Friday, February 15, 2013


രാവിലേം ഉച്ചക്കും വൈകിട്ടും എപ്പഴും പഴങ്ങള്‍, പലതരം, പല നിറത്തിലുള്ളത്, നമ്മുടെ എല്ലാ പാടങ്ങളിലും, സോഫീ, മോളേ, ഞാന്‍ വിചാരിക്കുവാ, ഇതിപ്പോ കുറെ ആയില്ലേ, ഇനിയീ മുന്തിരിയൊക്കെ വെട്ടി നിരത്തി പകരം പുതിയ കുറേ 'ഫലവൃക്ഷ'ങ്ങളൊക്കെ വച്ച് പിടിപ്പിച്ചാലെന്തെന്ന് : സോളമന്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

[അവലംബം: ഒക്ടോബര്‍ മാസത്തെ കേരള കര്‍ഷകനിലെ മുഖ ലേഖനവും അനുബന്ധ ലേഖനങ്ങളും]

മാംപഴം, ചക്കപ്പഴം, കശു മാംപഴം, കൈതച്ചക്ക, വാഴപ്പഴം, പേരക്കാ, ജാംപക്കാ, സപ്പോട്ടക്കാ, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച് എന്നിങ്ങനെ കേരളീയര്‍ക്ക് പരിചിതമായ ഒട്ടേറെ ഫലങ്ങള്‍ ഉണ്ട്, ഇവയുടെ കൂട്ടത്തിലേക്ക് കുറേ വിദേശിപ്പഴങ്ങള്‍ കൂടി ഇപ്പോള്‍ പ്രചാരം നേടുന്നുണ്ട്, 'റംബുട്ടാന്‍', 'മാങ്ഗോസ്റ്റീന്‍', 'പുലാസാന്‍', 'ലിച്ചി', 'ദുരിയാന്‍', 'അവക്കാഡോ', 'ലങ്ഗ്സാറ്റ്' ഇങ്ങനെ പോകുന്നു 'ഇന്ത്യയുടെ പഴക്കൂട'യിലേക്കെത്തിയ പുതിയ അതിഥികള്‍ // 'റംബുട്ടാന്‍' ഒരു മലേഷ്യന്‍ പഴമാണ്, രോമാവൃതം ആണ് പുറംതോട്, 'മുള്ളന്‍പഴം' എന്നും 'ഹെയറിലിച്ചി' എന്നും ഇതിന് പറയും, തോടിനുള്ളിലെ മാംസളഭാഗമായ 'ഏറില്‍' ആണ് ഭക്ഷ്യയോഗ്യം, കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനും, പ്രമേഹശമനത്തിനും, ഉദരരോഗങ്ങള്‍ക്കും, ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും, മുടി വളര്‍ച്ചക്കും ഇത് നല്ലതാണ്, വേര് കൊണ്ടുള്ള കഷായം പനിക്ക് നല്ലതാണ്, 'പുറംതോട്' നാവിലുണ്ടാകുന്ന അസുഖങ്ങളെ ശമിപ്പിക്കും // പഴവര്‍ഗങ്ങളിലെ 'റാണി' ആയ 'മാങ്ഗോസ്റ്റീന്‍' 'കുടംപുളി'യുടെ അടുത്ത ബന്ധു ആണ്, മലേഷ്യയില്‍ നിന്നാണ് ഇതെത്തിയത്, പഴങ്ങള്‍ക്ക് കടുംവയലറ്റ് നിറമാണ്, ഇതിന്റെ പുറംതോടുണക്കി പൊടിച്ച് തൈരും ചേര്‍ത്തു കഴിച്ചാല്‍ എത്ര പഴകിയ വയറുകടിയും അതിസാരവും മാറും, കൂടാതെ കരള്‍ രോഗങ്ങള്‍ക്കും, അത്യുഷ്ണത്തിനും, ക്ഷീണം അകറ്റാനും ഇത് നല്ലതാണ് // 'ഫിലോസാന്‍' അല്ലെങ്കില്‍ 'പുലാസാന്‍' എത്തിയത് തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുമാണ്, റംബുട്ടാന്റെയും ലിച്ചിപ്പഴത്തിന്റേയും അടുത്ത ബന്ധുവും ആണിത്, ഇതിന്റെ കായ്കളുടെ തോട് 'ബ്രൌണ്‍' നിറത്തില്‍ കുറ്റിമുള്ളുകളോട് കൂടിയതാണ്, നേര്‍ത്ത വെള്ള നിറത്തില്‍ കാണപ്പെടുന്ന ഉള്‍ക്കാംപ് അഥവാ മാംസളമായ 'ഏറില്‍' ആണ് ഭക്ഷ്യ യോഗ്യം, 'പൊട്ടാസ്യം' കൂടുതല്‍ ഉള്ളതിനാല്‍ ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് നല്ലതാണ് // റോസ്, ചുവപ്പ്, കുംകുമ നിറമുള്ള മധുര പഴങ്ങളാണ് 'ലിച്ചി', ചൈനയാണ് ഇതിന്റെ ജന്മ ദേശം, തോടിനുള്ളിലെ മാംസളഭാഗമായ 'ഏറില്‍' ആണ് ഭക്ഷ്യയോഗ്യം, വിറ്റാമിന്‍ ഡി, ധാതു ലവണങ്ങള്‍, ഹൃദയത്തെ സംരക്ഷിക്കുന്ന പോളിഫിനോളുകള്‍ എന്നിവ ലിച്ചിപ്പഴത്തില്‍ ധാരാളം ഉണ്ട് // ഉറപ്പേറിയ പുറന്തോടും കൂര്‍ത്ത മുള്ളുകളുമുള്ള 'ദുരിയാന്‍' പഴത്തിന് കാഴ്ചയില്‍ ചക്കയോട് സാദൃശ്യമുണ്ട്‌, ഈ പഴങ്ങളുടെ 'രാജാവി'ന് വലുപ്പം പക്ഷേ ചക്കയുടെ അത്രയും ഇല്ല, അഞ്ചോ ആറോ ചുളകളേ ഉണ്ടാവൂ അകത്ത്, മലേഷ്യയില്‍ നിന്നാണ് ഇതിവിടെ എത്തിയത്, 'ഗന്ധകം' അടങ്ങിയിരിക്കുന്നതിനാല്‍ രൂക്ഷ ഗന്ധമുണ്ടെങ്കിലും, അന്നജവും നാരുകളും ധാരാളമുണ്ട്, വന്‍കുടലിലെ അര്‍ബുദസാധ്യത പ്രതിരോധിക്കാന്‍ കഴിവുണ്ട്, ഇതിലടങ്ങിയ പൊട്ടാസ്യം ഹൈപ്പര്‍ ടെന്‍ഷനെ പ്രതിരോധിക്കും, രക്തത്തിലെ കൊഴുപ്പും നിയന്ത്രിക്കും ഇത്, ഇരുംപ്, ചെമ്പ്, എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രക്ത വര്‍ധനയ്ക്ക് സഹായിക്കും, 'ഈസ്ട്രജന്‍' ഉത്പാദനം വര്‍ധിപ്പിക്കുന്നത് കൊണ്ട് സ്ത്രീകളില്‍ ഗര്‍ഭധാരണശേഷി കൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്,

No comments:

Post a Comment