Tuesday, December 11, 2012

ഒരു ചിത്രകാരന്‍ മുഖം വരക്കേണ്ടതെങ്ങിനെയെന്നു പറഞ്ഞു തന്നു, രസകരമാണ്, ആദ്യം മനുഷ്യ മുഖത്തിന്റെ ഏകദേശ അനുപാതം മനസ്സിലാക്കണം, സാധാരണ മുഖത്തിന്‍റെ മുന്‍വശത്തെ ഉയരം മൂന്നര യൂണിറ്റാണെങ്കില്‍ വീതി മൂന്നു യൂണിറ്റ് ആയിട്ടെടുക്കണം, ചെവിക്കിരുവശവും ഒരു പെന്‍സില്‍ വണ്ണം സ്ഥലം വിട്ടിട്ടാണ്‌ ഈ വീതി കണക്കാക്കല്‍, ഉയരത്തിന്റെ ആദ്യത്തെ അരഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി മുടി ചീകി വച്ചാല്‍ അതിന്‍റെ മുകള്‍ വശം വരെ, പിന്നത്തെ ഒരു ഭാഗം നെറ്റിയില്‍ ഹെയര്‍ ലൈനില്‍ നിന്നു തുടങ്ങി ഭ്രൂമദ്ധ്യം വരെയും, രണ്ടാമത്തെ ഒരു ഭാഗം ഭ്രൂമദ്ധ്യത്തില്‍ തുടങ്ങി മൂക്ക് അവസാനിക്കുന്നിടം വരേയും, മൂന്നാമത്തെ ഒരു ഭാഗം മൂക്ക് അവസാനിക്കുന്നിടത്തു തുടങ്ങി താടിയുടെ കീഴറ്റം വരെയും വരക്കണം, രണ്ടാമത്തെ ഭാഗത്തിന്‍റെ മുകളറ്റവും കീഴറ്റവും മുട്ടിച്ചു വേണം വശങ്ങളില്‍ ചെവികള്‍ വരക്കാന്‍, ഭ്രൂമദ്ധ്യത്തെ കേന്ദ്രമാക്കി നിറുകയില്‍ മുട്ടുന്ന തരത്തില്‍ ഒരു വൃത്തം വരച്ചാല്‍ വൃത്തം കീഴ്ചുണ്ടിന്‍റെ അടിയില്‍ മുട്ടണം, പുരികത്തിനിടക്കുള്ള വീതിയായിരിക്കും മൂക്കിന്‍ പുടങ്ങളുടെത്, കൃഷ്ണമണിയുടെ മദ്ധ്യവും പുരികത്തിന്റെ മദ്ധ്യവും ചുണ്ടുകളുടെ അറ്റവും ഒരേ ലെവലില്‍ ആയിരിക്കണം, മുകളിലുള്ള വീതി മൂന്നെങ്കില്‍ താഴെ കീഴ്ത്താടിയുടെ ഭാഗത്തുള്ള വീതി രണ്ടരഭാഗമാണ്, അതിനുള്ളില്‍ വേണം തല വരക്കാന്‍, ചെവി പക്ഷേ വൃത്തത്തിനുള്ളില്‍ ഒതുങ്ങിയാലും മതി, ആകെയുള്ള ഉയരത്തിന്റെ നേര്‍പകുതി കൃഷ്ണമണിയുടെ മദ്ധ്യത്തായാണ് വരുന്നത്, വശത്തേക്ക് തിരിഞ്ഞിരിക്കുന്ന മുഖത്തിന്‍റെ ഉയരവും വീതിയും മൂന്നര ഭാഗമാണ്, പുരികവും താടിയും ഒരേ ലെവലിലായിരിക്കും, മൂക്ക് ആ ലെവലില്‍ നിന്ന്പുറത്തേക്ക് അര ഭാഗം തള്ളിയിരിക്കും, കൃഷ്ണമണിയുടെ മദ്ധ്യവും ചുണ്ടിന്റെ കോണുകളും ഹെയര്‍ ലൈനും ഒരേ ലെവലിലായിരിക്കും, മൂന്നാമത്തെ ഭാഗത്തിന്‍റെ ആദ്യ പകുതിയില്‍ ആണ് ചെവി വരക്കേണ്ടത് അതും മുന്‍പില്‍ കണ്ട അതേ അനുപാത്തില്‍, എല്ലാം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, വരക്കുന്നില്ലേ? ഞാന്‍ ലാലേട്ടനെപ്പോലെ ചുമല് കൊണ്ട് ഇല്ല എന്നു കാണിച്ചു, അയാളെന്നെ നോക്കി ചിരിച്ചു, ഞാനും ഹി ഹി
ഒരു പെണ്‍കുട്ടി തന്‍റെ ശരീര വടിവില്‍ അമിതമായി അഹങ്കരിച്ച് കുറെപ്പേരെ വട്ടു കളിപ്പിക്കുന്നു എന്നിരിക്കട്ടെ, എപ്പോഴെങ്കിലും സ്ത്രീകള്‍ക്ക് ശരിക്കും വേണ്ട അഴകളവുകള്‍ എത്രയാണെന്ന് അറിഞ്ഞാല്‍ എന്തായിരിക്കും അവളുടെ പ്രതികരണം, എനിക്കു തോന്നുന്നത്, ആ സത്യം മനസ്സിലാക്കുമ്പോള്‍ അവളുടെ കൂടെയുള്ളവന് മിക്കവാറും ഒരു ലോട്ടറി തന്നെ അടിച്ചേക്കുമെന്നാണ്, സ്ത്രീകളുടെ ശരീരം 'അവര്‍ ഗ്ലാസ്സ്' പോലെ വേണം എന്നാണ് പറയുക, അതായത് ശിരസ്സിന്റെ വീതിയുടെ ഇരട്ടി ഉരസ്സില്‍, ഇടുപ്പില്‍ ശിരസ്സിന്റെ അതേ അളവ്, നിതംബത്തില്‍ ഒന്നര തലപ്പാട് വീതി, കാഫ് മസിലിന്റെ ഭാഗത്ത് വീണ്ടും ഒരു തലപ്പാടും വീതിയും, അമേരിക്കന്‍ ടി വി ഷോ ആയ മാഡ് മെന്നിലും ഡ്രൈവ് എന്ന ചിത്രത്തിലും അഭിനയിച്ച ക്രിസ്ടീന ഹെണ്ട്രിക്സിന് ഇത്തരത്തിലുള്ള ശരീര പ്രകൃതി ആണ്, ഇപ്പോഴും അങ്ങനെ തന്നെ ആണോ എന്നെനിക്കറിയില്ല, എന്തായാലും സ്ത്രീകളുടെ ഉയരം അഞ്ചു അടി എട്ട് ഇഞ്ച്‌ വേണമെന്നാണ് പറയുന്നത്, എന്നാലേ ഇരിപ്പിടത്തിന്റെ ആവറേജ് ഉയരമായ ഒരടി ആറിഞ്ചും മേശയുടെ ഉയരമായ രണ്ടടി നാലിഞ്ചും അവള്‍ക്കും കൂടി ഉപയോഗിക്കാന്‍ പറ്റൂ, ഏകദേശം എട്ടേകാല്‍ ഇഞ്ചായിരിക്കണം മുഖത്തിന്റെ ഉയരം, കൈമുട്ട് ഇടുപ്പിന്റെ ലെവലിനു മുകളില്‍ ആണ്, ഈ ലെവലില്‍ നിന്നും ആറിലൊന്ന് തലപ്പാട് ഉയരം താഴെയാണ് പോക്കിളിന്റെ ലെവല്‍, പുരുഷനില്‍ പൊക്കിള്‍ വെയ്സ്റ്റ് ലൈനില്‍ ആണ്, നാലാമത്തെ തലപ്പാടു തീരുന്ന ഭാഗം, അതായത് ക്രോച്ചിനു മൂന്നിലൊന്ന് തലപ്പാട് മുകളിലായി ശരീരത്തിന്റെ ആകെ ഉയരത്തിന്റെ നേര്‍മദ്ധ്യം ആണ്, മൂന്നാമത്തെ തലപ്പാടിന്റെ ആദ്യത്തെ ആറിലൊന്ന് ലെവലിലാണ് നിപ്പിള്‍ വരക്കേണ്ടത്‌, ആദ്യത്തെ മൂന്നിലൊന്ന് ലെവലില്‍ ബ്രെസ്റ്റിന്റെ അടിഭാഗവും വരക്കണം, റിസ്റ്റ് ക്രോച്ചിന്റെ ലെവലില്‍ വരക്കണം, നിപ്പിളും പൊക്കിളും തമ്മില്‍ ഒരു തലപ്പാട് ഉയര വ്യത്യാസം ഉണ്ടായിരിക്കും, പുരുഷ ശരീരത്തിന് വീതി രണ്ട് തലപ്പാടും പിന്നൊരു മൂന്നിലൊന്ന് തലപ്പാട് വീതിയും ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കത് രണ്ടു തലപ്പാട് മാത്രമേ ഉണ്ടായിരിക്കു, കൂടാതെ പുരുഷനെ അപേക്ഷിച്ച് നിപ്പിള്‍ താഴ്ത്തി വരക്കണം, തുടകള്‍ക്ക് മുന്‍വശത്ത് കക്ഷത്തിനേക്കാളും അല്പം കൂടി വീതി കൂടുതലാണെങ്കിലും പിന്‍വശത്ത് വീതി കുറവാണ്, മുട്ടിനു കീഴ്പ്പോട്ട് കാലുകള്‍ക്ക് നീളം വേണമെങ്കില്‍ കൂട്ടി വരക്കാം, പൊതുവേ കാലുകള്‍ക്ക് നീളം കുറവും തുടകള്‍ക്ക് വലുപ്പക്കൂടുതലും ആയിരിക്കും, പുരുഷ ശരീരത്തില്‍ നിപ്പിള്കള്‍ക്കിടക്കുള്ള ദൂരം ഒരു തലപ്പാട് വീതി ആയിരിക്കും, ഇടുപ്പ് ഒരു തലപ്പാട് വീതിയെക്കാളും കുറച്ചു കൂടി വീതി ഉണ്ടായിരിക്കും, കൈമുട്ട് ഇടുപ്പിന്റെ ലെവലില്‍ ആയിരിക്കും, ബട്ടക്സും ഷോള്‍ടറും ഒരേ ലെവലില്‍ ആയിരിക്കും, ഇതിനും പുറത്തേക്കു കാഫ് മസ്സില്‍ തള്ളി നില്‍ക്കും വശത്തേക്ക് തിരിഞ്ഞു നില്‍ക്കുമ്പോള്‍, മുട്ടിനു കീഴ്പ്പോട്ടുള്ള ഭാഗം മിഡ് ലൈനിന്‍റെ പുറകിലായി വരക്കണം, ക്രോച്ചിന്റെ ലെവലിനും മൂന്നിലൊന്ന് തലപ്പാട് താഴ്ന്നിട്ടായിരിക്കണം റിസ്റ്റ് വരക്കേണ്ടത്, ചെസ്ടിന്റെ മുന്‍ഭാഗവും റിസ്റ്റും ഒരേ ലെവലിലും ആയിരിക്കണം, ഫിംഗെര്‍സ് അഞ്ചാമത്തെ തലപ്പാടിന്റെ അവസാന ആറിലോന്നിന്റെ ലെവലില്‍ വരണം, കാഫ് മസ്സില്‍ വീതി ഒരു തലപ്പാട് ആയിരിക്കണം, പൊക്കിളില്‍ നിന്നും നിപ്പിളിലൂടെ ഷോള്‍ടറിലേക്ക് ഒരു നേര്‍രേഖ വരക്കാന്‍ പറ്റണം, അയാള്‍ പറഞ്ഞു കൊണ്ടിരുന്നു, എനിക്കെന്തോ കാര്യമായി ഉറക്കം വന്നു, എനിക്കു വേണ്ടി എന്‍റെ മൊബൈല്‍ എല്ലാം കേട്ടു മനസ്സിലാക്കി കൊണ്ടിരുന്നു, ഹി ഹി
എനിക്കറിയില്ല 'ഒപ്ടിക്സ്' എനിക്കെന്നും ഒരു ബാലികേറാമലയാണ്, പ്രകാശത്തെക്കുറിച്ചു ഉള്ള പഠനങ്ങള്‍ എനിക്കിഷ്ടമാണ് എന്നിട്ട് കൂടി, പല തരത്തിലുള്ള റെയ്സ് എനിക്കറിയാം, വിസിബിള്‍ ലൈറ്റ്, ഇന്ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, എക്സ്റെ, മൈക്രോവേവുകള്‍, റേഡിയോവേവുകള്‍ അങ്ങിനെയെല്ലാം, ഇലക്ട്രോ മാഗ്നെടിക്ക് എഫെക്ടും എനിക്കു പഠിക്കാന്‍ ഇഷ്ടമാണ്, പക്ഷേ പഠനം എന്നും പാതി വഴിയില്‍ നിന്നു പോകും, തുടക്കം എപ്പോഴും എന്റെ ഒപ്ടിക്സിന്റെ ടൈപ്പുകളില്‍ ആയിരിക്കും, പ്രകാസശത്തിന്റെ നേര്‍ രേഖയിലൂടെയുള്ള സഞ്ചാരവും, എന്തിലെങ്കിലും തട്ടി അതിനുണ്ടാകുന്ന പ്രതിഫലനവും 'ജ്യോമെട്രിക് ഒപ്ടിക്സ്' എന്നെ പഠിപ്പിക്കും, പ്രകാശത്തിന്റെ തരംഗ രീതിയിലുള്ള ചലനവും അതിനുണ്ടാകുന്ന ഡിഫ്രാക്ഷനും ഇന്‍റര്‍ ഫെറന്‍സും ഫിസിക്കല്‍ ഒപ്ടിക്സ് എന്നെ പഠിപ്പിക്കും, പക്ഷേ തരംഗ രീതിയും കണികാ രീതിയും സമ്മേളിക്കുന്ന ക്വാണ്ടം മെക്കാനിക്സ് പഠിച്ചു തുടങ്ങുമ്പോഴേക്കും എനിക്കു മടുക്കും, ഫോട്ടോന്‍സ് എത്തുമ്പോഴേക്കും ഞാന്‍ ഉറങ്ങിയിരിക്കും, കണ്ണാടിയും, ലെന്‍സുകളും, ടെലിസ്കൊപ്പുകളും, മൈക്രോസ്കൊപ്പുകളും ഇനി എന്നു ഞാന്‍ പഠിച്ചു ഉപയോഗപ്പെടുത്തും എന്റെ 'ഫ' ഗവാനേ ഹി ഹി ഹി

എന്തായാലും അരക്കൈ നോക്കിയിട്ട് തന്നെ കാര്യം, ഞാന്‍ ക്യാമറ കയ്യിലെടുത്തു, കൊള്ളാം നല്ല ഭംഗി, എവിടുന്നു തുടങ്ങും, ആകെ ആശയക്കുഴപ്പം, ഒരു കാര്യം ചെയ്യാം മുന്‍പില്‍ നിന്നു തന്നെ ആയിക്കളയാം, ക്യാമറയുമായി ഐ-ടു-ഐ കൊണ്ടാക്ടും ഉണ്ടാക്കാമല്ലോ, ഞാന്‍ ക്യാമറ മുന്നില്‍ പിടിച്ചു അതിലേക്കു തുറിച്ചു നോക്കി, അതെന്നെയും, കുറച്ചു നിമിഷങ്ങള്‍ കടന്നു പോയി, പതുക്കെ എന്റെ കണ്മുന്നില്‍ ഓരോന്നും തെളിഞ്ഞു വന്നു, റിമോട്ട് കണ്ട്രോളില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുന്ന ഇന്ഫ്രാ റെഡ് റിസീവര്‍, ലെന്‍സ്‌ ഘടിപ്പിക്കുന്ന ലെന്‍സ്‌ മൌണ്ട്, ലെന്‍സിനെ ശരിയായി ഘടിപ്പിക്കുന്ന മൌണ്ടിംഗ് മാര്‍ക്ക്, ലെന്‍സ്‌ വേര്പെടുത്തുന്നതിനുള്ള ലെന്‍സ്‌ റിലീസ് ബട്ടണ്‍, കുറഞ്ഞ വെളിച്ചത്തിലും ഫോക്കസിങ്ങിന് സഹായിക്കുന്ന ഓട്ടോ ഫോക്കസ് അസ്സിസ്റ്റ്‌ ഇല്യൂമിനേറ്റര്‍, സെല്‍ഫ് ടൈമര്‍ ഓണ്‍ ആണെന്ന് കാണിക്കുന്ന സെല്‍ഫ് ടൈമര്‍ ലാമ്പ്, ഫ്ലാഷിന്‍റെ തൊട്ടു മുന്നിലായി പ്രകാശിക്കുന്ന റെഡ്-ഐ-റിഡക്ഷന്‍ ലാമ്പ്, ക്യാമറ ഓണ്‍ ആക്കാനും ഓഫ്‌ ആക്കാനും ഉപയോഗിക്കുന്ന പവര്‍ സ്വിച്, ഓണ്‍ ആണെങ്കില്‍ പ്രകാശിക്കുന്ന പവര്‍ ലാമ്പ് (ഓണ്‍ ആക്കിയിട്ടും ഒരു മിനിട്ടു നേരം ഒന്നും ചെയ്തില്ലെങ്കില്‍ ഇതു സ്വയം പ്രകാശിക്കാന്‍ തുടങ്ങും, നാലാം മിനിട്ടിനുള്ളിലും ചിത്രങ്ങളൊന്നും എടുത്തില്ലെങ്കില്‍ ക്യാമറ സ്വയം ഓഫ് ആകും), പകുതി ഞെക്കി ഫോക്കസ് ചെയ്യുന്നതിനും പൂര്‍ണ്ണമായും ഞെക്കി ചിത്രം എടുക്കുന്നതിനുമുള്ള ഷട്ടര്‍ റിലീസ് ബട്ടണ്‍, സ്ട്രാപ്പ് തൂക്കിയിടുന്നതിനുള്ള ഐ ലെറ്റ്‌, മൂവി റെക്കോര്‍ഡ് ചെയ്യുന്നതിനും സ്റ്റോപ്പ്‌ ചെയ്യുന്നതിനും ഉള്ള മൂവി റെക്കോര്‍ഡ് ബട്ടണ്‍, ക്യാമറ സെറ്റിംഗ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള കമാന്‍ഡ് ബട്ടണ്‍, ഷൂട്ടിങ്ങിനുള്ള മോഡ് സെലക്റ്റ് ചെയ്യുന്ന മോഡ് ഡയല്‍, ഫ്ലാഷ് ഓണ്‍ ആക്കുന്നതിനുള്ള ഫ്ലാഷ് ബട്ടണ്‍, ക്യാമറക്കുള്ളില്‍ ഫോക്കല്‍ പ്ലേന്‍ കണക്കാക്കുന്നതിനുള്ള ഫോക്കല്‍ പ്ലേന്‍ മാര്‍ക്ക്‌ (ഇവിടെ നിന്നാണ് ഫോട്ടോ എടുക്കേണ്ട സ്ഥലത്തേക്കുള്ള ദൂരം കണക്കാക്കേണ്ടത്) സ്പീക്കര്‍, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള മൈക്രോഫോണ്‍, ലെന്‍സ്‌ ക്യാമറയില്‍ ഘടിപ്പിക്കാത്തപ്പോള്‍ ബോഡിക്കക്കത്ത് പൊടി കയറാതെ തടയുന്ന ബോഡി ക്യാപ്, ജി പി എസ് യൂണിറ്റോ, മറ്റു ഫ്ലാഷ് ഉപകരണങ്ങളോ ഘടിപ്പിക്കാനുള്ള മള്‍ട്ടി ആക്സെസ്സറി പോര്‍ട്ട്‌, അവ കണക്റ്റ് ചെയ്യാത്തപ്പോള്‍ ആ ഭാഗം അടച്ചു വയ്ക്കുന്നതിനുള്ള മള്‍ട്ടി ആക്സസ്സറി പോര്‍ട്ട്‌ കവര്‍, ഫ്ലാഷ് ബട്ടണ്‍ ഞെക്കിയപ്പോള്‍ ഉയര്‍ന്നു വന്ന ബില്‍റ്റ് ഇന്‍ ഫ്ലാഷ്, സംഗതി കൊള്ളാം മച്ചു, ഉം, ഞാന്‍ ക്യാമറയെ തിരിച്ചു നിര്‍ത്തി പുറകു വശം ആപാദ ചൂഡം നോക്കി, എന്റെ കണ്ണു തള്ളിപ്പോയി, മുന്നിലുള്ളത്രയും തന്നെ പുറകിലും ഉണ്ട്, ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അത് ഒന്നൊന്നായി തെളിഞ്ഞു തുടങ്ങി എന്‍റെ കണ്‍മുന്നില്‍, വ്യൂ ഫൈന്‍ഡറിനെ ഫോക്കസ് ചെയ്യിക്കുന്ന ഡയോപ്റ്റര്‍ അട്ജസ്റ്റ്‌മെന്‍റ് കണ്ട്രോള്‍, ഇലക്ട്രോണിക്ക് വ്യൂഫൈണ്ടര്‍, വ്യൂഫൈണ്ടര്‍നടുത്തെക്ക് കണ്ണ് അടുപ്പിക്കുമ്പോള്‍ മോണിട്ടര്‍ തന്നെ ഓഫ് ആകുന്നതിനും വ്യൂ ഫൈണ്ടര്‍ ഓണ്‍ ആകുന്നതിനും ഉള്ള ഐ സെന്‍സര്‍, സെറ്റിംഗ്സ് അട്ജസ്റ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ ബട്ടണ്‍, മോണിട്ടര്‍, ഫോക്കസും എക്സ്പോഷറും ഓട്ടോ ആയി ലോക്ക് ചെയ്യുന്നതിനുള്ള ബട്ടണ്‍, എക്സ്പോഷര്‍ അട്ജസ്റ്റ് ചെയ്യുന്നതിനുള്ള എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ബട്ടണ്‍, ഫ്ലാഷ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ഫ്ലാഷ് മോഡ് ബട്ടണ്‍, കണ്ടിന്യൂസ്/ സെല്‍ഫ് ടൈമര്‍/ റിമോട്ട് കണ്ട്രോള്‍ മോഡ് സെലെക്റ്റ് ചെയ്യുന്നതിനുള്ള ബട്ടണ്‍, മെമ്മറി കാര്‍ഡ് ഇട്ടിട്ടുന്ടെങ്കിലും ഇമേജ് റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും തെളിയുന്ന മെമ്മറികാര്‍ഡ് ആക്സെസ്സ് ലാമ്പ്, മെമ്മറി കാര്‍ഡ് ഇടുന്നതിനോ, ബാറ്ററി മാറ്റുന്നതിനോ വേണ്ടി ഓപണ്‍ ചെയ്യാവുന്ന സ്ലോട്ട് (ബാറ്ററി ചേംബറില്‍ പവര്‍ കണക്റ്റ് ചെയ്യാനും സംവിധാനം ഉണ്ട്) ട്രൈപോഡ്‌ കണക്റ്റ് ചെയ്യുന്നതിനുള്ള ട്രൈപോഡ്‌ സോക്കറ്റ്, ഡിലീറ്റ് ബട്ടണ്‍, ഡിസ്പ്ലേ ബട്ടണ്‍, മെനു ബട്ടണ്‍, പ്ലേ ബാക്ക് ബട്ടണ്‍, കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള യു എസ് ബി കണക്ടര്‍, എച്-ഡി-ടി-വി മറ്റു ഹൈ-ഡെഫനിഷന്‍ ഉപകരണങ്ങള്‍ എന്നിവയിലേക്ക് കണക്റ്റ് ചെയ്യുന്നതിനുള്ള എച്-ഡി-എം-ഐ മിനി പിന്‍ കണക്ടര്‍, എക്സ്‌ടെണല്‍ മൈക്രോഫോണ്‍ കണക്റ്റ് ചെയ്യുന്നതിനുള്ള കണക്ടര്‍, തീര്‍ന്നോ? ഏയ്‌, കുറച്ചും കൂടി, മോഡ് ഡയല്‍ പറഞ്ഞു, അതില്‍ എട്ടു മോഡുകള്‍ ഉണ്ടായിരുന്നു, ഓട്ടോ മോഡ്, എച് ഡി മൂവിക്കോ സ്ലോ മോഷന്‍ ചിത്രങ്ങള്‍ക്കോ ഉപയോഗിക്കുന്ന അഡ്വാന്‍സ്ഡ മൂവി മോഡ്, ഫോട്ടോയും ബ്രീഫ് മൂവിയും ഒരേ സമയം എടുക്കുന്ന മോഷന്‍ സ്നാപ് ഷോട്ട് മോഡ്, സ്ലോ വ്യൂവിനും സ്മാര്‍ട്ട് ഫോട്ടോ സെലെക്ഷനും സഹായിക്കുന്ന ബെസ്റ്റ് മൊമന്റ ക്യാപ്ച്ചര്‍ മോഡ്, പ്രോഗ്രാംഡ ഓട്ടോ മോഡ്, ഷട്ടര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, അപേര്‍ച്ചര്‍ പ്രയോറിറ്റി ഓട്ടോ മോഡ്, മാനുവല്‍ മോഡ് തീര്‍ന്നു ഭാഗ്യം, ഒന്നാം പടിക്കെട്ട് കടന്നെന്റെ അയ്യപ്പാ :D

വീണ്ടും ഞാന്‍ ഇതി കര്‍ത്തവ്യതാമൂഡനായി ഇരുന്നു, എന്റെ ഒരു കൈയ്യില്‍ ക്യാമറയുടെ ബോഡിയും മറു കൈയ്യില്‍ ലെന്‍സും ഉണ്ട്, ഇതെങ്ങനെ ബന്ധിപ്പിക്കും? ഞാന്‍ ചിന്തിച്ചു, വഴി മെല്ലെ തെളിഞ്ഞു വന്നു, ലെന്‍സിന്റെ പുറകിലെ ക്യാപ് ക്ലോക്ക് വൈസ് ആയി തിരിച്ച് ഞാന്‍ ഊരി, അത് പോലെ തന്നെ ക്യാമറയുടെ ബോഡി ക്യാപ്പും മാറ്റി, മൌണ്ടിംഗ് മാര്‍ക്ക് രണ്ടിന്റെയും ചേര്‍ന്ന് വരത്തക്ക വിധം അവയെ ചേര്‍ത്തു പിടിച്ചു, പിന്നെ മെല്ലെ ആന്‍റി ക്ലോക്ക് വൈസായി തിരിച്ചു, 'ക്ലിക്ക്' എന്നൊരു സബ്ദം കേട്ടു, എന്റെ ചങ്ക് ഒന്ന്ക ത്തി ഈശ്വരാ, ഫഗവാനേ, എല്ലാം തകര്‍ന്നോ? ഒരു നിമിഷം ഞാന്‍ പേടിച്ചു, പിന്നെ പരിശോധിച്ചു, ഏയ്‌, കുഴപ്പമൊന്നുമില്ല, ക്യാമറയില്‍ ലെന്‍സ്‌ കറക്റ്റ് ആയി ബന്ധിച്ചതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത്, ഇനി ക്യാമറ ഓണ്‍ ആക്കണമല്ലോ, ഞാന്‍ പവര്‍ സ്വിച് ക്ലോക്ക് വൈസ് ആക്കി തിരിച്ചു, പവര്‍ ഓണ്‍ ലാമ്പില്‍ പച്ച ലൈറ്റ് കത്തി ക്യാമറ ഓണ്‍ ആയി, മോണിറ്ററും അതിനോടൊപ്പം ഓണ്‍ ആയി, ആരെങ്കിലും കണ്ടോ (പവര്‍ സ്വിച് ആന്റി ക്ലോക്ക് വൈസ് ആയി തിരിച്ചാല്‍ മതി അത് ഓഫ് ആക്കാന്‍) ഞാന്‍ ചുറ്റും നോക്കി, ആരും ഇല്ല, ഈ എന്റെ ഒരു പേടിയേ? ക്യാമറയോടു പിന്നെ ഞാന്‍ ഘടിപ്പിച്ചത് റിട്രാക്ടിബിള്‍ ലെന്‍സ്‌ ബാരല്‍ ആണു, അതിന്‍റെ ലോക്ക് റിലീസ് ആക്കിയതും ക്യാമറ തനിയേ ഓണ്‍ ആയി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് സൂം റിംഗ് ആന്‍റി ക്ലോക്ക് വൈസ് ആയി തിരിച്ചപ്പോള്‍ ബാരല്‍ അണ്‍ ലോക്ക് ആവുകയും ചെയ്തു, ലെന്‍സ്‌ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ആ ബട്ടണില്‍ തന്നെ ഞെക്കിക്കൊണ്ട് വിപരീത ദിശയില്‍ ബാരല്‍ തിരിച്ചപ്പോള്‍ എല്ലാം വീണ്ടും പഴയതു പോലെ ആയി, എനിക്കു വളരെയേറെ സന്തോഷം തോന്നി, ഇത്രയെങ്കിലും പഠിച്ചല്ലോ. മോണിട്ടറില്‍ നോക്കിയെങ്കിലും, ഉച്ച വെയില്‍ അടിച്ചു ഒന്നും കാണാനാകാത്ത അവസ്ഥ ആയിരുന്നു, ഞാന്‍ കണ്ണ് വ്യൂ ഫൈണ്ടറിനടുത്തു കൊണ്ട് ചെന്നതും അതിന്റെ ഡിസ്പ്ലേ തനിയേ ഓണ്‍ ആയി, കൌതുകം തോന്നി എനിക്കു, ഞാന്‍ ഐ സെന്‍സറിനടുത്ത് എന്റെ വിരല്‍ കൊണ്ട് ചെന്നു, അപ്പോഴും ആദ്യം സംഭവിച്ചത് പോലെ തന്നെ വ്യൂ ഫൈണ്ടര്‍ തനിയേ ഓണ്‍ ആയി, ഒപ്പം മോണിട്ടര്‍ ഓഫ് ആകുകയും ചെയ്തു, അത് കൊണ്ട് പിന്നീട് ഞാന്‍ മോണിട്ടര്‍ യൂസ് ചെയ്തത് ഒരു കാരണ വശാലും ഐ സെന്‍സര്‍ കവര്‍ ആകാതെയാണ്, എന്തോ ഇലക്ട്രോണിക്ക് വ്യൂ ഫൈണ്ടറിലെ ഡിസ്പ്ലേ ഫോക്കസില്‍ ആയിരുന്നില്ല, ഞാന്‍ വ്യൂ ഫൈണ്ടറിലൂടെ നോക്കി ഡയോപ്ടര്‍ അട്ജസ്റ്റ്മെന്‍റ് കണ്ട്രോള്‍ തിരിച്ച് ഡിസ്പ്ലേ ഷാര്‍പ് ആക്കി, എത്ര ചിത്രങ്ങള്‍ എനിക്കു എടുക്കാമെന്ന് രണ്ടു ഡിസ്പ്ലേകളിലും വലതു വശത്ത് താഴെയായി കാണിച്ചിട്ടുണ്ട്, രണ്ടിലും ഇടതു വശത്ത് താഴെ ബാറ്ററി ലെവലും കാണിച്ചതും നന്നായി, ചാര്‍ജ് കുറച്ചു കുറവാണ്, ക്യാമറയുടെ ഉള്ളു കള്ളികളിലേക്ക് ഒന്ന് കൂടി ഇറങ്ങി നിന്നതിന്‍റെ ആഹ്ലാദം എന്നെ ചിരിപ്പിച്ചു :D

ഒരു ഫോട്ടോഗ്രാഫ് എടുക്കുന്നതിനു വളരെ എളുപ്പമാണ്, ആദ്യം ക്യാമറ ഓണ്‍ ആക്കണം, പച്ച നിറത്തിലുള്ള പവര്‍ ഓണ്‍ ലാമ്പ് കത്തുംപോഴേക്കും മോണിട്ടര്‍ ഓണ്‍ ആകും, മോഡ് ഡയല്‍ തിരിച്ച് ഓട്ടോ മോഡില്‍ ആക്കുക, എന്നിട്ട് വ്യൂ ഫൈണ്ടറില്‍ ക്കൂടി നോക്കി സബ്ജക്റ്റ് മധ്യത്തിലോ അതിനടുത്തോ വരുന്ന വിധം ക്യാമറ പിടിച്ച്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി വ്യൂ ഫൈണ്ടറില്‍ പച്ച നിറത്തില്‍ ക്യാമറ ഫോക്കസിലേക്കെത്തി എന്ന് കണ്ടാല്‍ (കൂടെ ഒരു ബീപ് ശബ്ദവും കേള്‍ക്കും) ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാവുന്നതാണ്‌, എടുത്ത ഫോട്ടോ നിങ്ങള്‍ക്ക്മോണിട്ടറില്‍ കാണാം, ഓട്ടോ മോഡില്‍ പതിനാറ് ഒന്‍പത് അനുപാതത്തില്‍ മൂവി റെക്കോര്‍ഡ് ചെയ്യാനും സാധിക്കും, ശബ്ദം ബില്‍റ്റ് ഇന്‍ മൈക്രോ ഫോണ്‍ വഴിയായി റിക്കാര്‍ഡ് ആകുന്നതാണ്, അതിനായി മുന്‍പറഞ്ഞ പോലെ സബ്ജക്ടിനെ വ്യൂ ഫൈണ്ടറിലൂടെ കണ്ടു മൂവി റിക്കാര്‍ഡിംഗ് ബട്ടണില്‍ ഞെക്കുക, ഉദ്ദേശിച്ചത്ര റിക്കാര്‍ഡ് ആയി കഴിഞ്ഞാല്‍ വീണ്ടും അതേ ബട്ടണില്‍ത്തന്നെ ഞെക്കി റിക്കാര്‍ഡിംഗ് അവസാനിപ്പിക്കാം, മൂവി റിക്കാര്‍ഡ് ചെയ്യുന്നതിനോടൊപ്പം ഫോട്ടോ എടുക്കുന്നതിനും സൗകര്യം ഉണ്ട്, അതിനായി റിക്കാര്‍ഡ് നടന്നു കൊണ്ടിരിക്കുന്നതിനിടക്ക് ഷട്ടര്‍ റിലീസ് ബട്ടണില്‍ അമര്‍ത്തിയാല്‍ മതി, ഇരുപതു ഫോട്ടോ വരെ ഇങ്ങനെ ഒരു മിനിട്ടില്‍ എടുക്കാം, എടുത്ത ചിത്രങ്ങള്‍ മോണിട്ടറില്‍ കാണുന്നതിന് പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ മതി, ഏറ്റവും അവസാനം നിങ്ങള്‍ എടുത്ത ചിത്രം കാണാന്‍ പറ്റും, അതിനും മുന്‍പ് എടുത്ത ചിത്രമാണ് കാണേണ്ട ത് എങ്കില്‍, മള്‍ട്ടി സെലക്ടര്‍ തിരിക്കുകയോ അതില്‍ ഇടത്തെക്കോ വലത്തേക്കോ പ്രെസ്സ് ചെയ്യുകയോ വേണം, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കിയാല്‍ ഷൂട്ടിംഗ് മോഡില്‍ നിന്നും എക്സിറ്റ് ആവും, കമാന്‍ഡ് ഡയല്‍ വലത്തോട്ടു തിരിച്ചാല്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്ന ഫോട്ടോ കുറച്ചു കൂടി സൂം ആവും, ഇടത്തോട്ടു തിരിച്ചാല്‍ ഫോട്ടോയുടെ സൂം കുറഞ്ഞ് ഒടുക്കം മോണിട്ടറില്‍ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടും, ആദ്യത്തെ തിന് പ്ലേ ബാക്ക് സൂം എന്നും രണ്ടാമത്തേതിന് തംബ്നെയില്‍ പ്ലേ ബാക്ക് എന്നും പറയും, മൂവികളില്‍ മൂവി ഐക്കണ്‍ ഉണ്ടാകും, ഓ കെ ബട്ടണ്‍ ഞെക്കിയാല്‍ പ്ലേ ബാക്ക് തുടങ്ങും, മോണിറ്ററിന്റെ വലതു വസത്ത് താഴെ പ്ലേ ബാക്ക് ഗൈഡ് കാണാം, പ്ലേ ബാക്ക് പോസ് ചെയ്യണം എങ്കില്‍ മള്‍ട്ടി സെലക്ടര്‍ താഴേക്കു പ്രെസ്സ് ചെയ്യണം, ഓ കെ ഞെക്കിയാല്‍ വീണ്ടും മൂവി പ്ലേ ബാക്ക് ആകും, റീ വൈണ്ട് ചെയ്യുമ്പോഴോ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴോ വീണ്ടും മൂവി പ്ലേ ബാക്ക് ആക്കാനും ഓ കെ ബട്ടണില്‍ ഞെക്കിയാല്‍ മതി, മോണിട്ടറില്‍ ഉള്ള ചിത്രം ഡിലീറ്റ് ആക്കാന്‍ ഡിലീറ്റ് ബട്ടണില്‍ ഞെക്കിയാല്‍ മതി, അപ്പോള്‍ ഒരു ദയലോഗ് ബോക്സ് പോപ്‌ അപ് ചെയ്തു വരും, കണ്ഫെരം ചെയ്യാന്‍, ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫോട്ടോ റീ സ്റ്റോര്‍ ചെയ്യാന്‍ വഴിയില്ലെന്ന് ഓര്‍ക്കണം, ഡിലീറ്റ് ചെയ്യണം എന്നു തന്നെ ആണെങ്കില്‍ വീണ്ടും ഡിലീറ്റ് ബട്ടണില്‍ ഒന്ന് കൂടി ഞെക്കുക, ഡിലീറ്റ് ചെയ്യേന്ടെങ്കില്‍ പ്ലേ ബാക്ക് ബട്ടണ്‍ ഞെക്കിയാല്‍ മതി തീര്‍ന്നില്ല, ഞാന്‍ പറഞ്ഞു ഒന്നു മുള്ളിയെച്ചും വരാം ഹി ഹി മള്‍ട്ടി സെലക്ടര്‍ ഉപയോഗിച്ചു ബര്‍സ്റ്റ് മോഡ് സെലെക്റ്റ് ചെയ്യാവുന്നതാണ്, കൂടാതെ മള്‍ട്ടി സെലക്ടര്‍ തന്നെ ഉപയോഗിച്ച് സെല്‍ഫ് ടൈമര്‍ ബട്ടനും സെലക്റ്റ് ചെയ്യാം, സെലക്റ്റ് ചെയ്യുന്നത് വ്യൂ ഫൈണ്ടറിലോ മോണിട്ടറിലോ കാണാവുന്നതാണ്, ഒറ്റ ബര്‍സ്റ്റില്‍ എത്ര ഷോട്ട് എടുക്കാനാവുമെന്നു ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുമ്പോള്‍ വലതു കോണില്‍ താഴെ കാണിക്കുന്നതാണ്, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി പിടിച്ചാല്‍ ക്യാമറ കണ്ടിന്യൂസ് ആയി ഫോട്ടോ എടുത്തു തുടങ്ങും, സബ്ജക്റ്റ് വെളിച്ചം കുറഞ്ഞ സ്ഥലത്താണ് നില്‍ക്കുന്നതെങ്കിലോ സബ്ജക്ടിന്റെ ബാക്ക് ഗ്രൌണ്ടില്‍ വേണ്ടത്ര പ്രകാശം ഇല്ലെങ്കിലോ ഫ്ലാഷ് ഉപയോഗിക്കാവുന്നതാണ്, അതിനായി ഫ്ലാഷ്ബട്ടണ്‍ അമര്‍ത്തുക, അപ്പോള്‍ ബില്‍റ്റ് ഇന്‍ ഫ്ലാഷ് പോപ്‌ അപ് ആയി ഉയര്‍ന്നു വരും, ചാര്‍ജിംഗ് മുഴുവന്‍ ആയാല്‍ മോണിട്ടറില്‍ അത് കാണാം, ഫ്ലാഷ് താഴ്ത്തി വക്കുമ്പോള്‍ അതിന്‍റെ ലാച് പ്ലേസില്‍ ആയാല്‍ ഒരു ക്ലിക്ക് ശബ്ദം കേള്‍ക്കാം, മള്‍ട്ടി സെലക്ടറിലെ കണ്ടിന്യൂസ് അല്ലെങ്കില്‍ സെല്‍ഫ് ടൈമര്‍ കീ ഞെക്കിയാല്‍ ഷട്ടര്‍ റിലീസിനുള്ള കുറച്ചു മോഡുകള്‍ മോണിട്ടറില്‍ കാണാന്‍ പറ്റും, കണ്ടിന്യൂസ് ഹൈ ലൈറ്റ് ചെയ്തു ഓ കെ പ്രെസ്സ് ചെയ്യുക, അപ്പോള്‍ 5, 15, 30, 60 എന്നിങ്ങനെ വിവിധ തരത്തിലുള്ള ഫ്രെയിം പെര്‍ സെക്കണ്ട് പ്രത്യക്ഷപ്പെടും, ഇഷ്ടമുള്ളത് സെലക്റ്റ് ചെയ്യുക, അഞ്ചു ഫ്രെയിം പെര്‍ സെക്കണ്ട് ആണെങ്കില്‍ അതില്‍ മെക്കാനിക്കല്‍ ഷട്ടര്‍ ആണു ഉപയോഗിക്കപ്പെടുന്നത്, അതില്‍ കൂടുതല്‍ ഉള്ളതില്‍ പക്ഷേ ഇലക്ട്രോണിക്ക് ഷട്ടര്‍ ആണു ക്യാമറ ഉപയോഗപ്പെടുത്തുന്നത് എന്നും മനസ്സിലാക്കുക

ഒരു ഫോട്ടോഗ്രാഫ് എടുക്കേണ്ടത് എങ്ങിനെയാണെന്നു മനസ്സിലായി, ഒന്ന് കൂടി പറയാം, ആദ്യമായി മോഡ് ഡയല്‍ തിരിച്ച് ഓട്ടോയില്‍ ആക്കി ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കി ഫോക്കസ് ചെയ്യുക, ക്യാമറ ഫോക്കസ് ചെയ്തു കഴിഞ്ഞാല്‍ ഒരു ബീപ് സൌണ്ട് കേള്‍ക്കാം, കൂടാതെ ഫോക്കസ് ഏരിയ പച്ച നിറത്തില്‍ തെളിയുകയും ചെയ്യും, അപ്പോള്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ പൂര്‍ണ്ണമായി ഞെക്കി ഫോട്ടോ എടുക്കാം, ഓട്ടോ മോഡില്‍ ക്യാമറ സ്വയം സബ്ജക്ടിനെ അനലൈസ് ചെയ്ത് യോജിച്ച സീന്‍ ഓട്ടോമാറ്റിക്ക് ആയി സെലക്റ്റ് ചെയ്യുന്നു, സെലക്ടഡ സീന്‍ മോണിട്ടറില്‍ കാണിക്കുന്നതാണ്, ഇത് പോര്‍ട്രൈറ്റ്‌, ലാന്‍ഡ്‌സ്കേപ്പ്, നൈറ്റ് പോര്‍ട്രൈറ്റ്‌, നൈറ്റ് ലാന്‍ഡ്‌സ്കേപ്പ്, ക്ലോസ് അപ്, ഓട്ടോ ഇവയില്‍ ഏതുമാകാം, മൂവിറിക്കാര്‍ഡ് ചെയ്യുന്നതിനൊപ്പം എടുക്കുന്ന ഫോട്ടോകള്‍ മൂന്ന് രണ്ട് അനുപാതത്തില്‍ ഉള്ളതായിരിക്കും, ഓരോ മൂവിക്ലിപ്പിനുമൊപ്പം ഇരുപതു ഫോട്ടോകളാണ് എടുക്കാന്‍ സാധിക്കുക, ഓട്ടോമോഡില്‍ത്തന്നെ ക്യാമറയുടെ സെറ്റിംഗ്സ് ഫോട്ടോ എടുക്കുന്നതിന് മുന്‍പു ലൈവ് ഇമേജ് കണ്ട്രോള്‍ ഉപയോഗിച്ച് അഡജസ്റ്റ് ചെയ്യാന്‍ സാധിക്കും, അതിനായി ഫീച്ചര്‍ ബട്ടണ്‍ ഞെക്കുക, മോണിട്ടറില്‍ ഡിസ്പ്ലേ ആകുന്ന ലൈവ് ഇമേജ് കണ്ട്രോളിന്റെ മെനുവില്‍ മള്‍ട്ടിസെലക്ടര്‍ തിരിച്ചു ഹൈലൈറ്റ് ചെയ്യാം, ആക്ടീവ് ഡീ ലൈറ്റിംഗ്, ബാക്ക് ഗ്രൌണ്ട് സോഫനിംഗ്, മോഷന്‍ കണ്ട്രോള്‍, ബ്രൈറ്റ്നസ്സ് കണ്ട്രോള്‍ എന്നിവയാണ് ഓപ്ഷന്‍സ്, ഇവ ഓരോന്നിന്റെയും പ്രിവ്യൂ മോണിട്ടറില്‍ കാണുവാന്‍ സാധിക്കുന്നതാണ്, ആക്ടീവ് ഡി-ലൈറ്റിംഗ് ഹൈ ലൈറ്റിലുള്ള ഡീറ്റെയ്ല്‍സ് സംരക്ഷിക്കുന്നു, കൂടാതെ നാച്ചുറല്‍ കൊണ്ട്രാസ്റ്റിനു വേണ്ടി നിഴലുകളേയും സംരക്ഷിക്കുന്നു, ബാക്ക് ഗ്രൌണ്ട് സോഫനിംഗ് ബാക്ക് ഗ്രൌണ്ടിലുള്ള കാര്യങ്ങള്‍ സോഫ്റ്റ്‌ ആക്കി സബ്ജക്ടിനെ പ്രത്യേകമായി എടുത്തു കാണിക്കും, ഇനി മോഷന്‍ കണ്ട്രോള്‍, ഇതു സബ്ജക്ടിന്റെ ചലനം നിയന്ത്രിക്കുന്നതിനായിട്ടാണ് ഉപയോഗിക്കുന്നത്, അതായത് സഞ്ചരിക്കുന്ന സബ്ജക്ടിനെ ബ്ലര്‍ ആയി കാണിച്ച് മോഷന്‍ ഉള്ളതാക്കി കാണിക്കാം, അതിനെത്തന്നെ ക്ലിയര്‍ ആക്കി അതായത് ഫ്രീസ് ആക്കി മോഷന്‍ ഇല്ലാതാക്കിയും കാണിക്കാം, ബ്രൈറ്റ്നെസ്സ് കണ്ട്രോള്‍ സെലക്റ്റ് ചെയ്ത് ചിത്രങ്ങള്‍ ബ്രൈറ്റായും ഡാര്‍ക്കായും മാറ്റാം, കമാന്‍ഡ് ഡയല്‍ പ്രെസ്സ് ചെയ്തതിനു ശേഷം, ആ ഡയല്‍ തന്നെ തിരിച്ചു ഇഷ്ടമുള്ള പ്രിവ്യൂ മോണിട്ടറില്‍ നിന്നും സെലക്റ്റ് ചെയ്യുക, ആന്‍റിക്ലോക്ക് വൈസില്‍ തിരിക്കണം, വീണ്ടും കമാന്‍ഡ് ഡയല്‍ ഞെക്കി കണ്രോള്‍ മോണിട്ടറില്‍ നിന്നും ഹൈഡ് ചെയ്യാം, തുടര്‍ന്ന്ഷട്ടര്‍ റിലീസ് ബട്ടണ്‍ ഞെക്കി ഫോട്ടോ എടുക്കാം, നോര്‍മല്‍ ഷൂട്ടിംഗ് തുടരാന്‍ ഫീച്ചര്‍ ബട്ടണ്‍ വീണ്ടും ഞെക്കുക,

പി-എസ്-എ-എം മോഡുകള്‍ ഷട്ടര്‍ സ്പീഡിലും അപ്പെര്‍ച്ചര്‍ ലും നല്ല കണ്ട്രോള്‍ നല്‍കുന്നു, ഏതെങ്കിലും ഒരു മോഡ് സെലക്റ്റ് ചെയ്ത് സെറ്റിംഗ്സ് ഇഷ്ടമനുസരിച്ച് അട്ജസ്റ്റ് ചെയ്യാം, സെറ്റിംഗ്സ് ഡിസ്പ്ലേ ആവാന്‍ ഫീച്ചര്‍ ബട്ടണ്‍ ഞെക്കണം, ഐക്കണുകള്‍ ആയി ഇവ മോണിട്ടറില്‍ കാണാം, ഇതു ഹൈ ലൈറ്റ് ചെയ്യാന്‍ കമാന്‍ഡ് ഡയല്‍ തിരിക്കുക, ഫോക്കസ് മോഡ്, എ-എഫ് ഏരിയ മോഡ്, മീറ്ററിംഗ്, ഐ-എസ്-ഓ സെന്‍സിറ്റിവിറ്റി, പിച്ചര്‍ കണ്ട്രോള്‍, വൈറ്റ് ബാലന്‍സ് എന്നിവയാണ് ഓപ്ഷനുകള്‍, ഓപ്ഷന്‍ സെലക്റ്റ് ചെയ്‌താല്‍ കമാന്‍ഡ് ഡയല്‍ ഞെക്കുക, സെലക്റ്റ് ചെയ്ത ഓപ്ഷന്റെ സെറ്റിംഗ്സ് കമാന്‍ഡ് ഡയല്‍ തിരിച്ച് അട്ജസ്റ്റ് ചെയ്‌താല്‍ അതില്‍ തന്നെ വീണ്ടും ഞെക്കി വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്ത് ഷൂട്ടിംഗ് ഡിസ്പ്ലേയിലേക്ക് തിരിച്ചു വരാം, അഞ്ചു തരത്തിലുള്ള ഫോക്കസ് മോഡുകള്‍ ഉണ്ട്, ഓട്ടോ സെലക്റ്റ് എ എഫ് /എ എഫ്-എ (ക്യാമറ ഓട്ടോമാറ്റിക് ആയി ഫോക്കസ് സെലക്റ്റ് ചെയ്യുന്നു, സബ്ജക്റ്റ് അനങ്ങാതിരിക്കുക യാണെങ്കില്‍ എ എഫ്-എസ്, സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ എ എഫ്-സി എന്നിങ്ങനെ), സിംഗിള്‍ എ എഫ് /എ എഫ്-എസ് (അനങ്ങാതിരിക്കുന്ന സബ്ജക്ടിന്), കണ്ടിന്യൂസ് എ എഫ് /എ എഫ്-സി (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്), ഫുള്‍ ടൈം എ എഫ് /എ എഫ്-എഫ് (സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സബ്ജക്ടിന്, ക്യാമറ കണ്ടിന്യൂസ് ആയി ഫോക്കസ് ചെയ്യും), മാനുവല്‍ ഫോക്കസ് /എം എഫ് (ഫോക്കസ് അട്ജസ്റ്റ്മെന്‍റ് മാനുവല്‍ ആയി ചെയ്യാവുന്നത്), മൂന്നു തരത്തിലുള്ള ഓട്ടോ ഫോക്കസ് ഏരിയ മോഡുകള്‍ ഉണ്ട്, ഓട്ടോ ഏരിയ (ഇതില്‍ ക്യാമറ ഓട്ടോമാറ്റിക്ക് ആയി സബ്ജക്ടിനെ മനസ്സിലാക്കി ഫോക്കസ്ഏരിയ സെലക്റ്റ് ചെയ്യുന്നു), സിംഗിള്‍ പോയിന്റ്‌ (അനങ്ങാതെ നില്‍ക്കുന്ന സബ്ജക്ടിന്), സബ്ജക്റ്റ് ട്രാക്കിംഗ് (സഞ്ചരിക്കുന്ന സബ്ജക്ടിന്, ഇതില്‍ ക്യാമറ സബ്ജക്റ്റ് ട്രാക്കിംഗ് ഏരിയയിലൂടെ സബ്ജക്ടിനെ ട്രാക്ക് ചെയ്യും), ഐ എസ് ഓ സെന്‍സിറ്റിവിറ്റി എത്ര കൂടി ഇരിക്കുന്നുവോ അത്ര കുറച്ച് ലൈറ്റ് മതി ഒരു എക്സ്പോഷര്‍ ഉണ്ടാക്കാന്‍, പക്ഷേ ഷട്ടര്‍സ്പീഡ് വളരെ ഫാസ്റ്റ് ആയിരിക്കുക, അപേര്‍ച്ചര്‍ വളരെ ചെറുത്‌ ആയിരിക്കുക എന്നിവ കൊണ്ട് പിച്ചര്‍ അവിടെയും ഇവിടെയും ബ്രൈറ്റ് പിക്സലുകളോ, ഫോഗോ, ലൈനോ പോലുള്ള നോയിസ് ബാധിച്ചിരിക്കും, സ്റ്റാന്‍ഡേര്‍ഡ്, ന്യൂട്രല്‍, വിവിഡ്, മോണോക്രോം, പോര്‍ട്രൈറ്റ്‌, ലാന്‍ഡ്‌സ്കേപ്പ് എന്നിങ്ങനെ പല തരത്തിലുള്ള പിച്ചര്‍ കണ്ട്രോള്‍ ഉണ്ട്, വൈറ്റ് ബാലന്‍സ് പ്രാകാശത്തില്‍ നിറങ്ങള്‍ മങ്ങാതെ നോക്കും, സാധാരണ ഗതിയില്‍ ഓട്ടോ വൈറ്റ് ബാലന്‍സ് ആണു മിക്ക ലൈറ്റ് സോര്‍സിനും അനുയോജ്യം, അത്യാവശ്യമെങ്കില്‍ ഓരോ ലൈറ്റ് സോര്‍സിനും യോജിക്കുന്ന വാല്യൂ സെലക്റ്റ് ചെയ്യാം,

പെട്ടന്ന് മാറുന്ന ക്യാപ്ച്ചര്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സബ്ജക്ടിന്‍റെ ഫോട്ടോ എടുക്കാന്‍ ബെസ്റ്റ് മോമന്റ്റ് ക്യാപ്ച്ചര്‍ എന്ന മോഡ് ആണു ഉപയോഗിക്കുന്നത്, ബെസ്റ്റ് മോമെന്റ്റ്‌ ക്യാപ്ച്ചര്‍ മോഡില്‍ രണ്ടു ഓപ്ഷനുകള്‍ ആണുള്ളത്, ഇത് സെലക്റ്റ് ചെയ്യാന്‍ ഫീച്ചര്‍ ബട്ടണില്‍ ആദ്യം അമര്‍ത്തുക, പിന്നെ കണ്ട്രോള്‍ ഡയല്‍ തിരിച്ചു ഹൈലൈറ്റ് ചെയ്തു കണ്ട്രോള്‍ ബട്ടണില്‍ തന്നെ ഞെക്കി അവ സെലക്റ്റ് ചെയ്യാവുന്നതാണ്, സ്ലോ വ്യൂവില്‍ സബ്ജക്ടിനെ സ്ലോ മോഷനില്‍ കണ്ട് നല്ല ഷോട്ടുകള്‍ തിരഞ്ഞെടുക്കാം, അതിനായി ക്യാമറ റെഡി ആക്കിയതിന് ശേഷം സബ്ജക്ടിനെ മദ്ധ്യഭാഗത്തിനടുത്തായി ഫ്രെയിം ചെയ്യുക, ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കുക, അപ്പോള്‍ ഒരു പ്രോഗ്രസ്സ് ഇന്‍ഡിക്കേറ്റര്‍ മോണിട്ടറിന് മുകളില്‍ കാണാം, സീന്‍ ഒരു സ്ലോമോഷന്‍ ലൂപ്പില്‍ ആണ് പ്ലേ ബാക്ക് ആവുക, പ്ലേബാക്ക്തു ടങ്ങിക്കഴിഞ്ഞാല്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും ഞെക്കി ഇഷ്ടമുള്ള പൊസിഷനിലുള്ള ഫോട്ടോ എടുക്കാം ബാക്കിയുള്ളവ ഓട്ടോമാറ്റിക്ക് ആയി ഡിലീറ്റ് ആവുകയും ചെയ്യും (ഏകദേശം 1.3 സെക്കണ്ട് നേരത്തേക്ക് നാല്‍പതിനു മുകളില്‍ ഫ്രെയിം ഇങ്ങനെ റിക്കാര്‍ഡ് ആകും) സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ബെസ്റ്റ് ഫോട്ടോഗ്രാഫ് മാത്രം സെലക്റ്റ് ചെയ്യുന്നു, അതും ഓട്ടോമാറ്റിക് ആയി, സബ്ജക്ടിന്റെ മുഖത്തെ എക്സ്‌പ്രഷനും മറ്റും റിക്കാര്‍ഡ് ചെയ്യുന്നതു കൊണ്ട് ഗ്രൂപ്പ് ഫോട്ടോക്കും പാര്‍ട്ടി സീനിലും ഇതു ഉപയോഗിക്കാം, ഇതിനായി സബ്ജക്ടിനെ മധ്യത്തായി ആദ്യം ഫ്രെയിം ചെയ്യണം, എന്നിട്ട് ഷട്ടര്‍ റിലീസ് ബട്ടണ്‍ പകുതി ഞെക്കണം, അപ്പോള്‍ ഒരു ഐക്കണ്‍ മോണിട്ടറില്‍ ഇടതു മുകളില്‍ ആയി കാണും, ഇതുമായി ബന്ധപ്പെട്ട് തൊണ്ണൂറു സെക്കണ്ട് വരെയുള്ള കാര്യങ്ങള്‍ ക്യാമറ മെമ്മറിയില്‍ സൂക്ഷിക്കും, ബെസ്റ്റ് ഷോട്ട് വേണ്ട സമയത്ത് ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവന്‍ ഞെക്കുക, മെനു ബട്ടണ്‍ ഞെക്കി നമ്പര്‍ ഓഫ് ഷോട്ട് സേവ് ചെയ്തിരിക്കുന്നത് ചേഞ്ച് ചെയ്‌താല്‍ ക്യാമറ ഷട്ടര്‍ റിലീസ് ബട്ടണ്‍ മുഴുവനും പ്രെസ്സ് ചെയ്തതിന് മുന്‍പും പിന്‍പും ഉള്ള അഞ്ചു വീതം ഫ്രേമുകള്‍ മെമ്മറിയില്‍ സൂക്ഷിക്കും, അല്ലെങ്കില്‍ ഒരു ബെസ്റ്റ് ഷോട്ട് മാത്രം സേവ് ചെയ്യും, സ്മാര്‍ട്ട് ഫോട്ടോ സെലക്ടര്‍ ഉപയോഗിച്ചുള്ള ഫോട്ടോസ് ഡിസ്പ്ലേ ആയാല്‍, ഫോട്ടോകള്‍ കാണാന്‍ മള്‍ട്ടി സെലക്ടര്‍ ഇടത്തോട്ടും വലത്തോട്ടും ഞെക്കുക, ബെസ്റ്റ് ഷോട്ട് ഓ കെ ഞെക്കി നിങ്ങള്‍ക്ക് സെലക്റ്റ് ചെയ്യാം, പ്ലേ ബാക്ക് ബട്ടണില്‍ ഞെക്കിയാല്‍ നോര്‍മല്‍ പ്ലേ ബാക്കിലേക്ക്‌ തിരിച്ചു വരാം,

Sunday, December 9, 2012


2 ഡെവലപ്മെന്‍റ്

2.1 റൈറ്റിംഗ്

2.1.1 കണ്സപ്റ്റ്,
ചിത്രം എന്തിനേക്കുറിച്ചായിരിക്കുമെന്നുള്ള ഐഡിയ ഇതു തരും, സാധാരണ റൈറ്റ റോ സംവിധായകനോ ആയിരിക്കും കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നത്, ഫണ്ടിംഗ് ആവശ്യമുണ്ടെങ്കില്‍ സ്പെക്ക് സ്ക്രിപ്റ്റ് എഴുതി ബോര്‍ഡില്‍ പ്രെസന്റ് ചെയ്യേണ്ടി വരും, ഫണ്ടിംഗ് ശരിയായാല്‍, പ്രൊഡ്യൂസറിനെ കാണിച്ച് സമ്മതിപ്പിക്കാനുള്ള സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടി കണ്‍സപ്റ്റ് കൂടുതല്‍ ഡെവലപ് ചെയ്യാന്‍ ഒരു റൈറ്ററിനെ ഹയര്‍ ചെയ്യണം, ഫണ്ടിംഗ് ആവശ്യമില്ലെങ്കില്‍ സംവിധായകന് സ്വയം സ്ക്രിപ്റ്റ് എഴുതിത്തുടങ്ങുകയും ഫൈനല്‍ പ്രൊഡക്ട് ഷൂട്ട്‌ ചെയ്യുകയും ചെയ്യാം,

കണ്‍സപ്റ്റ് ഡെവലപ് ചെയ്യുന്നതാണ് ഫിലിം മേക്കിങ്ങിന്റെ ഏറ്റവും കടുപ്പമേറിയ ജോലി, കാരണം ഒരു നല്ല കണ്‍സപ്ടിനു ഒരു മൂവി ഉണ്ടാക്കാനോ ബ്രേക്ക് ചെയ്യാനോ സാധിക്കും, എന്നാലും ഒരു ഐഡിയ ഡെവലപ് ചെയ്യുന്നതിന് കുറച്ചു സിമ്പിള്‍ മെത്തേഡുകള്‍ ഉണ്ട്, അതിലൊന്ന് സ്വപ്നം കാണലാണ്, സ്റ്റോറി കണ്സപ്ടുമായി വരുന്നതിന്‌ ക്ലിയര്‍ ആയ സ്വപ്നം കാണല്‍ പ്രശസ്തമായ ഒരു രീതിയാണ്, കാരണം ഇതു മനസ്സിനെ ഫ്രീ ആയി ഡെവലപ് ചെയ്യാന്‍ അനുവദിക്കുകയും ഒരു സീന്‍ ഓര്‍ത്തിരിക്കാന്‍ സഹായിക്കുകയും ചെയ്യും, പക്ഷേ ഉറക്കമുണര്‍ന്ന ഉടനേ കണ്ട സ്വപ്നങ്ങള്‍ എഴുതി വക്കുന്നത് മറന്നു പോകാതിരിക്കാന്‍ സഹായിക്കും,

മറ്റൊരു രീതി എല്ലാര്‍ക്കും ഒരു പോലുള്ളതിന്  ചെറിയ എന്തെങ്കിലും മാറ്റം വരുത്തി പേടിപ്പിക്കുന്ന ആശയങ്ങളുമായി വരികയാണ്, സ്റ്റീവന്‍ മോഫാറ്റ് ഡോക്ടര്‍ ഹൂ എഴുതാന്‍ ഇത് സാധാരണ ഉപയോഗിക്കാറുണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ ഉദാഹരണങ്ങളില്‍ ചിലത്,

കരയുന്ന മാലാഖകള്‍-നോക്കാത്തപ്പോള്‍ മാത്രം ചലിക്കുന്ന മാലഖകളുടെ പ്രതിമകള്‍
എമ്പ്ടി ചൈല്‍ഡ്-ഒരാളുടെ ഐടന്റിറ്റി മാറ്റാന്‍ അയാള്‍ ധരിച്ചിരിക്കുന്ന ഫേസ് മാസ്ക് മാറ്റുക,

ചില സംവിധായകര്‍ക്ക് കണ്‍സപ്റ്റ് മാത്രം കിട്ടിയാല്‍ മതി, ഉദാഹരണത്തിന് പാരാനോര്‍മല്‍ ആക്ടിവിറ്റിയില്‍ സംവിധായകന്‍ ഓ റ ന്‍ പെലി റിട്രോ സ്ക്രിപ്ടിംഗ് ആണു തിരഞ്ഞെടുത്തത്, അഭിനേതാക്കള്‍ക്ക് പ്ലോട്ടിന്റെ ഔട്ട്‌ ലൈനും ഇമ്പ്രോ വൈസ് ചെയ്ത ഡയലോഗും മാത്രം നല്‍കി, ഇതു മൂലം അഭിനേതാവിന് ഒരു സീനില്‍ റിയാക്റ്റ്‌ ചെയ്‌താല്‍ മാത്രം മതി, ദയലോഗ് ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല,

Sunday, October 7, 2012


Doctor, My mind always confuses me on dining, either "Go for Green" or "Go for Meat", What's a solution? Simple, Go and get a "Green Meat" and enjoy it:-))))

[മാര്‍ച്ച് മാസത്തിലെ മാതൃഭൂമി ആരോഗ്യ മാസികയില്‍ അഷ്ടവൈദ്യന്‍ വൈദ്യമറം ചെറിയ നാരായണന്‍ നംപൂതിരി എഴുതിയ ലേഖനത്തിന്റെ സിനോപ്സിസ്]

ആയുര്‍വേദത്തില്‍ മാംസം ബ്രംഹണമാണ്, രസായന വാജീകരണ യോഗങ്ങളിലും ക്ഷതം, കാര്‍ശ്യം, ശോഷം എന്നീ അവസ്ഥകളിലും യുക്തിക്കനുസരിച്ച് മാംസം ഉയോഗിക്കാം, മൃഗം/ അന്വേഷിച്ച് ഭക്ഷിക്കുന്നവ, വിഷ്കിരം/ കൊത്തിത്തിന്നുന്നവ, പ്രതുദം/ പെറുക്കിത്തിന്നുന്നവ, വിലേശയം/ മാളത്തില്‍ ജീവിക്കുന്നവ, പ്രസഹം/ നക്കിത്തിന്നുന്നവ, മഹാ മൃഗം/ സിംഹം മുതലായവ, അപ്ചരം/ വെള്ളത്തില്‍ സഞ്ചരിക്കുന്നവ, മത്സ്യം എന്നിങ്ങനെ എട്ടു തരം മാംസങ്ങളുണ്ട്, മാംസം ഗുരു, ഉഷ്ണ, സ്നിഗ്ധ, മധുര ഗുണങ്ങളോട് കൂടിയവയും, ബലത്തേയും കഫത്തെയും വര്‍ദ്ധിപ്പിക്കുന്നതും, വൃഷ്യവും, വാതഹരവുമാണ്, നിത്യം വ്യായാമം ശീലിക്കുന്നവര്‍ക്കും, അഗ്നി ബലമുള്ളവര്‍ക്കും മാത്രമേ ആയുര്‍വേദം മാംസഭക്ഷണം  അനുവദിക്കുന്നുള്ളൂ, മുയല്‍ മാംസം രൂക്ഷവും, ശീതവും, മലബന്ധത്തെ ഉണ്ടാക്കുന്നതുമാണ്‌, പക്ഷികളുടെ മാംസം ഉഷ്ണവും, ഗുരുവും, സ്നിഗ്ധവും, ബ്രംഹണവും ആണ്, ഇതില്‍ ഏറ്റവും ഉത്തമമായ തൈത്തിരിപ്പുള്ളിന്റെ മാംസം ശബ്ടാര്‍ഥങ്ങളെ പെട്ടന്ന് ഗ്രഹിപ്പിക്കുന്നതും, അഗ്നി, ബലം, ശുക്ലം ഇവയെ വര്‍ദ്ധിപ്പിക്കുന്നതും, മലബന്ധകാരകവും ആണ്, മയില്‍ മാംസം കേള്‍വി ശക്തി, സ്വരം, കണ്ണ്, യൗവനരക്ഷ ഇവയ്ക്ക് നല്ലതാണ്, കോഴി മാംസം ശുക്ലവൃദ്ധി ഉണ്ടാക്കും, ഗുരുവാണ്‌, പ്രാവിന്‍ മാംസം ഗുരുവും, അല്പം ലവണരസമുള്ളതും, സര്‍വ ദോഷത്തെയും വര്‍ദ്ധിപ്പിക്കുന്നതും ആണ്, വിലേശയം മുതലായ അഞ്ചു വര്‍ഗങ്ങള്‍ അധികം ഗുരുവും, ഉഷ്ണവും, സ്നിഗ്ധവും, മധുരവുമാണ്, മൂത്രം, ശുക്ലം, കഫം, പിത്തം ഇവയെ വര്‍ദ്ധിപ്പിക്കുകയും, വാതത്തെ ശമിപ്പിക്കുകയും ചെയ്യും, ആട്ടിന്‍ മാംസം ശീത, ഗുരു, സ്നിഗ്ധ ഗുണങ്ങള്‍ അധികം ഇല്ലാത്തതും ദോഷങ്ങളെ വര്‍ധിപ്പിക്കാത്തതുമാണ്, കൂടാതെ മനുഷ്യ മാംസത്തോടും സാദൃശ്യമുണ്ട്, പശു മാംസം വരട്ടുചുമ, തളര്‍ച്ച, അത്യഗ്നി, വിഷമജ്വരം, വാതവ്യാധി ഇവയെ ശമിപ്പിക്കും, പോത്തിന്‍ മാംസം ഉഷ്ണവും, അതിഗുരുവും, ഉറക്കത്തേയും, ശരീരപുഷ്ടിയേയും പ്രദാനം ചെയ്യുന്നതും ആണ്, പന്നിയുടെ മാംസം പോത്തിന്‍ മാംസത്തിന്റെ അതേ ഗുണമുള്ളതാണ്, വിശേഷിച്ചു തളര്‍ച്ചയെ ശമിപ്പിക്കും, കൂടാതെ രുചി, ശുക്ലം, ബലം ഇവയെ ഉണ്ടാക്കും, മത്സ്യം പൊതുവേ കഫ വര്‍ധകമാണ്, ചെമ്മീന്‍/ ചിളിചീമം മൂന്ന് ദോഷങ്ങളെയും വര്‍ദ്ധിപ്പിക്കും, യൗവനത്തിലെത്തിയ പക്ഷിമൃഗാദികളെ കൊന്ന് മലവും അസ്ഥികളും കളഞ്ഞു വേണം ഭക്ഷിക്കാന്‍, താനേ മരിച്ച ജന്തുക്കളുടെ മാംസം ഭക്ഷിക്കരുത്, വളരെ മേദസ്സുള്ളവയും, രോഗം, വിഷം, ജലം എന്നിവയാല്‍ കൊല്ലപ്പെട്ടവയും ഭക്ഷിക്കരുത്, മൃഗങ്ങളില്‍ മാനും, പക്ഷികളില്‍ ലാവം/ കാടയും, വിലേശയത്തില്‍ ഉടുംപും ആണ് മാംസത്തിന് ഉത്തമം, മൃഗങ്ങളില്‍ പശു, പക്ഷികളില്‍ കാട്ടുപ്രാവ്, വിലേശയങ്ങളില്‍ തവള, മത്സ്യങ്ങളില്‍ ചെമ്മീന്‍/ ചിളിചീമം എന്നിവ കഴിക്കരുത്, ഓരോ ഋതുക്കളിലും മാംസം കഴിക്കുന്നതിന് പ്രത്യേകം വിധിയുണ്ട്, ഹേമന്തത്തിലും, ശിശിരത്തിലും പുഷ്ടിയുള്ള മാംസം, നെയ്‌ ചേര്‍ത്ത മാംസരസങ്ങള്‍ ഇവ കഴിക്കാം, വസന്തത്തില്‍ ശൂലത്തില്‍ കുത്തി വേവിച്ച മാംസം, ഗ്രീഷ്മത്തില്‍ ചെന്നല്ലരി ചോറ് ചേര്‍ത്തു വേവിച്ച മാംസം, വര്‍ഷത്തില്‍ സംസ്കരിച്ചു കറിയാക്കിയ ജംഗലമാംസം, ശരത്തില്‍ ജംഗല മാംസം എന്നിവ കഴിക്കാവുന്നതാണ്, വസ്തിക്കുള്ള യോഗങ്ങളില്‍ മാംസം ചേര്‍ത്ത് കാണാറുണ്ട്‌, ഇത് ഓജസ് വര്‍ദ്ധിപ്പിക്കുകയും, ബ്രംഹണവും ആണ്, ശരീരം മെലിയുന്നതിനും അഗ്ര്യൌഷധമാണ് മാംസം, മാംസരസം സപ്ത ധാതുക്കളെയും പുഷ്ടിപ്പെടുത്തും, ഹൃദ്യവും ആണ്, ക്ഷയ രോഗി, ശരീരം മെലിഞ്ഞവര്‍, ശുക്ലം ക്ഷയിച്ചവര്‍, ബലവും വര്‍ണ്ണ പ്രസാദവും വേണ്ടവര്‍, എന്നിവര്‍ മാംസാഹാരം കഴിക്കണം, കുട്ടികളില്‍ പല്ല് വരാന്‍ താമസിച്ചാല്‍ ഉണങ്ങിയ മാംസ ചൂര്‍ണം തേനും ചേര്‍ത്ത് പുരട്ടാം, സുശ്രുതന്‍ നാലും അഞ്ചും മാസത്തില്‍ ഗര്‍ഭിണിയെ മാംസം കഴിപ്പിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്, എട്ടാം മാസത്തില്‍ ഗര്‍ഭിണിക്ക്‌ വസ്തി കഴിഞ്ഞാല്‍ മാംസരസം കഴിക്കാമെന്നും പറയുന്നു, പ്രസവിച്ച ശേഷം ഏഴു മുതല്‍ പന്ത്രണ്ടാം മാസം വരെ ഔഷധങ്ങള്‍ ഇട്ടു സംസ്കരിച്ച മാംസരസം കഴിക്കാം, നെയ്യ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍, നെയ്യ് സത്മ്യം ആയിട്ടുള്ളവര്‍, മൃദുകോഷ്ടം ഉള്ളവര്‍, ക്ലേശം സഹിക്കുന്നവര്‍, സദാ മദ്യം ഉപയോഗിക്കുന്നവര്‍, എന്നിവര്‍ക്ക് ലാവ/ കാട, തിത്തിരി, മയില്‍, പന്നി, കോഴി, പശു, കോലാട്, മത്സ്യം എന്നിവയുടെ മാംസം ഹിതമാണ്, പാലും മത്സ്യവും, പന്നി മാംസവും, മുള്ളന്‍ പന്നി മാംസവും, ഉഴുന്നിനോടും മൂലവരി കിഴങ്ങിനോടും ചേര്‍ത്തുള്ള മാംസവും, മത്സ്യം പാകം ചെയ്ത എണ്ണയില്‍ പാകം ചെയ്ത മറ്റു ഭക്ഷണങ്ങളും, ഒരു രാത്രി വച്ച പ്രാവിന്‍ മാംസവും ഉപയോഗിക്കരുത്, ശുക്ലവൃദ്ധിക്ക് പോത്തിന്‍ മാംസം, അരയന്നം, മയില്‍, കോഴി ഇവയുടെ അണ്‍റരസം കൂട്ടി ഊണും, വാജീകരണത്തിന് മത്സ്യം, കോഴിമുട്ട ഇവയും, രക്ത പിത്തത്തിന് ഗ്രാമ ജീവികളുടെ രക്തം തേന്‍ ചേര്‍ത്തും, പുംസ വനത്തിന് കോഴിമുട്ടയുടെ വെള്ള ചേര്‍ത്ത വസ്തിയും നല്ലതാണ്,

Saturday, October 6, 2012

[മേയ് മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോ: ശ്രീദേവി ജയരാജ് എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, പങ്കിട്ടാലേ അറിവുറക്കൂ എന്ന ഉദ്ദേശത്തില്‍ സമര്‍പ്പിക്കുന്നു]

1) എണ്ണകള്‍ ചൂടാക്കുംപോള്‍ അത് പുകയുന്ന താപനിലയാണ് ആ എണ്ണയുടെ 'സ്മോക്ക്‌ പോയിന്റ്‌', എണ്ണ തീ പിടിക്കുന്ന ഊഷ്മാവിനെ 'ഫ്ലാഷ് പോയിന്റ്‌' എന്നും പറയും, പല എണ്ണകളും പല സമയത്തായിരിക്കും തിളക്കുകയും പുകയുകയും ചെയ്യുന്നത്, 'സ്മോക്ക്‌ പോയിന്റ്‌' ഉയര്‍ന്ന സസ്യ എണ്ണകള്‍ ഉയര്‍ന്ന താപനിലയിലേക്ക് ചൂടാക്കാനാവും, എന്നാല്‍ വെണ്ണ, വനസ്പതി മുതലായവയ്ക്ക്, 'സ്മോക്ക്‌ പോയിന്റ്‌' കുറവാണ്, അവ അധികം നേരം ചൂടാക്കരുത്, കൊഴുപ്പ് തന്മാത്രകളിലെ കാര്‍ബണ്‍ ആറ്റങ്ങള്‍ മുഴുവനും ഹൈഡ്രജന്‍ ആറ്റങ്ങള്‍ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു, അവയെ പൂരിത കൊഴുപ്പുകള്‍ എന്നാണ് പറയുന്നത്, കണികകള്‍ ഇരട്ട ബന്ധനത്താലാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത് എങ്കില്‍ കൂടുതല്‍ ഹൈഡ്രജന്‍ ആറ്റത്തെ ഉള്‍ക്കൊള്ളാന്‍ സ്ഥലം ഉണ്ടാവും, ഇതിനെ അപൂരിത കൊഴുപ്പ് എന്നും പറയും, മൃഗക്കൊഴുപ്പുകള്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട, വെളിച്ചെണ്ണ, പാമോയില്‍ എന്നിവയില്‍ ഉള്ളത് പൂരിത കൊഴുപ്പാണ്, പൂരിത കൊഴുപ്പുകള്‍ ശരീരത്തിന് ആവശ്യമാണെങ്കിലും അത് അമിതമായി ഉപയോഗിക്കരുത്, കാരണം അത് രക്തത്തിലെ ആകെ കൊളസ്ട്രോളിനേയും, ചീത്ത കൊളസ്ട്രോളിനേയും കൂട്ടും, അപൂരിത കൊഴുപ്പുകള്‍ പ്രധാനമായും സസ്യ എണ്ണകളിലും മീനെണ്ണയിലും ആണ് കാണപ്പെടുന്നത്, ഇതിലുള്ള മോണോ സാച്ചുറെറ്റട് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്ലിനെ കുറക്കുകയും, നല്ല കൊളസ്ട്രോള്‍ ആയ എച് ഡി എല്ലിനെ അതേ പോലെ തന്നെ നിലനിര്‍ത്തുകയും ചെയ്യും, ഒലീവ് എണ്ണ, നിലക്കടല എണ്ണ, കനോള എണ്ണ എന്നിവയില്‍ കൂടുതലും മോണോ സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ആണുള്ളത്, സാഫ്ലവര്‍ എണ്ണ, സൂര്യ കാന്തി എണ്ണ,  എള്ളെണ്ണ, പരുത്തിക്കുരു എണ്ണ, സോയാബീന്‍ എണ്ണ, എന്നിവയില്‍ പോളി സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ഉണ്ട്, ഇവ എല്‍ ഡി എല്‍ കുറക്കുമെങ്കിലും, എച് ഡി എല്ലും കൂടെ കുറയുമെന്ന് പഠനം കാണിക്കുന്നു, ഒമേഗ ത്രീ, ഒമേഗ സിക്സ് ഫാറ്റി ആസിഡുകള്‍ എന്നിവ പോളി സാച്ചുറെറ്റട് ഫാറ്റി ആസിഡുകളാണ്, ഇത് ഭക്ഷണത്തിലൂടെ തന്നെ ശരീരത്തിന് കിട്ടണം, പ്രതിരോധ ശേഷി കൂട്ടാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇവക്കാവും, ഒമേഗ ത്രീ സാല്‍മണ്‍, ട്യൂണ മീനുകളിലും ഫ്ലാക്സ് സീഡ്, സോയാബീന്‍, വാല്‍നട് എന്നീ സസ്യ എണ്ണകളിലും ഉണ്ട്, ഒമേഗ സിക്സ് സസ്യ എണ്ണകളിലാണ് കാണപ്പെടുന്നത്, വെളിച്ചെണ്ണയില്‍ കൂടുതലും പൂരിത കൊഴുപ്പുകളാണുള്ളത്, ഇതിലെ ലോറിക് ആസിഡ് എന്ന ഫാറ്റി ആസിഡിന് രോഗാണു നാശകശക്തിയും ആന്റി ഇന്‍ഫ്ലമേറ്ററി ശക്തിയും ഉണ്ട്, പച്ചത്തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ആന്റി ഓക്സിഡന്റ് ഉള്ളതിനാല്‍ കുറച്ചു കൂടി മെച്ചപ്പെട്ടതാണ്, ലോറിക് ആസിഡ് ആതെറോ സ്ക്ളീറോസിസിനെ തടയും, വെളിച്ചെണ്ണയുടെ സ്മോകിംഗ് പോയിന്റ്‌ കുറവാണ്, 280 ഡിഗ്രി ഫാരന്‍ഹീറ്റ്, അത് കൊണ്ട് ദീര്‍ഘനേരം ചൂടാക്കേണ്ടുന്ന ആവശ്യത്തിന് വെളിച്ചെണ്ണ കൊള്ളില്ല, കറികളില്‍ താളിച്ചുപയോഗിക്കാന്‍ നല്ല്ലതുമാണ്, ഉയര്‍ന്ന സ്മോകിംഗ് പോയിന്റ്‌ ആണ് സൂര്യകാന്തി എണ്ണക്ക്, 460 ഡിഗ്രി ഫാരന്‍ഹീറ്റ്, ദീര്‍ഘ നേരം ചൂടാക്കിയുള്ള ഉപയോഗത്തിന് ഇത് വളരെ നല്ലതാണ്, ഇതില്‍ 68 ശതമാനം പോളി അണ്‍സാച്ചുറെറ്റ ട്ഫാറ്റി ആസിഡുകളും, 21 ശതമാനം മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകളും,11 ശതമാനം പൂരിത കൊഴുപ്പും അടങ്ങിയിരിക്കുന്നു, തവിടെണ്ണയിലെ 'ഒറയ്സിനോള്‍' എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള കഴിവുണ്ട്, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, വിറ്റാമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്, ഉയര്‍ന്ന 'സ്മോകിംഗ് പോയിന്റ്‌'  ഉള്ളതിനാല്‍ അധികം ചൂടാക്കേണ്ടുന്ന ഘട്ടങ്ങളില്‍ ഇവ ഉപയോഗിക്കാം, പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ എന്നിവ ശരിയായ അനുപാതത്തില്‍ നിലക്കടല എണ്ണയില്‍ അടങ്ങിയിരിക്കുന്നു, ഉയര്‍ന്ന താപസ്ഥിരത ഉള്ളതിനാല്‍ അധികം ചൂടാക്കേണ്ടുന്ന പാചകങ്ങള്‍ക്കും ഇവ ഉപയോഗിക്കാം, പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ ധാരാളമായും മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ വളരെ കുറച്ചും സോയാബീന്‍ എണ്ണയില്‍ കാണപ്പെടുന്നു, ഉയര്‍ന്ന ചൂടില്‍ ചെയ്യേണ്ടുന്ന പാചകത്തിന് ഇത് യോജ്യമല്ല, ഒമേഗ ത്രീ ഒമേഗ സിക്സ് എന്നീ ഫാറ്റിആസിഡുകളും ശരിയായ അനുപാതത്തില്‍ ഇതിലുണ്ട്,പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍ എന്നിവ ഉയര്‍ന്ന അനുപാതത്തില്‍ കടുകെണ്ണയില്‍ അടങ്ങിയിരിക്കുന്നു, 'എര്യൂസിക് ആസിഡ്' ഉള്ളതിനാല്‍ അമിതോപയോഗം ഒഴിവാക്കണം, മറ്റു പാചക എണ്ണകളുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് നല്ലത്, ഒലീവ് എണ്ണയില്‍ 77 ശതമാനം മോണോ അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകള്‍, 14 ശതമാനം പൂരിത കൊഴുപ്പുകള്‍ ഇവയുണ്ട്, താപസ്ഥിരത കുറവായതിനാല്‍ ഉയര്‍ന്ന ചൂടിലെ പാചകത്തിന് ഒട്ടും യോജ്യമല്ല, പാചകത്തില്‍ പൂരിത കൊഴുപ്പുകള്‍ ചേര്‍ക്കേണ്ടിടത്ത് അവയ്ക്ക് പകരമായി ഇവ ചേര്‍ക്കാവുന്നതാണ്, എള്ളെണ്ണയില്‍ പോളി അണ്‍സാച്ചുറെറ്റട് ഫാറ്റിആസിഡുകളും, ആന്റി ഒക്സിടന്റുകളും ഉണ്ട്, ഉയര്‍ന്ന താപ സ്ഥിരത ഉള്ളത് കൊണ്ട് ഉയര്‍ന്ന ചൂടിലും പാചകത്തിന് ഉപയോഗിക്കാം, ഏതെങ്കിലും സസ്യ എണ്ണകളെ 'സ്പര്‍ജിംഗ്' എന്ന പ്രക്രിയക്ക് വിധേയമാക്കി, ഹൈഡ്രജന്‍ കടത്തിവിട്ട് അതിനെ പൂരിത കൊഴുപ്പുകളാക്കി മാറ്റുന്നതാണ് 'ഹൈഡ്രോജനേറ്റട് എണ്ണ'കള്‍, 'ഡാല്‍ഡ' ഇതില്‍ പെടുന്നു, ഉയര്‍ന്ന താപസ്ഥിരതയും ഖരരൂപവും ഇതിനുണ്ട്, ഹൈഡ്രോജനേറ്റട് എണ്ണയിലുള്ള സിസ് അപൂരിത ഫാറ്റിആസിഡുകള്‍, ട്രാന്‍സ് ഫാറ്റിആസിഡുകള്‍ ആയി മാറുന്നു, കുറഞ്ഞ അളവില്‍ പോലും ഇത് ശരീരത്തിന് നല്ലതല്ല, 2400 കലോറി ഊര്‍ജ്ജം ദിവസം വേണ്ട ഒരാള്‍ക്ക്‌ അതിന്റെ 15 ശതമാനം കൊഴുപ്പില്‍ നിന്ന് ലഭിക്കണം, അതായത് 40 ഗ്രാം, ധന്യങ്ങള്‍, മറ്റു കൊഴുപ്പുകള്‍ എന്നിവയില്‍ നിന്നും 20 ഗ്രാം, ബാക്കി ഇരുപതു20 ഗ്രാം അല്ലെങ്കില്‍ 4 ടീസ്പൂണ്‍ മാത്രമേ പാചക എണ്ണയുടെ രൂപത്തില്‍ ഉപയോഗിക്കാവൂ, ആരോഗ്യമുള്ള ഒരാള്‍ക്ക്‌ പരമാവധി 8 ടീസ്പൂണ്‍ അല്ലെങ്കില്‍ 40 ഗ്രാം ആണ് ഒരു ദിവസത്തേക്ക് വേണ്ട കൊഴുപ്പിന്റെ പരിധി, ഒരിക്കലും എണ്ണകളെ അതിന്റെ 'സ്മോകിംഗ് പോയന്റി'ലും ഉയര്‍ത്തി ചൂടാക്കരുത്, ഉപയോഗിച്ച എണ്ണ രണ്ടു മൂന്നു മടക്കുള്ള ഒരു തുണിയിലൂടെ അരിച്ചു സൂക്ഷിക്കാം, പിന്നെ ഒരിക്കല്‍ കൂടിയേ അത് ഉപയോഗിക്കാനും കൊള്ളൂ, കൂടാതെ ഉപയോഗിച്ച എണ്ണയില്‍ പുതിയ എണ്ണ ചേര്‍ത്ത് ഒരിക്കലും ഉപയോഗിക്കരുത്,

2) സംസ്കരിച്ച അന്നജമാണ്‌ പഞ്ചസാര, 'സൂക്രോസ്' ആണിത്, 'ഗ്ലൂക്കോസി'ന്റെയും 'ഫ്രക്ടോസി'ന്റെയും ഓരോ തന്മാത്രകള്‍ ചേര്‍ന്നത്‌ താണ് 'ഫ്രക്ടോസ്', 'ഫ്രക്ടോസ്' ആണ് പഞ്ചസാരക്ക് മധുരം നല്‍കുന്ന ത്തില്‍ പ്രധാനി, അമിതമായാല്‍ പഞ്ചസാര അവയവങ്ങളേയും മാനസികാവസ്ഥയെ തന്നെയും തകിടം മറിക്കും, പഞ്ചസാര തലച്ചോറിലെ ഹോര്‍മോണായ 'സെറാടോണി'ന്റെ ഉത്പാദനത്തെ സ്വാധീനിക്കും, 'സെറാടോണിന്‍' സുഖം പ്രദാനം ചെയ്യുന്ന ഒരു ഘടകമാണ്, പക്ഷേ ഇതൊരു പതിവായാല്‍ 'സെറാടോണിന്‍' ഉത്പാദനം താളം തെറ്റും, വിഷാദാവസ്ഥ വരെ വന്നു ചേരും, ഗ്ലൂക്കോസാണ് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്, കൂടുതലായി ഇത് ശരീരത്തില്‍ എത്തുംപോള്‍ അമിത കലോറിയെ ശരീരം കൊഴുപ്പായി സംഭരിച്ചു വക്കും, തല്‍ഫലമായി തടിയും ഭാരവും കൂടും, പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് ട്രൈ ഗ്ലിസറയ്ഡിന്റെ അളവ് കൂട്ടാനും, നല്ല കൊളസ്ട്രോള്‍ ആയ എച് ഡി എല്‍ കുറയ്ക്കാനും ഇടയാക്കും, കൂടാതെ ഹൃഅദ്യതിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മഗ്നീഷ്യം പൊട്ടാസ്യം എന്നിവയുടെ അളവ് കുറയ്ക്കും, കാത്സ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ കോശങ്ങളില്‍ നിന്നും മാറി രക്തത്തിലൂടെ ഒഴുകി നടക്കാനും, കല്ല്‌ രൂപത്തില്‍ അവ അടിഞ്ഞു കൂടാനും, അസ്ഥികളുടെയും പല്ലുകളുടെയും സാന്ദ്രത കുറയ്ക്കാനും ഇടയാക്കും, കുട്ടികളില്‍ ഇത് പഠനവൈകല്യം, സ്വഭാവമാറ്റം എന്നിവയ്ക്ക് വഴിവക്കും, ശരീരത്തില്‍ എത്തേണ്ടത് നല്ല അന്നജമാണ്‌, ഇത് തവിട് കളയാത്ത അരിയിലൂടെയും, ഗോതംപിലൂടെയും, പഴങ്ങള്‍, പാല്‍, തേന്‍ എന്നിവയിലൂടെയും ശരീരത്തിലെത്തും, അത് കൊണ്ട് ബേക്കറി പലഹാരങ്ങള്‍, ഐസ്ക്രീം, ബിസ്കറ്റുകള്‍, ചോക്ലേറ്റുകള്‍, സോഫ്റ്റ്‌ ഡ്രിങ്കുകള്‍, സ്ക്വാഷുകള്‍, എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം, ഒരു ടീസ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 4 ഗ്രാം പഞ്ചസാര, പതിനാറു കലോറി ഊര്‍ജ്ജം നല്‍കും, ദിവസം പരമാവധി 5 ടീസ്പൂണ്‍ പഞ്ചസാര മതി, അതായത് 20 ഗ്രാം, ഒരു ലഡുവിലോ ജലേബിയിലോ തന്നെ ഇത്രയും പഞ്ചസാര ഉണ്ടാകും, 350 മില്ലി കോളയില്‍ നാല്പത്തിരണ്ട് 42 ഗ്രാം പഞ്ചസാര ഉണ്ടാകും, അത് കൊണ്ട് ഫ്രക്ടോസ്, സൂക്രോസ് എന്നിവ ചേര്‍ന്ന എല്ലാ സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക, പകരം തവിട് കളയാത്ത ഭക്ഷ്യ വസ്തുക്കള്‍ വാ ങ്ങി ഉപയോഗിക്കുക, ഡെസേര്‍ട്ടില്‍ ഐസ്ക്രീമിന് പകരം ഫ്രൂട്സ് ഉപയോഗിക്കുക, കോളക്ക് പകരം സോഡയില്‍ ഫ്രഷ്‌ ഫ്രൂട്ട് ജ്യൂസോ, നാരങ്ങാ നീരോ ചേര്‍ത്ത് കുടിക്കുക, പഞ്ചസാര ചേര്‍ത്ത സ്ക്വാഷു ഒഴിവാക്കി പകരം ഇളനീരോ സംഭാരമോ കുടിക്കുക, ഫ്രൂട്ട് ജ്യൂസില്‍ പഞ്ചസാര ഇടാതെ ഉപയോഗിക്കുക, കുക്കീസ്‌, പേസ്ട്രി, കേക്ക്, എന്നിവയ്ക്ക് പകരം ഫ്രഷ്‌ ഫ്രൂട്ട് ഉപയോഗിക്കുക, ചായയുടെ എണ്ണവും അളവും കുറയ്ക്കുക, ചായയില്‍ ഉപയോഗിക്കുന്ന പഞ്ചസാര പകുതിയായി കുറച്ച് ക്രമേണ പൂര്‍ണ്ണമായും കുറയ്ക്കുക, പഞ്ചസാരക്ക് പകരം ശര്‍ക്കര ഉപയോഗിക്കുക, ഭക്ഷണത്തില്‍ ഫ്രൂട്സ് ഉള്‍പ്പെടുത്തുക, 

3) ഒരു ടീസ്പൂണ്‍ ഉപ്പില്‍ 2325 മില്ലി ഗ്രാം സോഡിയം ഉണ്ട്, ഒരാള്‍ക്ക്‌ ഒരു ദിവസത്തേക്ക് പരമാവധി 2300 മില്ലി ഗ്രാം സോഡിയം മതി, അന്‍പതു വയസ്സ് കഴിഞ്ഞവര്‍ക്ക് ഇത് 1500 മില്ലി ഗ്രാം മതി, ശരീരത്തില്‍ ഉപ്പിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് വൃക്കകളാണ്, ഉപ്പ് അധികമാവുംപോള്‍ മൂത്രത്തിലൂടെ അത് പുറന്തള്ളപ്പെടും, അധികമായാല്‍ ഇത് പുറന്തള്ളപ്പെടാതെ രക്തത്തില്‍ കലരും, സോഡിയം വെള്ളത്തെ ആകര്‍ഷിക്കുന്നതിനാല്‍ രക്തത്തിന്റെ അളവും വര്‍ധിക്കും, രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു, ഇത് ഹൈപ്പര്‍ ടെന്‍ഷന് ക്രമേണ വഴി തെളിക്കും, ഉപ്പിന്റെ അമിതോപയോഗം ഉദര രോഗങ്ങള്‍ ഉണ്ടാക്കുന്നതിനും, കാത്സ്യം കുറയാനും, അത് വഴി അസ്ഥികളുടെ ബലക്ഷയത്തിനും സാധ്യത കൂട്ടുന്നു, അത് കൊണ്ട് ഉപ്പു കൂടുതലുള്ള ബ്രെഡ്‌, മിക്സ്ചര്‍, കെച്ചപ്പ്, സോസ്, ഉണക്ക മത്സ്യം,ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്, ചിപ്സുകള്‍, വറുത്തവ, പാക്കറ്റ് പലഹാരങ്ങള്‍, അച്ചാര്‍, പപ്പടം എന്നിവ കര്‍ശനമായും നിയന്ത്രിക്കണം, ഡൈനിംഗ് ടേബിളില്‍ നിന്ന് ഉപ്പിന്റെ പാത്രം എടുത്തു മാറ്റുക, ലേബലില്‍ 'സോഡിയം ഫ്രീ' എന്നോ 'ലോ സോഡിയം' എന്നോ രേഖപ്പെടുത്തിയിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുക,
തിരുവനന്തപുരം

തിരുവനന്ത പുറത്തെ രില്വേ കാന്റീനും, ചാലയിലെ നിസാറിന്റെ ഹോട്ടലും, കേതല്സും, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് കിട്ടാറുണ്ടായിരുന്ന ഇടിയപ്പം ലൂസ് ആക്കിയത് പോലത്തെ സേവയും കൂടെ പുളിശ്ശേരിയും, ചിക്കന്‍ ബിരിയാണി, ബോളി, പാല്‍പ്പായസവും, അയഞ്ഞ രീതിയില്‍ പരിപ്പ് വട ഉണ്ടാക്കി അത് രസത്തില്‍ ഇട്ടു വച്ചിരിക്കുന്ന രസ വടയും, ബെസ്റ്റ് ഹൈടെരാബാടി ബിരിയാണിയും, കാരൈക്കുടി ബിരിയാണിയും, കുഴമ്പും, തലശ്ശേരി ബിരിയാണിയും, സദ്യക്ക് പരിപ്പും, പല തരാം മെന്‍ കറികളും ആണ് ത്രുവനന്തപുറത്തെ ഭക്ഷണ പ്പെരുമാക്ലാല്‍

കൊല്ലം

ചോറും, മോരും, ചമ്മന്തിയും, ഉണക്ക മീനും, അച്ചാറും, തരും, നാടന്‍ മീന്‍ കറിയും, തൈരില്‍ ഉപ്പും പച്ചമുളകും ഞെരടി ചേര്‍ത്തുള്ള രുചിക്കൂട്ട്, ചാള അല്ലെങ്കില്‍ മത്തിയും അയലയും, മഞ്ഞക്കോര കൊഴുവാ, പോടിമീന്‍, എന്നൊക്കെ അറിയപ്പെടുന്ന നതോളിയും, മുകേഷിന് ഇഷ്ടമാണ്, ചിന്നകടയിലുണ്ടായിരുന്ന ശേരീഫിട്നെ രംമീസ് ഹോട്ടലിലെ മീനും ബീഫും പൊറോട്ടയും, കഞ്ഞിരം കൊട് കായലിലെ കരിമീനും, കപ്പയും, ഒഴിച്ച് കൂറ്റന്‍ മീന്‍ കറിയും, പുളിശ്ശേരി, രസം, തരു, സാമ്പാര്‍, കേന്കെമാപ്പുളിക്കാരി എന്നറിയപ്പെട്ടിരുന്ന, കൊട്ടരക്കരപ്പുളി, പപ്പായ, കപ്പളങ്ങ എന്നൊക്കെ അറിയപ്പെടുന്ന ഓമക്കാ തോരന്‍, ചെറിയ കനവ, ചാല, കൊഞ്ഞു, പുട്ട്, ടോസ, ഇഡ്ഡലി, ചപ്പാത്തി, പൊറോട്ട എന്നെ പലഹാരങ്ങളും കൊല്ലത്തിനു പ്രിയമാണ്,

പതനം തിട്ട

ഇടുക്കി, സി എസ ബിജി മോള്‍

ഹൈ രേഞ്ഞുകാരുടെ പ്രാധാന ഭക്ഷണം കപ്പയും മീനും ആണ്, കപ്പയില്‍ തന്നെ വാട്ട് കപ്പ, താഴെ നിന്ന് പച്ചക്കപ്പ വാങ്ങി അറിഞ്ഞു ചെറുതായി പുഴുങ്ങി ഉണക്കി സൂക്ഷിക്കും ഇതാണ് വട്ടു കപ്പ, വാട്ടാതെ വെറുതെ പച്ചക്ക് അറിഞ്ഞു ഉണക്കുന്നതാണ് വെല്ലു കപ്പ, ഇത് പോടിചിട്ടാണ് കപ്പപ്പുട്ടും കപ്പ കൊണ്ടുള്ള മധുര വിഭവങ്ങളും ഉണ്ടാക്കുന്നത്‌, പ്രത്യേക ആകൃതിയില്‍ കപ്പ വരവിനായി അറിഞ്ഞു ഉണക്കുന്നത് കോന്തന്‍ കപ്പ, ഉണനിഗിയ പുഴ മീനും, അല്ലെങ്കില്‍ പച്ച മീനും, പഴങ്ച്ചൊരു അല്ലെങ്കില്‍ പഴങ്കഞ്ഞി, അതില്‍ ചുവന്നുള്ളി ചതചിട്ടുഅതു, കാ‍ന്താരി മുളകും ഉള്ളിയും, ഉപ്പും ചെര്തിടിച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തി കൂടെ കഴിക്കുമായിരുന്നു പണ്ട്, ഇപ്പോള്‍ പക്ഷെ പച്ചക്കപ്പ കിട്ടനുനുട്, ചക്കയുടെ കാലമായാല്‍ ചക്ക പുഴുങ്ങും, ചക്കക്കുരുവും മാങ്ങയും കരി വക്കും, ചക്കക്കുരുവും മുരിങ്ങാക്കായും തോരന്‍ വക്കും, പലഹാരങ്ങളില്‍ പിടിയും കോഴിയിറച്ചിയും ആണ് പ്രസസ്തം, ഉണക്ക ഇറച്ചിയും അല്ലെങ്കില്‍ ഇടി ഇറച്ചിയും, ഉപ്പും കുരുമുളകും ചോര്‍ത്തു മൃദുവായി ചാതചെടുക്കുന്നതാണിത്, ബീഫ് ഉലര്തിയതിനെക്കാലും കേമമാണ്‌, കള്ളപ്പം അറിയും തേങ്ങയും ജീരകവും വെളുത്തുള്ളിയും അരച്ച് ചേര്‍ത്ത് കല്ലും ചേര്‍ത്ത് പുളിപ്പിച്ച് ടോസ പോലെ ചുറ്റെടുക്കുന്നതാണിത്, ബീഫോ മുട്ടയോ കരിയായി കൂട്ടാം, വന്‍ പയര്‍ കറിയും കേമമാണ്‌ ഹൈ രേഞ്ഞില്‍,

എറണാകുളം, സിദ്ധിക്ക്

പണ്ട് എരനകുലതിന്റെ ദേശീയ വിഭവം മീന്‍ ആയിരുന്നു, കൊച്ചിയിലെതിയാല്‍ ഇത് ചെമ്മീന്‍ ആവും, മൂന്നു നേരവും ചോറും മീനും ആയിരുന്നു രീതി, ചോറിന്റെ സ്ഥാനത്, ഫ്രിഎദ് റൈസും, ബിരിയാണിയും ചപ്പാത്തിയും വന്നുവെങ്കില്‍, മീനിന്റെ സ്ഥാനത് ഇറച്ചി കൂടുതലായി വന്നു, സിദ്ധിക്കിന്റെ പ്രിയം പക്ഷെ പുട്ടും ചെമ്മീന്‍ കാരിയുമാണ്, ചെറിയ ചെമ്മീന്‍ നേരിയ തോതില്‍ മസാല ചേര്‍ത്ത് പോരിചെടുക്കും, പുട്ടില്‍ തെങ്ങാപ്പീരക്ക് പകരം ഈ ചെമ്മീനാണ് കഷണങ്ങള്‍ തിരിക്കാന്‍ ഇടുക, പുട്ടിന്റെ കഷണങ്ങള്‍ ചെറുതായിരിക്കും, കരി പുട്ടിനു വേറെ വേണ്ട, ചെമ്മീന്റെ സ്ഥാനത് ചെറുപയര് ചേര്‍ത്ത് വൈവിധ്യവത്കരിക്കുകയും ചെയ്യാം, മീനുകളില്‍ ഇഷ്ടം ചാല, കൊഴുവ, പൂളാന്‍, അയല തുടങ്ങിയവയാണ്, പൈന്‍ ഇറച്ചി ദിവസവും, ഓണത്തിന് പൂര്‍ണ്ണ സസ്യാഹാരം, സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ മുട്ട പൊരിച്ചു ചോറിനു മീതെ വച്ച് കെട്ടിയാണ് കൊണ്ട് പോവുക, ഉച്ചക്ക് സ്കൂളില്‍ നിന്നുള്ള കഞ്ഞിയും പയറും കഴിച്ചിരുന്നു, ചൈനീസ്‌ വിഭവങ്ങള്‍ ഇഷ്ടമാണ്, ഇന്ത്യന്‍ ചിനീസിനു കുറച്ചു സ്പിസി ആണ്, വിടെസതെത് മധുരമുള്ളതും, പാമ്പും പോര്‍ക്കും ഉണ്ടായിരിക്കും കൂടെ, രാജ്യം വിട്ടാല്‍ ചൈനീസ്‌ ഒഴിവാക്കും, കെ എഫ് സിയിലോ മാക്‌ ടോനാല്ടിലോ പോയി വെജിറെരിയന്‍ കഴിക്കും,


തൃശ്ശൂര്‍, ഐ എം വിജയന്‍

പണ്ടത്തെ ഭക്ഷണം, രാവിലെ കഞ്ഞി, ഉച്ചക്കും വൈകിട്ടും ചോറ്, കരിക്ക് പരിപ്പ് കുത്തിക്കാചിയത്, ചമ്മന്തി, തേങ്ങ പിഴിഞ്ഞ് വച്ച മീന്‍ കരി, കുത്തി കാച്ചു എന്ന് വച്ചാല്‍ മുലകിടിച്ചതാണ്, പരിപ്പ്, പയര്, ചക്ക, കപ്പ തുടങ്ങിയ എന്തും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചും, വറ്റല്‍ മുളകും, ചുവന്നുള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും ചേര്‍ത്തു അമ്മിയില്‍ ചതച്ചു പോടിചെടുത്തത് വെളിച്ചെണ്ണയില്‍ മൂപ്പിചെടുത്തു, കഷങ്ങള്‍ അതിലേക്കിട്ടു വേവിചെടുക്കലാണ്, കുതിക്കാചിയ കൂട്ടാന്‍, എണ്ണയില്‍ കടുക് വറുത്തു അതിലേക്കു മുളക് ചതച്ചത് ഇട്ടാലും മതി, കടുകിടാതെയും ഉണ്ടാക്കാം, ഉപ്പേരിയില്‍ ത്രിസ്സൂരുകാര്‍ തേങ്ങാ അരച്ച് ചേര്‍ക്കാറില്ല, മുട്ട, മീന്‍ തുടങ്ങി സകല ചാര് കരിയിലും തേങ്ങാ പിഴിന്ജോഴിക്കും, കപ്പയും ചക്കയും ത്രിസ്സൂരുകാര്‍ കുത്തിക്കാച്ചുകയെ ഉള്ളൂ, തെങ്ങയരച്ചു പുഴുക്കാക്കില്ല, കുന്നം കുളം, ഇരിങ്ങാലക്കുട, തൃശ്ശൂര്‍ ഇവിടങ്ങളില്‍ ക്രിസ്ത്യന്‍ വിഭാവങ്ങല്‍ക്കാന് പ്രിയം, മീനിനു എല്ലായിടത്തും ഒരു പോലെ പ്രിയമാണ്, പണ്ട് പോത്തിറച്ചി ക്കുണ്ടായിരുന്ന പ്രിയം ഇപ്പോള്‍ ചിക്കനിലെക്കായി, കൂടാതെ ഒരു മുഴം നീളമുള്ള കുഴലപ്പവും ഇവിടെ പ്രചാരമുണ്ട്, ബംഗാളിലെ മീന്‍ കരിയെക്കാള്‍ നല്ലത് ഗോവയിലെ മീന്‍ വിന്താലുവാന്, പഞ്ചാബിലെ റൊട്ടിയും, ദാലും, നെയ്യ് ചേര്‍ത്ത പനീറും കൊള്ളാം, തിര്സ്സൂരിന്റെ സ്വന്തം സസ്യാഹാരമാണ് ഇന്ച്ചന്‍ പുലി അഥവാ പുളിയിഞ്ചി, ഇഞ്ചിപ്പുളി, ഇന്ച്ചംപുളി, ഇഞ്ചിക്കറി എന്നിങ്ങനെയൊക്കെ ഇതാരിയപ്പെടും,

Wednesday, October 3, 2012

പിതാവിന്റെ തൂവെള്ള മാളിക മുകളിലെ മേഘങ്ങള്‍ക്കിടക്ക് തിളങ്ങി, പച്ചപ്പുല്ലു മേട്ടില്‍ അവളെ ഓര്‍ത്ത്‌ ഞാന്‍ മലര്‍ന്നു കിടന്നു, ഓടിയടുക്കുന്ന അവളുടെ പദചലനം എന്റെ മിഴി തുറന്നു, തുടുത്ത ഒരു ആപ്പിള്‍ പഴം കൊതിപ്പിച്ചു കൊണ്ട് അവളെനിക്ക്‌ നീട്ടി, പാതി കടിച്ച് ഞാനതവള്‍ക്ക് തിരികേയും നല്‍കി, ആപ്പിള്‍ ചവക്കുന്നതിനിടയിലും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു അവള്‍, അന്നാദ്യമായി തിളങ്ങുന്ന വാഴപ്പോള പോലെയുള്ള അവളുടെ കഴുത്തിലെ ഇളം മഞ്ഞ നിറത്തിലുള്ള ആ ചിത്രശലഭത്തെ ഞാന്‍ കണ്ടു, ഇറങ്ങി പോകുന്ന ഓരോ ആപ്പിള്‍ കഷണവും അതിന്റെ ചിറകുകള്‍ പിടപ്പിച്ചു, ചിറകുകളുടെ നിറം ക്രമേണ മാറി വന്നു, ആദ്യം ഇളം നീല നിറം, പിന്നെ കടുത്ത നീലയും, അതിവേഗം ആ നീല നിറം അവളില്‍ വ്യാപിച്ചു, എനിക്ക് മുകളിലേക്ക് കുഴഞ്ഞു വീണ അവളുടെ മരവിച്ച ശരീരത്തില്‍ തട്ടി എന്റെ ശ്വാസം വഴി മുട്ടി, മാനത്തു ഒരു കാറിനുള്ള കോളുണ്ടായിരുന്നു അപ്പോള്‍ [ആദാമിന്റെ ഡയറിക്കുറിപ്പില്‍ നിന്നും, ഒരു പക്ഷേ ഇതായിരിക്കണം ആദ്യത്തെ രോഗബാധ] 

[മാര്‍ച്ച് മാസത്തിലെ മാതൃഭൂമി ആരോഗ്യമാസികയിലെ 'തൈറോയിഡ്' ലേഖനത്തിന്റെ സിനോപ്സിസ്]

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ 'തൈറോയിഡ്' ഹോര്‍മോണുകള്‍ക്ക് വലിയ പങ്കാണുള്ളത്, 'തൈറോയിഡ്' ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു വ്യക്തിയില്‍ ശാരീരിക, മാനസിക, വൈകാരിക സംഘര്‍ഷങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം, സ്ത്രീകളില്‍ ആകാംക്ഷ, ഉറക്കക്കുറവ്, സ്ട്രെസ്സ്, മൂഡില്ലായ്മ, ആര്‍ത്തവ ക്രമക്കേട് തുടങ്ങിയവ വരുംപോള്‍ ആദ്യം സംശയിക്കുന്നത് 'ഈസ്ട്രജന്‍', 'പ്രൊജസ്ട്രോണ്‍' ഹോര്‍മോണുകളെയാണ്, തടിയുന്നതും മെലിയുന്നതും സ്വാഭാവികമായി സംഭവിക്കുന്നതായും കരുതും, ലക്ഷണങ്ങള്‍ കറിനമാകുംപോള്‍ മാത്രമേ രോഗം മറ്റു വല്ലതുമാണോ എന്ന് അന്വേഷിക്കുകയുള്ളൂ, അന്വേഷണം ഒടുവില്‍ എത്തിച്ചേരുന്നത്‌ കഴുത്തിലെ തൈറോയിഡ് ഗ്രന്ഥിയിലായിരിക്കും, തൈറോയിഡ് രോഗം വരാനുള്ള സാധ്യത സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങ്‌ കൂടുതലാണ്, രോഗ ബാധിതരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരികളും ആയിരിക്കും, പലപ്പോഴും 'തൈറോയിഡ്' പ്രശ്നങ്ങള്‍ തിരിച്ചറിയുന്നത്‌ വന്ധ്യതക്ക് ചികിത്സ തേടുംപോഴായിരിക്കും, അല്ലെങ്കില്‍ ഗര്‍ഭകാല പരിശോധനകള്‍ക്കിടക്കും, പുരുഷന്മാരിലും ഈ രോഗം ഇന്ന് ധാരാളമായിട്ട്‌ കണ്ടു വരുന്നുണ്ട്, ഒട്ടു മിക്ക തൈറോയിഡ് രോഗങ്ങളും പാരംപര്യ സ്വഭാവം കാണിക്കാറുണ്ട്, ഗോയിട്ടര്‍ എന്ന 'തൈറോയിഡ്' രോഗത്തേക്കുറിച്ച് ബി സി രണ്ടായിരത്തി അഞ്ഞൂറിലെ ചൈനീസ് ചികിത്സാ ശാസ്ത്രങ്ങളിലും, ബി സി ആയിരത്തി അഞ്ഞൂറിലെ ആയുര്‍വേദ ശാസ്ത്രങ്ങളിലും വിവരിക്കുന്നുണ്ട്, നിങ്ങളുടെ തൈറോയിഡ് ഗ്രന്ഥിയിലെ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകള്‍ പോലും ചിലപ്പോള്‍ ശരീരത്തിലും, മനസ്സിലും, സ്വഭാവത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം, തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂടുംപോള്‍ പെട്ടന്ന് ദേഷ്യം വരികയും, ആളുകള്‍ അസ്വസ്ഥരാവുകയും ചെയ്യും, കൂടാതെ കൃത്യമായി ഭക്ഷണം കഴിച്ചാലും ശരീരം മെലിയുക, ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മം വരളുക, ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകണം എന്ന തോന്നല്‍ എന്നിവയും, ഹോര്‍മോണ്‍ കുറഞ്ഞാല്‍ അലസത, മന്ദിപ്പ്, ശരീരം തടിക്കുക, ഭാരം കൂടുക, തണുപ്പ് സഹിക്കാന്‍ പറ്റാത്ത അവസ്ഥ, ചര്‍മ്മം മൃദുവാകുക, മലബന്ധമുണ്ടാകുക എന്നിവയും ഉണ്ടാകും,

ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കലാണ് ജൈവസന്ദേശവാഹകരായ ഹോര്‍മോണുകളുടെ പ്രധാന ചുമതല, പ്രത്യേക ഗ്രന്ഥികളില്‍ നിശ്ചിത അളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവ രക്തത്തിലൂടെ സഞ്ചരിച്ചു എല്ലാ കോശങ്ങളേയും അഭിമുഖീകരിക്കുമെങ്കിലും ജൈവ ധര്‍മ്മമനുസരിച്ചു ലക്ഷ്യ സ്ഥാനത്തു മാത്രമേ അവ പ്രവര്‍ത്തിക്കുകയുള്ളൂ, വളരെ കുറച്ച് അളവിലേ ഹോര്‍മോണുകള്‍ ശരീരത്തിന് ആവശ്യമുള്ളൂ, അത് കൊണ്ട് തന്നെ കൃത്യമായ അളവിലാണ് ശരീരത്തില്‍ അവ ഉത്പാദിപ്പിക്കുന്നതും,

കഴുത്തിന്റെ മുന്‍ഭാഗത്ത്‌ ആദംസ് ആപ്പിളിന്റെ താഴെയായി ചിറകു വിരിച്ചു നില്‍ക്കുന്ന ചിത്ര ശലഭത്തിന്റെ ആകൃതിയിലാണ് തൈറോയിഡ് സ്ഥിതി ചെയ്യുന്നത്, മൂന്നു മുതല്‍ നാല് സെന്റിമീറ്റര്‍ വരെ നീളവും, ഒന്ന് മുതല്‍ ആറു സെന്റിമീറ്റര്‍ വരെ വീതിയും, രണ്ടു മുതല്‍ മൂന്നു സെന്റിമീറ്റര്‍ വരെ കനവും ഇവക്കുണ്ട്, പ്രധാനമായും രണ്ടു തരം ഹോര്‍മോണുകളാണ് തൈറോയിഡ് ഉത്പാദിപ്പിക്കുന്നത്, തൈറോക്സിന്‍ അല്ലെങ്കില്‍ ടി ഫോര്‍, ട്രൈ അയഡോ തൈറോണിന്‍ അല്ലെങ്കില്‍ ടി ത്രീ എന്നിവ, ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനത്തേയും ഉപാപചയ പ്രവര്‍ത്തനത്തേയും ഇത് നിയന്ത്രിക്കുന്നു, ശരീരത്തിലെത്തുന്ന കലോറിയെ തൈറോയിഡ് ഹോര്‍മോണുകളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നത്, കോശങ്ങളുടെയും കലകളുടെയും വളര്‍ച്ച, വികാസം, ശരീരതാപ നിയന്ത്രണം, കൊളസ്ട്രോള്‍ മെറ്റബോളിസം, അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് തൈറോയിഡ് കൂടിയേ തീരൂ, ഹൃദയം, മസ്തിഷ്കം, കരള്‍, വൃക്കകള്‍, ചര്‍മം എന്നിവയും, ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത്‌ ഇതാണ്, കൂടാതെ ഉന്മേഷവും, ഊര്‍ജ്ജ സ്വലതയും തരുന്നതും ഇതാണ്,

കാറിന്റെ എഞ്ചിന്‍ പോലെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്നത് തൈറോയിഡ് ഗ്രന്ഥി ആണെന്ന് പറയാം, അയഡിന്‍ ആണ് തൈറോയിഡിന്റെ ഇന്ധനം, ഭക്ഷണത്തിലൂടെയാണ് അയഡിന്‍ ശരീരത്തിലെത്തുന്നത്, രക്തത്തില്‍ നിന്ന് തൈറോയിഡ് നേരിട്ട് അയഡിന്‍ വലിച്ചെടുക്കുന്നു, തൈറോക്സിന്‍ ഹോര്‍മോണില്‍ നാല് അയഡിന്‍ ആറ്റമാണുള്ളത്, ട്രൈ അയഡോ തൈറോണിന്‍ ഹോര്‍മോണില്‍ മൂന്നും, ടി ഫോറില്‍ നിന്ന് ഒരു അയഡിന്‍ ആറ്റം മാറ്റിയാല്‍ ടി ത്രീ ഉണ്ടാവും, ഹോര്‍മോണിന്റെ എണ്‍പത് ശമാനവും ടി ഫോര്‍ ആണ് ബാക്കി ഇരുപതു ശതമാനം ടി ത്രീയും, ഉത്പാദിപ്പിക്കപ്പെടുന്ന ടി ഫോറും, ടി ത്രീയും തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളിലാണ് ശേഖരിച്ചു വക്കുന്നത്, പിന്നെ ആവശ്യത്തിനനുസരിച്ച് അതിനെ രക്തത്തിലേക്ക് സ്രവിക്കുന്നു, ഇത് കോശങ്ങളിലെ പ്രത്യേക സ്വീകാരി കോശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു, തൈറോയിഡിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്‌ തലച്ചോറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മാസ്ടര്‍ ഗ്ലാന്റ് ആയ പ്ടിട്ട്യൂട്ടറി ഗ്രന്ഥിയാണ്, തൈറോയിഡ് സ്ടിമുലേറ്റിംഗ് ഹോര്‍മോണിന്റെ അല്ലെങ്കില്‍ ടി എസ് എച്ചിന്റെ രൂപത്തില്‍ എത്ര ഹോര്‍മോണ്‍ ഉത്പാദിപ്പിക്കണമെന്നതു സംബന്ധിച്ച് തൈറോയിഡ് ഗ്രന്ഥിയിലേക്ക് സന്ദേശം വരും, തൈറോയിഡ് ഉത്പാദനത്തിനനുസരിച്ച് ടി എസ് എച്ചിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം, അതായത് ടി എസ് എച് കൂടിയാല്‍ തൈറോയിഡ് കൂടുതലായി പ്രവര്‍ത്തിച്ച് ഹോര്‍മോണിന്റെ ഉത്പാദനം കൂട്ടും, ടി എസ് എച്ചിന്റെ അളവ് കുറയുംപോള്‍ തൈറോയിഡ് കുറച്ചു മാത്രം പ്രവര്‍ത്തിച്ച്  ഹോര്‍മോണിന്റെ അളവ് കുറയ്ക്കും, തൈറോയിഡില്‍ വീക്കം വന്നു മുഴകള്‍ രൂപപ്പെടുന്നതിന് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ ഇത് ക്യാന്‍സറായി രൂപാന്തരപ്പെടാം,

ചുരുക്കത്തില്‍ തൈറോയിഡിന്റെ പ്രശ്നങ്ങള്‍ നിസ്സാരമായി ഒരിക്കലും തള്ളിക്കളയരുത്, അനിയന്ത്രിതമായ പ്രമേഹം സങ്കീര്‍ണ്ണമാകുന്നത് പോലെ ഇതും ജീവന് ഭീഷണിയായി മാറാന്‍ ഇടയുണ്ട്, ഇന്ന് തൈറോയിഡ് രോഗം ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ മരുന്നിലൂടെ തന്നെ രോഗം നിയന്ത്രിക്കാനാവും,

Tuesday, October 2, 2012

ഇ സി ജി റെക്കോര്‍ഡ ചെയ്യുന്നതിനുപയോഗിക്കുന്ന ലീഡുകള്‍ ഓരോന്നും ഹൃദയത്തെ വ്യത്യസ്തങ്ങളായ ദിശകളില്‍ നിന്നും നോക്കിക്കാണുന്നു, കൈ കാലുകളില്‍ ഘടിപ്പിക്കാനുള്ളതാണ് ലിംപ് ലീഡുകള്‍, നാലെണ്ണമുണ്ട് ഇത്, ആര്‍ എ, ആര്‍ എല്‍, എല്‍ എ, എല്‍ എല്‍ എന്നിങ്ങനെ, ഇതില്‍ ആര്‍ എ വലതു കൈത്തണ്ടയിലും, ആര്‍ എല്‍ വലതു കാല്‍മടംപിലും, എല്‍ എ ഇടതു കൈത്തണ്ടയിലും, എല്‍ എല്‍ ഇടതു കാല്‍മടംപിലും ഘടിപ്പിക്കണം, ലിംപ് ലീഡുകളുടെ അറ്റത്ത്‌ ബന്ധിപ്പിച്ചിരിക്കുന്ന മെറ്റല്‍ പ്ലേറ്റില്‍ ഇലക്ട്രോഡ് ജെല്ലി തേച്ച് അവ യഥാസ്ഥാനത്ത് റബ്ബര്‍ സ്ട്രാപ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു, ഇനി ഇ സി ജി മെഷീന്‍ കാളിബരെറ്റ് ചെയ്യണം, അതിനായി വന്‍ മില്ലി വോല്‍ത്ടുള്ള കറന്റ്‌ കടത്തി വിട്ടു സ്ടിലസിന്റെ ചാട്ടം ഒരു സെന്റി മീറ്റര്‍ ആയി നിജപ്പെടുത്തുക, അതായത് രണ്ടു വലിയ സ്കുഅയരുകല്, സാധാരണ ഗതിയില്‍ ഇ സി ജി രീടിങ്ങിന്റെ ഉയരത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളാണ്, ഉയര്‍ന്ന പി വേവ് റൈറ്റ് അതൃഅല്‍ ഹൈപ്പര്‍ ട്രോഫിയും, ഉയര്‍ന്ന അര വേവ് പ്രത്യേകിച്ചും ഇടതു വെന്തൃസിലിനു അഭിമുഖീകരിച്ചിരിക്കുന്ന ലീടുകളില്‍, ലെഫ്റ്റ് വെന്തൃസുലാര്‍ ഹൈപ്പര്‍ ട്രോഫിയും, ഉയര്‍ന്ന ടി വേവ് ഹൈപ്പര്‍ കലീമിയയെയും കാണിക്കും, ഉയരം കുറവാണെങ്കില്‍ പെരികാര്‍ദിയാല്‍ എഫ്ഫുഷന്‍ സ്ഥിരീകരിക്കാം, ആകെയുള്ള പന്ത്രണ്ടു ലീടുകളില്‍ ആറെണ്ണം വേര്ടികള്‍ പ്ലെനിലും ആറെണ്ണം ഹോരിഴോന്ടല്‍ പ്ലെനിലും ആണ്, ലീഡ് വന്‍ ത്രീ ഓ ക്ലോക്ക് പോസിറേനിലും, ലീഡ് വി എല്‍ ടോ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും, ലീഡ് ടോ ഫൈവ് ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് വി എഫ് സിക്സ് ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് ത്രീ സെവന്‍ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ലീഡ് വി ആര്‍ ടെന്‍ ഓ ക്ലോക്ക് പൊസിഷനില്‍ നിന്നും ഹൃദയത്തെ വീക്ഷിക്കുന്നു, അങ്ങനെ വരുമ്പോള്‍ ലീഡ് വന്‍, ടോ, വി എല്‍ എന്നിവ ഹൃദയത്തിന്റെ ഇടതു വസ്തു നിന്നും, ലീഡ് ത്രീ, വി എഫ് എന്നിവ അടിയില്‍ നിന്നും, വി ആര്‍ അതൃയത്തിലെക്കും ആയിരിക്കും നോക്കുക, ഹോരിസോന്ടല്‍ ആയി ക്രമീകരിച്ചിരിക്കുന്ന ലീഡുകള്‍ ആരെന്നമാനുള്ളത്, ഇത് എലെക്ട്രോദ് ജെല്ലി മുക്കിയ സുക്ഷന്‍ എലെച്ട്രോദ് കൊണ്ട് നെഞ്ചില്‍ നാലാമത്തെ യും അഞ്ചാമത്തെയും ഇന്റര്‍ കൊസ്ടല്‍ സ്പസിനിടക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നു, വി വന്‍ സ്ട്ര്നതിനു വലതായി ഫോര്‍ത്ത് ഇന്റെര്കൊസ്ടല്‍ സ്പസിലും, വി ടോ അതിനു നേരെ ഇടത്തായി വി ത്രീ ഫിഫ്ത് രിബ്ബിന്റെ മുകളില്‍ ആയും, വി ഫോര്‍ അതിനും താഴെ മാറി കുറച്ചു കൂടി ഇടത്തോട്ട് മാറി, ഫിഫ്ത് ഇന്റര്‍ കൊസ്ടല്‍ സ്പസിലും, വി ഫൈവ് ഫിഫ്ത് രിബിനു മുകളില്‍ ആയി കുറച്ചു കൂടി ഇടതോട്ടായും, വി സിക്സ് സിക്ത് ഇന്റെര്കൊസ്ടല്‍ സ്പസില്‍ ആയി കുറച്ചു കൂടി ഇടത്തോട്ടായും ഘടിപ്പിക്കും, 

Saturday, September 29, 2012

ഞാനെന്റെ 'ഇടതു കയ്യിനെ' കൂടുതല്‍ സ്നേഹിക്കുന്നു, കാരണം അതാണെന്റെ ഹൃദയത്തിനു ഏറ്റവും അടുത്ത് !!!

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ടി രാജേഷ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഹൃദയത്തിലെ പേശികള്‍ക്ക് രക്തം എത്തിക്കുന്നത് 'കൊറോണറി ആര്‍ടെറി'കളാണ്, 'ബ്ലോക്ക്' മൂലമോ 'കൊഴുപ്പുകള്‍' ഭിത്തികളില്‍ അടിഞ്ഞു കൂടിയോ രക്തക്കുഴലിന്റെ വ്യാസം കുറയുന്നത് പേശികളില്‍ ആവശ്യത്തിന് രക്തം എത്തിച്ചേരാതിരിക്കാന്‍ ഇടയാക്കും, ദിവസം മുഴുവന്‍ ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയത്തില്‍ രക്തം എത്തി ചേരാതിരുന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ പറയേണ്ടതില്ലല്ലോ, ആ ഭാഗത്തെ പ്രവര്‍ത്തനം പെട്ടന്ന് നിലക്കുകയും, 'ഹൃദയാഘാതം' ഉണ്ടാവുകയും ചെയ്യുന്നു, ഹൃദയചികിത്സാ സൌകര്യമുള്ള അലോപതി ആശുപത്രികളില്‍ ഇങ്ങനെയുള്ള ഒരു രോഗിയെ എത്തിച്ചാല്‍ അവിടെ അവര്‍ ചെയ്യുന്ന ചികിത്സയുടെ ഏകദേശ രൂപമാണ് ഡോക്ടര്‍ സുഹൃത്തുക്കളുടെ അറിവിലേക്കായി താഴെ വിവരിക്കുന്നത്,

ബ്ലോക്കുകള്‍ നീങ്ങാനും രക്തക്കുഴലിന്റെ വ്യാസം കൂടാനും അവര്‍ ചെയ്യുന്ന ചികിത്സയാണ് 'ആന്‍ജിയോപ്ലാസ്റ്റി', ഹൃദയാഘാതം സംഭവിച്ച് ഒന്ന് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഇത് ചെയ്യാം, അപ്പോള്‍ അതിന് 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി' എന്ന് പറയും, രണ്ടു രീതിയില്‍ ഇത് ചെയ്യാവുന്നതാണ്, പണ്ട് 'ഫെമറല്‍ ആര്‍ടെറി' വഴിയായിട്ടായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ഇതിലുണ്ടായിരിക്കുന്ന മുന്നേറ്റം 'റെഡിയല്‍ ആര്‍ടെറി'യിലൂടേയും ഇത് ചെയ്യാന്‍ കഴിയുമെന്നതാണ്, കാരണം 'റെഡിയല്‍ ആര്‍ടെറി'യിലൂടെ ചെയ്യുംപോള്‍ 'ഫെമറല്‍' രീതിയെ അപേക്ഷിച്ച് ബുദ്ധിമുട്ടുകള്‍ കുറവാണ്, 'കാത്ത് ലാബി'ല്‍ ഏകദേശം നാലോ അഞ്ചോ മണിക്കൂറു കൊണ്ട് 'ആന്‍ജിയോപ്ലാസ്റ്റി' പൂര്‍ത്തിയാക്കാന്‍ കഴിയും, പൊണ്ണത്തടിയുള്ളവരിലും 'റെഡിയല്‍ ആര്‍ടെറി' കണ്ട് പിടിക്കാന്‍ വിഷമം ഉണ്ടാവില്ല, ബ്ലീഡിംഗ് ഉണ്ടായാല്‍ തന്നെ എളുപ്പത്തില്‍ നിയന്ത്രിക്കാം, കാലിലെ മുറിവില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കയ്യില്‍ ഉണ്ടാവില്ല, 'കാത്ത് ലാബി'ല്‍ നിന്നും നടന്നു തന്നെ രോഗിക്ക് വാര്‍ഡിലേക്ക് പോകാം, വേണമെങ്കില്‍ അന്ന് തന്നെ 'ഡിസ്ചാര്‍ജ്ജും' ആകാവുന്നതുമാണ്,

'ബ്ലോക്ക്' മൂലം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ചെയ്യുന്ന ആദ്യ പടി 'ബ്ലോക്ക്' എവിടെയാണെന്ന് കണ്ടു പിടിക്കുന്ന 'ആന്‍ജിയോഗ്രാം' ആണ്, ബ്ലോക്കിന്റെ സ്ഥാനം നിര്‍ണ്ണയിച്ചാല്‍ അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ 'പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി'ക്ക് രോഗിയെ വിധേയമാക്കാവുന്നതാണ് , രക്തം നേര്‍മ്മയില്‍ നിര്‍ത്താനുള്ള ഗുളികകളും കൂടെ ഉള്ളിലേക്ക് കൊടുക്കും,  'ബ്ലോക്ക്' അല്ലെങ്കില്‍ 'കൊഴുപ്പ്' രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്നതാണ് ഒട്ടു മിക്ക  ഹൃദയാഘാതങ്ങള്‍ക്കും കാരണം, 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ 'റെഡിയല്‍ ആര്‍ടെറി'യിലൂടെ കടത്തി വിടുന്ന കത്തീറ്ററിന്റെ അറ്റത്ത്‌ ഗൈഡ് വയറും നേര്‍ത്ത ഒരു ബലൂണും ഘടിപ്പിച്ചിരിക്കും, ബലൂണ്‍ 'ബ്ലോക്ക്' ഉണ്ടായ സ്ഥാനത്തെത്തിച്ചാല്‍ പിന്നെ, 'അയോഡിന്‍ ടൈ' നിറച്ച് അത് വീര്‍പ്പിക്കും, ആവശ്യത്തിനു വ്യാസം എത്തിക്കഴിഞ്ഞാല്‍ ഒന്നോ രണ്ടോ മിനിറ്റ് അതിനെ സ്ഥാനത്ത് തന്നെ നിര്‍ത്തും, പിന്നീട് ബലൂണ്‍ ചുരുക്കി സാവധാനം കത്തീറ്റര്‍ പിന്‍വലിക്കും, ഇതു മൂലം രക്തക്കുഴലിലെ 'കൊഴുപ്പ് 'ഭിത്തിയിലേക്ക് ഞെരുങ്ങി    കുഴലിന്റെ വ്യാസം കൂടും, ഇതേ അവസ്ഥ വീണ്ടും ഉണ്ടാകാതിരിക്കാന്‍ തല്‍സ്ഥാനത്ത് 'സ്ടെന്റും' ഉറപ്പിക്കാറുണ്ട്, സമാനമായ സാഹചര്യം വീണ്ടും ഇതേ സ്ഥാനത്ത് ഉണ്ടാകുന്നതിനെ 'സ്ടെന്റ്' തടയും.

കൂട്ടത്തിലോരാള്‍ക്ക് 'ഹൃദയാഘാതം' ഉണ്ടായാല്‍ അയാളെ എത്രയും വേഗം ഹൃദ്രോഗ ചികിത്സാ സൌകര്യമുള്ളതും ഏറ്റവും അടുത്തുത്തുള്ളതുമായ ഒരു ആശുപത്രിയിലേക്ക് മാറ്റുക, കൂടാതെ  ആശുപത്രിയില്‍ എത്തിക്കുന്നതിനിടക്ക് നിങ്ങള്‍ക്ക് ചെയ്യാവുന്ന ലളിതമായ ചില പ്രഥമ ശുശ്രൂഷകള്‍ ഒരു പക്ഷെ രോഗിയുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

നെഞ്ചു വേദന വന്ന് തളര്‍ന്നിരിക്കുകയോ, കുഴഞ്ഞു വീഴുകയോ ചെയ്യുന്ന രോഗിയെ ആദ്യം തന്നെ തറയില്‍ നീണ്ടു നിവര്‍ത്തി കിടത്തുക, ആള്‍ക്ക് വേണ്ടത്ര ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, നെഞ്ചിലോ കവിളിലോ തട്ടി വിളിക്കുക, കൈകാലുകളില്‍ നുള്ളി നോക്കുക, മുഖത്ത് വെള്ളം തളിക്കുക എന്നിവ കൊണ്ട് ബോധം വരുത്താന്‍ ശ്രമിക്കുക, നെഞ്ചു ഉയര്‍ന്നു താഴുന്നുണ്ടോ, മൂക്കിലൂടെ വായു സഞ്ചാരമുണ്ടോ എന്ന് നോക്കി രോഗി ശ്വാസോച്വാസം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കണം, കഴുത്തിലും കൈത്തണ്ടയിലും ഉള്ള നാഡിസ്പന്ദനം തൊട്ടു നോക്കി ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം, ഇവ രണ്ടും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവസ്ഥ ഹൃദയ സ്തംഭനം തന്നെ എന്ന് ഉറപ്പിക്കാം,

പ്രഥമ ശുശ്രൂഷയില്‍ ആദ്യം ചെയ്യേണ്ടത് ശ്വാസതടസ്സം നീക്കാന്‍ കഴുത്തു നേരെയാക്കി, തല അല്പം താഴ്ത്തി, കീഴ്ത്താടി ഉയര്‍ത്തി കിടത്തുക എന്നുള്ളതാണ്, ചിലപ്പോള്‍ നെഞ്ചില്‍ ഇടിക്കുന്നതിലൂടെ ഹൃദയത്തിനു ഒരു ഷോക്ക്‌ കിട്ടി പ്രവര്‍ത്തിച്ചു തുടങ്ങാനും മതി, ഇതിനു 'തംപ് വേര്‍ഷന്‍' എന്ന് പറയും, ഉടന്‍ തന്നെ രോഗിയുടെ വായും മൂക്കും വൃത്തിയുള്ള ഒരു തൂവാല കൊണ്ട് മൂടി, മൂക്കടച്ചു പിടിച്ച്, വായോടു വായ്‌ ചേര്‍ത്ത് കൃത്രിമ ശ്വാസോച്വാസം നല്‍കാന്‍ തുടങ്ങുക, മിനിറ്റില്‍ പത്ത് മുതല്‍ പതിനഞ്ചു തവണ ഇത് നല്‍കണം, ഒരു പ്രാവശ്യം അകത്തേക്ക് വായു ഊതി കയറ്റിയാല്‍, പിന്നെ മൂക്ക് തുറന്നു രോഗിയെ ഉച്ച്വസിക്കാന്‍ അനുവദിക്കണം, വീണ്ടും വായില്‍ ഊതുക, ഇങ്ങനെ ഏതാനും തവണ ചെയ്തിട്ടും രോഗി സ്വയം ശ്വസിക്കുന്നില്ലെങ്കില്‍, രോഗിയുടെ നെഞ്ചില്‍, 'സ്ടെര്‍ണ'ത്തിന്റെ വശത്തായി ഹൃദയഭാഗത്ത് ഒന്നിന് മീതെ രണ്ടു കൈപ്പത്തികളും വച്ച് ശക്തിയില്‍ താഴേക്ക് അമര്‍ത്തുക, ഓരോ അമര്‍ത്തലിലും ഹൃദയം ചുരുങ്ങി രക്തം പുറത്തേക്ക്പം പ് ചെയ്യപ്പെടും, കൈ വിടുമ്പോള്‍ വീണ്ടും ഹൃദയത്തിലേക്ക് രക്തം നിറയും, ഇങ്ങനെ കൃത്രിമമായി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തണം, മിനിറ്റില്‍ എണ്‍പത് പ്രാവശ്യം ഇങ്ങനെ ചെയ്യണം, ഒരാളേ പ്രഥമ ശുശ്രൂഷക്ക് ഉള്ളൂ എങ്കില്‍ പത്തു മുതല്‍ പന്ത്രണ്ടു വരെ പ്രാവശ്യം നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒന്ന് രണ്ടു തവണ വായിലൂടെ കൃത്രിമ ശ്വാസം നല്‍കാം, ശുശ്രൂഷക്ക് രണ്ടാള്‍ ഉണ്ടെങ്കില്‍ അഞ്ചു മുതല്‍ ആറ് പ്രാവശ്യം വരെ നെഞ്ച് അമര്‍ത്തിയതിനു ശേഷം ഒരു പ്രാവശ്യം കൃത്രിമ ശ്വാസം നല്‍കാം, രോഗി സ്വയം ശ്വസിക്കാനും ഹൃദയം സ്വയം സ്പന്ദിക്കാനും തുടങ്ങുന്നത് വരെ ഇങ്ങനെ ചെയ്യണം, രണ്ട് മൂന്നു മിനിട്ട് കൂടുംപോള്‍ ശ്വാസോച്ച്വാസവും ഹൃദയ സ്പന്ദനവും പരിശോധിക്കണം, സാധാരണ ഗതിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഇതൊക്കെ തുടരണം, അതായത് ആംബുലന്‍സോ മറ്റു വാഹനങ്ങളിലോ കയറ്റുംപോള്‍ പോലും കൃത്രിമമായി ശ്വാസം കൊടുക്കുന്നതും നെഞ്ച് അമര്‍ത്തുന്നതും നിര്‍ത്തരുത്, പിന്നെ ഏറ്റവും അടുത്തുള്ള ഹൃദ്രോഗ ചികിത്സ സൌകര്യമുള്ള ആശുപത്രിയില്‍ രോഗിയെ വേഗം എത്തിക്കണം, ആശുപത്രിയില്‍ ഫോണ്‍ ചെയ്തു നിങ്ങള്‍ രോഗിയേയും കൊണ്ട് വരുന്നുണ്ട് എന്ന് പറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും,

നേരത്തെ ഹൃദ്രോഗം വന്നിട്ടുള്ള ആളിന്റെ ഡ്രസ്സ്‌ പോക്കറ്റില്‍ ചിലപ്പോള്‍, എന്തെങ്കിലും സംഭവിച്ചാല്‍ നാവിനടിയില്‍ വക്കേണ്ടുന്ന ഗുളിക, കവറിലാക്കി പേരും ഉപയോഗിക്കേണ്ട വിധവും എഴുതി സൂക്ഷിക്കുന്നതിന് ഒട്ടു മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്, അത് രോഗിയില്‍ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക, ഉണ്ടെങ്കില്‍ ഉടനേ അത് രോഗിയുടെ നാവിനടിയില്‍ വച്ച് കൊടുക്കുക, അയാളുടെ ഫോണ്‍ ബുക്കില്‍ നിന്നും അടിയന്തിര സഹായത്തിനു വിളിക്കേണ്ടുന്ന ഫോണ്‍ നംപരില്‍ കോണ്ടാക്റ്റ് ചെയ്ത് അവരോട് നിങ്ങള്‍ ഏത് ആശുപത്രിയിലേക്കാണ് രോഗിയേയും കൊണ്ട് പോകുന്നതെന്ന് വിളിച്ചു പറയുക,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ ഡോ: ഹരികൃഷ്ണന്‍ എം എസ് എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]    

ഹൃദ്രോഗം ഒരു ജീവിത ശൈലീ രോഗമാണെന്ന് വേണമെങ്കില്‍ പറയാം, കാരണം ഭക്ഷണ ശീലത്തില്‍ വന്ന മാറ്റങ്ങള്‍, വ്യായാമം ഒട്ടും തന്നെ ഇല്ലായ്ക, പുകവലി, മാനസിക വൈഷമ്യങ്ങള്‍, പ്രമേഹം, ഹൈപര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍, പൊണ്ണത്തടി തുടങ്ങിയവയൊക്കെയാണ് ഹൃദ്രോഗമുണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍, ജീവനെ നിലനിര്‍ത്താന്‍, കൊളസ്ട്രോള്‍ ശരീരത്തില്‍ ആവശ്യത്തിനു വേണം താനും,  മുപ്പതു വയസ്സ് കഴിഞ്ഞ എല്ലാവരും രക്ത പരിശോധന നടത്തി കൊളസ്ട്രോളിന്റെ പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പാരംപര്യം ഉള്ളവര്‍, കൊളസ്ട്രോള്‍ നോക്കുമ്പോള്‍ ആകെ നില മാത്രം നോക്കിയത് കൊണ്ട് കാര്യമില്ല, എല്ലാ കൊളസ്ട്രോള്‍ ഘടകങ്ങളുടേയും ഇനം തിരിച്ചുള്ള പരിശോധനയായ 'ലിപിഡ് പ്രൊഫൈല്‍' തന്നെ നോക്കണം, ആകെ കൊളസ്ട്രോള്‍ ഇരുനൂറില്‍ താഴെയും, എച് ഡി എല്‍ മുപ്പത്തിഅഞ്ചില്‍ കൂടുതലും, എല്‍ ഡി എല്‍ നൂറ്റിമുപ്പതില്‍ താഴെയും, ട്രൈ ഗ്ലിസറായ്ടുകള്‍ നൂറ്റിഅന്‍പതില്‍ താഴെയും, വി എല്‍ ഡി എല്‍ നാല്പതില്‍ താഴെയും ആണ് ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ വേണ്ടത്, എല്ലാം അളവുകളും, മില്ലിഗ്രാം പെര്‍ ഡെസിലിറ്ററില്‍ വേണം മനസ്സിലാക്കാന്‍, കൂടാതെ ആകെ കൊളസ്ട്രോളും എച് ഡി എല്ലും ആയുള്ള അനുപാതം മൂന്നില്‍ താഴെയും, എല്‍ ഡി എല്ലും, എച് ഡി എല്ലും ആയുള്ള അനുപാതം ഒന്നര മുതല്‍ മൂന്നരക്കിടക്കും ആയിരിക്കണം, കൊളസ്ട്രോള്‍ ഉണ്ടെന്നു തീരുമാനിക്കപ്പെട്ടാല്‍, പുകവലി, വറുത്തതും പൊരിച്ചതും ഭക്ഷിക്കുന്നത് ഇവ കഴിയുന്നതും ഒഴിവാക്കണം, പാചകത്തിന് എണ്ണ വളരെ കുറച്ചേ ഉപയോഗിക്കാവൂ, പതിവായി മുപ്പതു മിനിട്ടോളം വ്യായാമം ചെയ്യണം, കാരണം വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണുകള്‍ ഹൃദയത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്, ഇത് കൊളസ്ട്രോള്‍ കുറയ്ക്ക്ന്നത് കൂടാതെ, ബി പി കുറഞ്ഞു രക്ത പ്രവാഹം സുഗമമാക്കാനും സഹായിക്കുന്നു, കൂടാതെ പ്രമേഹവും നിയന്ത്രണത്തില്‍ ആകുന്നു, പുകവലിക്കാരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത മൂന്ന് ഇരട്ടിയാണ്, ഇത്തരക്കാരില്‍ രക്തം കട്ടി പിടിക്കാനുള്ള സാധ്യതയും കൂടും, കൂടാതെ രക്തക്കുഴലിന്റെ ഉള്‍ഭിത്തികളില്‍ കൊഴുപ്പടിയുകയും, അതുകളുടെ വ്യാസം കുറഞ്ഞ് രക്തയോട്ടത്തിന്റെ അളവ് കുറയ്ക്കുന്ന 'അതീറോസ്ക്ലീറോസിസ്' എന്ന രോഗം ഉണ്ടാകുകയും ചെയ്യും, കൊളസ്ട്രോള്‍ നിയന്ത്രിച്ചു നിര്‍ത്താത്തവരില്‍ ക്രമേണ പൊണ്ണത്തടി പ്രകടമാവുകയും, അത് നേരിട്ട് ഹൃദയ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു, തടി നിയന്ത്രിക്കാന്‍ ഭക്ഷണത്തിന്റെ കലോറി കുറക്കുകയും, വ്യായാമം കൂട്ടുകയും മാത്രമേ മാര്‍ഗ്ഗമുള്ളൂ, ഹൃദ്രോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ ഹൈപ്പര്‍ ടെന്‍ഷന്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ അത് തടഞ്ഞു നിര്‍ത്താനാവും, ആയതിനാല്‍ ബി പി ക്കുള്ള പരിശോധന കൃത്യമായ കാലയളവുകളില്‍ നടത്തിയിരിക്കണം, കാരണം ബി പി ഉള്ളവരില്‍ രക്തക്കുഴലിന്റെ ഭിത്തികളുടെ ഇലാസ്തികത കുറയുകയും, അവിടങ്ങളില്‍ രക്തം കട്ട പിടിച്ചു രക്ത ചംക്രമണം കുറക്കാനും ഇട വരും, ഇത്തരക്കാരില്‍ 'അതീറോസ്ക്ലീറോസിസ്' പോലുള്ള രോഗങ്ങള്‍ വളരെ നേരത്തേ പ്രകടമാകുന്നതാണ്, കൂടാതെ ഇവരില്‍ ഹൃദ്രോഗ സാധ്യത നാല്പത്തിയെട്ട് ശതമാനത്തോളം അധികവുമാണ്‌, നോര്‍മല്‍ ബി പി നൂറ്റിയിരുപത് എന്പതാണ്, ഇത് നൂറ്റിനാല്പത് തൊണ്ണൂറ് ആയാല്‍ നിശ്ചയമായും ചികിത്സ സ്വീകരിക്കേണ്ടതാണ്, പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഇരട്ടി ആണ്, പ്രമേഹത്തില്‍ വേദനയറിയുന്ന നാഡികള്‍ക്ക് പ്രവര്‍ത്തന വൈകല്യം വരുന്നതാണ് ഇവരില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്, എത്ര ഗൌരവമായ ഹൃദ്രോഗം വന്നാലും വേദന തോന്നാത്തത് മൂലം യഥാസമയം അവര്‍ക്ക് ചികിത്സ എടുക്കാന്‍ കഴിയാതേ വരുന്നു, അത് കൊണ്ട് പ്രമേഹ രോഗത്തെ ഹൃദ്രോഗികളില്‍ കര്‍ശനമായി നിയന്ത്രിച്ചേ മതിയാകൂ,

[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യമാസികയില്‍ നിവേദിത എഴുതിയ ലേഖനത്തിന്റെ 'സിനോപ്സിസ്' ]

ഭക്ഷണം ക്രമീകരിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം എന്നീ രോഗങ്ങള്‍ വരുവാനുള്ള സാധ്യത കുറയ്ക്കും, ഒരിക്കല്‍ ഹൃദയാഘാതമുണ്ടായവരും, 'അതെറോസ്ക്ലീറോസിസ്' രോഗമുള്ളവരും ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം, ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണം എന്നാല്‍ അത് രക്തത്തിലെ എല്‍ ഡി എല്‍ കൊളസ്ട്രോള്‍, ഷുഗര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ശരീരഭാരം എന്നിവയെ കുറയ്ക്കുന്നതിനോടൊപ്പം ഹൃദയത്തിന് യോജിച്ചതും ആയിരിക്കണം, ഏതൊക്കെ ഭക്ഷണം ഒഴിവാക്കി എന്തൊക്കെ ശീലിച്ചാല്‍ ഹൃദയാരോഗ്യം നേടാം എന്ന് ബോധവല്‍ക്കരിക്കുന്നതാണ് ഉത്തമമായ ആഹാര പദ്ധതി, അതാണ്‌ താഴെ വിവരിച്ചിരിക്കുന്നത്,

ആദ്യം രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന 'ആകെ കൊളസ്ട്രോള്‍' കുറക്കുന്നതിനുള്ള ആഹാരങ്ങളെ പറ്റി പറയുന്നു, കൊഴുപ്പടങ്ങിയ പാല്‍, വെണ്ണ, തൈര് എന്നിവ ഒഴിവാക്കി, പകരം കൊഴുപ്പ് മാറ്റിയ പാല്‍ അതായത് 'സ്കിമ്മ്ട് മില്‍ക്ക്' ഉപയോഗപ്പെടുത്തണം, മൃഗങ്ങളുടെ അവയവങ്ങള്‍, കരള്‍, വൃക്ക, തലച്ചോര്‍, മുട്ടയുടെ മഞ്ഞ, ടിന്നിലടച്ച ഭക്ഷണം, സോസേജ്, ഹാം, പീനട്ട് ബട്ടര്‍ എന്നിവ ഒഴിവാക്കി പകരം ആവിയില്‍ വെന്ത മത്സ്യം, കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കാം, മൈദ കൊണ്ടുള്ള കുക്കീസ്‌, പറ്റീസ്, പേസ്ട്രീസ്, കേക്ക്, സമോസ എന്നിവ ഒഴിവാക്കി പകരം, തവിട് കളയാത്ത ഗോതംപ് പൊടി പലഹാരത്തിന് ഉപയോഗിക്കാവുന്നതാണ്‌, കൊഴുപ്പടങ്ങിയ വെണ്ണ, പാല്‍പ്പാട, ഹൈഡ്രോജനേട്ടട് കൊഴുപ്പുകള്‍ എന്നിവ ഒഴിവാക്കി പകരം പോളിസാച്ചുറെട്ടട് ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ്, പീനട്ട് എണ്ണകള്‍ ഉപയോഗിക്കാം, ഐസ്ക്രീമിലോ, പാല്‍പ്പാടയിലോ വെണ്ണയിലോ ചേര്‍ത്ത പഴങ്ങള്‍ ഒഴിവാക്കി പകരം പഴകാത്തതും കേടുവരാത്തതുമായ പഴങ്ങള്‍, ഉണക്കി ടിന്നിലടച്ച പഴങ്ങള്‍ എന്നിവ ഉപയോഗിക്കാം, കിഴങ്ങ് വര്‍ഗങ്ങള്‍ ഒഴിവാക്കി പകരം, പച്ചക്കറികള്‍ ഉപയോഗിക്കാം.

ഇനി രക്തത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന ട്രൈഗ്ലിസറൈഡിനെ കുറക്കുന്നതിനുള്ള ആഹാര ക്രമങ്ങള്‍:- കൊഴുപ്പ് ചേര്‍ന്ന ഭക്ഷണം, പഞ്ചസാര, പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ അതായത് കാര്‍ബണേട്ടട് പാനീയങ്ങള്‍, പഴച്ചാറുകള്‍, ലഘു പലഹാരങ്ങള്‍, തേന്‍, ജാം, ജെല്ലി, ചോക്കലേറ്റ്, കാന്‍ഡി എന്നിവ കുറച്ചു മാത്രം കഴിക്കുക, ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക, ശരീരത്തിന്റെ ഭാരം കുറയ്ക്കുക, മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക, എന്നിവ

ഇനി ഹൃദയത്തിന്റെ സാമാന്യ ആരോഗ്യത്തിന് ശീലിക്കേണ്ടവ പറയുന്നു, തവിട് കളയാത്ത ധാന്യങ്ങള്‍, ഗ്ലൂക്കോസിന്റെ ആഗിരണം ദീര്‍ഘിപ്പിക്കുവാന്‍ കഴിവുള്ള, നാരുകളടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ബ്രെഡ്‌, ചുവന്ന അരി, ഓട്ട് ബ്രാന്‍ തുടങ്ങിയവ, കൊഴുപ്പ് പൂര്‍ണ്ണമായി മാറ്റിയതോ, കുറഞ്ഞതോ ആയ പാലും, പാലുല്‍പന്നങ്ങളും, വേവിച്ചതും വേവിക്കാത്തതും ആയ പച്ചക്കറികള്‍, വെളുത്തുള്ളി, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, മുട്ടയുടെ വെള്ള, തൊലി കളഞ്ഞ കോഴിയിറച്ചി, സോയാബീനും സോയാമില്‍ക്കും, ദിവസവും എട്ടു മുതല്‍ ഒന്‍പതു ഗ്ലാസ്‌ വരെ ശുദ്ധജലം, ഒന്ന് മുതല്‍ മൂന്നു ടീസ്പൂണ്‍ വരെ എണ്ണ ഉപയോഗപ്പെടുത്തിയുള്ള പാചകം, നിത്യം നാരുകള്‍ സമൃദ്ധമായ ഉലുവ കഴിക്കുക, പപ്പായ, ഓറഞ്ച്, ആപ്പിള്‍, പേരക്കാ, നെല്ലിക്ക, മാംപഴം, ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴങ്ങള്‍ കഴിക്കുക, ദിവസവും മുപ്പതു മിനിട്ട് വീതം നടക്കുന്നത് പോലെയുള്ള ചിട്ടയായ വ്യായാമങ്ങള്‍ എന്നിവ

ഹൃദയത്തിന്റെ ആരോഗ്യത്തിന് ശീലിക്കേണ്ടാത്തവ തുടര്‍ന്ന് പറയുന്നു,കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം, മൃഗക്കൊഴുപ്പ്, നെയ്യ്, തൈര്, വെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകള്‍ ഒഴിവാക്കി പകരം ഒലീവ് എണ്ണ, തവിടെണ്ണ, സൂര്യകാന്തി എണ്ണ, സോയാ എണ്ണ, സഫോള എണ്ണ എന്നീ മോണോസാച്ചുറെട്ടട്, പോളിസാച്ചുറെട്ടട് ആയ കൊഴുപ്പുകള്‍ ഉപയോഗിക്കുന്നത്, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, മുട്ടയുടെ മഞ്ഞ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ മത്സ്യവും, മറ്റു ഭക്ഷണങ്ങളും, ടിന്നിലടച്ചതും മധുരത്തില്‍ പൊതിഞ്ഞതുമായ പഴങ്ങള്‍, പൊട്ടറ്റോ ചിപ്സ്, കോണ്‍ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, പഞ്ചസാര, കെച്ചപ്പ്, സിറപ്പ്, ജാം, കേക്ക്, ഐസ്ക്രീം, സോസേജ് എന്നിവ, മട്ടന്‍, ബീഫ് തുടങ്ങിയ മൃഗങ്ങളുടെ മാംസവും, അവയവങ്ങളും, ചെമ്മീന്‍, കക്ക, കൊഴുപ്പടങ്ങിയ പാലും, പാലുല്‍പ്പന്നങ്ങളും, ഉണങ്ങിയ പഴങ്ങളും പരിപ്പുകളും, മൈദയും, അത് ചേര്‍ന്ന മറ്റു പലഹാരങ്ങളും എന്നിവ, കൂടാതെ മദ്യപാനശീലം പാടേ വര്‍ജ്ജിക്കണം, കൂടാതെ എല്ലാ ഭക്ഷണത്തിലും ഉപ്പിന്റെ അളവ് കുറക്കണം, ഉപ്പും സോഡിയവും കൂടുതലുള്ള ടിന്നിലടച്ച സൂപ്പും മറ്റു ഭക്ഷണങ്ങളും ഒഴിവാക്കേണ്ടവയില്‍ ഉള്‍പ്പെടും,

രക്തക്കുഴലുകളില്‍ ബ്ലോക്ക് സംഭവിക്കുംപോള്‍, ആ തടസ്സത്തെ മറികടന്ന് രക്ത ഓട്ടം സുഗമാക്കാനായി, ശരീരത്തില്‍ നിന്ന് തന്നെ എടുക്കുന്ന മറ്റൊരു രക്തക്കുഴല്‍ അല്ലെങ്കില്‍ 'ഗ്രാഫ്റ്റ്' ബ്ലോക്കിന്റെ ഇരു ഭാഗത്തുമായി തുന്നിപ്പിടിപ്പിക്കുന്നു, ഈ ശസ്ത്രക്രിയക്ക്‌ 'കൊറോണറി ആര്‍ട്ടറി ബൈപ്പാസ് ഗ്രാഫ്ടിംഗ്'അല്ലെങ്കില്‍ 'ബൈപ്പാസ് ശസ്ത്രക്രിയ' എന്ന് പറയും, രക്തക്കുഴലുകളില്‍ എവിടെയാണ് ബ്ലോക്ക്, എന്താണ് അതിന്റെ സ്വഭാവം, എത്രയിടത്ത് ബ്ലോക്കുണ്ട്, എത്ര മാത്രം രക്തഓട്ടം തടസ്സപ്പെട്ടു എന്നിവയൊക്കെ വിലയിരുത്തിയാണ് ബൈപാസ് തന്നെ വേണോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്നത്, ആകെയുള്ള ഹൃദ്രോഗികളില്‍ മുപ്പതു ശതമാനത്തോളം പേരിലേ ഇത് ചെയ്യേണ്ടി വരാറുള്ളൂ, സാധാരണ ഗതിയില്‍ നാല് മുതല്‍ അഞ്ചു മണിക്കൂര്‍ നേരം ജനറല്‍ അനസ്തേഷ്യ നല്‍കി രോഗിയുടെ മിടിക്കുന്ന ഹൃദയത്തിലാണ് വിദഗ്ധനായ ഒരു സര്‍ജന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഡോക്ടര്‍മാര്‍ ഈ  ശസ്ത്രക്രിയ ചെയ്യുന്നത്, ശസ്ത്രക്രിയക്ക് ശേഷം രോഗിയെ നിരീക്ഷണങ്ങള്‍ക്കായി കാര്‍ഡിയാക് സര്‍ജിക്കല്‍ ഐ സി യു വിലേക്ക് മാറ്റും, വിശ്രമത്തിന്റെ ആദ്യ ദിവസം തന്നെ രോഗിക്ക് കിടക്കയില്‍ എഴുന്നേറ്റിരുന്ന് ചായ, കാപ്പി, സൂപ് തുടങ്ങിയ പാനീയങ്ങള്‍ കഴിക്കാം, രണ്ടാം ദിവസം മുതല്‍ ലഘു ഭക്ഷണം കഴിച്ചു തുടങ്ങാം, കൂടാതെ കസേരയില്‍ എഴുന്നേറ്റിരിക്കാനും, ഐ സി യു വിനകത്ത് പതുക്കെ നടക്കാനും കഴിയും, മൂന്നാം ദിവസം വാര്‍ഡിലേക്കോ, റൂമിലേക്കോ മാറ്റും, ശസ്ത്രക്രിയ കഴിഞ്ഞ് ആറു മുതല്‍ പത്തു ആഴ്ചക്കുള്ളില്‍ കഴുത്ത്, തോള്‍, നെഞ്ച്, പുറം ഇവിടങ്ങളിലെ മാംസപേശികളില്‍ വേദന അനുഭവപ്പെടും, വെറുതേ ചൂട് വെള്ളത്തില്‍ കുളിക്കാനാണ് ഇതിന് ആലോപതിയില്‍ നിര്‍ദേശിക്കാറ്, എന്നാല്‍ അത് മതിയോ? മൂന്നു മാസം കഴിഞ്ഞ് നെഞ്ചെല്ല് പൂര്‍ണ്ണമായി ഉണങ്ങാതെ അഞ്ചു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വസ്തുക്കള്‍ എടുക്കാനും രോഗികളെ അനുവദിക്കാറില്ല,

നുറുങ്ങുകള്‍ :-
മിനിറ്റില്‍ എഴുപതു തവണ വച്ച്, പ്രതി ദിനം ഒരു ലക്ഷം തവണയും, ഒരായുസ്സില്‍ ഇരുനൂറ്റി അമ്പതു കോടി തവണയും ഒരു മനുഷ്യന്റെ ഹൃദയം മിടിക്കും, ഹൃദയമാണ് ഒരു മനുഷ്യന്റെ ജീവിതത്തില്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ഏറ്റവുമൊടുവില്‍ നിലക്കുന്നതും, ഒരു ദിവസം ഹൃദയം ഒന്പതിനായിരത്തോളം ലിറ്റര്‍ രക്തം പമ്പ് ചെയ്യും, ഇത് ഒരു ദിവസം ഒരു വീട്ടില്‍ വേണ്ട വെള്ളത്തിന്റെ ഒന്‍പത് ഇരട്ടിയോളം വരും, കുട്ടികളില്‍ പള്‍സ് നിരക്ക് മിനിറ്റില്‍ തൊണ്ണൂറിനും നൂറ്റി ഇരുപതിനും ഇടയിലാണ്, എന്നാല്‍ മുതിര്‍ന്നവരില്‍ ഇത് ശരാശരി എഴുപത്തി രണ്ട് ആണ്, ശരീരത്തില്‍ ആകെ മൊത്തം അഞ്ചര ലിറ്റര്‍ രക്തം ഉണ്ട്, ഇത് മിനിറ്റില്‍ മൂന്ന് തവണ വച്ച് ശരീരം മൊത്തം ചുറ്റി വരും, ഒരു ദിവസം ആകെ പത്തൊന്‍പതിനായിരത്തോളം കിലോമീറ്റര്‍ ഇത് സഞ്ചരിക്കും,

Thursday, September 27, 2012

ഗ - വു - ട്ട് ........ ഗൌട്ട് !...ഗൌട്ടേ!!


[ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയില്‍ ഡോക്ടര്‍ ബി. പത്മ കുമാര്‍ എഴുതിയ ഒരു ലേഖനത്തിന്റെ റിവ്യൂ ആണ് താഴെ, ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് ഉപകാരപ്പെടുമെന്ന സദുദ്ദേശത്തില്‍ ആണ് എഴുതിയിരിക്കുന്നത്]

ഗൌട്ട് രോഗികള്‍ യൂറിക് ആസിഡ് എന്ന് കേള്‍ക്കുംപോഴേ നിലവിളിക്കും, കാരണം അവരുടെ സന്ധികളില്‍ വേദനയുടെ തീ കോരിയിടാന്‍ ഈ പ്രപഞ്ചത്തില്‍ ഒന്നിനേ കഴിവുള്ളൂ, അത് യൂറിക് ആസിഡ് ആണ്, അത് അവര്‍ക്ക് അറിയുകയും ചെയ്യാം, അത് കൊണ്ടാണല്ലോ 'പ്രസവ വേദന സഹിക്കാം, ഗൌട്ടിന്റെ വേദന അസഹനീയം' എന്ന് എട്ടും പത്തും പെറ്റ അമ്മമാര്‍ കൂട്ടത്തോടെ ആശുപത്രി വാര്‍ഡുകളില്‍ കിടന്ന്നി ലവിളിക്കുന്നത്, സുഹൃത്തുക്കളേ ആ 'ഗൌട്ടാണ്' താഴെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പതിനൊന്ന് പാരഗ്രാഫുകളില്‍ 'യൂറിക് ആസിഡു'മായുള്ള  തന്റെ ദാമ്പത്യ ജീവിതത്തെ തലനാരിഴ കീറി പരിശോധിക്കുന്നത്‌, ശേഷം സ്ക്രീനില്‍ ....

1] മനുഷ്യനെ ബാധിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന രോഗങ്ങളില്‍ ഒന്നാണ് ഗൌട്ട്, ഈജിപ്ഷ്യന്‍ മമ്മികളില്‍ ഗൌട്ടിനു സമാനമായ സന്ധി ഘടനാ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഗൌട്ടിന്റെ ചരിത്രത്തില്‍  രസകരമായിട്ട് തോന്നിയത് അതിനേ കുറിച്ചുള്ള 'ഹിപ്പോക്രാട്ടിസി'ന്റെ പരാമര്‍ശം ആണ്, "സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കാതെ ഉണ്ടാവാത്തതും, ഒരിക്കല്‍ ഉണ്ടായാല്‍ നാല്പതു ദിവസത്തേക്കെങ്കിലും തുടര്‍ച്ചയായി സന്ധികളില്‍ നീരും വേദനയും ഉണ്ടാക്കുന്നതും ആയ രോഗമാണ് ഗൌട്ട് എന്നാണ് അദ്ദേഹത്തിന്റെ കണ്ടു പിടുത്തം, 'ഗൌട്ട്' എന്ന വാക്ക് ഉണ്ടായത് തന്നെ 'തുള്ളി' എന്നര്‍ത്ഥമുള്ള 'ഗട്ട' എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുമാണ് , പദ വ്യുല്‍പത്തിക്കനുസരിച്ച് ഭൂതങ്ങളാണ് തുള്ളി തുള്ളിയായി സന്ധികളില്‍ വിഷദ്രാവകം ഇറ്റിച്ച്‌ ഈ രോഗം ഉണ്ടാക്കുന്നത്, സര്‍ 'ആല്ഫ്രെഡ് ഗാരോസ്' എണ്ണൂറ്റി നാല്പത്തിയെട്ടില്‍ ഗൌട്ടിന്റെ കാരണക്കാരന്‍ 'യൂറിക്ആസിഡ്' ആണ് എന്ന് കണ്ടെത്തുന്നത് വരെ ഈ അന്ധവിശ്വാസം തുടര്‍ന്നു.

2] ഇന്ന് ഗൌട്ടിന്റെ നിരക്ക് വളരെയധികം കൂടി വരുന്നുണ്ട്. ഉത്തരേന്ത്യന്‍ ഗ്രാമീണരില്‍ ഇത് ആയിരത്തിലൊന്ന് മാത്രമാണെങ്കില്‍, ദക്ഷിണേന്ത്യയിലെ ഒരു നഗരത്തില്‍ മാത്രം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, പതിനഞ്ചു ശതമാനത്തോളം വരുന്ന രോഗികള്‍, മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണെന്നാണ്‌, ആഡംബരമായി ജീവിതം നയിക്കുന്ന പുതുതലമുറയുടെ ജീവിത ശൈലീ രോഗമായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാം, ഫാസ്റ്റ് ഫുഡ്‌ ഭക്ഷണം, മദ്യപാനം, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കാ തകരാറുകള്‍, ഡയബറ്റിസ്, 'ടൈയൂറട്ടിക്സ്' മരുന്നുകളുടെ വ്യാപക ഉപയോഗം, ഉയരുന്ന ആയുര്‍ ദൈര്‍ഘ്യം ഇവയൊക്കെ ഇവരില്‍ ഗൌട്ടിന്റെ വളര്‍ച്ചാ നിരക്ക് കൂട്ടുന്ന ഘടകമായി.

3] മിക്കവാറും ആളുകളില്‍ രാത്രി രണ്ടിനും ഏഴിനും ഇടയിലുള്ള സമയത്താണ് ഗൌട്ട് ആദ്യമായി പ്രകടമാകുന്നത്, തൊണ്ണൂറു ശതമാനം പേരിലും ഇത് കാലിന്റെ പെരുവിരല്‍ സന്ധിയില്‍ വേദന, നീര്, ചൂട്, ചുവപ്പ്, തൊടുന്നതിലുള്ള അസഹ്യത ആയാണ് തുടങ്ങുന്നത് , ബാക്കിയുള്ള പത്തു ശതമാനം പേരില്‍ ഇത് കണങ്കാല്‍, ഉപ്പൂറ്റി, കാല്‍മുട്ട്, മണിബന്ധം, കൈവിരല്‍, കൈമുട്ട് ഇവിടങ്ങളിലെ സന്ധികളെ ആശ്രയിച്ചും, മുന്‍പ് ഏതെങ്കിലും തരത്തില്‍ പരുക്കുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവിടങ്ങളിലായിരിക്കും ഈ രോഗം ആദ്യം ബാധിക്കുക, ഇരു കൂട്ടരിലും വേദന ആദ്യത്തെ മണിക്കൂറില്‍ തന്നെ മൂര്‍ധന്യത്തിലെത്തുമെങ്കിലും, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് മാറും, മറ്റു ലക്ഷണങ്ങള്‍ ഒരാഴ്ച കൊണ്ടും ശമിക്കും, ചികിത്സക്കായി വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാത്ത പക്ഷം ആറു മാസം തൊട്ട് രണ്ടു വര്‍ഷം വരെയുള്ള ഇടവേളയില്‍ ഇത് വീണ്ടും ആവര്‍ത്തിക്കാനാണ് സാധ്യത, വേദനയും നീര്‍ക്കെട്ടും ആദ്യത്തെ ആഘാതത്തെ അപേക്ഷിച്ച് കുറവായിരിക്കും എന്നത് മാത്രമേ മെച്ചമായിട്ടുണ്ടായിരിക്കൂ, ശരിയായി ചികിത്സ ചെയ്തില്ലെങ്കില്‍ പത്തു വര്‍ഷത്തിനു ശേഷം ഇത് വീണ്ടും ഒന്നിലധികം സന്ധികളെ ബാധിച്ചു ഒരു ദീര്‍ഘകാല സന്ധിവാതരോഗമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല, ശരീരത്തില്‍ നിന്നും യഥാസമയം വിസര്‍ജ്ജിക്കപ്പെടാത്ത യൂറിക് ആസിഡ് വര്‍ഷങ്ങള്‍ കൊണ്ട് പരലുകളായി രൂപാന്തരപ്പെടുകയും, അത് കൈവിരലുകള്‍, കാല്‍മുട്ടുകള്‍, ചെവി, സ്നായുക്കള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ തടിപ്പുകളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, ഇതിനു 'ടോഫൈ' എന്ന് പറയും, തുടര്‍ന്ന് ടോഫൈയുടെ മുകളില്‍ വ്രണമുണ്ടാവുകയും, അത് പൊട്ടി വെളുത്ത പേസ്റ്റ് രൂപത്തില്‍ യൂറിക് ആസിഡ് പുറത്തു വരുകയും ചെയ്യുന്നു, നീര് വച്ച സന്ധിയില്‍ നിന്നും കുത്തിയെടുക്കുന്ന ദ്രാവകത്തില്‍ കാണപ്പെടുന്ന യൂറിക് ആസിഡ് പരലുകളാണ് രോഗനിര്‍ണയത്തിന് സഹായിക്കുന്നത്, കൂടാതെ രോഗിയുടെ രക്തത്തിലെ യൂറിക് ആസിഡ് അളവും കൂടിയിരിക്കും, എക്സ്-റെ പരിശോധനയില്‍ സന്ധികളിലെ അസ്ഥി ദ്രവിച്ചിരിക്കുന്നതായും, നീര്‍വീക്കം വ്യാപിച്ചിരിക്കുന്നതായും കാണാവുന്നതാണ്,

4] ഗൌട്ടിനെ ചികിത്സിക്കാന്‍ വേദനാസംഹാരികളാണ് ആദ്യമൊക്കെ ഉപയോഗിച്ചിരുന്നത്, ആറാം നൂറ്റാണ്ടില്‍ 'കൊള്‍ക്കിസം ഓട്ടംനേല്‍' എന്ന ചെടിയില്‍ നിന്നും 'കൊള്‍ക്കിസൈന്‍ 'എന്ന മരുന്ന് വേര്‍തിരിച്ചെടുത്തു ഉപയോഗിച്ച് തുടങ്ങി, ഈ ഗുളികകള്‍ പത്തു മണിക്കൂറിനുള്ളില്‍ പത്തെണ്ണം കഴിച്ചിട്ടും സന്ധി വേദന കുറഞ്ഞില്ലെങ്കില്‍ അത് ഗൌട്ട് കൊണ്ടല്ലെന്ന് മനസ്സിലാക്കാനുള്ള നിര്‍ദേശം ഉണ്ട്, 'അലോപ്യൂരിനോള്‍' എന്ന മരുന്ന് ആണ് അടുത്തതായി ഉപയോഗിച്ചത്, ഇതിനു പക്ഷേ വൃക്കയ്ക്ക് തകരാറുകളുണ്ടാക്കുക, അല്ലര്‍ജി ഉണ്ടാക്കുക എന്നീ  ഉപദ്രവങ്ങള്‍ ഉള്ളതിനാല്‍ ഏറെ ഉപയോഗിക്കാറില്ല, ഏകദേശം അരനൂറ്റാണ്ടായി മേല്‍പ്പറഞ്ഞ മൂന്നുമാണ് ഗൌട്ടിനുള്ള അലോപതി ചികിത്സ, 'ഫെബുക്സോസ്ടാറ്റ്' എന്ന മരുന്നാണ് ഈയിനത്തില്‍ പുതു മുഖം, അത് വന്നതില്‍ പിന്നെയാണ് ചികിത്സക്ക് തന്നെ ഏറെക്കുറെ മാറ്റം സംഭവിച്ചത്, 'ഫെബുക്സോസ്ടാറ്റ്' യൂറിക് ആസിഡ് ഉത്പ്പാദനത്തെ ഗണ്യമായി കുറക്കുന്നു, കൂടാതെ അല്ലര്‍ജി പോലുള്ള പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കുന്നില്ല, ഇത് പക്ഷേ വേദന സംഹാരികള്‍, 'കൊള്‍ക്കിസൈന്‍' എന്നിവ കൊണ്ട് സന്ധികളുടെ വേദന, നീര് എന്നിവ നിയന്ത്രിച്ചതിന് ശേഷമാണ് ഉപയോഗിക്കേണ്ടത്, ദീര്‍ഘനാള്‍ ഉപയോഗിക്കേണ്ടിയും വരുന്നതായി കാണുന്നുണ്ട്.

5] യൂറിക് ആസിഡിനെ കുറിച്ച് പറഞ്ഞു, ഇനി എന്താണ് യൂറിക് ആസിഡ്? എങ്ങിനെയാണ് അത്ശ രീരത്തില്‍ ഉണ്ടാകുന്നത് ? കോശങ്ങളിലെ ഡി. എന്‍. എ., ആര്‍. എന്‍. എ. എന്നിവ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്യൂരിന്‍-പിരമിടിന്‍ എന്ന ഒരു തരം ബോണ്ടുകള്‍ കൊണ്ടാണ്, കോശങ്ങളുടെ മെറ്റബോളിസം, ജീനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഈ ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇവ ശരീരത്തിലേക്കെത്തുന്നത് പ്രധാനമായും ഭക്ഷണത്തിലൂടെയാണ്, ശരീരം തന്നെ കുറച്ച് ഉത്പാദിപ്പിക്കുന്നുമുണ്ട്‌, ഇതില്‍ 'പ്യൂരിന്റെ' വിഘടന ഫലമായി സരീരത്തില്‍ സഞ്ചിതമാകുന്ന വിസര്‍ജ്യ പദാരഥമാണ് യൂറിക് ആസിഡ്, പരിണാമ ശ്രേണിയിലെ ചെറുജീവികളില്‍ ഈ യൂറിക്ആസിഡിനെ നിര്‍വീര്യമാക്കാനുള്ള 'യൂറിക്കേസ്' എന്ന എന്‍സൈം ഉണ്ട്, എന്നാല്‍ മനുഷ്യനില്‍ യൂറിക്കേസ് ഇല്ലാത്തതു കൊണ്ട് ഉണ്ടാക്കപെടുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും വൃക്കകള്‍ വഴിയായും ബാക്കിയുള്ള മൂന്നില്‍ ഒരു ഭാഗം കുടല്‍ വഴിയായും ശരീരത്തിന് വെളിയിലേക്ക് പോവുന്നു.

6] രക്തത്തില്‍ യൂറിക് ആസിഡ് സാധാരണ നിലയിലാ ണ് എന്ന് പറഞ്ഞാല്‍ പുരുഷന്മാരില്‍ ഇത് 2.5 നും 7 നും ഇടയിലാണെന്നും, സ്ത്രീകളില്‍ ഇത് 1.5 നും 6 നും ഇടയിലാണെന്നും കുട്ടികളില്‍ 3 നും 4 നും  ഇടയിലാണെന്നും മനസ്സിലാക്കണം, എല്ലാ അളവുകളും മില്ലീ ഗ്രാം പെര്‍ ഡെസി ലിറ്ററില്‍ വായിക്കണം, സ്ത്രീകളില്‍ ആര്‍ത്തവം ഉള്ളപ്പോള്‍ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരില്‍ ഉള്ള 'ഈസ്ട്രോജന്‍ എന്ന ഹോര്‍മോണാണ്, ഈ ഹോര്‍മോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്

7] യൂറിക് ആസിഡ് ദീര്‍ഘ കാലമായി 7 ല്‍ കൂടുതലായി കാണുന്ന പുരുഷന്മാര്‍ക്ക്, കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ മാത്രം ഗൌട്ടിനുള്ള മരുന്ന് കഴിച്ചാല്‍ മതിയാകും, കാരണം മരുന്നുകളില്‍ ഏറെയും പാര്‍ശ്വ ഫലങ്ങള്‍ കൂടുതലുള്ളവയാണ്, ഇത് ഒരിക്കല്‍ ഗൌട്ടിന്റെ പ്രശ്നങ്ങള്‍ ഉണ്ടായവര്‍ക്കും, വൃക്കയില്‍ കല്ലിന്റെ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ബാധകമല്ല, അവര്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും മരുന്ന് കഴിക്കണം, എന്നാല്‍ അളവ് 12 ല്‍ കൂടുതലാണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ പോലും ചികിത്സ സ്വീകരിക്കണം, അര്‍ബുദ ചികിത്സക്ക് മുന്നോടിയായി യൂറിക് ആസിഡ് കുറക്കാനുള്ള മരുന്ന് നല്‍കാറുണ്ട്, ഇത് യൂറിക് ആസിഡ് അളവ് പെട്ടന്ന് കൂടുന്ന ആളുകള്‍ക്ക് മാത്രം ചെയ്‌താല്‍ മതിയാകും.

8] യൂറിക് ആസിഡ് ശരീരത്തില്‍ കൂടി കാണപ്പെടുന്നത് പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്, ഇതില്‍ ഒന്നാമത്തേത് വൃക്കകള്‍ തകാരാറിലാവുന്നത് മൂലം യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തില്‍ വരുന്ന തകരാറുകള്‍ ആണ്, ഏകദേശം തൊണ്ണൂറു ശതമാനത്തോളം വരും ഇത്, സോറിയാസിസ്, ലുക്കീമിയ, അര്‍ബുദ രോഗങ്ങള്‍, അര്‍ബുദത്തിനുള്ള ചികിത്സയുടെ പ്രതിപ്രവര്‍ത്തനം, മാംസം അമിതമായിട്ടുള്ള ഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടും, അമിത ഉത്പാദനത്താല്‍ സംഭവിക്കുന്ന രണ്ടാമത്തെ വിഭാഗം ആകെ പത്തു ശതമാനമേ ഉള്ളൂ, ഇതില്‍ ദീര്‍ഘകാല വൃക്കാരോഗങ്ങള്‍, വൃക്കാസ്തംഭനം, തൈറോയ്ടിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാ തൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, ടൈയൂറെടിക്സിന്റെ അമിതമായ ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തു പോവുക, കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു, മദ്യപാനം മേല്‍പ്പറഞ്ഞ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടുന്നത് കൊണ്ട് യൂറിക് ആസിഡ് കൂടിയാല്‍ 'മദ്യപാനം' പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കണം, കൂടാതെ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുക, രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവ നിയന്ത്രിക്കുക, മാംസം, പയറു വര്‍ഗങ്ങള്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവ മിതമായി കഴിക്കുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക, ദിവസവും എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക, സന്ധികള്‍ക്ക് തുടര്‍ച്ചയായി സംഭവിക്കുന്ന പരുക്കുകള്‍ക്ക് ശരിയായ ചികിത്സ തേടുക, ഏതൊക്കെ മരുന്നുകളാണ് കഴിക്കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക, വേദന സംഹാരികള്‍ മിതമായി മാത്രം ഉപയോഗിക്കുക എന്നിവ നിര്‍ബന്ധമായും ചെയ്തിരിക്കണം,

9] പൊണ്ണത്തടി, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം, രക്തത്തിലെ അമിത കൊഴുപ്പ്, എന്നിവയെ ഒരുമിച്ച് 'മെറ്റബോളിക് സിണ്ട്രോം' എന്ന് പറയാവുന്നതാണ്, മിക്കവാറും ആളുകളില്‍ ഇതിന്റെ കൂടെ യൂറിക് ആസിഡും ഉയര്‍ന്നു കാണപ്പെടുന്നുണ്ട്, ഇന്‍സുലിന്‍ പ്രതിരോധത്തെ തുടര്‍ന്ന് ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുകയും, കരളില്‍ നിന്നും വൃക്കകളില്‍ നിന്നും കൂടുതല്‍ ഗ്ലൂകോസ് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു, അതിന്റെ ഫലമായി പേശികളിലേക്കും കൊഴുപ്പ് കലകളിലേക്കുമുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തിന് കുറവ് സംഭവിക്കുന്നു, ഇങ്ങിനെയാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിച്ച് പ്രമേഹമുണ്ടാവുന്നത്, ഈ പ്രതിരോധം മറികടക്കാന്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുകയും, ഇത് വൃക്കകള്‍ വഴിയുള്ള യൂറിക് ആസിഡിന്റെ വിസര്‍ജ്ജനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു, 'മെറ്റബോളിക് സിണ്ട്രോം' ഉള്ളവര്‍ക്ക് ധമനീ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്, 'ഫ്രെമിംഗ്ഹാം ഓഫ്സ്പ്രിങ്ങി'ന്റെ പഠനം ഇതിലേക്ക് വെളിച്ചം വീശുന്നു, അതിനനുസരിച്ച് 'മെറ്റബോളിക് സിണ്ട്രോം' നൊപ്പം ഉയര്‍ന്ന യൂറിക് ആസിഡും ഉള്ളവര്‍ക്ക് പക്ഷാഘാതവും ഹൃദ്രോഗവും ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്, ഇവരുടെ കൈകാലുകളിലേക്കുള്ള ധമനികളിലേക്കും തടസ്സം ഉണ്ടാവാം, ഹൃദ്രോഗത്തിനുപയോഗിക്കുന്ന ആസ്പിരിന്‍, രക്തസമ്മര്‍ദം കുറക്കാനുപയോഗിക്കുന്ന 'ടൈയൂറെടിക്സ്' വിഭാഗത്തില്‍ പെടുന്ന 'തയാസൈഡുകള്‍' എന്നിവ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നവയാണ്, കൊളസ്ട്രോളിനുപയോഗിക്കുന്ന 'സ്ടാറ്റിനുകള്‍', ഗൌട്ടിന്റെ ചികിത്സക്കുപയോഗിക്കുന്ന 'കോള്‍ക്കിസൈനു'മായി പ്രതിപ്രവര്‍ത്തിച്ച് പേശീക്ഷയം എന്ന ഉപദ്രവം ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

10] യൂറിക് ആസിഡ് വളരെ കൂടുതലായാല്‍ വൃക്കയില്‍ കല്ല്‌, വൃക്ക സ്തംഭനം എന്നീ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ ഉണ്ടാകാം, അളവ് പതിമൂന്നില്‍ കൂടിയ അന്‍പതു ശതമാനം പേരിലും വൃക്കയില്‍ കല്ലുണ്ടാവും, മറ്റൊരു രീതിയിലും യൂറിക് ആസിഡ് കല്ലായി പരിനമിക്കാം, യൂറിക് ആസിഡ് പരലുകള്‍ ഒരു ന്യൂക്ലിയസ് പോലെ പ്രവര്‍ത്തിക്കുകയും അതിനു ചുറ്റും കാല്‍സിയം ഓക്സലേറ്റ് അടിഞ്ഞു കൂടി കല്ലുണ്ടാകുകയുമാണ് ചെയ്യുന്നത്. ഈ പരലുകള്‍ വൃക്കനാളിയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുന്നത് ഗുരുതരമായ വൃക്കാസ്തംഭനത്തിന് കാരണമാകുന്നു, യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരുന്നത് ലിംഫോമ, ലുക്കീമിയ തുടങ്ങിയ അര്‍ബുദ രോഗങ്ങളില്‍, ചികിത്സയെ തുടര്‍ന്ന് അര്‍ബുദ കോശങ്ങള്‍ പെട്ടന്ന് നശിക്കുംപോഴും, അതി കഠിനമായ വ്യായാമ ശീലത്തെ തുടര്‍ന്നും, അപസ്മാര ബാധയെ തുടര്‍ന്നും ആണ്. അത് കൊണ്ട് ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തു വേണം ചികിത്സ ആരംഭിക്കാന്‍, ഇത് ഇപ്പോള്‍ ചെയ്തു വരുന്നുണ്ട്.

11] യൂറിക് ആസിഡിന്റെ അളവ് വളരെ ഉയര്‍ന്നിരിക്കുന്നവരില്‍ രക്തക്കുഴലുകളുടെ ഉള്‍ഭിത്തികളില്‍ പൊതുവേ ഘടനാ പരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്, ഇവിടങ്ങളില്‍ പ്ലേറ്റ്ലെട്ടുകള്‍ കൂടിചേര്‍ന്ന് രക്തം കട്ട പിടിച്ചാണ് പിന്നീട്ഹൃ ദ്രോഗം ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവരില്‍ രോഗത്തിന്റെ സകീര്‍ണ്ണത കൂടുതലായിരിക്കുകയും സുഖപ്രാപ്തിക്ക് കാല താമസം നേരിടുകയും ചെയ്യും, ഹൃദയസ്തംഭനം ഉണ്ടായവരില്‍ ആണ് ഏറെ വിഷമതകള്‍ ഉണ്ടാവുക, പരംപരാഗത കാരണങ്ങളായ ഹൈപ്പര്‍ ടെന്‍ഷനും, പ്രമേഹവും, കൊളസ്ട്രോളും കൂടാതെ തന്നെ ഹൃദ്രോഗികളില്‍ യൂറിക് ആസിഡ് ഉയരുന്നു എന്നുള്ളത് ഗവേഷണ ബുദ്ധിയോടെ നോക്കി കാണേണ്ട ഒരു വിഷയമാണ്,

ശുഭം

Tuesday, September 25, 2012

ഇനി ഞാന്‍ ഉറങ്ങട്ടെ...

[കടപ്പാട് : പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ ഒക്ടോബര്‍ മാസത്തെ മാതൃഭൂമി ആരോഗ്യ മാസികയിലെ ലേഖനം.]

അബ്ദുള്ളാക്കാന്റെ അഭിപ്രായത്തില്‍ ഗിന്നസ്സുകാര് രണ്ടു പ്രധാന അവാര്‍ഡ് കൊടുക്കാന്‍ വിട്ടു പോയിട്ടുണ്ട്, ഒന്ന് നീണ്ട പതിമൂന്നു വര്‍ഷം തുടര്‍ച്ചയായി ഉറങ്ങിയ ആദാമിന് അതിനുള്ള അവാര്‍ഡും, ഉറങ്ങിയെണീറ്റപ്പോള്‍ കണ്ട പൊക്കിള്‍ കലയില്‍ ഏറെക്കാലം തടവി പരുവപ്പെട്ട മുഴയില്‍ നിന്നും വാരിയെല്ലോട് കൂടി ഉയിര്‍ കൊണ്ട ഹവ്വക്ക് ആദ്യത്തെ ക്ലോണിംഗ് ശിശുവിനുള്ള അവാര്‍ഡും, അതവര്‍ കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ, ഹവ്വയെ ആദ്യം കണ്ടപ്പോള്‍ ഒരേ സമയം ആദാമിന് കൌതുകവും അംപരപ്പും ഉണ്ടായിയത്രേ, കാരണം മാറത്തു രണ്ട് തുടുത്ത മാംപഴവും ആയി ഇരു കൈകളാലും അരക്കെട്ട് മറച്ചും നില്‍ക്കുകയായിരുന്നല്ലോ ഹവ്വ ആദാമിന് മുന്നില്‍. ഒരു അപരിചതന് എന്ത് കാണിക്കണം എന്ത് പാടില്ല എന്ന് ഹവ്വ പാലിച്ച ആ അലിഖിത നിയമം ഇന്നും പാലിക്കപ്പെട്ടു പോരുന്നുണ്ട്,

അബ്ദുള്ളക്കയ്ക്ക് ഈ കഥ കേട്ടപ്പോള്‍ കൌതുകം തോന്നിയ ഭാഗം ആദമിന്റെ ഉറക്കം ആണ്, തുടര്‍ന്ന് ഉറക്കത്തെക്കുറിച്ച് തന്റെ നിരീക്ഷണങ്ങളാണ് ഇക്കാ പങ്കു വക്കുന്നത്, സൌദിയില്‍ ആളുകള്‍ക്ക് രണ്ടു ഷിഫ്റ്റ്‌ ആയിട്ടാണ് ജോലി. അത് കൊണ്ട് അവിടെയൊക്കെ ഉറക്കം രണ്ടു നേരമാണത്രേ, അങ്ങിനെയാണ് അബ്ദുല്ലാക്ക പകലുറക്കത്തില്‍ കിനാവുകള്‍ കാണാന്‍ തുടങ്ങിയതു, ഉറക്കം കൂടിയാല്‍ മദ്യപിച്ചു മത്തനായവന്റെ അവസ്ഥയും കുറഞ്ഞാല്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും ഇക്കയുടെ തുടര്‍ന്നുള്ള ചില നിരീക്ഷണങ്ങളാണ്, ഉറക്കം കൂട്ടിവച്ചു ചെയ്തു തീര്‍ക്കാവുന്ന ഒരു ഹോം വര്‍ക്ക് അല്ലെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്, ഉറക്കത്തിന്റെ ഫിലോസഫിയേക്കുറിച്ചും ഇടക്ക് വാചാലനാകുന്നുണ്ട്, ഉറക്കത്തില്‍ ശരീരത്തിന്റേയും മനസ്സിന്റേയും ബോധം അല്ലെങ്കില്‍ 'സെല്‍ഫ്' മറഞ്ഞ് പോയി സുഖം, ദുഃഖം, വേദന എന്നിങ്ങനെയുള്ള വികാരങ്ങളെല്ലാം നിശ്ശേഷം പോയി, സ്വയം ഇല്ലാതെയാവുന്ന ഉറക്കം, നിശ്ചിതമായ മരണത്തിലേക്കുള്ള നമ്മുടെ പരിണാമം ആണെന്ന് ഇക്ക സൂചിപ്പിക്കുന്നു, നിത്യം ഇത് പരിശീലിപ്പിക്കുന്നത് 'നിയതി'യുടെ ഒരു ലീലയാണെന്ന് പറഞ്ഞു കൊണ്ടാണ് ആ ഭാഗം ഇക്ക അവസാനിപ്പിക്കുന്നത്.

ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ഒരു 'ബയോളജിക്കല്‍ ക്ലോക്കു'ണ്ടെന്നും അതിന്റെ പ്രവര്‍ത്തനം എങ്ങനെ ക്രമീകരിക്കാമെന്നും ഇക്ക തുടര്‍ന്ന് പറയുന്നു, ഉറങ്ങുന്ന സമയത്ത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന 'മെലാടോണിന്‍' എന്ന ഹോര്‍മോണ്‍ ഗുളികകള്‍ കഴിച്ചാണ് 'ജെറ്റ്ലാഗ്' പോലുള്ള അവസ്ഥകള്‍, അതായത് ഭൂഗോളത്തിന്റെ മറുഭാഗത്ത്‌ വിമാനത്തില്‍ എത്തി ചേര്‍ന്നാല്‍ ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളില്‍ നമ്മള്‍ക്കുണ്ടാകുന്ന പകലുറക്കം, പരിഹരിക്കുന്നതെന്നും ഇക്ക വെളിപ്പെടുത്തുന്നു, ഉറക്കത്തെ ഉണ്ടാക്കാന്‍ 'ട്രിപ്ടോഫാന്‍' എന്ന അമിനോആസിഡ് അടങ്ങിയ ചൂടു പാല്‍, വാഴപ്പഴം, തേന്‍, മുട്ട എന്നിവ കഴിക്കണമെന്നും, ഉറക്കാതെ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ അതായത് ഉറങ്ങുന്നതിനു മുന്‍പ് മദ്യപിക്കുക, വെള്ളം കുടിക്കുക, എരിവും പുളിയും അമിതമായി കഴിക്കുക, വറുത്തത് കഴിക്കുക, ചായ, കാപ്പി ഇവ കുടിക്കുക, 'കഫീന്‍' അടങ്ങിയ ഗുളികകള്‍ കഴിക്കുക എന്നിവ ഒഴിവാക്കണമെന്നും പറയുന്നുണ്ട്,

തൊണ്ണൂറു മിനിട്ട് ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ ആയിട്ടാണ് നമ്മള്‍ ഉറങ്ങുന്നത്, ആദ്യത്തെ സൈക്കിള്‍ 'നോണ്‍ റാപ്പിഡ് ഐ മൂവ്മെന്റ്' എന്നും രണ്ടാമത്തേത് കൃഷ്ണമണികള്‍ ചലിച്ചു തുടങ്ങുന്ന 'റാപ്പിഡ് ഐ മൂവ്മെന്റും', ഉറക്കത്തിന് ടൈം പീസ്‌ വക്കുകയാണെങ്കില്‍ എപ്പോഴും ഒന്നരയുടെ ഗുണിതങ്ങളായി വേണം വക്കാന്‍, കൂടാതെ ഓരോ പ്രായക്കാര്‍ക്കും എത്ര മാത്രം ഉറക്കം വേണമെന്നതും പറഞ്ഞു ഇക്ക ഈ ലേഖനം അവസാനിപ്പിക്കുന്നു,

ഡോക്ടര്‍ സുഹൃത്തുക്കള്‍ ഇതൊന്ന് വായിച്ചിരിക്കുന്നത് നല്ലതാണെന്ന സദുദ്ദേശമാണ് ഈ 'ആര്‍ട്ടിക്കിള്‍ റിവ്യൂ'വിന് പിന്നില്‍ :-)))

[രണ്ടു മാസം പ്രായം വരെ പതിനെട്ടു മണിക്കൂറും, ഒരു വയസ്സ് വരെ പതിനഞ്ചും, മൂന്നു വയസ്സ് വരെ പതിനാലും, അഞ്ചു വയസ്സ് വരെ പതിമൂന്നും, പന്ത്രണ്ടു വയസ്സ് വരെ പതിനൊന്നും, പതിനെട്ടു വയസ്സ് വരെ പത്തും, അതിനു മുകളില്‍ പ്രായമുള്ളവര്‍ ഒന്‍പതും മണിക്കൂര്‍ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്.]