"പട്ടു പോലെ മൃദുലം", കാപ്പി നീട്ടിയ കൈത്തണ്ട കാമുകനോട് മന്ത്രിച്ചു, കടക്കണ്ണില്‍ അവള്‍ പുഞ്ചിരിച്ചു, അല്പമകലെ കളിക്കുന്ന രണ്ടു കുട്ടികള്‍, "മമ്മീടെ സോപ്പാ എന്റേയും", പൂമേനി തഴുകാന്‍ കാമുകന്‍ എഴുന്നേറ്റപ്പോഴേക്കും, മകള്‍ ഓടി അവള്‍ക്കരികിലെത്തി, "അമ്മേ നോക്ക്, എന്റെ കഴുത്തില്‍ 'ചുണങ്ങു'ള്ളത് എവിടെയാണ്? അങ്കിളിന്റെ മകന്‍ ഞാന്‍ പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല", കാമുകന്റെ മുഖത്ത് അവളുടെ ഒരു ചിരി വിളറി, [ചിത്രം: വഴിവിട്ട ബന്ധങ്ങള്‍]
[സെപ്തംബര്‍ മാസത്തെ 'ആപ്ത' മാഗസിനില്‍ ഡോ: ഏ കെ മനോജ് കുമാര്‍, ഡോ: മുഹമ്മദ് ഇംതിയാസ് എന്നിയവര്‍ എഴുതിയ ലേഖനത്തില്‍ മനസ്സിലായ ചില കാര്യങ്ങള്‍]
കുഷ്ടം 'കുത്സിത'ത്തെ ചെയ്യും? അതായത് നിന്ദിക്കപ്പെടുന്ന അനുഭവത്തെ ഉണ്ടാക്കും, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന 'കുഷ്ഠ'രോഗം മനസ്സിനെ വിഷമിപ്പിക്കുക തന്നെ ചെയ്യും, 'സോറിയാസിസ്' പ്രത്യേകിച്ചും, 'സോറിയാസിസി'നെ ഒന്നില്‍ കൂടുതല്‍ കുഷ്ഠരോഗങ്ങളുമായി സാദൃശ്യപ്പെടുത്തിയാണ് ആയുര്‍വേദം വിവരിക്കുന്നത്, കുഷ്ടം മൂന്നു ദോഷങ്ങളും കോപിച്ചുണ്ടാകുന്നതാണെങ്കിലും, 'സോറിയാസിസി'ന് കാരണം വാത കഫ ദോഷങ്ങളാണ്, ക്രമേണ നഖങ്ങളെ ഇത് ബാധിക്കുകയും, അസ്ഥിസന്ധികളില്‍ വൈകല്യത്തെ ഉണ്ടാക്കുകയും ചെയ്യുന്നു, ദീര്‍ഘകാലം കൊണ്ടുണ്ടാവുന്ന രോഗമാകയാല്‍ ദോഷങ്ങള്‍ വിലങ്ങത്തിലാണ് ഇതില്‍ കോപിക്കുന്നത്, 'ഹേമാദ്രി'യുടെ അഭിപ്രായത്തില്‍ വിലങ്ങത്തില്‍ കോപിക്കുന്ന ദോഷങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ എളുപ്പമല്ല, ഉള്ള ഏക പോംവഴി ചരകത്തില്‍ പറഞ്ഞിരിക്കുന്ന അഞ്ചു രസായന പ്രയോഗങ്ങളില്‍ എതെങ്കിലുമൊന്നാണ്, തുവരകം, കന്മദം, ഭല്ലാതകം, ചിത്രകം, വിഴാലരി എന്നിവയാണവ,കഴിക്കേണ്ടുന്ന വിധി വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നതിനാലും, 'സോറിയാസിസ്' രോഗത്തില്‍ പ്രയോഗിച്ച് ഫലം കിട്ടിയിട്ടുള്ളതിനാലും 'തുവരകം' അല്ലെങ്കില്‍ 'മരോട്ടി' രസായനം ആയിരിക്കും 'സോറിയാസിസി'ല്‍ ഏറ്റവും അനുയോജ്യം, ഇത് ഉഷ്ണ തീക്ഷ്ണ ഗുണങ്ങളുള്ളതും, സ്രോതോശോധകവും, കഫവാത ദോഷങ്ങളെ ശമിപ്പിക്കുന്നതുമാണ്, ഉണക്കിപ്പൊടിച്ച മരോട്ടിക്കായുടെ പൊടിയില്‍ നിന്നും അതിന്റെ എണ്ണ വേര്‍ തിരിച്ചെടുത്ത് ചാണകപ്പൊടിയില്‍ പതിനഞ്ചു ദിവസത്തോളം കുഴിച്ചിട്ട്, ചതുര്‍ഭക്താന്തരിതമായി 'ഒരു കര്‍ഷം' വീതം അഞ്ച് ദിവസത്തേക്ക്, സ്നേഹസ്വേദം ചെയ്ത് ശുദ്ധമായ സരീരത്തില്‍ മേല്‍പ്പറഞ്ഞ അവസ്ഥയില്‍ പ്രയോഗിക്കാമെന്ന് സുശ്രുതസംഹിത വിവരിക്കുന്നുണ്ട്, കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഈ രീതി പക്ഷേ കുറച്ചുകൂടി പ്രായോഗികമായ തരത്തില്‍ ആണ് ചെയ്തു വരുന്നത്, ഇരുപത്തി മൂന്നു ദിവസമെങ്കിലും രാവിലെ 'ഒരു പലം' പശുവിന്‍ നെയ്യ് വീതം സേവിച്ച്, വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിച്ച്, ഇരുപത്തി നാലാം ദിവസം അഷ്ടാംഗഹൃദയം രസായന ചികിത്സയില്‍ ശോധനത്തിനായി വിവരിച്ചിട്ടുള്ള 'ഹരീതക്യാദി ചൂര്‍ണ്ണം' 'പതിനാറു' ഗ്രാമെങ്കിലും 'അഞ്ചു' ഗ്രാം 'ശര്‍ക്കര' ചേര്‍ത്ത് 'ചൂട് വെള്ള'ത്തില്‍ കലക്കി കൊടുത്ത് വിരേചിപ്പിക്കുക, ഒന്ന് രണ്ടു പ്രാവശ്യം ചര്‍ദ്ദിച്ചു പോയാലും കാര്യമാക്കേണ്ട, അന്നേ ദിവസം കഞ്ഞി കുടിച്ച്, പിറ്റേന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് 'യവം' കൊണ്ടുണ്ടാക്കിയ 'പാല്‍ചോറ്' കഴിക്കണം, നാലാം ദിവസം തൊട്ട് 'അഞ്ച്' മില്ലി വീതം വര്‍ദ്ധിപ്പിച്ച് അഞ്ചു ദിവസത്തേക്ക് മൂന്നിരട്ടി 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ചെടുത്ത 'മരോട്ടിയെണ്ണ' രോഗിക്ക് നല്‍കാം, ചിലപ്പോള്‍ നാലാം ദിവസമാകുംപോഴേക്കും രോഗിക്ക് ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്, എങ്കിലും ചെറിയ മാത്രയില്‍ 'മരോട്ടിയെണ്ണ' തുടര്‍ന്ന് നല്‍കി 'അഞ്ചു' ദിവസത്തെ സേവന കാലയളവ് പൂര്‍ത്തിയാക്കുക, രസായനവിധി പ്രകാരം അതായത് അളവ് കൂട്ടിക്കൂട്ടി 'മരോട്ടിയെണ്ണ' ഇങ്ങനെ സേവിക്കുംപോള്‍ കോശങ്ങളുടെ വിഭജനപ്രക്രിയയില്‍ തന്നെ മാറ്റങ്ങള്‍ നടക്കുന്നതായി 'ഡോ: ഷേര്‍ളി ദിവാനി','ഡോ: എം ആര്‍ വാസുദേവന്‍ നംപൂതിരി' എന്നിവരുടെ ഗവേഷണങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്, കൂടാതെ രസായന പ്രകാരം 'മരോട്ടിയെണ്ണ' സേവിക്കുന്ന രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗം വീണ്ടും ബാധിക്കാനുള്ള സാഹചര്യവും വളരെ കുറവാണ്, എപ്പോഴും ഒരു ചികിത്സകന്റെ സഹായത്തോടെ മാത്രമേ ഈ ചികിത്സ അനുവര്‍ത്തിക്കാവൂ,
ചികിത്സാനുഭവം,
ഇപ്പോള്‍ 'നാല്പത്തിരണ്ട്' വയസ്സ് പ്രായമുള്ള ഒരാള്‍ 'മൂന്നു' വര്‍ഷം മുന്‍പ് 'സോറിയാസിസ്' രോഗം നഖങ്ങള്‍ ഉള്‍പ്പെടെ ദേഹം മുഴുവനും വ്യാപിച്ച്, സന്ധി വൈകല്യവും ബാധിച്ച് ചികിത്സക്കായി വന്നിരുന്നു, കഴിഞ്ഞ 'പത്തു' വര്‍ഷങ്ങളായി ചികിത്സ ചെയ്യുംപോള്‍ മാറുകയും വീണ്ടും തുടര്‍ന്ന് വരുകയും ചെയ്യുന്നു എന്നാണ് അയാള്‍ അന്ന്പറഞ്ഞത്, രോഗി മധ്യമ ബലമുള്ളയാളും, വാതകഫ പ്രകൃതിയും, മധ്യമ കോഷ്ഠവുമുള്ളയാളായിരുന്നു, വമന വിരേചനാര്‍ഹനായി കണ്ടതു കൊണ്ട് രോഗിയെ കിടത്തി ചികിത്സക്കായി നിര്‍ദ്ദേശിച്ചു, രോഗിയെ 'രൂക്ഷണ'ത്തിനായി ആദ്യത്തെ 'നാല്' ദിവസം കടഞ്ഞ് 'നെയ്യ് മാറ്റിയ മോര്' 'രണ്ട് ലിറ്റര്‍' വീതം കുടിപ്പിച്ചു, പിന്നെ 'അന്‍പത്തിയാറു' ദിവസം സ്നേഹപാന വിധിക്കനുസരിച്ച് പശുവിന്‍ നെയ്യ് കൊടുത്തു, തുടര്‍ന്ന് ആദ്യത്തെ ദിവസം സ്വേദനവും, രണ്ടാമത്തെ ദിവസം ഉത്ക്ലേശനാഹാരവും നല്‍കി, മൂന്നാം ദിവസം 'മദനഫലയോഗം' നല്‍കി ചര്‍ദ്ദിപ്പിച്ചു, മധ്യമ ശുദ്ധി കണ്ടതിനെ തുടര്‍ന്ന് പേയാദിക്രമവും നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് സ്നേഹപാനവും അഭ്യംഗവും ചെയ്തു, പതിനാലാം ദിവസം ചരകത്തില്‍ പറഞ്ഞിരിക്കുന്ന 'ത്രിഫല, ദന്തി, ത്രിവൃത്' ഇവ ഒരുമിച്ചു ചേര്‍ത്തുള്ള 'ത്രിശോധിനി കഷായം' നല്‍കി വിരേച്ചിപ്പിച്ചു, ഉത്തമശോധനം ലഭിച്ച രോഗിയെ 'തക്രധാര'ക്കും, ഉത്തമ മാത്രയില്‍ അതായത് 'നാല്പത്തിയഞ്ച്' മില്ലിയോളം 'അണുതൈലം' ഉപയോഗിച്ച് നാലു ദിവസം 'നസ്യ'ത്തിനും വിധേയമാക്കി, സമ്യക് ലക്ഷണങ്ങള്‍ കണ്ടതു കൊണ്ട് തുടര്‍ന്ന് 'രണ്ടു' ദിവസത്തേക്ക് 'അന്‍പതു' മില്ലി വീതം 'പശുവിന്‍ നെയ്യ്' നല്‍കി വൈകിട്ട് ചൂട് വെള്ളത്തില്‍ കുളിക്കാന്‍ നിര്‍ദ്ദേശിച്ചു, മൂന്നാം ദിവസം രാവിലെ 'പതിനാറ്' ഗ്രാം 'ഹരീതക്യാദി ചൂര്‍ണം' 'അഞ്ചു' ഗ്രാം 'ശര്‍ക്കര'യും ചേര്‍ത്ത് ചൂട് വെള്ളത്തില്‍ കുടിപ്പിച്ചു, ഏകദേശം 'നാല്പത്തിഅഞ്ച്' പ്രാവശ്യം ചര്‍ദ്ദിക്കുകയും വയറിളകുകയും ചെയ്ത രോഗിയെ അന്ന് കഞ്ഞി മാത്രം കുടിപ്പിച്ചു, പിറ്റേന്നു മുതല്‍ ഒരു ഭക്ഷണ കാലത്തേക്ക് മൂന്നു നേരം 'യവം' ചേര്‍ത്ത 'പാല്‍ചോറ്' കഴിക്കാന്‍ നിര്‍ദ്ദേശിച്ചു, തുടര്‍ന്ന് 'കരിങ്ങാലി' കഷായത്തില്‍ സംസ്കരിച്ച 'മരോട്ടിയെണ്ണ' രോഗിയെ 'അഞ്ചു' ദിവസത്തേക്ക് സേവിപ്പിച്ചു, പത്തു ദിവസത്തേക്കുള്ള പഥ്യക്രമങ്ങളെ വ്യക്തമാക്കി, കൂടാതെ ആഴ്ചയില്‍ ഒരു തവണ വീതം 'വിരേചന'വും ഒന്നിടവിട്ട ദിവസങ്ങളില്‍ 'അണുതൈലം' 'നസ്യ'വും ചെയ്യാന്‍ നിര്‍ദ്ദേശിച്ചു ഡിസ്ചാര്‍ജ് ചെയ്തു, പുറമേക്ക് പുരട്ടാന്‍ 'വിഡ്പ്പാല തൈല'വും, അകത്തേക്ക് ശേഷമുള്ള രോഗത്തെ ശമിപ്പിക്കാന്‍ ദിവസവും 'ഇരുപത്തിയഞ്ച്' മില്ലി വീതം 'തിക്തകഘ്രിത'വും നല്‍കിയിരുന്നു, ഒരു വര്‍ഷത്തിനു ശേഷം രോഗി തുടര്‍ചികിത്സക്കായി വന്നിരുന്നു, ആ സമയത്തും, പിന്നെ ഇത് വരേയും സോരിയാസിസിന്റെ ആക്രമണം 'അയാള്‍ക്ക്' ഉണ്ടായിട്ടില്ല,
No comments:
Post a Comment