(തൃശ്ശൂര്‍) റൌണ്ടിലെ മൌനത്തില്‍ തുടങ്ങി, പത്തു നിലക്കെട്ടിടത്തിന്റെ ഉച്ചിയിലേക്ക് ഓടിക്കയറി, അവിടുത്തെ ആയിരം നാവുള്ള വാചാലതയില്‍, ഒന്നിച്ചോരുപാട് പൂത്തിരികള്‍ കത്തുന്നതു കാണുന്ന ഒരു അനുഭവമില്ലേ, ജയകൃഷ്ണാ... ['ക്ലാര' ഫ്രം തൂവാനത്തുംപികള്‍]
[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ലേഖനം 'രതിമൂര്‍ച്ഛ'യിലൂടെ ഒരു 'അപഥസഞ്ചാരം']
ലൈംഗിക ബന്ധത്തിനിടെ ശരീരവും മനസ്സും ഒരുമിച്ചു ചേര്‍ന്ന്, ഒരാളുടെ ശരീരത്തിലുണ്ടാക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് 'രതിമൂര്‍ച്ഛ', തൊള്ളായിരത്തി അന്‍പതില്‍ 'റോബര്‍ട്ട് കിന്‍സ്ലി' എന്ന ശാസ്ത്രജ്ഞനാണ് 'രതിമൂര്‍ച്ഛ'ക്ക് ആദ്യമായി ഒരു നിര്‍വചനം നല്‍കിയത്, അതിന്‍ പ്രകാരം 'നാഡീ ഞരംപുകളില്‍ കുമിഞ്ഞു കൂടുന്ന സംഘര്‍ഷത്തിന്റെ വിസ്ഫോടനാത്മകമായ ഒരു പുറന്തള്ളലാണ് 'രതിമൂര്‍ച്ഛ', വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, തൊലിപ്പുറത്തെ ചോരത്തുടിപ്പ്, ഹോര്‍മോണ്‍ നിലയിലെ മാറ്റങ്ങള്‍, പേശീ സങ്കോചം, സ്ഖലനം എന്നിവയാണ് രതിമൂര്‍ച്ഛയെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, രതിമൂര്‍ച്ഛ എത്ര നേരം നീണ്ടു നില്‍ക്കണമെന്നതിനെ സംബന്ധിച്ച് ഒരു മാനദണ്‍ഡവും ഇല്ല,
'കിന്‍സ്ലി'യുടെ പഠനത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ സമയം രതിമൂര്‍ച്ഛയിലെത്തുന്നു എന്നാണ് കണ്ടെത്തിയത്, 'ബെറ്റി ഡോട്സണ്‍' എന്ന രതിമൂര്‍ച്ഛ വിദഗ്ധന്‍ രതിമൂര്‍ച്ഛയെ ഏഴായി തരം തിരിക്കുന്നു, 1) മര്‍ദ്ദ / സ്പര്‍ശ രതിമൂര്‍ച്ഛ: കണങ്കാലിലോ തുടകളിലോ അമര്‍ത്തുംപോഴോ സ്പര്‍ശിക്കുംപോഴോ ഉണ്ടാകുന്നത്, 2) സംഘര്‍ഷ രതിമൂര്‍ച്ഛ: ലൈംഗികാവയവങ്ങള്‍ ഉത്തേജിപ്പിക്കുംപോള്‍ ശരീരം വിജ്രുംഭിതമായി സംഭവിക്കുന്നത്, 3) മോചന രതിമൂര്‍ച്ഛ: തീവ്രമായ ലൈംഗിക ഉദ്ദീപനം കൊണ്ട് മാനസിക സംഘര്‍ഷങ്ങളുടെ ഇല്ലാതാവലില്‍ നിന്നുമുണ്ടാവുന്നത്, 4) സമ്മിശ്ര രതിമൂര്‍ച്ഛ: ഒരൊറ്റ ലൈംഗിക ബന്ധത്തിനിടെ ചെറിയ ഇടവേളകളുടെ വ്യത്യാസത്തില്‍ അടുപ്പിച്ചടുപ്പിച്ചുണ്ടാകുന്നത്, 5) ജി സ്പോട്ട് രതിമൂര്‍ച്ഛ: മറ്റേതൊരു രതിമൂര്‍ച്ഛയേക്കാളും രതിസുഖം നല്‍കുന്ന ഇത് ജി സ്പോട്ടിന്റെ ഉദ്ദീപനം കൊണ്ടുണ്ടാകുന്നു, 6) ബഹുമുഖ രതിമൂര്‍ച്ഛ: ഒരൊറ്റ ലൈംഗിക ബന്ധത്തിനിടെ ഒന്നിലേറെ തവണ ഉണ്ടാകുന്നത്, കൂടുതലും സ്ത്രീകളില്‍ ആണ് ഇത് കാണപ്പെടുന്നത്, 7) സാങ്കല്പിക രതിമൂര്‍ച്ഛ: ലൈംഗിക ഭാവനകള്‍ കാണുംപോള്‍ സംഭവിക്കുന്നത്,
ഓസ്ട്രിയന്‍ മനശശാസ്ത്രജ്ഞനായിരുന്ന 'സിഗ്മണ്ട് ഫ്രോയിഡ്' സ്ത്രീകളുടെ രതിമൂര്‍ച്ഛയെ രണ്ടായി തരം തിരിച്ചിട്ടുണ്ട്, 'ക്ലിട്ടോറിസി'ല്‍ നിന്നും ഉണ്ടാകുന്നത്, 'ജി സ്പോട്ടി'ല്‍ നിന്നും ഉണ്ടാകുന്നത് എന്നിങ്ങനെ, സ്ത്രീകളില്‍ രതിമൂര്‍ച്ഛ സംഭവിക്കുന്നത് അവരിലെ മൂന്ന് കാമ മേഖലകളില്‍ എവിടെയെങ്കിലും സ്പര്‍ശിക്കുംപോഴാണ്, 'ക്ലിട്ടോറിസ്', 'ജി സ്പോട്ട്', യോനി എന്നിവയാണ് അവ, യോനിയുടെ മുകള്‍ ഭാഗത്ത് ബട്ടണ്‍ പോലെ കാണപ്പെടുന്ന ഭാഗമാണ് 'ക്ലിട്ടോറിസ്', യോനിയിലേക്കിറങ്ങി നില്‍ക്കുന്ന ക്ലിട്ടോറിസിന് പുരുഷ ലിംഗവുമായി സാദൃശ്യമുണ്ട്, ഉദ്ദീപിക്കുംപോള്‍ ഉത്തേജിക്കുന്ന ലൈംഗിക കോശങ്ങള്‍ കൊണ്ടാണ് ഇതുണ്ടാക്കപ്പെട്ടിരിക്കുന്നത്, 'ക്ലിട്ടോറിസ്' നല്കുന്ന രതിമൂര്‍ച്ഛയാണ് ഏറ്റവും തീക്ഷ്ണം, ലിംഗം യോനിയില്‍ പ്രവേശിക്കുംപോള്‍ 'ജി സ്പോട്ടി'ല്‍ ഉരസി ഉത്തേജനം ഉണ്ടാകുന്നത് മൂലമുണ്ടാകുന്ന രതിമൂര്‍ച്ഛയാണ് അടുത്തത്, തൊള്ളായിരത്തി നാല്പത്തിനാലില്‍ ഗൈനക്കോളജിസ്ടായ 'ഏണസ്റ്റ് ഗ്രാഫെന്‍ബെര്‍ഗ്' ആണ് 'ജി സ്പോട്ട്' അല്ലെങ്കില്‍ 'ഗ്രാഫെന്‍ബെര്‍ഗ് സ്പോട്ട്' ആദ്യമായി വിവരിച്ചത്, യോനിയുടെ മുന്‍ഭിത്തിയില്‍ ഒന്നോ രണ്ടോ ഇഞ്ച് ഉള്ളിലായിട്ടാണ് ഇതിന്റെ സ്ഥാനം, യോനി ലിംഗ സംയോഗം വഴി മാത്രം രതിമൂര്‍ച്ഛയിലെത്തുന്നത് അത്ര എളുപ്പമല്ല, രതിമൂര്‍ച്ഛയുടെ ആദ്യ ഘട്ടത്തില്‍, ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ദവും ഉയരുന്നു, ക്ലിട്ടോറിസ് ഉണര്‍ന്ന്, ലൈംഗിക ചോദനകളെ ഉദ്ദീപിപ്പിക്കുന്നു, യോനി സ്രാവപൂരിതമാകുന്നു, ശ്വാസോച്ഛാവാസത്തിന്റെ താളം ഉയര്‍ന്ന് മുഖത്തും ശരീരത്തിലുമുള്ള പേശികള്‍ തുടിക്കുന്നു, രണ്ടാം ഘട്ടത്തില്‍, ആവര്‍ത്തിച്ചുള്ള ഉത്തേജിക്കല്‍ യോനിയിലേക്കുള്ള രക്തപ്രവാഹം കൂട്ടി യോനീ ദളങ്ങള്‍ ഇരുണ്ട നിറം പ്രാപിക്കുന്നു, മൂന്നാം ഘട്ടമാണ് യോനിക്ക് ചുറ്റുമുള്ള പേശികളില്‍ കോച്ചല്‍ അനുഭവപ്പെടുന്നത്, ചിലരില്‍ ഇത് ശരീരം മുഴുവന്‍ അനുഭവപ്പെടും, ക്ഷണ നേരത്തേക്കേ ഇത് നിലനില്‍ക്കൂ, നാലാം ഘട്ടം രതിമൂര്‍ച്ഛയുടെ പിന്‍വാങ്ങല്‍ ആണ്, ലൈംഗികാവയവത്തില്‍ കുതിച്ചെത്തിയ രക്തം ഈ ഘട്ടത്തില്‍ അവിടെ നിന്നും തിരിച്ചൊഴുകുന്നു, 'ക്ലിട്ടോറിസ്' ശരിയായ വലുപ്പത്തിലേക്ക് മടങ്ങുന്നു, ശരീരം ശാന്തമാകുന്നു, മനസ്സിന്റെ സന്തോഷം ഒരു ദീര്‍ഘനിശ്വാസത്തോടെ പ്രകടമാകുന്നു,
ആണുങ്ങളില്‍ രതിമൂര്‍ച്ഛ സംഭവിക്കുന്നത് അവരിലെ മൂന്ന് കാമ മേഖലകളില്‍ ഏതെങ്കിലും ഒന്നിനെ ഉദ്ദീപിപ്പിക്കുംപോഴാണ്, ആദ്യത്തേത് ലിംഗത്തിന്റെ താഴെയുള്ള 'ഫ്രെനുലം', രണ്ടാമത്തേത് വൃഷണത്തിനും മലദ്വാരത്തിനും ഇടയിലുള്ള 'പെരിണിയം', മൂന്നാമത്തേത് 'പ്രോസ്ടെറ്റ്' എന്നിവയാണ് അവ, ഉത്തേജനം, സ്ഖലനം, മൂര്‍ച്ഛ എന്നിവയാണ് പുരുഷന്മാരിലെ രതിമൂര്‍ച്ഛയുടെ മൂന്ന് ഘട്ടങ്ങള്‍,
രതിമൂര്‍ച്ഛ ഇല്ലാതിരിക്കുക, വൈകി എത്തുക തുടങ്ങിയവ, പുരുഷന്മാരില്‍ സംഭവിക്കുന്നത് മാനസിക സംഘര്‍ഷം, പ്രത്യേക മരുന്നുകളുടെ ഉപയോഗം, വൈകാരിക പ്രശ്നങ്ങള്‍ എന്നിവ കൊണ്ടാണ്, സ്ത്രീകളില്‍ രതിമൂര്‍ച്ഛ പ്രശനങ്ങള്‍ രണ്ടു തരത്തിലാണുള്ളത്, രതിമൂര്‍ച്ഛ തീരെയില്ലാത്ത അവസ്ഥയാണ് ഒന്നാമത്തേത്, ആദ്യമൊക്കെ ഉണ്ടായി പിന്നീടൊരു ഘട്ടത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് രണ്ടാമത്തേത്, പത്തു മിനിട്ട് നേരത്തേക്ക് ഉച്ചത്തിലുള്ള ശ്വാസോച്ഛവാസം, തല ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക, ആസ്തമയുടേതിന് തുല്യമായ ആക്രമണം ഇങ്ങനെയൊക്കെയാണ് പല സിനിമാ രംഗങ്ങളിലും രതിമൂര്‍ച്ഛ ചിത്രീകരിക്കുന്നത്, രതിമൂര്‍ച്ഛ ഇങ്ങനെ അല്ലെന്നല്ല പറയുന്നത്, മറിച്ച് എല്ലാവര്‍ക്കും ഇത് പോലെ തന്നെ ആവണമെന്നില്ല എന്നാണ്, രതിമൂര്‍ച്ഛയിലെത്താന്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ വഴികളുണ്ട്, അതിലൂടെ തന്നെ സഞ്ചരിക്കുക, പങ്കാളിയെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ കഴിയാത്തതിന് പുരുഷന്‍ സ്വയം കുറ്റപ്പെടുത്താറുണ്ട്, ഇതിന് കാരണങ്ങള്‍ രണ്ടാണ്, ഒന്ന് സ്ത്രീയുടെ ലൈംഗിക വികാരങ്ങള്‍ ഉയരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ, ലൈംഗിക പൂര്‍വകേളിയില്‍ ഏര്‍പ്പെട്ട് സമയം ദീര്‍ഘിപ്പിച്ച് ഇതിന് പരിഹാരം കണ്ടെത്താം, രണ്ട് സ്ത്രീ സ്വന്തം ശരീരത്തിലെ കാമമേഖലകളെ തിരിച്ചറിഞ്ഞ് അതിനെ പുരുഷന്റെ സ്പര്‍ശങ്ങള്‍ക്കായി വിട്ടു കൊടുക്കായ്ക, രതിമൂര്‍ച്ഛ മാത്രമല്ല ആരോഗ്യകരമായ ലൈംഗികതയുടെ അടിസ്ഥാനം, പരസ്പരമുള്ള അടുപ്പം, വികാരങ്ങളുടെ കൈമാറ്റം, ലാളന എന്നിവയെല്ലാം ഉണ്ടെങ്കിലേ ലൈംഗിക ബന്ധം പൂര്‍ണ്ണമാകൂ, ഇതിനിടെ രതിമൂര്‍ച്ഛയുണ്ടായാല്‍ നല്ലത്, ഇല്ലെങ്കില്‍ വാശി പിടിക്കാതെ, വരുന്നത് വരുംപോള്‍ വരട്ടെ എന്ന് കരുതി, 'വന്നെത്തിയ' കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വക്കുക,
No comments:
Post a Comment