Friday, February 15, 2013

'ഹെല്‍ത്തി കിച്ചണ്‍', ആരോഗ്യമുള്ള വീട്ടമ്മക്ക്, ആരോഗ്യമുള്ള കുടുംബങ്ങള്‍ക്ക്,


[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ കൃഷ്ണ നിജി എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

പൊടിഅലര്‍ജിയും ശ്വാസംമുട്ടും ഉണ്ടാക്കുന്ന വിറകടുപ്പിനേക്കാള്‍ മെച്ചം പുകയില്ലാത്ത 'ആലുവഅടുപ്പാ'ണ്, 'മണ്ണെണ്ണ സ്ടവ്' ഉപയോഗിക്കുന്ന വീട്ടമ്മമാരില്‍ മണ്ണെണ്ണ ഭക്ഷണത്തില്‍ കലരുന്നതു കൊണ്ടും, മണ്ണെണ്ണ കത്തിയ പുക ശ്വസിക്കുന്നതു കൊണ്ടും ഉള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം, 'ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പി'ല്‍ ഫെറോമാഗ്നറ്റിക് ഗുണങ്ങളുള്ള മെറ്റല്‍ പാത്രങ്ങള്‍ ആണ് ഉപയോഗിക്കേണ്ടത്, കുക്ക്ടോപ്പിന്റെ മുകളില്‍ നാം കാണുന്ന താപ ചാലക പ്രതലത്തിനു കീഴെ കോപ്പര്‍ കോയിലുകളാണ്, വൈദ്യുതി കടത്തി വിടുംപോള്‍ ഈ കോയിലുകള്‍ കാന്തിക തരംഗം സൃഷ്ടിക്കുന്നു, കാന്തിക തരംഗങ്ങള്‍ വൈദ്യുതി തരംഗങ്ങളായി ചാലകത്തിലേക്കൊഴുകുകയും പാചകപ്പാത്രം ഈ തരംഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു, ഈ ചെറുത്തുനില്‍പ്പിന്റെ ഫലമായി ചൂട് ഉത്പാദിപ്പിക്കപ്പെടുന്നു, 'പേസ്മേക്കര്‍' ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ 'ഇന്‍ഡക്ഷന്‍ കുക്കര്‍' പ്രവര്‍ത്തിപ്പിക്കുംപോള്‍ അടുത്ത് നില്‍ക്കരുത്, 'മൈക്രോവേവ് അവനി'ല്‍ രണ്ട് ഇലക്ട്രോഡുകളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വികിരണങ്ങള്‍ ആണ് ഭക്ഷണത്തെ നേരിട്ട് ചൂടാക്കുന്നത്‌, കൊഴുപ്പ് കുറഞ്ഞ് ജലാംശം കൂടി പേസ്റ്റ് പോലെ മൃദുവായ ഒരേ ഘടനയുള്ള ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കാനാണ് 'മൈക്രോവേവ്' അനുയോജ്യം, വ്യത്യസ്തഘടനയുള്ള വിഭവങ്ങള്‍ പാകം ചെയ്യാന്‍ ഇതുപയോഗിക്കരുത്, കാരണം ചൂട് എല്ലായിടത്തും ഒരേ പോലെ എത്തുകയില്ല, ദ്രവാവസ്ഥയിലുള്ള ഭാഗം പെട്ടന്ന് ചൂട് പിടിക്കുകയും ഖരാവസ്ഥയിലുള്ള ഭാഗം ചൂടാകാതെ ഇരിക്കുകയും ചെയ്യും, അത് കൊണ്ട് പഴകിയ ഭക്ഷണം പ്രത്യേകിച്ചും ചൂടാക്കാന്‍  'മൈക്രോവേവ്' ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, ഇതില്‍ പാത്രം തുറന്നു വച്ച് വെള്ളം തിളപ്പിക്കുന്നതും, മുട്ട തോടോടെ പുഴുങ്ങുന്നതും ഒഴിവാക്കുക, 'ബെറീലിയം' സംയുക്തങ്ങള്‍ അടങ്ങിയ മാഗ്നറ്റുള്ള മൈക്രോവേവുകള്‍ ഒരു പക്ഷെ കാന്‍സറിനു കാരണമായേക്കാം, പാചകത്തിന് മണ്‍പാത്രം ഉപയോഗിക്കുംപോള്‍ പാചകത്തിന് മുന്‍പ് പതിനഞ്ചു മുതല്‍ ഇരുപതു മിനിട്ട് വരെ അത് വെള്ളത്തില്‍ മുക്കി വച്ചിട്ട് വേണം ഉപയോഗിക്കാന്‍, കാരണം അടുപ്പില്‍ നിന്നുള്ള ചൂടേറ്റ് മണ്‍പാത്രത്തിനുള്ളിലെ ജലാംശം നീരാവിയായി മാറി അതിന്റെ ചൂടിലാണ് ഭക്ഷ്യ വസ്തുക്കള്‍ വേവുന്നത്‌,  പെട്ടന്ന് ചൂടാകാനും തണുക്കാനുമുള്ള കഴിവുള്ള അലൂമിനിയം, ചെമ്പ് പാത്രങ്ങളില്‍ പുളിപ്പുള്ള വിഭവങ്ങള്‍ അതായത് അച്ചാര്‍, പുളി പിഴിഞ്ഞ കറികള്‍, തക്കാളി ചേര്‍ന്ന കറികള്‍, പുളിയിട്ട മീന്‍ കറി എന്നിവ സൂക്ഷിക്കരുത്‌, ഇരുംപു പാത്രം പാചകത്തിന് ഉപയോഗിക്കുന്നത് വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നല്ലതാണ്, എന്നാല്‍ മറ്റുള്ളവര്‍ക്ക് അയണ്‍ അധികമായാല്‍ അത് മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാം, സ്ടെയ്ന്‍ലസ് സ്റ്റീല്‍ പാത്രങ്ങള്‍ കട്ടി കുറഞ്ഞത് ഉപയോഗിക്കരുത്, കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ടെഫ്ലണ്‍ കോട്ടിംഗ് ഉള്ള പാത്രങ്ങളില്‍ പാചകം ചെയ്യുന്നതായിരിക്കും നല്ലത്, നിലവാരമുള്ളതും, രണ്ടോ മൂന്നോ അടരുകളുമുള്ള ടെഫ്ലണ്‍ കോട്ടിങ്ങായിരിക്കണം പാത്രങ്ങള്‍ക്ക്, ചൂടുള്ള ആഹാരം കഴിക്കാന്‍ താപ ചാലകങ്ങളല്ലാത്ത സെറാമിക് പാത്രങ്ങളില്‍ ആഹാരം വിളംബി ഉപയോഗിക്കാം, അടുക്കളത്തോട്ടത്തില്‍ ഉള്ള പച്ചപ്പപ്പായ, പച്ചച്ചക്ക, ചക്കക്കുരു, വേലിച്ചീര, അഗത്തി, തഴുതാമ, മുരുങ്ങയില, മുരിങ്ങക്കാ, കാച്ചില്‍, മധുരക്കിഴങ്ങ്, പേരക്ക എന്നിവ കൂടുതല്‍ ഉപയോഗിച്ച്, കീടനാശിനിയില്‍ മുങ്ങി അന്യനാട്ടില്‍ നിന്നും വരുന്ന, കാരറ്റ്, ബീന്‍സ്, കാബേജ്, കോളിഫ്ലവര്‍ എന്നിവ പരമാവധി ഒഴിവാക്കുക, പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുംപോള്‍ കഴുകി വൃത്തിയാക്കി വെജിറ്റബിള്‍ ട്രേയില്‍ ഇടുകയോ പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കുകയോ ചെയ്യാം, പ്ലാസ്ടിക് കവറിലോ, പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിക്കരുത്‌, പഴങ്ങള്‍ 2-3 ദിവസത്തേക്ക് ആവശ്യമുള്ളത് മാത്രം വാങ്ങി സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കണം, അധികം പഴകിയ പഴങ്ങള്‍ പാചകത്തിന് ഉപയോഗിക്കുകയോ, ജ്യൂസ്, സ്ക്വാഷ് എന്നിവ തയ്യാറാക്കാനോ ഉപയോഗിക്കാം, ഉപ്പിന്റെ ടിന്നില്‍ സ്റ്റീല്‍ സ്പൂണുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, പുളി ഇട്ടു വക്കാന്‍ ഗ്ലാസ് പാത്രങ്ങളും, എണ്ണകള്‍ സൂക്ഷിക്കാന്‍ അതാര്യമായ ഗ്ലാസ് പാത്രങ്ങളും ആണ് നല്ലത്, ഉപയോഗിച്ചു ബാക്കിയുള്ള മത്സ്യവും മാംസവും ഉപ്പും മഞ്ഞളും പുരട്ടി വേണം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍, ഇത് സ്റ്റീല്‍ പാത്രങ്ങളില്‍ എടുത്ത് പ്ലാസ്ടിക് കവറിലാക്കി ഫ്രീസറില്‍ സൂക്ഷിക്കാം, ഓരോ ദിവസവും ആവശ്യമുള്ളത് ഫ്രീസറില്‍ നിന്നെടുത്ത് താഴത്തെ തട്ടില്‍ വച്ച് തണുപ്പ് മാറ്റിയ ശേഷം മാത്രം പുറത്തെടുക്കുക, ഉണക്കമത്സ്യം പോലെ സംസ്കരിച്ചതല്ലാത്ത ഒരാഴ്ചയിലധികം പഴകിയ മത്സ്യവും, മാംസവും ഫ്രീസ് ചെയ്തതായാല്‍ പോലും ഉപയോഗിക്കരുത്, മുട്ട നിര്‍ബന്ധമായും ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കണം, ചൂടു കൂടിയ കാലാവസ്ഥയില്‍ ഒരിക്കലും മുട്ട പുറത്ത് സൂക്ഷിക്കരുത്‌, ഒരാഴ്ചയില്‍ കൂടുതല്‍ പഴകിയ മുട്ടകള്‍ ഉപയോഗിക്കുകയും ചെയ്യരുത്, രണ്ടാഴ്ചയിലൊരിക്കല്‍ ഫ്രിഡ്ജ് തുടച്ച് വൃത്തിയാക്കണം, ആഴ്ചയിലൊരിക്കല്‍ ഡീ-ഫ്രോസ്റ്റ് ചെയ്യണം, ഫ്രിഡ്ജിലെ താപനില അഞ്ചില്‍ താഴേയും ഫ്രീസറിലേത് പൂജ്യത്തില്‍ താഴെയായും നില നിര്‍ത്തണം, പച്ചപ്പാല്‍ ഫ്രീസ് ചെയ്ത് ഉപയോഗിക്കുന്നത് നല്ലതല്ല, കാച്ചിയതിന് ശേഷം മാത്രം പാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക, അതും രണ്ടു മൂന്നു ദിവസത്തില്‍ കൂടുതല്‍ പഴകിയത് ഉപയോഗിക്കുകയുമരുത്, അടുക്കളയിലെ പ്ലാസ്ടിക് അവശിഷ്ടങ്ങളും, പച്ചക്കറി അവശിഷ്ടങ്ങളും, മാംസ അവശിഷ്ടങ്ങളും പ്രത്യേകം ശേഖരിച്ച്, ലിവര്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന തരം വേസ്റ്റ്‌ ബിന്നില്‍ കവര്‍ സ്ഥാപിച്ച്, അതില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്, പച്ചക്കറികളും മാംസാഹാരങ്ങളും മുറിക്കുന്നതിന് പ്രത്യേകം കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കണം, അണുനാശിനി, നാരങ്ങാനീര്, വിനാഗിരി ഇവയിലേതിലെങ്കിലും മുക്കിയ തുണി ഉപയോഗിച്ച് പാതകവും സിങ്കും ഇടയ്ക്കിടെ തുടക്കണം, തേങ്ങ, ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ അന്തരീക്ഷ ഊഷ്മാവില്‍ ആണ് സൂക്ഷിക്കേണ്ടത്, 'തടത്തുണി' അല്ലെങ്കില്‍ 'കൈക്കലത്തുണി' എന്ന പേരില്‍ അറിയപ്പെടുന്ന വിവിദോദ്ദേശ വസ്തു ഇ-കോളി അടക്കമുള്ള പല ബാക്ടീരിയകളുടേയും ഫംഗസുകളുടേയും കേന്ദ്രമാണ്, ഇത് ദിവസവും കഴുകി ഉണക്കി സൂക്ഷിക്കണം,

No comments:

Post a Comment