്തിന്റെ സിനോപ്സിസ്]

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍

പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഗോതംപ് ദോശയില്‍ 220 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഗോതംപ് ഉപ്പുമാവില്‍ 190 കലോറി ഊര്‍ജ്ജവും, കാത്സ്യം, ഇരുംപ്, ഫൈബറുകള്‍ എന്നിവ അടങ്ങിയ റാഗി ദോശയില്‍ 210 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 2 എന്നിവ അടങ്ങിയ ചിക്കന്‍ കറിയില്‍ 385 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്‌, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ കോരക്കറിയില്‍ 215 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ വെജിറ്റബിള്‍ സൂപ്പില്‍ 50 കലോറി ഊര്‍ജ്ജവും, നാരുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ഉലുവ വടയില്‍ 225 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തിത്തോരനില്‍ 225 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ചീരത്തോരനില്‍ 65 കലോറി ഊര്‍ജ്ജവും, കാര്‍ബോഹൈഡ്രെറ്റ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ വെജിറ്റബിള്‍ പുട്ടില്‍ 150 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ അയലക്കറിയില്‍ 260 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ പത്തിരി നിറച്ചതില്‍ 200 കലോറി ഊര്‍ജ്ജവും, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ ബ്രോക്കോളിത്തോരനില്‍ 130 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ സ്പെഷ്യല്‍ ചമ്മന്തിയില്‍ 75 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തി ഡ്രൈ ഫ്രൈയില്‍ 190 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍    ബി 2 എന്നിവ അടങ്ങിയ ചിക്കന്‍-ഗ്രീന്‍പീസ്‌ കുറുമയില്‍ 330 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍

പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഓട്സ് പോറിഡ്ജില്‍ 130 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍ അടങ്ങിയ മുട്ട ഫ്രൈയില്‍ 125 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തിക്കറിയില്‍ 230 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, കാത്സ്യം എന്നിവ അടങ്ങിയ ബംഗാള്‍ ഗ്രാം മസാലയില്‍ 170 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രെറ്റ് എന്നിവ അടങ്ങിയ വെജിറ്റബിള്‍ ഓംലറ്റില്‍ 60 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഉലുവ ദോശയില്‍ 230 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ പച്ചക്കറി സാലഡില്‍ 45 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍ അടങ്ങിയ കാട ഫ്രൈയില്‍ 245 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

കുട്ടികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍

കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ മില്‍ക്ക് പൂരിയില്‍ 200 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, ഇരുംപ് എന്നിവ അടങ്ങിയ റാഗി അടയില്‍ 620 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ഹല്‍വയില്‍ 45 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം, ഇരുംപ് എന്നിവ അടങ്ങിയ കടലപ്പായസത്തില്‍ 550 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, കരോട്ടിന്‍ എന്നിവ അടങ്ങിയ കാരറ്റ് ബീറ്റ്റൂട്ട് റൈസില്‍ 390 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ഫ്രഞ്ച് ടോസ്ടില്‍ 400 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, കരോട്ടിന്‍ എന്നിവ അടങ്ങിയ കാരറ്റ് അവല്‍ ഉപ്പുമാവില്‍ 346 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, ഇരുംപ് എന്നിവ അടങ്ങിയ ഡെയ്റ്റ്‌ ഫ്രിട്ടെഴ്സില്‍ 250 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

പ്രായമായവര്‍ക്ക് കഴിക്കാവുന്ന 10 വിഭവങ്ങള്‍

കാത്സ്യം, ഇരുംപ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഉലുവയില ചപ്പാത്തിയില്‍ 350 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ചീര കട്ട് ലറ്റില്‍ 85 കലോറി ഊര്‍ജ്ജവും, കാത്സ്യം, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ നെല്ലിക്ക ചമ്മന്തിയില്‍ 60 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ അടങ്ങിയ കാരറ്റ് തക്കാളി സൂപ്പില്‍ 60 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, പ്രോട്ടീന്‍, കാത്സ്യം എന്നിവ അടങ്ങിയ ചീര സൂപ്പില്‍ 125 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ മത്തങ്ങ വന്‍പയര്‍ ഓലനില്‍ 85 കലോറി ഊര്‍ജ്ജവും, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് സ്ട്യൂവില്‍ 200 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ് എന്നിവ അടങ്ങിയ ഇടിച്ചക്ക തോരനില്‍ 150 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം എന്നിവ അടങ്ങിയ കാരറ്റ് തോരനില്‍ 100 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, പ്രോട്ടീന്‍, കാത്സ്യം എന്നിവ അടങ്ങിയ വെജിറ്റബിള്‍ കുറുമയില്‍ 230 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

7  നാടന്‍ വിഭവങ്ങള്‍

പ്രോട്ടീന്‍, ഫോസ്ഫറസ്‌, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ അവിയലില്‍ 83 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മീന്‍ കുഴംപില്‍ 250 കലോറി ഊര്‍ജ്ജവും, പൊട്ടാസ്യം, ഫോസ്ഫറസ്‌, കാത്സ്യം, ഇരുംപ്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ വാഴക്കുടപ്പന്‍ തോരനില്‍ 35 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ മുതിരത്തോരനില്‍ 310 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ് എന്നിവ അടങ്ങിയ വട്ടയപ്പത്തില്‍ 250 കലോറി ഊര്‍ജ്ജവും, ബി വിറ്റാമിനുകള്‍  അടങ്ങിയ മുരിങ്ങപ്പൂവ് തോരനില്‍ 55 കലോറി ഊര്‍ജ്ജവും, ഫൈബറുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ അടങ്ങിയ കാളനില്‍ 200 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,

'ഹെല്‍ത്തി കിച്ചണ്‍', ആരോഗ്യമുള്ള വീട്ടമ്മക്ക്, ആരോഗ്യമുള്ള കുടുംബങ്ങള്‍ക്ക്,


[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ കൃഷ്ണ നിജി എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

പൊടിഅലര്‍ജിയും ശ്വാസംമുട്ടും ഉണ്ടാക്കുന്ന വിറകടുപ്പിനേക്കാള്‍ മെച്ചം പുകയില്ലാത്ത 'ആലുവഅടുപ്പാ'ണ്, 'മണ്ണെണ്ണ സ്ടവ്' ഉപയോഗിക്കുന്ന വീട്ടമ്മമാരില്‍ മണ്ണെണ്ണ ഭക്ഷണത്തില്‍ കലരുന്നതു കൊണ്ടും, മണ്ണെണ്ണ കത്തിയ പുക ശ്വസിക്കുന്നതു കൊണ്ടും ഉള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം, 'ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പി'ല്‍ ഫെറോമാഗ്നറ്റിക് ഗുണങ്ങളുള്ള മെറ്റല്‍ പാത്രങ്ങള്‍ ആണ് ഉപയോഗിക്കേണ്ടത്, കുക്ക്ടോപ്പിന്റെ മുകളില്‍ നാം കാണുന്ന താപ ചാലക പ്രതലത്തിനു കീഴെ കോപ്പര്‍ കോയിലുകളാണ്, വൈദ്യുതി കടത്തി വിടുംപോള്‍ ഈ കോയിലുകള്‍ കാന്തിക തരംഗം സൃഷ്ടിക്കുന്നു, കാന്തിക തരംഗങ്ങള്‍ വൈദ്യുതി തരംഗങ്ങളായി ചാലകത്തിലേക്കൊഴുകുകയും പാചകപ്പാത്രം ഈ തരംഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു, ഈ ചെറുത്തുനില്‍പ്പിന്റെ ഫലമായി ചൂട് ഉത്പാദിപ്പിക്കപ്പെടുന്നു, 'പേസ്മേക്കര്‍' ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ 'ഇന്‍ഡക്ഷന്‍ കുക്കര്‍' പ്രവര്‍ത്തിപ്പിക്കുംപോള്‍ അടുത്ത് നില്‍ക്കരുത്, 'മൈക്രോവേവ് അവനി'ല്‍ രണ്ട് ഇലക്ട്രോഡുകളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വികിരണങ്ങള്‍ ആണ് ഭക്ഷണത്തെ നേരിട്ട് ചൂടാക്കുന്നത്‌, കൊഴുപ്പ് കുറഞ്ഞ് ജലാംശം കൂടി പേസ്റ്റ് പോലെ മൃദുവായ ഒരേ ഘടനയുള്ള ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കാനാണ് 'മൈക്രോവേവ്' അനുയോജ്യം, വ്യത്യസ്തഘടനയുള്ള വിഭവങ്ങള്‍ പാകം ചെയ്യാന്‍ ഇതുപയോഗിക്കരുത്, കാരണം ചൂട് എല്ലായിടത്തും ഒരേ പോലെ എത്തുകയില്ല, ദ്രവാവസ്ഥയിലുള്ള ഭാഗം പെട്ടന്ന് ചൂട് പിടിക്കുകയും ഖരാവസ്ഥയിലുള്ള ഭാഗം ചൂടാകാതെ ഇരിക്കുകയും ചെയ്യും, അത് കൊണ്ട് പഴകിയ ഭക്ഷണം പ്രത്യേകിച്ചും ചൂടാക്കാന്‍  'മൈക്രോവേവ്' ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, ഇതില്‍ പാത്രം തുറന്നു വച്ച് വെള്ളം തിളപ്പിക്കുന്നതും, മുട്ട തോടോടെ പുഴുങ്ങുന്നതും ഒഴിവാക്കുക, 'ബെറീലിയം' സംയുക്തങ്ങള്‍ അടങ്ങിയ മാഗ്നറ്റുള്ള മൈക്രോവേവുകള്‍ ഒരു പക്ഷെ കാന്‍സറിനു കാരണമായേക്കാം, പാചകത്തിന് മണ്‍പാത്രം ഉപയോഗിക്കുംപോള്‍ പാചകത്തിന് മുന്‍പ് പതിനഞ്ചു മുതല്‍ ഇരുപതു മിനിട്ട് വരെ അത് വെള്ളത്തില്‍ മുക്കി വച്ചിട്ട് വേണം ഉപയോഗിക്കാന്‍, കാരണം അടുപ്പില്‍ നിന്നുള്ള ചൂടേറ്റ് മണ്‍പാത്രത്തിനുള്ളിലെ ജലാംശം നീരാവിയായി മാറി അതിന്റെ ചൂടിലാണ് ഭക്ഷ്യ വസ്തുക്കള്‍ വേവുന്നത്‌,  പെട്ടന്ന് ചൂടാകാനും തണുക്കാനുമുള്ള കഴിവുള്ള അലൂമിനിയം, ചെമ്പ് പാത്രങ്ങളില്‍ പുളിപ്പുള്ള വിഭവങ്ങള്‍ അതായത് അച്ചാര്‍, പുളി പിഴിഞ്ഞ കറികള്‍, തക്കാളി ചേര്‍ന്ന കറികള്‍, പുളിയിട്ട മീന്‍ കറി എന്നിവ സൂക്ഷിക്കരുത്‌, ഇരുംപു പാത്രം പാചകത്തിന് ഉപയോഗിക്കുന്നത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലതാണ്, എന്നാല്‍ മറ്റുള്ളവര്‍ക്ക് അയണ്‍ അധികമായാല്‍ അത് മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം, സ്ടെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ കട്ടി കുറഞ്ഞത് ഉപയോഗിക്കരുത്, കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ടെഫ്ലണ്‍ കോട്ടിംഗ് ഉള്ള പാത്രങ്ങളില്‍ പാചകം ചെയ്യുന്നതായിരിക്കും നല്ലത്, നിലവാരമുള്ളതും, രണ്ടോ മൂന്നോ അടരുകളുമുള്ള ടെഫ്ലണ്‍ കോട്ടിങ്ങായിരിക്കണം പാത്രങ്ങള്‍ക്ക്, ചൂടുള്ള ആഹാരം കഴിക്കാന്‍ താപ ചാലകങ്ങളല്ലാത്ത സെറാമിക് പാത്രങ്ങളില്‍ ആഹാരം വിളംബി ഉപയോഗിക്കാം, അടുക്കളത്തോട്ടത്തില്‍ ഉള്ള പച്ചപ്പപ്പായ, പച്ചച്ചക്ക, ചക്കക്കുരു, വേലിച്ചീര, അഗത്തി, തഴുതാമ, മുരുങ്ങയില, മുരിങ്ങക്കാ, കാച്ചില്‍, മധുരക്കിഴങ്ങ്, പേരക്ക എന്നിവ കൂടുതല്‍ ഉപയോഗിച്ച്, കീടനാശിനിയില്‍ മുങ്ങി അന്യനാട്ടില്‍ നിന്നും വരുന്ന, കാരറ്റ്, ബീന്‍സ്, കാബേജ്, കോളിഫ്ലവര്‍ എന്നിവ പരമാവധി ഒഴിവാക്കുക, പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുംപോള്‍ കഴുകി വൃത്തിയാക്കി വെജിറ്റബിള്‍ ട്രേയില്‍ ഇടുകയോ പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കുകയോ ചെയ്യാം, പ്ലാസ്ടിക് കവറിലോ, പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിക്കരുത്‌, പഴങ്ങള്‍ 2-3 ദിവസത്തേക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കണം, അധികം പഴകിയ പഴങ്ങള്‍ പാചകത്തിന് ഉപയോഗിക്കുകയോ, ജ്യൂസ്, സ്ക്വാഷ് എന്നിവ തയ്യാറാക്കാനോ ഉപയോഗിക്കാം, ഉപ്പിന്റെ ടിന്നില്‍ സ്റ്റീല്‍ സ്പൂണുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, പുളി ഇട്ടു വക്കാന്‍ ഗ്ലാസ് പാത്രങ്ങളും, എണ്ണകള്‍ സൂക്ഷിക്കാന്‍ അതാര്യമായ ഗ്ലാസ് പാത്രങ്ങളും ആണ് നല്ലത്, ഉപയോഗിച്ചു ബാക്കിയുള്ള മത്സ്യവും മാംസവും ഉപ്പും മഞ്ഞളും പുരട്ടി വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍, ഇത് സ്റ്റീല്‍ പാത്രങ്ങളില്‍ എടുത്ത് പ്ലാസ്ടിക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം, ഓരോ ദിവസവും ആവശ്യമുള്ളത് ഫ്രീസറില്‍ നിന്നെടുത്ത് താഴത്തെ തട്ടില്‍ വച്ച് തണുപ്പ് മാറ്റിയ ശേഷം മാത്രം പുറത്തെടുക്കുക, ഉണക്കമത്സ്യം പോലെ സംസ്കരിച്ചതല്ലാത്ത ഒരാഴ്ചയിലധികം പഴകിയ മത്സ്യവും, മാംസവും ഫ്രീസ് ചെയ്തതായാല്‍ പോലും ഉപയോഗിക്കരുത്, മുട്ട നിര്‍ബന്ധമായും ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കണം, ചൂടു കൂടിയ കാലാവസ്ഥയില്‍ ഒരിക്കലും മുട്ട പുറത്ത് സൂക്ഷിക്കരുത്‌, ഒരാഴ്ചയില്‍ കൂടുതല്‍ പഴകിയ മുട്ടകള്‍ ഉപയോഗിക്കുകയും ചെയ്യരുത്, രണ്ടാഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് തുടച്ച് വൃത്തിയാക്കണം, ആഴ്ചയിലൊരിക്കല്‍ ഡീ-ഫ്രോസ്റ്റ് ചെയ്യണം, ഫ്രിഡ്ജിലെ താപനില അഞ്ചില്‍ താഴേയും ഫ്രീസറിലേത് പൂജ്യത്തില്‍ താഴെയായും നില നിര്‍ത്തണം, പച്ചപ്പാല്‍ ഫ്രീസ് ചെയ്ത് ഉപയോഗിക്കുന്നത് നല്ലതല്ല, കാച്ചിയതിന് ശേഷം മാത്രം പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക, അതും രണ്ടു മൂന്നു ദിവസത്തില്‍ കൂടുതല്‍ പഴകിയത് ഉപയോഗിക്കുകയുമരുത്, അടുക്കളയിലെ പ്ലാസ്ടിക് അവശിഷ്ടങ്ങളും, പച്ചക്കറി അവശിഷ്ടങ്ങളും, മാംസ അവശിഷ്ടങ്ങളും പ്രത്യേകം ശേഖരിച്ച്, ലിവര്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തരം വേസ്റ്റ്‌ ബിന്നില്‍ കവര്‍ സ്ഥാപിച്ച്, അതില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്, പച്ചക്കറികളും മാംസാഹാരങ്ങളും മുറിക്കുന്നതിന് പ്രത്യേകം കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കണം, അണുനാശിനി, നാരങ്ങാനീര്, വിനാഗിരി ഇവയിലേതിലെങ്കിലും മുക്കിയ തുണി ഉപയോഗിച്ച് പാതകവും സിങ്കും ഇടയ്ക്കിടെ തുടക്കണം, തേങ്ങ, ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ അന്തരീക്ഷ ഊഷ്മാവില്‍ ആണ് സൂക്ഷിക്കേണ്ടത്, 'തടത്തുണി' അല്ലെങ്കില്‍ 'കൈക്കലത്തുണി' എന്ന പേരില്‍ അറിയപ്പെടുന്ന വിവിദോദ്ദേശ വസ്തു ഇ-കോളി അടക്കമുള്ള പല ബാക്ടീരിയകളുടേയും ഫംഗസുകളുടേയും കേന്ദ്രമാണ്, ഇത് ദിവസവും കഴുകി ഉണക്കി സൂക്ഷിക്കണം,

ഫ്രൂട്ട് തെറാപ്പി


[സെപ്ടംപര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോ: വിഷ്ണു മോഹന്‍ എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

'ചിക്കന്‍ പോക്സ്' വന്നവര്‍ നേന്ത്രപ്പഴം, തണ്ണിമത്തന്‍, ഓറഞ്ച്, ചിക്കൂസ്, പൈനാപ്പിള്‍ ഇവ അധികം കഴിക്കരുത്, 'ഹൈപ്പര്‍ ടെന്‍ഷന്' മുരിങ്ങയിലനീര്, കൂവളത്തിലനീര് ഇവ നല്ലതാണ്, 'പുളിയാറില' കഴിക്കുന്നത്‌ ശരീരത്തില്‍ നിന്നും 'ലെഡി'നെ നീക്കം ചെയ്യുന്നു, 'മണിത്തക്കാളി' അധികമുള്ള കാത്സ്യം, പൊട്ടാസ്യം, ലെഡ്, യൂറിക് ആസിഡ് എന്നിവ കുറക്കുന്നു, മരുന്ന് അധികം ഉപയോഗിച്ചത് മൂലമുണ്ടാകുന്ന അലര്‍ജികള്‍ക്കും നല്ലതാണ്, 'കുടവന്‍' ഉപയോഗിക്കുന്നത് കാന്‍സറിനും വാര്‍ദ്ധക്യസഹജ രോഗങ്ങള്‍ക്കും, അല്ഷിമേഴ്സിനും, പ്രമേഹത്തിനും നല്ലതാണ്, 'തിപ്പലി' എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക വിഷങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധമാക്കും, ബിലിറൂബിന്റെ അളവ് കുറയ്ക്കും, 'കൂവളത്തില' നൈട്രിക് ഓക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ കുറയ്ക്കുന്നതിന് നല്ലതാണ്, 'തഴുതാമയില' കഴിക്കുന്നത്‌ ലെഡ്, കാര്‍ബണ്‍, യൂറിയ, കാത്സ്യം, പൊട്ടാസ്യം, എന്നിവയെ കുറക്കുന്നു, 'മഞ്ഞള്‍' തൈറോയിഡു രോഗങ്ങള്‍ക്ക് കാരണമായ, കാബേജിലും കോളിഫ്ലവറിലും ഉള്ള 'തയോസയനേറ്റി'ന്റെ വീര്യം കുറയ്ക്കും, 'കുമ്പളങ്ങ / ഇളവന്‍' ദഹനക്കേട് കൊണ്ടുണ്ടായ വായു കോപം, വയറിളക്കം മാറ്റി  കുടല്‍ ശുദ്ധീകരിക്കും, 'വെളുത്തുള്ളി' ഇറച്ചി മുട്ട എന്നിവയിലെ 'സ്ടീറോയിടി'ന്റെ വീര്യം കുറക്കുന്നതിനും എല്‍ ഡി എല്‍ കുറക്കുന്നതിനും, സ്ത്രീ ഹോര്‍മോണ്‍ വ്യതിയാനം ക്രമീകരിക്കുന്നതിനും സഹായിക്കും, 'മുള്ളന്‍ ചക്ക' കാന്‍സറിനു കാരണമായേക്കാവുന്ന വിഷവസ്തുക്കളെ നീക്കി രക്തത്തെ ശുദ്ധീകരിക്കുന്നു,

അസിഡിറ്റിക്ക് - മുസംപി, കാരറ്റ്, പപ്പായ // മുഖക്കുരുവിന് - തക്കാളി, വെള്ളരിക്ക, മുന്തിരി, ചീരയില // വെരിക്കോസിറ്റി - ഓറഞ്ച്, തക്കാളി, ബീട്രൂട്ട്, കാരറ്റ് // ടോണ്‍സിലൈറ്റിസ് - ചെറുനാരങ്ങ, കാരറ്റ്, പൈനാപ്പിള്‍, മുള്ളങ്കി // അള്‍സര്‍ - കാരറ്റ്, കാബേജ്, ആപ്രിക്കോട്ട് // സോറിയാസിസ് - കാരറ്റ്, ബീട്രൂട്ട്, കറ്റാര്‍വാഴ, വെള്ളരി // പൈല്‍സ് - ഓറഞ്ച്, പപ്പായ, പൈനാപ്പിള്‍, കാരറ്റ്, ചീരയില, പടവലം // ആര്‍ത്തവത്തകരാറുകള്‍ - ചീരയില, ചെറി, മുന്തിരി, ബീട്രൂട്ട് // ഉറക്കക്കുറവ് - കാരറ്റ്, ചെറുനാരങ്ങ, ആപ്പിള്‍, മുന്തിരി // ഹൈപ്പര്‍ ടെന്‍ഷന്‍ - മുന്തിരി, കാരറ്റ്, ബീട്രൂട്ട്, ഓറഞ്ച്, മുരിങ്ങയില, മുസംപി // വയറിളക്കം - പപ്പായ, കാരറ്റ്, ചെറുനാരങ്ങ // ആസ്ത്മ - ആപ്രിക്കോട്ട്, മുള്ളങ്കി, കാരറ്റ്, ചെറുനാരങ്ങ // അനീമിയ - കറുത്ത മുന്തിരി, സ്ട്രോബറി, ആപ്രിക്കോട്ട് // വായ്‌നാറ്റം - അപ്പിള്‍, പൈനാപ്പിള്‍

കരിമീന്‍ പൊള്ളിച്ചത്...ആവോലി പൊരിച്ചത്...മത്തി മുളകിട്ട് വച്ചത്... കണ്ട്രോള്‍ തരണേ ഈശ്വരാ!!!

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ശ്രീദേവി ജയരാജ് എഴുതിയ ആര്‍ട്ടിക്കിളിന്റെ പ്രസക്ത ഭാഗങ്ങള്‍]

മത്തി, അയല, ആവോലി, അയക്കൂറ, കിളിമീന്‍, സ്രാവ്, തിരണ്ടി, ചൂര എന്നീ കടല്‍മത്സ്യങ്ങളും, കരിമീന്‍, വാള, നത്തോലി, വേളൂരി, മാന്ത, മുള്ളന്‍, കോര, തളയന്‍, അടവ് എന്നീ  ശുദ്ധജലമത്സ്യങ്ങളും, തിലാപ്പിയ, രോഹു മുതലായ വളര്‍ത്തു മത്സ്യങ്ങളും, ഞണ്ട്, ചെമ്മീന്‍, കൊഞ്ച്, കല്ലുമ്മക്കായ, കൂന്തല്‍, മുരു മുതലായ തോടുള്ളമത്സ്യങ്ങളും കാലാകാലങ്ങളായി  തീന്‍ മേശയില്‍ കേരളീയരുടെ വീക്നെസ്സുകളാണ്. ഇതുകളുടെ പോഷണവും രുചിയും എപ്പോഴും അതിലെ കൊഴുപ്പിനെ ആശ്രയിച്ചിരിക്കും, കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഇത് കൂടിയും കുറഞ്ഞും ഇരിക്കും, അടങ്ങിയിരിക്കുന്ന പ്രധാന പോഷക ഘടകങ്ങള്‍ പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയാണ്, സംപൂര്‍ണ്ണ പ്രോട്ടീനാണ് മത്സ്യത്തിലേത്, മനുഷ്യന് വേണ്ട എല്ലാ അമിനോ ആസിഡുകളും ഇതിലുണ്ട്, കൂടാതെ ഇത് എളുപ്പത്തില്‍ ദഹിച്ച് പൂര്‍ണ്ണമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യും, പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് വേണ്ട പ്രോട്ടീനിന്റെ പകുതിയോളം വെറും നൂറു ഗ്രാം മത്സ്യത്തില്‍ നിന്നും ലഭിക്കും, ജന്തുജന്യമായ വിറ്റാമിന്‍ ആയ ബി-12 ന്റെ 82 ശതമാനത്തോളം നൂറു ഗ്രാം മത്തി, അയല, ചൂര, ഞണ്ട് എന്നീ മത്സ്യങ്ങളില്‍ നിന്നും കിട്ടും, കൊഴുപ്പിന്റെ മെറ്റബോളിസത്തിന് ആവശ്യമായ വിറ്റാമിന്‍ ബി-3 / നിയാസിന്റെ പ്രധാന ഉറവിടം ആങ്കോവീസ് (മണങ്ങ്), ചൂര, അയല എന്നീ  മത്സ്യങ്ങളാണ്, നിയാസിന്‍, രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാനും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആവശ്യമാണ്, ഇത് കുറഞ്ഞാല്‍ ആകാംക്ഷ, അസ്വസ്ഥത, ഏകാഗ്രതക്കുറവ്, ക്ഷീണം, വിഷാദം മുതലായവ ഉണ്ടാകും, വിറ്റാമിന്‍ ബി-6 ന്റെ നല്ല സ്രോതസ്സുകളാണ് കോഡ്‌, കോര, ചൂര, മുള്ളന്‍ എന്നീ മത്സ്യങ്ങള്‍, അസ്ഥിയുടെയും പല്ലിന്റെയും വളര്‍ച്ചക്ക്‌ വളരെ അത്യാവശ്യമായ വിറ്റാമിന്‍ ഡി, അയല, കോര, ട്യൂണ, തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളമുണ്ട്, സ്രാവ്, കോഡ്‌ തുടങ്ങിയവയുടെ കരളിലും ഇത് ധാരാളമുണ്ട്, കാഴ്ചശക്തിയും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ എ യുടെ നല്ല ഉറവിടമാണ് മീനെണ്ണ അല്ലെങ്കില്‍ കോഡ്‌ ലിവര്‍ ഓയില്‍, ചര്‍മ്മം, മുടി എന്നിവയുടെ ആരോഗ്യത്തിനും ഇത് ആവശ്യമാണ്,

ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിന്റെ സംരക്ഷകരാണ്, ശരീരത്തിന്  ഇത് വേണ്ട മാത്രയില്‍ ഉത്പാദിപ്പിക്കാന്‍ കഴിയില്ല, മത്സ്യങ്ങളുടെ കൊഴുപ്പില്‍ അപൂരിതമായ ഇത് ധാരാളം ഉണ്ട്, സന്ധികളിലെയും, രക്തക്കുഴലിലേയും നീര്‍വീക്കം അല്ലെങ്കില്‍ 'പ്ലേക്ക് ' കുറയ്ക്കുന്നതും രക്തത്തിലെ ട്രൈ ഗ്ലിസറായ്ഡിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും, കൂടാതെ ഹൃദ്രോഗവും അമിത രക്തസമ്മര്‍ദ്ദവും തടയാനും, അതിന്റെ സാധ്യതകള്‍ മൂന്നിലൊന്നായി കുറയ്ക്കാനും ഒമേഗ 3 ഫാറ്റി ആസിഡിന് കഴിയും, സന്ധികളുടെ ആരോഗ്യത്തിനും ഒമേഗ 3 നല്ലതാണ്, സന്ധികളുടെ പിടുത്തവും, വേദനയും, കുറയ്ക്കാനും, എല്ലുകളുടെയും തരുണാസ്ഥികളുടെയും തേയ്മാനം കുറയ്ക്കാനും, ആന്റി-ഇന്‍ഫ്ലമേറ്ററി മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനും, ആസ്ത്മയിലെ നീര്‍വീക്കം കുറയ്ക്കാനും ഇത് ഉപകരിക്കുന്നു, കൂടാതെ അല്ഷിമേഴ്സ് രോഗത്തെ തടയാനും, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞിന്റെ ബുദ്ധിവികാസത്തിനായിട്ടും ഇത് ഉപയോഗിക്കുന്നു, നെയ്യുള്ള മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലാണ് ഒമേഗ 3 ധാരാളമുള്ളത്, രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാല്‍ 'സ്ട്രോക്ക്' അല്ലെങ്കില്‍ 'പക്ഷാഘാത' സാധ്യതയും കുറയുന്നു, സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ഗര്‍ഭാശയഗളാര്‍ബുദം എന്നിവക്കെതിരെ പ്രതിരോധവും തീര്‍ക്കുന്നു,

മത്സ്യമായിട്ടാണ് പറയാറുള്ളതെങ്കിലും ചെമ്മീന്‍ 'ക്രസ്ടെഷ്യന്‍' വിഭാഗത്തില്‍ പെടുന്ന ഒരു ജീവിയാണ്, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, സെലിനിയം, ഇരുമ്പു, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നീ ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ് ചെമ്മീന്‍, പക്ഷേ പൂരിത കൊഴുപ്പ് ഉണ്ടെന്നുള്ളത് കൊണ്ട് ഇത് അമിതമാകാതെയും ശീലമാക്കാതേയും   ഉപയോഗിക്കണം, കൊഞ്ച് അല്ലെങ്കില്‍ 'ലോബ്സ്ടറി'ലെ പോഷകങ്ങളും ചെമ്മീനിന് ഏതാണ്ട് സമാനമാണ്, കൊളസ്ട്രോള്‍ ഉണ്ടെന്നുള്ള പ്രശ്നം ഇതിനും ഉണ്ട്, കൂടാതെ കടല്‍ മലിനീകരണത്തിന്റെ ദോഷങ്ങള്‍ ബാധിക്കുന്നവയാണ് ചെമ്മീനും കൊഞ്ചും ഞണ്ടുമൊക്കെ, തോടുള്ളവയില്‍ ഉള്‍പ്പെട്ട മറ്റിനങ്ങളാണ്, കൂന്തല്‍, കല്ലമ്മക്കായ, ചിപ്പി എന്നിവ, ഇതുകളും കൊളസ്ട്രോളിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ല എന്നത് ഓര്‍ക്കുന്നത് നന്ന്, കല്ലുമ്മക്കായ / കടുക്ക 'മോള്ളസ്ക' വിഭാഗത്തില്‍ പെടുന്ന ജീവിയാണ്, കൂടാതെ ഓരിക്ക, കക്ക, മുരു മുതലായവയും ഉണ്ട്, തോടുള്ളവയിലെ പ്രോട്ടീനുകള്‍ മത്സ്യത്തെ അപേക്ഷിച്ച് ദഹിക്കാന്‍ വിഷമമുള്ളവയാണ്, തോടുള്ളവ ചിലരില്‍ അല്ലര്‍ജി ഉണ്ടാക്കുന്നതായും കാണാറുണ്ട്‌, സ്രാവ്, അയക്കൂറ, ചെമ്മീന്‍ തുടങ്ങിയവയിലാണ് കടലിലെ മത്സ്യങ്ങളില്‍ ബയോടോക്സിനുകള്‍ കൂടുതലായും അടിഞ്ഞു കൂടി കാണപ്പെടുന്നത്, ലെഡ്, മെര്‍കുറി തുടങ്ങിയ ഹെവി മെറ്റലുകള്‍ ഇതില്‍ പെടും, ഇത് മൂലം നാടീ വ്യൂഹത്തിനും പ്രതിരോധശേഷിക്കും തകരാറുകള്‍ സംഭവിക്കാം, തോടുള്ള മത്സ്യങ്ങള്‍ കടല്‍ വെള്ളം ശരീരത്തിലൂടെ അരിച്ചു കടത്തി വിട്ടു ഭക്ഷണം തേടുന്നതിനാല്‍ കൂടുതല്‍ വിഷാംശം അവയിലാണ് കാണാറ്,

മത്സ്യ വിഭവങ്ങള്‍ക്ക് വേഗം കേട് സംഭവിക്കും, പരമാവധി അതുകൊണ്ട് കറി വച്ച് കഴിക്കുക, വറുത്ത മത്സ്യം നിര്‍ബന്ധമാണെങ്കില്‍ വാഴ ഇലയില്‍ പൊള്ളിച്ചെടുക്കുക, മസാലക്കൂട്ടില്‍ മുക്കാതെ ആവിയില്‍ പുഴുങ്ങി ഉപയോഗിക്കുംപോഴാണ് ഓരോ മത്സ്യത്തിന്റെയും യഥാര്‍ത്ഥ സ്വാദ് അറിയാനാവുക, മത്സ്യ വിഭവങ്ങള്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും കഴിക്കുന്നത്‌ ആരോഗ്യത്തിനു വളരെ നല്ലതാണ്, കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും വരെ ഇത് കഴിക്കാം, 'ഹാര്‍ട്ട് ഹെല്‍ത്തി ഡയറ്റും', 'ബ്രെയിന്‍ ഹെല്‍ത്തി ഡയറ്റും', ആരോഗ്യവും ആയുര്‍ ദൈര്‍ഘ്യവും കൂട്ടുന്ന മെഡിറ്ററെനിയന്‍ ഡയറ്റും' മത്സ്യം പ്രധാനമായ ഡയറ്റുകള്‍ തന്നെയാണ്,

രാവിലേം ഉച്ചക്കും വൈകിട്ടും എപ്പഴും പഴങ്ങള്‍, പലതരം, പല നിറത്തിലുള്ളത്, നമ്മുടെ എല്ലാ പാടങ്ങളിലും, സോഫീ, മോളേ, ഞാന്‍ വിചാരിക്കുവാ, ഇതിപ്പോ കുറെ ആയില്ലേ, ഇനിയീ മുന്തിരിയൊക്കെ വെട്ടി നിരത്തി പകരം പുതിയ കുറേ 'ഫലവൃക്ഷ'ങ്ങളൊക്കെ വച്ച് പിടിപ്പിച്ചാലെന്തെന്ന് : സോളമന്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

[അവലംബം: ഒക്ടോബര്‍ മാസത്തെ കേരള കര്‍ഷകനിലെ മുഖ ലേഖനവും അനുബന്ധ ലേഖനങ്ങളും]

മാംപഴം, ചക്കപ്പഴം, കശു മാംപഴം, കൈതച്ചക്ക, വാഴപ്പഴം, പേരക്കാ, ജാംപക്കാ, സപ്പോട്ടക്കാ, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച് എന്നിങ്ങനെ കേരളീയര്‍ക്ക് പരിചിതമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ട്, ഇവയുടെ കൂട്ടത്തിലേക്ക് കുറേ വിദേശിപ്പഴങ്ങള്‍ കൂടി ഇപ്പോള്‍ പ്രചാരം നേടുന്നുണ്ട്, 'റംബുട്ടാന്‍', 'മാങ്ഗോസ്റ്റീന്‍', 'പുലാസാന്‍', 'ലിച്ചി', 'ദുരിയാന്‍', 'അവക്കാഡോ', 'ലങ്ഗ്സാറ്റ്' ഇങ്ങനെ പോകുന്നു 'ഇന്ത്യയുടെ പഴക്കൂട'യിലേക്കെത്തിയ പുതിയ അതിഥികള്‍ // 'റംബുട്ടാന്‍' ഒരു മലേഷ്യന്‍ പഴമാണ്, രോമാവൃതം ആണ് പുറംതോട്, 'മുള്ളന്‍പഴം' എന്നും 'ഹെയറിലിച്ചി' എന്നും ഇതിന് പറയും, തോടിനുള്ളിലെ മാംസളഭാഗമായ 'ഏറില്‍' ആണ് ഭക്ഷ്യയോഗ്യം, കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും, പ്രമേഹശമനത്തിനും, ഉദരരോഗങ്ങള്‍ക്കും, ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും, മുടി വളര്‍ച്ചക്കും ഇത് നല്ലതാണ്, വേര് കൊണ്ടുള്ള കഷായം പനിക്ക് നല്ലതാണ്, 'പുറംതോട്' നാവിലുണ്ടാകുന്ന അസുഖങ്ങളെ ശമിപ്പിക്കും // പഴവര്‍ഗങ്ങളിലെ 'റാണി' ആയ 'മാങ്ഗോസ്റ്റീന്‍' 'കുടംപുളി'യുടെ അടുത്ത ബന്ധു ആണ്, മലേഷ്യയില്‍ നിന്നാണ് ഇതെത്തിയത്, പഴങ്ങള്‍ക്ക് കടുംവയലറ്റ് നിറമാണ്, ഇതിന്റെ പുറംതോടുണക്കി പൊടിച്ച് തൈരും ചേര്‍ത്തു കഴിച്ചാല്‍ എത്ര പഴകിയ വയറുകടിയും അതിസാരവും മാറും, കൂടാതെ കരള്‍ രോഗങ്ങള്‍ക്കും, അത്യുഷ്ണത്തിനും, ക്ഷീണം അകറ്റാനും ഇത് നല്ലതാണ് // 'ഫിലോസാന്‍' അല്ലെങ്കില്‍ 'പുലാസാന്‍' എത്തിയത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ്, റംബുട്ടാന്റെയും ലിച്ചിപ്പഴത്തിന്റേയും അടുത്ത ബന്ധുവും ആണിത്, ഇതിന്റെ കായ്കളുടെ തോട് 'ബ്രൌണ്‍' നിറത്തില്‍ കുറ്റിമുള്ളുകളോട് കൂടിയതാണ്, നേര്‍ത്ത വെള്ള നിറത്തില്‍ കാണപ്പെടുന്ന ഉള്‍ക്കാംപ് അഥവാ മാംസളമായ 'ഏറില്‍' ആണ് ഭക്ഷ്യ യോഗ്യം, 'പൊട്ടാസ്യം' കൂടുതല്‍ ഉള്ളതിനാല്‍ ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് നല്ലതാണ് // റോസ്, ചുവപ്പ്, കുംകുമ നിറമുള്ള മധുര പഴങ്ങളാണ് 'ലിച്ചി', ചൈനയാണ് ഇതിന്റെ ജന്മ ദേശം, തോടിനുള്ളിലെ മാംസളഭാഗമായ 'ഏറില്‍' ആണ് ഭക്ഷ്യയോഗ്യം, വിറ്റാമിന്‍ ഡി, ധാതു ലവണങ്ങള്‍, ഹൃദയത്തെ സംരക്ഷിക്കുന്ന പോളിഫിനോളുകള്‍ എന്നിവ ലിച്ചിപ്പഴത്തില്‍ ധാരാളം ഉണ്ട് // ഉറപ്പേറിയ പുറന്തോടും കൂര്‍ത്ത മുള്ളുകളുമുള്ള 'ദുരിയാന്‍' പഴത്തിന് കാഴ്ചയില്‍ ചക്കയോട് സാദൃശ്യമുണ്ട്‌, ഈ പഴങ്ങളുടെ 'രാജാവി'ന് വലുപ്പം പക്ഷേ ചക്കയുടെ അത്രയും ഇല്ല, അഞ്ചോ ആറോ ചുളകളേ ഉണ്ടാവൂ അകത്ത്, മലേഷ്യയില്‍ നിന്നാണ് ഇതിവിടെ എത്തിയത്, 'ഗന്ധകം' അടങ്ങിയിരിക്കുന്നതിനാല്‍ രൂക്ഷ ഗന്ധമുണ്ടെങ്കിലും, അന്നജവും നാരുകളും ധാരാളമുണ്ട്, വന്‍കുടലിലെ അര്‍ബുദസാധ്യത പ്രതിരോധിക്കാന്‍ കഴിവുണ്ട്, ഇതിലടങ്ങിയ പൊട്ടാസ്യം ഹൈപ്പര്‍ ടെന്‍ഷനെ പ്രതിരോധിക്കും, രക്തത്തിലെ കൊഴുപ്പും നിയന്ത്രിക്കും ഇത്, ഇരുംപ്, ചെമ്പ്, എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രക്ത വര്‍ധനയ്ക്ക് സഹായിക്കും, 'ഈസ്ട്രജന്‍' ഉത്പാദനം വര്‍ധിപ്പിക്കുന്നത് കൊണ്ട് സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്,

(തൃശ്ശൂര്‍) റൌണ്ടിലെ മൌനത്തില്‍ തുടങ്ങി, പത്തു നിലക്കെട്ടിടത്തിന്റെ ഉച്ചിയിലേക്ക് ഓടിക്കയറി, അവിടുത്തെ ആയിരം നാവുള്ള വാചാലതയില്‍, ഒന്നിച്ചോരുപാട് പൂത്തിരികള്‍ കത്തുന്നതു കാണുന്ന ഒരു അനുഭവമില്ലേ, ജയകൃഷ്ണാ... ['ക്ലാര' ഫ്രം തൂവാനത്തുംപികള്‍]

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ലേഖനം 'രതിമൂര്‍ച്ഛ'യിലൂടെ ഒരു 'അപഥസഞ്ചാരം']

ലൈംഗിക ബന്ധത്തിനിടെ ശരീരവും മനസ്സും ഒരുമിച്ചു ചേര്‍ന്ന്, ഒരാളുടെ ശരീരത്തിലുണ്ടാക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് 'രതിമൂര്‍ച്ഛ', തൊള്ളായിരത്തി അന്‍പതില്‍ 'റോബര്‍ട്ട് കിന്‍സ്ലി' എന്ന ശാസ്ത്രജ്ഞനാണ് 'രതിമൂര്‍ച്ഛ'ക്ക് ആദ്യമായി ഒരു നിര്‍വചനം നല്‍കിയത്, അതിന്‍ പ്രകാരം 'നാഡീ ഞരംപുകളില്‍ കുമിഞ്ഞു കൂടുന്ന സംഘര്‍ഷത്തിന്റെ വിസ്ഫോടനാത്മകമായ ഒരു പുറന്തള്ളലാണ് 'രതിമൂര്‍ച്ഛ', വര്‍ദ്ധിച്ച ഹൃദയമിടിപ്പ്‌, തൊലിപ്പുറത്തെ ചോരത്തുടിപ്പ്‌, ഹോര്‍മോണ്‍ നിലയിലെ മാറ്റങ്ങള്‍, പേശീ സങ്കോചം, സ്ഖലനം എന്നിവയാണ് രതിമൂര്‍ച്ഛയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, രതിമൂര്‍ച്ഛ എത്ര നേരം നീണ്ടു നില്‍ക്കണമെന്നതിനെ സംബന്ധിച്ച് ഒരു മാനദണ്‍ഡവും ഇല്ല,

'കിന്‍സ്ലി'യുടെ പഠനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ സമയം രതിമൂര്‍ച്ഛയിലെത്തുന്നു എന്നാണ് കണ്ടെത്തിയത്, 'ബെറ്റി ഡോട്സണ്‍' എന്ന രതിമൂര്‍ച്ഛ വിദഗ്ധന്‍ രതിമൂര്‍ച്ഛയെ ഏഴായി തരം തിരിക്കുന്നു, 1) മര്‍ദ്ദ / സ്പര്‍ശ രതിമൂര്‍ച്ഛ: കണങ്കാലിലോ തുടകളിലോ അമര്‍ത്തുംപോഴോ സ്പര്‍ശിക്കുംപോഴോ ഉണ്ടാകുന്നത്, 2) സംഘര്‍ഷ രതിമൂര്‍ച്ഛ: ലൈംഗികാവയവങ്ങള്‍ ഉത്തേജിപ്പിക്കുംപോള്‍ ശരീരം വിജ്രുംഭിതമായി സംഭവിക്കുന്നത്, 3) മോചന രതിമൂര്‍ച്ഛ: തീവ്രമായ ലൈംഗിക ഉദ്ദീപനം കൊണ്ട് മാനസിക സംഘര്‍ഷങ്ങളുടെ ഇല്ലാതാവലില്‍ നിന്നുമുണ്ടാവുന്നത്, 4) സമ്മിശ്ര രതിമൂര്‍ച്ഛ: ഒരൊറ്റ ലൈംഗിക ബന്ധത്തിനിടെ ചെറിയ ഇടവേളകളുടെ വ്യത്യാസത്തില്‍ അടുപ്പിച്ചടുപ്പിച്ചുണ്ടാകുന്നത്, 5) ജി സ്പോട്ട്  രതിമൂര്‍ച്ഛ: മറ്റേതൊരു രതിമൂര്‍ച്ഛയേക്കാളും രതിസുഖം നല്‍കുന്ന ഇത് ജി സ്പോട്ടിന്റെ ഉദ്ദീപനം കൊണ്ടുണ്ടാകുന്നു, 6) ബഹുമുഖ  രതിമൂര്‍ച്ഛ: ഒരൊറ്റ ലൈംഗിക ബന്ധത്തിനിടെ ഒന്നിലേറെ തവണ ഉണ്ടാകുന്നത്, കൂടുതലും സ്ത്രീകളില്‍ ആണ് ഇത് കാണപ്പെടുന്നത്, 7) സാങ്കല്പിക രതിമൂര്‍ച്ഛ: ലൈംഗിക ഭാവനകള്‍ കാണുംപോള്‍ സംഭവിക്കുന്നത്‌,

ഓസ്ട്രിയന്‍ മനശശാസ്ത്രജ്ഞനായിരുന്ന 'സിഗ്മണ്ട് ഫ്രോയിഡ്' സ്ത്രീകളുടെ രതിമൂര്‍ച്ഛയെ രണ്ടായി തരം തിരിച്ചിട്ടുണ്ട്, 'ക്ലിട്ടോറിസി'ല്‍ നിന്നും ഉണ്ടാകുന്നത്, 'ജി സ്പോട്ടി'ല്‍ നിന്നും ഉണ്ടാകുന്നത് എന്നിങ്ങനെ, സ്ത്രീകളില്‍ രതിമൂര്‍ച്ഛ സംഭവിക്കുന്നത് അവരിലെ മൂന്ന് കാമ മേഖലകളില്‍ എവിടെയെങ്കിലും സ്പര്‍ശിക്കുംപോഴാണ്, 'ക്ലിട്ടോറിസ്', 'ജി സ്പോട്ട്', യോനി എന്നിവയാണ് അവ, യോനിയുടെ മുകള്‍ ഭാഗത്ത് ബട്ടണ്‍ പോലെ കാണപ്പെടുന്ന ഭാഗമാണ് 'ക്ലിട്ടോറിസ്', യോനിയിലേക്കിറങ്ങി നില്‍ക്കുന്ന ക്ലിട്ടോറിസിന് പുരുഷ ലിംഗവുമായി സാദൃശ്യമുണ്ട്‌, ഉദ്ദീപിക്കുംപോള്‍ ഉത്തേജിക്കുന്ന ലൈംഗിക കോശങ്ങള്‍ കൊണ്ടാണ്  ഇതുണ്ടാക്കപ്പെട്ടിരിക്കുന്നത്, 'ക്ലിട്ടോറിസ്' നല്കുന്ന രതിമൂര്‍ച്ഛയാണ് ഏറ്റവും തീക്ഷ്ണം, ലിംഗം യോനിയില്‍ പ്രവേശിക്കുംപോള്‍ 'ജി സ്പോട്ടി'ല്‍ ഉരസി ഉത്തേജനം ഉണ്ടാകുന്നത് മൂലമുണ്ടാകുന്ന രതിമൂര്‍ച്ഛയാണ് അടുത്തത്, തൊള്ളായിരത്തി നാല്പത്തിനാലില്‍ ഗൈനക്കോളജിസ്ടായ 'ഏണസ്റ്റ്  ഗ്രാഫെന്‍ബെര്‍ഗ്' ആണ് 'ജി സ്പോട്ട്' അല്ലെങ്കില്‍ 'ഗ്രാഫെന്‍ബെര്‍ഗ് സ്പോട്ട്' ആദ്യമായി വിവരിച്ചത്, യോനിയുടെ മുന്‍ഭിത്തിയില്‍ ഒന്നോ രണ്ടോ ഇഞ്ച് ഉള്ളിലായിട്ടാണ് ഇതിന്റെ സ്ഥാനം, യോനി ലിംഗ സംയോഗം വഴി മാത്രം രതിമൂര്‍ച്ഛയിലെത്തുന്നത് അത്ര എളുപ്പമല്ല, രതിമൂര്‍ച്ഛയുടെ ആദ്യ ഘട്ടത്തില്‍, ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദവും ഉയരുന്നു,  ക്ലിട്ടോറിസ് ഉണര്‍ന്ന്, ലൈംഗിക ചോദനകളെ ഉദ്ദീപിപ്പിക്കുന്നു, യോനി സ്രാവപൂരിതമാകുന്നു, ശ്വാസോച്ഛാവാസത്തിന്റെ താളം ഉയര്‍ന്ന് മുഖത്തും ശരീരത്തിലുമുള്ള പേശികള്‍ തുടിക്കുന്നു, രണ്ടാം ഘട്ടത്തില്‍, ആവര്‍ത്തിച്ചുള്ള ഉത്തേജിക്കല്‍ യോനിയിലേക്കുള്ള രക്തപ്രവാഹം കൂട്ടി യോനീ ദളങ്ങള്‍ ഇരുണ്ട നിറം പ്രാപിക്കുന്നു, മൂന്നാം ഘട്ടമാണ് യോനിക്ക് ചുറ്റുമുള്ള പേശികളില്‍ കോച്ചല്‍ അനുഭവപ്പെടുന്നത്, ചിലരില്‍ ഇത് ശരീരം മുഴുവന്‍ അനുഭവപ്പെടും, ക്ഷണ നേരത്തേക്കേ ഇത് നിലനില്‍ക്കൂ, നാലാം ഘട്ടം രതിമൂര്‍ച്ഛയുടെ പിന്‍വാങ്ങല്‍ ആണ്, ലൈംഗികാവയവത്തില്‍ കുതിച്ചെത്തിയ രക്തം ഈ ഘട്ടത്തില്‍ അവിടെ നിന്നും തിരിച്ചൊഴുകുന്നു, 'ക്ലിട്ടോറിസ്' ശരിയായ വലുപ്പത്തിലേക്ക് മടങ്ങുന്നു, ശരീരം ശാന്തമാകുന്നു, മനസ്സിന്റെ സന്തോഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പ്രകടമാകുന്നു,

ആണുങ്ങളില്‍ രതിമൂര്‍ച്ഛ സംഭവിക്കുന്നത് അവരിലെ മൂന്ന് കാമ മേഖലകളില്‍ ഏതെങ്കിലും ഒന്നിനെ ഉദ്ദീപിപ്പിക്കുംപോഴാണ്, ആദ്യത്തേത് ലിംഗത്തിന്റെ താഴെയുള്ള 'ഫ്രെനുലം', രണ്ടാമത്തേത് വൃഷണത്തിനും മലദ്വാരത്തിനും ഇടയിലുള്ള 'പെരിണിയം', മൂന്നാമത്തേത് 'പ്രോസ്ടെറ്റ്' എന്നിവയാണ് അവ, ഉത്തേജനം, സ്ഖലനം, മൂര്‍ച്ഛ എന്നിവയാണ് പുരുഷന്മാരിലെ രതിമൂര്‍ച്ഛയുടെ മൂന്ന് ഘട്ടങ്ങള്‍,

രതിമൂര്‍ച്ഛ ഇല്ലാതിരിക്കുക, വൈകി എത്തുക തുടങ്ങിയവ, പുരുഷന്മാരില്‍ സംഭവിക്കുന്നത്‌ മാനസിക സംഘര്‍ഷം, പ്രത്യേക മരുന്നുകളുടെ ഉപയോഗം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവ കൊണ്ടാണ്, സ്ത്രീകളില്‍ രതിമൂര്‍ച്ഛ പ്രശനങ്ങള്‍ രണ്ടു തരത്തിലാണുള്ളത്, രതിമൂര്‍ച്ഛ തീരെയില്ലാത്ത അവസ്ഥയാണ് ഒന്നാമത്തേത്, ആദ്യമൊക്കെ ഉണ്ടായി പിന്നീടൊരു ഘട്ടത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് രണ്ടാമത്തേത്, പത്തു മിനിട്ട് നേരത്തേക്ക് ഉച്ചത്തിലുള്ള ശ്വാസോച്ഛവാസം, തല ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക, ആസ്തമയുടേതിന് തുല്യമായ ആക്രമണം ഇങ്ങനെയൊക്കെയാണ് പല സിനിമാ രംഗങ്ങളിലും രതിമൂര്‍ച്ഛ ചിത്രീകരിക്കുന്നത്, രതിമൂര്‍ച്ഛ ഇങ്ങനെ അല്ലെന്നല്ല പറയുന്നത്, മറിച്ച് എല്ലാവര്‍ക്കും ഇത് പോലെ തന്നെ ആവണമെന്നില്ല എന്നാണ്, രതിമൂര്‍ച്ഛയിലെത്താന്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ വഴികളുണ്ട്, അതിലൂടെ തന്നെ സഞ്ചരിക്കുക, പങ്കാളിയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ കഴിയാത്തതിന് പുരുഷന്‍ സ്വയം കുറ്റപ്പെടുത്താറുണ്ട്, ഇതിന് കാരണങ്ങള്‍ രണ്ടാണ്, ഒന്ന് സ്ത്രീയുടെ  ലൈംഗിക വികാരങ്ങള്‍ ഉയരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ, ലൈംഗിക പൂര്‍വകേളിയില്‍ ഏര്‍പ്പെട്ട് സമയം ദീര്‍ഘിപ്പിച്ച്‌ ഇതിന് പരിഹാരം കണ്ടെത്താം, രണ്ട് സ്ത്രീ സ്വന്തം ശരീരത്തിലെ കാമമേഖലകളെ തിരിച്ചറിഞ്ഞ് അതിനെ പുരുഷന്റെ സ്പര്‍ശങ്ങള്‍ക്കായി വിട്ടു കൊടുക്കായ്ക, രതിമൂര്‍ച്ഛ മാത്രമല്ല ആരോഗ്യകരമായ ലൈംഗികതയുടെ അടിസ്ഥാനം, പരസ്പരമുള്ള അടുപ്പം, വികാരങ്ങളുടെ കൈമാറ്റം, ലാളന എന്നിവയെല്ലാം ഉണ്ടെങ്കിലേ ലൈംഗിക ബന്ധം പൂര്‍ണ്ണമാകൂ, ഇതിനിടെ രതിമൂര്‍ച്ഛയുണ്ടായാല്‍ നല്ലത്, ഇല്ലെങ്കില്‍ വാശി പിടിക്കാതെ, വരുന്നത് വരുംപോള്‍ വരട്ടെ എന്ന് കരുതി, 'വന്നെത്തിയ' കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വക്കുക,

Friday, February 8, 2013

ഈ സീ ജി

P wave ന്‍റെ abnormality കള്‍

Rhythm change മായി ബന്ധപ്പെട്ട shape വ്യത്യാസങ്ങള്‍ കൂടാതെ P wave ന് പ്രധാനമായും രണ്ടു abnormality കളാണ് ഉള്ളത്, tricuspid valve stenosis, pulmonary hypertension എന്നിവ കൊണ്ട് right atrial hypertrophy യില്‍ P wave ന്‍റെ height കൂടുതലായിരിക്കും, കൂടാതെ mitral stenosis കൊണ്ടുണ്ടാകുന്ന left atrial hypertrophy യില്‍ P wave, broad ഉം bifid ഉം ആയിരിക്കും.

QRS complex ന്‍റെ abnormality കള്‍

Normal QRS complex ന് പ്രധാനമായും നാല് പ്രത്യേകതകള്‍ ഉണ്ട്, duration 0.12 second (3 small squares) ലും കൂടാതിരിക്കുക, V1 (right ventricular lead) ല്‍ S wave, R wave നേക്കാള്‍ വലുതായിരിക്കുക, V5 V6 (left ventricular lead) ല്‍ R wave ന്‍റെ height 25 mm ല്‍ കുറവായിരിക്കുക, septal depolarization കൊണ്ട് left ventricular lead കളില്‍ 1 mm ലും കുറവ് width ഉം 2 mm ലും കുറവ് depth ഉം ഉള്ള Q wave കള്‍ ഉണ്ടായിരിക്കുക എന്നിവയാണ് അവ.

QRS complex ന്‍റെ width ല്‍ വരാവുന്ന abnormality കള്‍

Bundle branch block ലും, depolarization തുടങ്ങുന്ന focus, ventricular muscle ല്‍ ആയിരിക്കുമ്പോഴും, QRS complex, abnormally wide ആയിരിക്കും, ഇതു കാണിക്കുന്നത് depolarization wave, ventricles ലൂടെ abnormal ആയിട്ടും slow ആയിട്ടും ആണ് സഞ്ചരിച്ചതെന്നാണ്

QRS complex ന്‍റെ height കൂടിയിരിക്കുക

Ventricles ന്‍റെ muscle mass കൂടുന്നത് അവയുടെ electrical activity യെ കൂട്ടും, ഇത് QRS complex ന്‍റെ കൂടിയ height ആയി കാണപ്പെടും, V1 (right ventricular lead) ല്‍ right atrial hypertrophy നന്നായി പ്രകടമാകും, അവിടെ R wave ന്‍റെ height, S wave ന്‍റെ depth നേക്കാള്‍ കൂടുതലായിരിക്കും, V6 ല്‍ S wave ന്‍റെ depth കൂടുതലായിരിക്കും, മിക്കവാറും ഇതിന്‍റെ കൂടെ right axis deviation, peaked P wave (right atrial hypertrophy) എന്നിവയും കാണപ്പെടും, severe case കളില്‍ V2 V3 കളില്‍ T wave inversion ഉം കാണപ്പെടും.

Pulmonary embolism ത്തിന്റെ ECG യില്‍ right ventricular hypertrophy യുടെ features ഉം കാണപ്പെടും, ഭൂരിഭാഗം case കളിലും sinus tachycardia എന്ന abnormality മാത്രമേ കാണപ്പെടാറുള്ളൂ, എങ്കിലും Pulmonary embolism സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ ECG യില്‍ peaked P wave, right axis deviation, V1 ല്‍ tall R wave കള്‍, right bundle branch block, V2 V3 കളില്‍ inverted T waves (പക്ഷേ V1 ല്‍ inverted T waves, normal ആണ്), ഇടത്തോട്ട് shift ആയ transition point (R wave ന്‍റെ height ഉം S wave ന്‍റെ depth ഉം തുല്യമാവുന്ന transition point V3 V4 ല്‍ നിന്നും V5 V6 ലേക്കു മാറുക), inferior infarction കാണിക്കുന്ന Q wave ലീഡ് III യില്‍ കാണപ്പെടുക, എന്നിവയും പരിശോധിക്കണം.

Left ventricular hypertrophy യുടെ ECG യില്‍ V5 V6 ല്‍ tall R wave ഉം (25 mm ല്‍ കൂടുതല്‍ ഉയരം), V1 V2 ല്‍ deep R wave ഉം ഉണ്ടായിരിക്കും, പക്ഷേ ഈ voltage changes മാത്രം പോരാ രോഗനിര്‍ണ്ണയത്തിന്, Left ventricular hypertrophy ഉണ്ടെങ്കില്‍ V5 V6 ല്‍ inverted T waves ഉം left axis deviation ഉം കൂടി ഉണ്ടായിരിക്കണം.

Q waves

Inter ventricular septum ത്തില്‍ ഇടത്തു നിന്നും വലത്തോട്ട് depolarization നടക്കുന്നതു കൊണ്ടാണ് left ventricular lead ല്‍ small (septal) Q wave കള്‍ ഉണ്ടാകുന്നത്, 1 mm (1 small square / 0,04 second) ല്‍ കൂടുതല്‍ വീതിയും, 2 mm ല്‍ കൂടുതല്‍ depth ഉം ഉണ്ടെങ്കില്‍ മാത്രമേ Q waves നെ abnormal ആയി പരിഗണിക്കേണ്ടതുള്ളൂ.

Ventricles ല്‍ depolarization നടക്കുന്നതു അകത്തു നിന്നും പുറത്തോട്ടാണ്, എല്ലാ depolarization wave കളും ventricles ന്‍റെ ഉപരിതലത്തിലേക്ക് സഞ്ചരിക്കുന്നതിനാല്‍ ventricles ന്‍റെ cavity യില്‍ വച്ചിരിക്കുന്ന ഒരു electrode ന് Q wave മാത്രമേ record ചെയ്യാന്‍ സാധിക്കൂ, ഒരു myocardial infarction സംഭവിച്ച് heart ന്‍റെ ഒരു പ്രത്യേക സ്ഥലത്തെ muscle കള്‍ അകം തൊട്ടു പുറം വരെ complete dead ആയെങ്കില്‍, ആ ഭാഗത്ത് ഒരു electrical window ഉണ്ടാകും, ആ window ക്ക് അഭിമുഖമായി ഇരിക്കുന്ന electrode, cavity potential ആയ Q wave ആണ് record ചെയ്യുക, അത് കൊണ്ട് 1 mm ല്‍ കൂടുതല്‍ വീതിയും, 2 mm ല്‍ കൂടുതല്‍ depth ഉം ഉള്ള Q waves, myocardial infarction നേ കാണിക്കുന്നു എന്നു മനസ്സിലാക്കണം, Q waves കാണപ്പെടുന്ന lead നനുസരിച്ച്, heart ന്‍റെ ഏതു ഭാഗമാണ് damage ആയതെന്നും മനസ്സിലാക്കാം, അതായത് heart ന്‍റെ മുന്‍ഭാഗത്തുള്ള V3 V4 V5 എന്നീ lead കളില്‍ ആണ് Q wave കണ്ടതെങ്കില്‍ left ventricle ന്‍റെ anterior wall ലാണ് infarction സംഭവിച്ചിരിക്കുന്നതെന്നും, heart ന്‍റെ താഴ്ഭാഗത്തുള്ള III VF എന്നീ lead കളില്‍ ആണ് Q wave കണ്ടതെങ്കില്‍ heart ന്‍റെ inferior surface ലാണ് infarction സംഭവിച്ചിരിക്കുന്നതെന്നും മനസ്സിലാക്കണം, ഒരിക്കല്‍ സംഭവിച്ചാല്‍ പിന്നെ Q wave, permanent ആകും എന്നുള്ളതു കൊണ്ട് infarction ന്‍റെ പഴക്കം മനസ്സിലാക്കാന്‍ Q wave ഉപകരിക്കില്ല.

ST segment ന്‍റെ abnormality കള്‍

QRS complex നും T wave നും ഇടയിലായിട്ടാണ്‌ ST segment സ്ഥിതി ചെയ്യുന്നത്, ഇത് isoelectric ആണ് (അതായത് T wave നും അടുത്ത P wave നും ഇടയിലുള്ള ഭാഗത്തിന്‍റെ same level ല്‍), ST segment ഉയര്‍ന്നും താഴ്ന്നും കാണപ്പെടാം, acute infarction, pericarditis എന്നിവ കൊണ്ടുണ്ടാകുന്ന acute myocardial injury യിലാണ് ST segment ഉയര്‍ന്നു കാണപ്പെടുന്നത്, ഏതൊക്കെ lead കളില്‍ ആണിത് സംഭവിക്കുന്നത്‌ എന്നതിനനുസരിച്ച് damage ആകുന്ന heart ന്‍റെ ഭാഗവും കണ്ടു പിടിക്കാം (V lead കളില്‍ ആണെങ്കില്‍ anterior damage ഉം, III VF lead കളില്‍ ആണെങ്കില്‍ inferior damage ഉം), pericarditis ഹൃദയത്തിനു മൊത്തം സംഭാവിക്കുന്നതായതിനാല്‍ ST segment elevation എല്ലാ lead കളിലും കാണപ്പെടും.

ST segment depression ഉം, upright T wave ഉം ഒരുമിച്ചു കാണപ്പെടുന്നത്, infarction നു ശേഷം വരുന്ന ischemia എന്ന അവസ്ഥയിലാണ്, rest എടുക്കുമ്പോള്‍ ECG normal ആണെങ്കിലും, effort എടുക്കുമ്പോള്‍ ST segment depression പ്രത്യക്ഷമാകും (effort കൊണ്ടുണ്ടാകുന്ന angina യില്‍ പ്രത്യേകിച്ചും)

T wave abnormality കള്‍

Electrolyte (പ്രത്യേകിച്ചും potassium) abnormality കൊണ്ട് T wave ന് വീതി കൂടുതലായോ, ഉയരം കൂടുതലായോ കാണപ്പെടാം, plasma യിലെ potassium ത്തിന്‍റെ അളവു കുറയുമ്പോഴാണ് Q wave തൊട്ട് T wave ന്‍റെ അവസാനം വരെയുള്ള ദൂരം 0.4 second ല്‍ നിന്നും കൂടുന്നത് (പ്രത്യേകിച്ചും diuretic therapy യില്‍), T wave ന് സംഭവിക്കുന്ന മറ്റൊരു abnormality അതിന്റെ inversion ആണ്, താഴെപ്പറയുന്ന അവസ്ഥകളില്‍ അത് കാണപ്പെടാം,

V1 VR എന്നിവയിലും (young ആയിട്ടുള്ളവരില്‍ V2 വിലും, negro കളില്‍ V3 യിലും) T wave, normal ആയി inverted ആണ്.

Myocardial infarction എന്ന അവസ്ഥയില്‍ ECG യില്‍ സംഭവിക്കുന്ന ആദ്യത്തെ change, ST segment elevation ആണ്, ക്രമേണ Q wave, inverted T wave എന്നിവ കാണപ്പെടും, 24-48 മണിക്കൂറിനുള്ളില്‍ ST segment തിരികെ baseline ലേക്ക് എത്തുകയും ചെയ്യും, പക്ഷേ T wave ന് സംഭവിക്കുന്ന inversion, permanent ആണ്.

Left ventricular hypertrophy യില്‍ V5 V6 II VL എന്നീ right ventricle lead കളില്‍ T wave, inverted ആയി കാണപ്പെടും, right ventricular hypertrophy യില്‍ പക്ഷേ V1 V2 V3 എന്നീ left ventricle lead കളില്‍ T wave, inverted ആയി കാണപ്പെടും (V1 ല്‍ കാണപ്പെടുന്ന T wave inversion, normal ആണ്, പക്ഷേ V2 V3 കളില്‍ സംഭവിക്കുന്ന T wave inversion, adult white കളില്‍ abnormal ആണ്)

Bundle branch block കളില്‍ depolarization, repolarization pathway കള്‍ മിക്കവാറും abnormal ആയിരിക്കും, അത് കൊണ്ട് QRS complex നോടനുബന്ധിച്ച് T wave inversion വന്നാലും അവയുടെ ആകെ duration 0.16 second ല്‍ കൂടുകയാണെങ്കില്‍ അതിനെ പ്രത്യേകിച്ച് കണക്കിലെടുക്കേണ്ടതില്ല.

ST segment ന്‍റെ slopping depression നു ശേഷം inverted T wave നെ ഉണ്ടാക്കുന്നതാണ് Digoxin administration, അതുകൊണ്ട് digitalis administration നു മുന്‍പ് നിര്‍ബന്ധമായും ECG എടുത്തിരിക്കണം.

Minor ആയിട്ടുള്ള ST segment, T wave (flattening) change കള്‍ക്ക് പ്രത്യേകിച്ചു പ്രാധാന്യമൊന്നുമില്ല, ഇവയെ non-specific ST-T changes എന്നാണ് പറയുന്നത്.

Tuesday, January 8, 2013

ന്യൂട്രോപീനിക് ഡയറ്റ്

[മാര്‍ച് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍
വി. മാത്യു വര്‍ഗീസ്‌ എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

രോഗ പ്രതിരോധ ശേഷി കുറഞ്ഞ അര്‍ബുദ രോഗികള്‍,
കീമോ തെറാപ്പി എടുത്തവര്‍, മജ്ജ മാറ്റിവക്കലിന് വിധേയരായവര്‍,
കരള്‍, വൃക്ക ഇവ മാറ്റി വച്ചവര്‍, എച് ഐ വി ബാധിതര്‍,
രോഗപ്രതിരോധ ശേഷി കുറവുള്ള മറ്റു രോഗികള്‍
എന്നിവര്‍ക്കുള്ള പ്രത്യേക ആഹാര ക്രമമാണ് ന്യൂട്രോപീനിക് ഡയറ്റ്
അഥവാ ആന്റിമൈക്രോബിയല്‍ ഡയറ്റ്.
ചായ, കാപ്പി, തിളപ്പിച്ചാറിയതും, ഫില്‍ടര്‍ ചെയ്തതുമായ വെള്ളം,
ഗുണനിലവാരമുള്ള കുപ്പി വെള്ളം,
കരിക്കിന്‍ വെള്ളം, നാരങ്ങാ വെള്ളം,
കനം കൂടിയ തൊലിയുള്ള ഓറഞ്ച്, മുസംപി, മാതളനാരങ്ങ
തുടങ്ങിയ പഴങ്ങളുടെ ജ്യൂസ്, പാസ്ചുറൈസ് ചെയ്ത പാല്‍,
പാലുല്‍പ്പന്നങ്ങള്‍ ഇവയും, പുട്ട്, ഇടിയപ്പം തുടങ്ങി
ആവിയില്‍ വേവിച്ച അരിയുല്പന്നങ്ങള്‍, ചോറ്, ഗോതംപു പലഹാരങ്ങള്‍,
ബ്രഡ്, റൊട്ടി, നന്നായി വേവിച്ച മുട്ട, മീന്‍, കോഴിയിറച്ചി,
ബീഫ്, പോര്‍ക്ക്‌, മട്ടന്‍, പരിപ്പ്, ധാന്യവര്‍ഗങ്ങള്‍,
മിതമായ രീതിയില്‍ ഫ്രഞ്ച് റോസ്റ്റ്, കേക്ക്, ചിപ്സ്,
ബേക്കറി പലഹാരങ്ങള്‍, ബട്ടര്‍, ചീസ്, പുഡിംഗ്, ജാം,
പാസ്ചുറൈസ് ചെയ്ത(?) തേന്‍ എന്നിവയും ഉപയോഗിക്കാവുന്നതാണ്‌,
കനം കുറഞ്ഞ ആപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍,
അവയുടെ ജ്യൂസ്, പകുതി വേവിച്ച മുട്ട, വേവിക്കാത്ത ഇറച്ചി,
ഫാസ്റ്റ് ഫുഡ്‌, തട്ട് കട ഭക്ഷണം, ചൈനീസ്‌ ഫുഡ്‌,
മസാല ചേര്‍ത്ത ഭക്ഷണം, തൈര്, മോര്, ലസ്സി, ഫ്രഷ്‌ ജ്യൂസ്,
വെജിറ്റബിള്‍ സാലഡ്, ഫ്രൂട്ട് സാലഡ്, വേവിക്കാത്ത പച്ചക്കറി,
ധാന്യം, പരിപ്പ്, കശുവണ്ടിപ്പരിപ്പ്, വെജിറ്റബിള്‍ സാന്‍ഡുവിച്
എന്നിവ പാടേ ഒഴിവാക്കണം, ഓരോ നേരത്തെയും ഭക്ഷണം
അപ്പപ്പോള്‍ തയ്യാറാക്കി, ചൂടുള്ളവ ചൂടോടെയും,
തണുത്തവ തണുപ്പോടെയും കഴിക്കണം,
പച്ചക്കറികളും പഴങ്ങളും കഴുകുകയും, അരിയുകയും,
പാകം ചെയ്യുകയും, കഴിക്കുകയും ചെയ്യുന്നത്
വൃത്തിയുള്ള സാഹചര്യത്തില്‍ വേണം,
ഇത് രോഗ പ്രതിരോധ ശേഷിയെ സഹായിക്കുന്ന
ശ്വേത രക്താണുക്കളുടെ ക്ഷീണത്തെ മാറ്റുകയും,
തുടര്‍ന്നുള്ള അണു ബാധകള്‍ ഒരു പരിധി വരെ ചെറുക്കുകയും ചെയ്യും,