ദാ ഉരുണ്ടു പോകുന്നതാണ് ഡാക്കിട്ടര്‍, നേഴ്സ് കൈ ചൂണ്ടി, കുഞ്ഞാഞ്ഞ ഓടിയെത്തി, "സര്‍, അമ്മച്ചിക്ക് എന്തൊക്കെ കഴിക്കാം?" വാര്‍ഡിലെ അമ്മച്ചിയുടെ കണ്ണുകള്‍ പ്രതീക്ഷാ നിര്‍ഭരമായി, തുംബിക്കൈ വണ്ണത്തിലുള്ള കൈ പുറത്തേക്കിട്ട് കുഞ്ഞാഞ്ഞയോട് ഡാക്കിട്ടര്‍ മൊഴിഞ്ഞു, "കടലീ കളയുംപോ അളന്നങ്ങു കളഞ്ഞാ മതി കുഞ്ഞാഞ്ഞേ, സോ സിംപിള്‍" ഡാക്കിട്ടര്‍ വീണ്ടും തന്റെ ഭൂഗോളം ഉരുട്ടി എങ്ങോട്ടോ മറഞ്ഞു, കുഞ്ഞാഞ്ഞെടെ തലയ്ക്കു കൊട്ട് കൊണ്ടോ?, എനിക്കൊരു സംശയം, "കുഞ്ഞാഞ്ഞേ" ഞാന്‍ വിളിച്ചു, "താഴെ പറയുന്നതില്‍ യോജിച്ച ആഹാരങ്ങള്‍ കലോറിക്കനുസരിച്ച് തിരഞ്ഞെടുത്തു കൊടുക്കാം എന്നാണ് പുള്ളി ഉദ്ദേശിച്ചത്", സാധനങ്ങളുമായി ചിരിച്ച് കൊണ്ട് ഞങ്ങള്‍ പടികളിറങ്ങി, കടല്‍ക്കരയില്‍ നിന്നും തണുത്ത ഒരു കാറ്റ് വീശി" ഇന്നു കടലില്‍ മഴക്കുള്ള ഒരു കോളുണ്ടെന്നാ തോന്നുന്നേ" കള്ളച്ചിരിയോടെ കാറിനകത്തോട്ടു കയറിയിരുന്ന് അമ്മച്ചി പറഞ്ഞു, [ചിത്രം: ഡാക്കിട്ടറും, കുഞാഞ്ഞയും, കുഞ്ഞാഞ്ഞെടെ അമ്മച്ചിയും പിന്നെ ഞാനും]
[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഉഷ മധുസൂദനന്‍,സുനി ഷിബു എന്നിവരെഴുതിയ 'ആരോഗ്യ വിഭവങ്ങള്‍' എന്ന ലേഖനത്തിന്റെ സിനോപ്സിസ്]
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍
പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഗോതംപ് ദോശയില്‍ 220 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഗോതംപ് ഉപ്പുമാവില്‍ 190 കലോറി ഊര്‍ജ്ജവും, കാത്സ്യം, ഇരുംപ്, ഫൈബറുകള്‍ എന്നിവ അടങ്ങിയ റാഗി ദോശയില്‍ 210 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 2 എന്നിവ അടങ്ങിയ ചിക്കന്‍ കറിയില്‍ 385 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ കോരക്കറിയില്‍ 215 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ വെജിറ്റബിള്‍ സൂപ്പില്‍ 50 കലോറി ഊര്‍ജ്ജവും, നാരുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ ഉലുവ വടയില്‍ 225 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തിത്തോരനില്‍ 225 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
ഹൈപ്പര്‍ ടെന്‍ഷന്‍ രോഗികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ചീരത്തോരനില്‍ 65 കലോറി ഊര്‍ജ്ജവും, കാര്‍ബോഹൈഡ്രെറ്റ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ വെജിറ്റബിള്‍ പുട്ടില്‍ 150 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ അയലക്കറിയില്‍ 260 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ പത്തിരി നിറച്ചതില്‍ 200 കലോറി ഊര്‍ജ്ജവും, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയ ബ്രോക്കോളിത്തോരനില്‍ 130 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ സ്പെഷ്യല്‍ ചമ്മന്തിയില്‍ 75 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തി ഡ്രൈ ഫ്രൈയില്‍ 190 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍ ബി 2 എന്നിവ അടങ്ങിയ ചിക്കന്‍-ഗ്രീന്‍പീസ് കുറുമയില്‍ 330 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍
പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഓട്സ് പോറിഡ്ജില്‍ 130 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍ അടങ്ങിയ മുട്ട ഫ്രൈയില്‍ 125 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മത്തിക്കറിയില്‍ 230 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, കാത്സ്യം എന്നിവ അടങ്ങിയ ബംഗാള്‍ ഗ്രാം മസാലയില്‍ 170 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രെറ്റ് എന്നിവ അടങ്ങിയ വെജിറ്റബിള്‍ ഓംലറ്റില്‍ 60 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഫൈബറുകള്‍ എന്നിവ അടങ്ങിയ ഉലുവ ദോശയില്‍ 230 കലോറി ഊര്‍ജ്ജവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ പച്ചക്കറി സാലഡില്‍ 45 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍ അടങ്ങിയ കാട ഫ്രൈയില്‍ 245 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
കുട്ടികള്‍ക്ക് കഴിക്കാവുന്ന 8 വിഭവങ്ങള്‍
കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ മില്‍ക്ക് പൂരിയില്‍ 200 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, ഇരുംപ് എന്നിവ അടങ്ങിയ റാഗി അടയില്‍ 620 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ഹല്‍വയില്‍ 45 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം, ഇരുംപ് എന്നിവ അടങ്ങിയ കടലപ്പായസത്തില്‍ 550 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, കരോട്ടിന്‍ എന്നിവ അടങ്ങിയ കാരറ്റ് ബീറ്റ്റൂട്ട് റൈസില്‍ 390 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ഫ്രഞ്ച് ടോസ്ടില്‍ 400 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഇരുംപ്, കരോട്ടിന്‍ എന്നിവ അടങ്ങിയ കാരറ്റ് അവല്‍ ഉപ്പുമാവില്‍ 346 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ്, ഇരുംപ് എന്നിവ അടങ്ങിയ ഡെയ്റ്റ് ഫ്രിട്ടെഴ്സില്‍ 250 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
പ്രായമായവര്‍ക്ക് കഴിക്കാവുന്ന 10 വിഭവങ്ങള്‍
കാത്സ്യം, ഇരുംപ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഉലുവയില ചപ്പാത്തിയില്‍ 350 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയ ചീര കട്ട് ലറ്റില്‍ 85 കലോറി ഊര്‍ജ്ജവും, കാത്സ്യം, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ നെല്ലിക്ക ചമ്മന്തിയില്‍ 60 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ അടങ്ങിയ കാരറ്റ് തക്കാളി സൂപ്പില്‍ 60 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, പ്രോട്ടീന്‍, കാത്സ്യം എന്നിവ അടങ്ങിയ ചീര സൂപ്പില്‍ 125 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ മത്തങ്ങ വന്‍പയര്‍ ഓലനില്‍ 85 കലോറി ഊര്‍ജ്ജവും, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് സ്ട്യൂവില്‍ 200 കലോറി ഊര്‍ജ്ജവും, കാത്സ്യം, കാര്‍ബോഹൈഡ്രെറ്റ് എന്നിവ അടങ്ങിയ ഇടിച്ചക്ക തോരനില്‍ 150 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാത്സ്യം എന്നിവ അടങ്ങിയ കാരറ്റ് തോരനില്‍ 100 കലോറി ഊര്‍ജ്ജവും, വിറ്റാമിന്‍ എ, പ്രോട്ടീന്‍, കാത്സ്യം എന്നിവ അടങ്ങിയ വെജിറ്റബിള്‍ കുറുമയില്‍ 230 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
7 നാടന്‍ വിഭവങ്ങള്‍
പ്രോട്ടീന്‍, ഫോസ്ഫറസ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ അവിയലില്‍ 83 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ മീന്‍ കുഴംപില്‍ 250 കലോറി ഊര്‍ജ്ജവും, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, ഇരുംപ്, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ വാഴക്കുടപ്പന്‍ തോരനില്‍ 35 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, കാത്സ്യം എന്നിവ അടങ്ങിയ മുതിരത്തോരനില്‍ 310 കലോറി ഊര്‍ജ്ജവും, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ് എന്നിവ അടങ്ങിയ വട്ടയപ്പത്തില്‍ 250 കലോറി ഊര്‍ജ്ജവും, ബി വിറ്റാമിനുകള്‍ അടങ്ങിയ മുരിങ്ങപ്പൂവ് തോരനില്‍ 55 കലോറി ഊര്‍ജ്ജവും, ഫൈബറുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പ്രോട്ടീന്‍ എന്നിവ അടങ്ങിയ കാളനില്‍ 200 കലോറി ഊര്‍ജ്ജവും അടങ്ങിയിട്ടുണ്ട്,
No comments:
Post a Comment